Posts

Showing posts with the label കൊച്ചി മറൈന്‍ഡ്രൈവ്

അങ്ങനെ ബ്ലോഗു മീറ്റും ഒരു യാഥാര്‍ത്ഥ്യമായി

ആദ്യമായാണ് ഒരു ബ്ലോഗുമീറ്റില്‍ പങ്കെടുത്തത്, ഒട്ടും മോശം തൊന്നിയില്ല, നല്ല ഒരേര്‍പ്പാടുതന്നെയാണ്, ഈ ബൊഗ്ഗു മീറ്റ്,  അത്കൊണ്ട് ആരും മടിച്ചുനില്‍ക്കാതെ കിട്ടുന്ന ആദ്യത്തെ അവസരം തന്നെ   ഉപയോഗിക്കുക.  ആ ബ്ലോഗു മിറ്റ് ജനുവരി 6 നു ആയിരുന്നു, ഇന്ന് ജനുവരി 25. അതിനെക്കുറിച്ച് ഒരു പോസ്റ്റെഴുതാന്‍ ഇത്രയും  വൈകിയതില്‍ ഖേദിക്കുന്നു. ഞങ്ങള്‍ ലീവ് കഴിഞ്ഞ് സൌത്താഫ്രിക്കയില്‍ തി‍രിച്ചത്തി. ഒരു പ്രവാ‍സി കുടുംബം  നാട്ടിലെത്തുമ്പോള്‍ ഒരു കാക്കത്തൊള്ളായിരം കാര്യങ്ങള്‍ ചെയ്യാനുണ്ടാകുമല്ലൊ. (അവയെക്കുറിച്ചു വിശദീകരിക്കുന്നില്ല) അതൊക്കെക്കഴിഞ്ഞ് ജോലിസ്ഥലത്തു തിരിച്ചെത്തിയ ഉടന്‍ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ ഇങ്ങനേയേ പറ്റിയുള്ളു. ക്ഷമിക്കണം.