Posts

സവര്‍ണതയും മിശ്രവിവാഹവും-ചിത്രകാരന്റ് പോസ്റ്റിനോടുള്ള പ്രതികരണം

 ചിത്രകാരന്റെ കേരളത്തിലെ നായിക്കുറുക്കന്മാര്‍ എന്ന പോസ്റ്റിനോടുള്ള ഒരു പ്രതികരണ പോസ്റ്റ്.ചിത്രകാരന്റെ പോസ്റ്റ് ഇവിടെ വായിക്കാം ആദ്യമായി ഈ പോസ്റ്റ് അവതരിപ്പിച്ചതില്‍ ചിത്രകാ‍രന് അഭിനനദനങ്ങള്‍. കണ്ണൂരില്‍ ഇങ്ങനെ ശക്തമായ ഒരു മിശ്രവിവാഹ രീതി നിലനിന്നിരുന്നു എന്നുള്ളത് എനിക്കു പുതിയ അറിവാണ് എന്നും പറയട്ടെ. അതുപോലെ ആ തലക്കെട്ടില്‍ നായിക്കുറുക്കന്മാര്‍ എന്നുള്ളത്, ഇന്വേര്‍ട്ടഡ് കോമയില്‍ ഇടണം. മറ്റൊരു പ്രയോഗം കടമെടുത്തു പ്രയോഗിക്കുകയല്ലേ? അല്ലെങ്കില്‍ ആ പ്രയോഗത്തെ ചിത്രകാരനും അംഗീകരിക്കുന്നതായി തോന്നും.

കൊച്ചിബ്ലോഗു മീറ്റ്-രണ്ടാം ഭാഗം

ഈ ബ്ലോഗിലെ സംഭവ വിവരങ്ങള്‍ അറിത്തണുത്തു പഴങ്കഞ്ഞി ആയി, എന്നാലും എഴുതാനുള്ള പ്ലാന്‍ പണ്ടേ ഇട്ടിരുന്നതിനാല്‍ എഴുതുന്നു: വായനക്കാരേ പഴങ്കഞ്ഞി ചുവ ഉണ്ടായാല്‍ ക്ഷമിക്കുമല്ലോ. (മുങ്കൂര്‍ ജാമ്യം. ഇതെന്റെ ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്. എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടുന്നുണ്ടെങ്കില്‍ സദയം കമന്റായോ, മെയിലായോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു).

അങ്ങനെ ബ്ലോഗു മീറ്റും ഒരു യാഥാര്‍ത്ഥ്യമായി

ആദ്യമായാണ് ഒരു ബ്ലോഗുമീറ്റില്‍ പങ്കെടുത്തത്, ഒട്ടും മോശം തൊന്നിയില്ല, നല്ല ഒരേര്‍പ്പാടുതന്നെയാണ്, ഈ ബൊഗ്ഗു മീറ്റ്,  അത്കൊണ്ട് ആരും മടിച്ചുനില്‍ക്കാതെ കിട്ടുന്ന ആദ്യത്തെ അവസരം തന്നെ   ഉപയോഗിക്കുക.  ആ ബ്ലോഗു മിറ്റ് ജനുവരി 6 നു ആയിരുന്നു, ഇന്ന് ജനുവരി 25. അതിനെക്കുറിച്ച് ഒരു പോസ്റ്റെഴുതാന്‍ ഇത്രയും  വൈകിയതില്‍ ഖേദിക്കുന്നു. ഞങ്ങള്‍ ലീവ് കഴിഞ്ഞ് സൌത്താഫ്രിക്കയില്‍ തി‍രിച്ചത്തി. ഒരു പ്രവാ‍സി കുടുംബം  നാട്ടിലെത്തുമ്പോള്‍ ഒരു കാക്കത്തൊള്ളായിരം കാര്യങ്ങള്‍ ചെയ്യാനുണ്ടാകുമല്ലൊ. (അവയെക്കുറിച്ചു വിശദീകരിക്കുന്നില്ല) അതൊക്കെക്കഴിഞ്ഞ് ജോലിസ്ഥലത്തു തിരിച്ചെത്തിയ ഉടന്‍ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ ഇങ്ങനേയേ പറ്റിയുള്ളു. ക്ഷമിക്കണം.

നാട്ടിലേക്ക് ലീവില്‍ വരുന്നു

പ്രിയ ബ്ലോഗേഴ്സ്, ഞങ്ങള്‍ രണ്ടു ബ്ലോഗേഴ്സ് സൌത്താഫ്രിക്കയില്‍ നിന്ന് നാട്ടില്‍ ഒരു മാസത്തെ (ഡിസംബര്‍ 13 2010- ജനുവരി 14 2011 വരെ) അവധിക്കു നാട്ടില്‍ എത്തുന്നു. അതിനിപ്പോ എന്താ എന്നു ചൊദിച്ചാല്‍, വല്ല ബ്ലോഗു കൂട്ടായ്മ വല്ലതും ആരെങ്കിലും തയ്യാറാക്കുന്നുണ്ടെങ്കില്‍ വിവരമറിയിക്കുമല്ലോ എന്നു താഴ്മയായി അപേക്ഷിക്കയാണ് ഉദ്ദേശം. ഇപ്പോഴത്തെ ബ്ലോഗിന്റെ അവസ്ഥ എന്താണെന്നു വച്ചാല്‍, പിള്ളേരൊക്കെ പ്രായമായപ്പോള്‍ ഭാഗം വച്ചു പിരിഞ്ഞ തറവാടിന്റെ ഒരനുഭവമാണല്ലോ. ചിലരൊക്കെ ഒരോരോ കൂട്ടം പീരിഞ്ഞു പോയി. നല്ലതു തന്നെ. തറവാടിന്റെ ചുട്ടുവട്ടത്ത് എല്ലാരും കൂടെ കിടന്നു കടിപിടി കൂടുന്നതിലും നല്ലതാണ് സര്‍ഗവാസനയുടെ വ്യതിരക്തമായ മാനങ്ങല്‍ തേടി സ്വതന്ത്രരാകുന്നത്. പിന്നെ ഒരു കുട്ടരു ബസ്സു മുതലാളിമാരായി പ്രത്യേകം പ്രത്യേകം റൂട്ടില്‍ ബസോടിച്ച്, കലപിലപറഞ്ഞ്, കൊച്ചു വര്‍ത്താനം പറഞ്ഞ്, അങ്ങനെ ആനന്ദിക്കുന്നു. ചില റൂട്ടുകളിലൊക്കെ ഇന്‍ഫര്‍മേഷന്‍, വാര്‍ത്ത എക്സ്പ്ലോഷന്‍ നന്നായി നടക്കുന്നുമുണ്ട്.  നമ്മുടെ ജയന്‍ ഡോക്ടര്‍ എല്ലാരേം തിരിച്ചു വിളിക്കാനൊരു ശ്രമം നടത്തിയിരുന്നു. ഫലം എന്തായോ? എന്തായാലും കൂട്ടം പിരിഞ്ഞുപോയവര...

മൈനോരിട്ടി അവകാശങ്ങളും സംവരണവും

 മൈനോരിട്ടി അവകാശങ്ങളും സംവരണവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിലില്ല.  എന്നാല്‍ പരോക്ഷത്തിലുണ്ടു താനും.  സംവരണം എത്ര ഭാരിച്ച ദോഷമാണ് സമൂഹത്തില്‍ വരുത്തിവക്കുന്നതെന്നും, മുന്നോക്കരുടെ അവസരങ്ങള്‍ അപ്പാടെ ദളിത് പെണ്ണൂങ്ങളും ആണുങ്ങളും കൈയ്യേറി നാശമാക്കുകയാണ് തുടങ്ങിയുള്ള ആരോപണങ്ങളും അധിക്ഷേപങ്ങളും മിക്കപ്പോഴും ബ്ലോഗുകളില്‍ മുഴങ്ങുന്നുണ്ട്.  എന്നാല്‍ മൈനോരിട്ടി അവകാശങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ ദേശത്തിനു, വരുത്തുന്നുണ്ടോ എന്ന് ആരും പറഞ്ഞുകേള്‍ക്കുന്നില്ല. അപ്പോള്‍ അതിനെക്കുറിച്ചൊരന്വേഷണം നടത്തിയതിന്റെ വിവരങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത് അല്പം ചരിത്രം ഇന്ത്യന്‍ ഭരണഘടനയുടെ ന്യൂനമത-ജാതിവിവേചന സംരക്ഷണ സൃഷ്ടികളായി നിലനില്‍ക്കുന്ന രണ്ടു സമ്പ്രദായങ്ങളാണല്ലോ, മൈനോറിട്ടി അവകാശങ്ങളും സംവരണവും. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ട് എന്നു പ്രത്യക്ഷത്തില്‍ തോന്നാത്ത വിധത്തിലാണ് അവ ആസൂത്രണം ചെയ്തിരിക്കുന്നത്. 1946ല്‍ ബ്രിട്ടീഷ് രാജ് രൂപീകരിച്ച ക്യാബിനറ്റ് മിഷന്‍പ്ലാന്‍ അനുസരിച്ചാണ്, ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തുന്നതിനുത്തരവാദിയായി കോണ്‍സ്റ്റുവന്...

ഓണാശംസകള്‍- അതോടൊപ്പം ചില ചിന്തകളും

....കേരളത്തിന്റെ കാലാ കാല സന്തിതികളുടെ, ക്ഷേമമന്വേഷിക്കാന്‍ വരുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി കഴിയുന്നതൊക്കെ നാം ചെയുന്നു.  തുണിയും വിശേഷവസ്തുക്കളും, കാറും, ലോറിയും, ആഭരണങ്ങളും, ചാറനിറച്ചു കള്ളും, ലോട്ടറി ടിക്കറ്റും, ഒക്കെ മാര്‍ക്കറ്റനുസരിച്ചു വാങ്ങി, ഒരോ കൊല്ലവും നമ്മള്‍ അദ്ദേഹത്തെ കളിപ്പിക്കയാണോ അതോ സ്മരിക്കയാണോ?....കൂടുതല്‍ ഇവിടെ വായിക്കുക

'മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം'

മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം (മാത്രുഭൂമി വാര്‍ത്ത മുകളിലത്തെ ലിങ്കില്‍) സമാധാനത്തിന്റെ സന്ദേശകന്‍, രാഷ്ട്രപിതാവ്, കറുത്തവരുടെയും, വെളുത്തവരുടെയും മറ്റെല്ലാനിറക്കാരുടെയും ആരാദ്ധ്യപുരുഷന്‍, സൌത്താഫ്രിക്കന്‍ ഗാന്ധി, യേശുവിന്റെ അവതാരം, ജനാധിപത്യത്തിന്റെ ഐക്കോണിക്ക് ഫിഗര്‍ എന്നൊക്കെ ലോകം പുകഴ്ത്തുന്ന വ്യക്തിയാണു നെത്സണ്‍ മണ്ഡേല. ഈ രൂപങ്ങളിലെല്ലാം അറിയപ്പെടുന്ന, ആരാധിക്കപ്പെടുന്ന‍, സൌത്താഫ്രിക്കയിലെ എല്ലാജനതയുടെയും കോണ്‍ഷ്യന്‍സില്‍ ഒരു തരത്തിലല്ലെങ്കില്‍ മറുതരത്തില്‍ ഭാഗമായവന്‍, അതിലുമുപരിയായി ഇന്നു ജീവിച്ചിരിക്കുന്ന വ്യക്തി,  അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും   തയ്യാറാകാത്ത ജനത, ബന്ധുക്കള്‍. അവരുടെ നടുവിലേക്കാണ്   അദ്ദേഹത്തിന്റെ കീറിമുറിച്ച ശവം പ്രകടിപ്പിക്കുന്ന ചിത്രംപ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആളുകള്‍  ഞെട്ടലൊടെ മാത്രമേ ആ ചിത്രം കാണു. പക്ഷെ അതില്‍ എതിര്‍ക്കുന്നവര്‍ കോടതികളിലേക്കാണ് പോകുന്നത്.   പ്രതിഷേധ റാലികളുണ്ടാകാം, നേരത്തേ തീരുമാനിച്ച റൂട്ടുകളിലൂടെ, നേരത്തെ തീരുമാനിച്ച സമയത്ത്,  അതിനു മുങ്കൂട...