mk top 2012

Sunday, July 11, 2010

'മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം'

മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം

(മാത്രുഭൂമി വാര്‍ത്ത മുകളിലത്തെ ലിങ്കില്‍)
സമാധാനത്തിന്റെ സന്ദേശകന്‍, രാഷ്ട്രപിതാവ്, കറുത്തവരുടെയും, വെളുത്തവരുടെയും മറ്റെല്ലാനിറക്കാരുടെയും ആരാദ്ധ്യപുരുഷന്‍, സൌത്താഫ്രിക്കന്‍ ഗാന്ധി, യേശുവിന്റെ അവതാരം, ജനാധിപത്യത്തിന്റെ ഐക്കോണിക്ക് ഫിഗര്‍ എന്നൊക്കെ ലോകം പുകഴ്ത്തുന്ന വ്യക്തിയാണു നെത്സണ്‍ മണ്ഡേല. ഈ രൂപങ്ങളിലെല്ലാം അറിയപ്പെടുന്ന, ആരാധിക്കപ്പെടുന്ന‍, സൌത്താഫ്രിക്കയിലെ എല്ലാജനതയുടെയും കോണ്‍ഷ്യന്‍സില്‍ ഒരു തരത്തിലല്ലെങ്കില്‍ മറുതരത്തില്‍ ഭാഗമായവന്‍, അതിലുമുപരിയായി ഇന്നു ജീവിച്ചിരിക്കുന്ന വ്യക്തി,  അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും   തയ്യാറാകാത്ത ജനത, ബന്ധുക്കള്‍. അവരുടെ നടുവിലേക്കാണ്   അദ്ദേഹത്തിന്റെ കീറിമുറിച്ച ശവം പ്രകടിപ്പിക്കുന്ന ചിത്രംപ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ആളുകള്‍  ഞെട്ടലൊടെ മാത്രമേ ആ ചിത്രം കാണു. പക്ഷെ അതില്‍ എതിര്‍ക്കുന്നവര്‍ കോടതികളിലേക്കാണ് പോകുന്നത്.   പ്രതിഷേധ റാലികളുണ്ടാകാം, നേരത്തേ തീരുമാനിച്ച റൂട്ടുകളിലൂടെ, നേരത്തെ തീരുമാനിച്ച സമയത്ത്,  അതിനു മുങ്കൂട്ടിയുള്ള അനുവാദം സ്ഥലം മജിസ്രേറ്റു  കൊടുത്തുവെങ്കില്‍ മാത്രം. പ്രതിഷേധ റാലികളുടെ മുന്‍പും പിന്‍പും പോലീസ് ഉണ്ടാവും, അരക്ഷിതാവസ്ഥയുണ്ടാകാതിരിക്കാന്‍.

എന്നാല്‍ ആ ചിത്രം പതിപ്പിച്ച മാള് (Mall), ചിത്രകാരന്റെ ആവിഷകാര സ്വതന്ത്ര്യത്തെ അംഗീകരിക്കുന്നു.
ഇനി കോടതി വിധി ഉണ്ടായാല്‍ അതിനെ എല്ലാ‍വരും അംഗീകരിക്കും. ചിത്രം മാളില്‍ നിന്നു മാറ്റപ്പെടും.

ഒരു മതേതര ജനാധിപത്യ ഭരണക്രമത്തില്‍  പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഒരു മോഡലായി ഇതിനെ കാണാം എന്നു ചൂണ്ടിക്കാണിക്കാനാണ് ശ്രമിക്കുന്നത്. 

Read more »

Thursday, July 8, 2010

ജോസഫ് ചെയ്ത തെറ്റെന്ത്? ഒരന്വേഷണം

തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറുടെ കൈ വെട്ടിയ സംഭവത്തില്‍ അദ്ദേഹം തെറ്റുകാരനാണോ  അല്ലെങ്കില്‍ എന്തുതെറ്റാണ് ചെയ്തത് എന്നന്വേഷിക്കുക എന്നത് ആ സംഭവത്തിന്റെയും അതിനു  ശേഷം നടക്കുന്ന സംഭവ വികാസങ്ങളുടെയും അടിസ്ഥാനത്തില്‍  ഒരു ജനാധിപത്യവാദിയുടെ ചുമതലായായി ഞാന്‍ കരുതുന്നു.

അന്വേഷണത്തിനു വേണ്ട  റഫറന്‍സുകള്‍ക്ക് 1, 2, 3 ജബ്ബാര്‍ മാഷിനോടു കടപ്പെട്ടിരിക്കുന്നു.

ഇതില്‍ വിവാദവിഷയമായ ചോദ്യത്തിലേക്കു കണ്ണോടിച്ചാല്‍, അതു ബ്ലാസ്ഫെമി (ദൈവദോഷം) ആണ് എന്നു മുസ്ലീ‍മുങ്ങള്‍ പൊതുവെ ആരോപിക്കുന്നു.

ഇവിടെ ചില സംശയങ്ങള്‍ ഉണ്ടാകുന്നു.  മുഹമ്മദ് എന്നു പറഞ്ഞാല്‍ അതു ഇസ്ലാം മതത്തിന്റെ പ്രവാചകനായ മുഹമ്മദു നബിയാണോ? ഞാ‍നെത്രയോ‍ മുസ്ലീമുകളെ  മുഹമ്മദു എന്നു വിളിച്ചിരിക്കുന്നു.  വാചകത്തിലും എഴുത്തിലും  മുഹമ്മദ് എന്ന വ്യക്തിയില്‍ നിന്ന് മുഹമ്മദു നബിയെ വേര്‍തിരിച്ചു കാണിക്കുന്നതിനായി ‘പീ‍സ് ബീ‍ അപ്പോ‍ണ്‍ ഹിം‘  എന്നൊരു പ്രയോഗം ഇംഗ്ല്ല്ലീഷില്‍ കാണുന്നുണ്ട്.  മലയാളത്തിലും തത്തുല്ല്യമായ പ്രയോ‍ഗം ഉണ്ടെന്നു കരുതുന്നു.  അപ്പോള്‍ മുഹമ്മദ് എന്നൂ മാത്രം എഴുതിയാല്‍ അതൊരു വ്യക്തിയേ അല്ലേ   അര്‍ഥമാക്കുന്നുള്ളു?

ഇനി ‘നായിന്റെ മോനേ‘ എന്ന പ്രയോഗം ചൊദ്യത്തിലുള്‍ക്കൊള്ളീച്ചത്   സാംഗത്യമായിരുന്നൊ എന്നു ചിന്തിച്ച്‍ാല്‍;

പി.എം.ബിനുലാല്‍ തയ്യാറാക്കിയ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂറ്റ് പ്രസിദ്ധീകരിച്ച ‘’തിരക്കഥകളുടെ നീ‍തി ശാസ്ത്രം‘ എന്ന പുസ്തകത്തിലെ ഒരു പ്രതിപാദ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്  അതുണ്ട്‍ായത്  എന്നു മുകളിലെ റെഫറന്‍സ് 2ല്‍ നിന്നു മനസിലാക്കാം. ഇത് ജോസഫിന്റെ  കൊളജ് അഫിലിയേറ്റു ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റി എം.എ വിദ്യാര്‍ഥികള്‍ക്ക്  പാഠ പുസ്തകമായി അംഗീകരിച്ചിരിക്കുന്ന ഒരു പുസ്തകമാണ് എന്നു പറയുന്നു. ഇതു ശരിയാണെങ്കില്‍  ഒരു യുണിവേഴ്സിറ്റി അംഗീകരിച്ച പാ‍ഠ പുസ്തകത്തിലെ ഒരു ഭാഷാ പ്രയോഗം വീ‍ണ്ടും എടുത്തു പ്രയോഗിച്ചതില്‍ ജോസഫിന്റെ തെറ്റെന്ത്?

ഇനി ആ സന്ദര്‍ഭത്തില് ഒരു മുസ്ലീം പെരേ അവിടെ ചേരുമായിരുന്നുള്ളു. നേരേ മറിച്ച്  ‘നാരായണ നാരായണ’ അല്ലെങ്കില്‍ ‘കര്‍ത്താവേ, കര്‍ത്താ‍വേ ’ എന്നായിരുന്നു പ്രാര്‍ഥന എന്നു വരികില്‍ അവിടെ മുഹമ്മദ് എന്ന മുസ്ല്ലീം നാമം ചേര്‍‌ത്താല്‍ ‍ ‍ അതു ദുരുദ്ദേശപരമായിരുന്നു  എന്നു പറയാമായിരുന്നു.

ഇനി  മുകളില്‍ പറഞ്ഞപോലെ, ഹിന്ദുവിന്റെയോ കൃസ്ത്യാനിയുടെയോ പ്രാര്‍ഥനയില്‍‍‍ കൃഷ്ണനെന്നോ യേശു എന്നോ ഉള്ള പേരാണ് ചേര്‍ത്തിരുന്നതെങ്കില്‍, അതും ഒരു മുസ്ലീം പ്രൊഫസറായിരുന്നു എങ്കില്‍,   കേരളത്തിലെ ഹിന്ദുക്കളോ, കൃസ്ത്യാനികളോ ആ മുസ്ലീം പ്രൊഫസറിന്റെ കൈ വെട്ടുമാ‍യിരുന്നോ? വെട്ടിയിരുന്നെങ്കില്‍ ഇതേ സംശയങ്ങള്‍  ഞാന്‍ ഹിന്ദുവിന്റെയോ  ക്രിസ്ത്യാനിയുടെയോ നേര്‍ക്കു  ചോദിക്കുമായിരുന്നു.

നാട്ടില്‍ ഫോണ്‍ ചെയ്തപ്പോ‍ഴും ഇവിടെ സുഹൃത്തുക്കളോടു സംസാ‍രിച്ചപ്പോഴും ജോസഫിനെകുറ്റപ്പെടുത്തിയവര്‍ പറയുന്ന കാരണം,’കൈവെട്ടുന്ന ഒരു വര്‍ഗത്തിന്റെ നേരെ സൂക്ഷിച്ചു പെരുമാറേണ്ടേ?’‘ എന്നാണ്. ആ ഉത്തരം എനിക്കു സ്വീകാര്യമായി തോന്നിയില്ല.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു പ്രത്യേക കൂട്ടരെ ഭയന്നു മറ്റുള്ളവര്‍ ജീവിക്കണമെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകുന്നത് ആ ജനാ‍ധിപത്യത്തിന്റെ  ഏറ്റവും രോഗാതുരമായ അവസ്ഥയെ ആണ് കാണിക്കുന്നത്.

ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്നുള്ള ബോധമില്ലാതാകുക, സംരക്ഷയും സുരക്ഷയും ഉറപ്പു വരുത്തേണ്ട പോലീ‍സിലും, ഭരണത്തിലും ഭരണ നേതാക്കളിലും വിശ്വാസം  നഷ്ടപ്പെടുക ഇതൊക്കെയാണ്   ഇത്തരം ഭയരോഗാവസ്ഥക്കു കാരണങ്ങള്‍.

ഒരു ജനാധിപത്യ ഭരണ വ്യവസ്ഥയില്‍ ഇങ്ങനെ ജനങ്ങള്‍ ഭയക്കുന്നത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണ്?   ഇന്നത്തെ കേരളത്തിലെ അമതേതരമായ സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്തം അവിടുത്തെ ഭരണത്തില്‍ നിന്നും അതിന്റെ കൂട്ടിക്കൊടുപ്പുകാരായ മത നേതൃത്ത്വത്തില്‍ നിന്നും മാറ്റി വയ്ക്കാന്‍ സാ‍ധിക്കുമോ?  ജോസഫ് സംഭവത്തൊടനുബന്ധിച്ച് കേരളത്തില്‍ നടക്കുന്ന മത സൌഹൃദ  ഷോകളെ സത്യത്തിന്റെ നേര്‍ക്കുള്ള ഒരു കൊഞ്ഞനം കുത്തലായേ ഞാന്‍ വിലയിരുത്തുന്നുള്ളു.

കേരളത്തില്‍ ഇന്ന് ഞാന്‍ രണ്ട് മതങ്ങളെയാണ് കാണുന്നത്. വിശ്വ്വാസികളുടെ മേലെ തങ്ങള്‍ക്കാര്‍ജ്ജിക്കാന്‍ കഴിയുന്ന എല്ലാ ആത്മീയ വൈകാരിക പ്രലോഭനങ്ങളും ചെലുത്തി,  എന്നാല്‍ തങ്ങളുടെ  ഭൌതിക റിസോഴ്സുകള്‍ വളര്‍ത്തി,   സമാരാദ്ധ്യ ദൈവിക സ്ഥാനങ്ങളുടെ വ്യാജ അടയാളങ്ങള്‍ അണിഞ്ഞ്, നിലകൊള്ളുന്ന  വ്യ്യവസ്ഥാപിത മതസ്ഥാപനങ്ങളും അവയോടു പ്രത്യക്ഷത്തിലും പരോക്ഷത്തിലും കൂട്ടു ചേര്‍ന്ന്,   സ്റ്റേറ്റു  റിസോഴ്സുകള്‍ ഉപയോ‍ഗിച്ച് പാര്‍ട്ടി പോളിറ്റിക്കിങ്ങു നടത്തുന്ന പ്രതിപക്ഷ-ഭരണ കഷികളും അടങ്ങുന്ന ഒരു മതം.  സ്വന്തം ‍‍ നിലനില്‍പ്പിനുള്ള   വിശ്വാസവും പ്രാര്‍ഥനയും  മുകളില്‍ പരഞ്ഞ   മതത്തീല്‍ അര്‍പ്പിക്കുമ്പോഴും  അതില്‍ തന്നെ  ‍ ആശയും വിശ്വാസവും ഇല്ലാതാകുന്ന  സാധാരണ മനുഷ്യ്യന്റെ മതം.  ഇതിലേതു മതത്തിലാണ് ജോസഫ് നില്‍ക്കുന്നതു ഏതിലാണ് അയാളുടെ കൈ വെട്ടിയവര്‍ നില്‍ക്കുന്നത് എന്നു മാത്രമേ ഞാന്‍ സംശയിക്കുന്നുള്ളു. 

ടെററിസ്റ്റുകളായി ആ‍രും ജനിക്കുന്നില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.  ടെററിസം ഇന്നു മില്യനുകള്‍ മുതല്‍ മുടക്കുള്ള ഒരു കച്ചവടമാണ്.  ടെററിസ്റ്റ് ആക്രമണകാരികള്‍ക്ക് പൊതുവെ ഇത്രയും കാശുണ്ടാക്കാന്‍ കഴിയുമോ.  പലപ്പോഴും നിലനില്‍പ്പിനു വേണ്ടി കഷ്ടപ്പെടുന്നവരെ പ്രത്യയ ശാസ്ത്രത്തിന്റെ പ്രീണനത്തിനു വിധേയമാക്കുമ്പോഴാണ് ടെററിസ്റ്റുകള്‍ ഉണ്ടാകുന്നത്.

മത പരമാ‍യി നോക്കിയാല്‍ ടെററിസ്റ്റുകളെ നിര്‍മ്മിച്ചെടുക്കുന്നതില്‍ ഇന്നു മുന്നില്‍ നില്‍ക്കുന്ന ഒരു മതമാ‍ണ് ഇസ്ല്ല്ലാം മതം എന്ന പേര് അതിനുണ്ട്.  അതിനു ന്യായീകരണങ്ങള്‍‍ അവര്‍ക്കുണ്ടാകാം. പക്ഷെ ഞാ‍ന്‍ സംസാരിക്കുന്നത് ജനാധിപത്യത്തിനു വേണ്ടിയാണ്.  കേരളത്തില്‍‍ നില നിന്നിരുന്ന സാമൂ‍ഹ്യഭദ്രതയും സമാധാനവും മറ്റുള്ളവരെ പോലെ മുസ്ലീ‍മുകളും അനുഭവിച്ചിരുന്നു.  ഈ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ട്,  അതില്ലാതാകാന്‍ ശ്രമിക്കുന്നവരുടെ പ്രത്യയ ശാ‍സ്ത്രം, ജനാധിപത്യത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നു വ്യത്യസ്ഥമാ‍യിരിക്കുമല്ലോ? ആര്‍ക്കും എന്തു പ്രത്യയ ശാസ്ത്രവുമുള്‍ക്കൊള്ളാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്.  പക്ഷെ അത് ഇന്ത്യയിലെ ജനങ്ങളുടെ സാമാധാനമില്ലായ്മ ചെയ്തുകൊണ്ടാകരുത്. അങ്ങനെ ചെയ്യുന്നവര്‍ ഇന്ത്യയൂടെ ശത്രുക്കളായേ അറിയപ്പെടുകയുള്ളു.


ഇന്ത്യ സാധാരണ മനുഷ്യരുടെ രാജ്യമാണ്.  അവിടെ ജനങ്ങള്‍ക്കു തോക്കാനും  ജയിക്കാനുമുള്ള അവസരങ്ങളുണ്ട്, എന്നുള്ളത് അതിന്റെ മാനവികതയുടെ അടയാളമാണ്.  ഒരു തെറ്റിനു (ജോസഫു തെറ്റു ചെയ്തു എന്നുള്ള വിവക്ഷയല്ല)   കൈവെട്ടുന്ന പ്രത്യയ ശാ‍സ്ത്രത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷ സാധാരണ ജനങ്ങള്‍ വിശ്വസിക്കുന്നില്ല.

ടെററിസത്തിന്റെ വെല്ല്ലുവിളി

ന്യൂയോര്‍ക്കിലെ ട്വിന്‍ ടവര്‍ ഇടിച്ചു നിരത്തിയതിനു തുല്യമായ ഒരു ടെററിസ്റ്റ് ആ‍ക്രമണമായി ജോസഫിന്റെ കൈ വെട്ടല് കണക്കാക്കാന്‍ കഴിയില്ല എങ്കിലും‍ കേരളത്തില്‍ അതു പരത്തിയിരിക്കുന്ന ഭീതി അതിലൊട്ടും കുറവല്ല. എന്നാല്‍  കേരളത്തിലെ ജനങ്ങള്‍ക്ക്  മതത്തിന്റെ പ്രകടന വേദിയില്‍ നിന്നു വ്യത്യസ്ഥമായി തങ്ങളുടെ ഭയം പങ്കു വയ്ക്കാനും പരസ്പരം ആശ്വാസം പകരുവാനും ഒരു പൊതുവേദിയില്ല എന്നു ഖേദപൂ‍ര്‍‌വം സ്മരിക്കേണ്ടിയിരിക്കുന്നു. ഭയത്തിന്റെ വിഹ്വലതയില്‍ ഭാരം കൊള്ളുന്ന മനസുകള്‍ സമൂഹത്തിന്റെ അനാ‍രോഗ്യകരമായ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. അതില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ വിമുക്തരാക്കാന്‍ ഭരണ കക്ഷികള്‍ ഈ അവസ്ഥയില്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.  ജാതിമത രാ‍ഷ്ടീ‍യ ചേരികളില്‍ വ്യക്തിത്വം നഷ്ടപ്പെടാത്ത ഒരു സിവിക് സൊസൈറ്റി ഇന്നു കേരളത്തിലില്ല. 

ഈ അവസരത്തില്‍ ഭീതീ പൂണ്ട സാധാരണജനങ്ങള്‍ക്ക് ഒരു കൊണ്‍ഷിയന്‍സ് ബൂ‍സ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്നു  ചിന്തിക്കേണ്ടിയിരിക്കുന്നു. 

ബ്ലോഗിലും ആളുകള്‍ ചേരിതിരിഞ്ഞിരിക്കയാണ്. പല ബ്ലോഗേഴ്സും ഇനിയും ഈ സംഭവത്തില്‍ ഇതു വരെ അഭിപ്രായം പറയാതെ നില്‍ക്കുന്നില്ലേ? എന്റെ സ്വന്തക്കാരുടെആരുടെയും കൈവെട്ടിയില്ല എന്നാ‍ണോ അവര്‍ ചിന്തിക്കുന്നത്? 

ജോസഫ് സംഭവം കേരളത്തിലെജനങ്ങളെ ഭീതിയുടെ നിഴലിലേക്കു തള്ളിയിടാതെ ജനാധിപത്യ ത്തിന്റെ പേരില്‍ ഒന്നിപ്പിക്കുന്നതിനു കാരണമാകുകയാണ് വേണ്ടത്.  അതിലേക്കു ബ്ലോഗേഴ്സിനു എന്തു ചെയ്യാന്‍ കഴിയും എന്നു ചിന്തിക്കെണ്ടിയിരിക്കുന്നു.

Read more »