mk top 2012

Monday, September 20, 2010

മൈനോരിട്ടി അവകാശങ്ങളും സംവരണവും

 മൈനോരിട്ടി അവകാശങ്ങളും സംവരണവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിലില്ല.  എന്നാല്‍ പരോക്ഷത്തിലുണ്ടു താനും.  സംവരണം എത്ര ഭാരിച്ച ദോഷമാണ് സമൂഹത്തില്‍ വരുത്തിവക്കുന്നതെന്നും, മുന്നോക്കരുടെ അവസരങ്ങള്‍ അപ്പാടെ ദളിത് പെണ്ണൂങ്ങളും ആണുങ്ങളും കൈയ്യേറി നാശമാക്കുകയാണ് തുടങ്ങിയുള്ള ആരോപണങ്ങളും അധിക്ഷേപങ്ങളും മിക്കപ്പോഴും ബ്ലോഗുകളില്‍ മുഴങ്ങുന്നുണ്ട്.  എന്നാല്‍ മൈനോരിട്ടി അവകാശങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ ദേശത്തിനു, വരുത്തുന്നുണ്ടോ എന്ന് ആരും പറഞ്ഞുകേള്‍ക്കുന്നില്ല. അപ്പോള്‍ അതിനെക്കുറിച്ചൊരന്വേഷണം നടത്തിയതിന്റെ വിവരങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്

അല്പം ചരിത്രം

ഇന്ത്യന്‍ ഭരണഘടനയുടെ ന്യൂനമത-ജാതിവിവേചന സംരക്ഷണ സൃഷ്ടികളായി നിലനില്‍ക്കുന്ന രണ്ടു സമ്പ്രദായങ്ങളാണല്ലോ, മൈനോറിട്ടി അവകാശങ്ങളും സംവരണവും. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ട് എന്നു പ്രത്യക്ഷത്തില്‍ തോന്നാത്ത വിധത്തിലാണ് അവ ആസൂത്രണം ചെയ്തിരിക്കുന്നത്.
1946ല്‍ ബ്രിട്ടീഷ് രാജ് രൂപീകരിച്ച ക്യാബിനറ്റ് മിഷന്‍പ്ലാന്‍ അനുസരിച്ചാണ്, ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തുന്നതിനുത്തരവാദിയായി കോണ്‍സ്റ്റുവന്റ് അസംബ്ലി രൂപപ്പെട്ടത്. ഇന്ത്യയുടെ ഭരണം ഭൂരിപക്ഷ കോണ്‍ഗ്രസിനു കൈമാറുന്നതിലേക്കുള്ള മുന്‍ വ്യവസ്ഥയായി മിഷന്‍ ചിലകാര്യങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. അതിലൊന്ന്, മത-മൈനോരിട്ടികള്‍ക്കും ജാതി-വര്‍ണ-വര്‍ഗ വിവേചനത്തിനു വിധേയരായവര്‍ക്കും ‘പോളിറ്റിക്കല്‍ സേഫ്ഗര്‍ഡ്‘ കൊടുക്കണമെന്നുള്ളതായിരുന്നു  (ഈ വിവേചനമനുഭവിച്ചവരുടെ കൂട്ടത്തില്‍ പിന്നോക്കജാതിക്കാരെ കുറിച്ച് നെഹ്രു അടക്കം മനപൂര്‍വം നിശബ്ദത പാലിച്ചിരുന്നു എന്നുള്ളത് പ്രത്യേകം സ്മരിക്കേണ്ടിയിരിക്കുന്നു.)

Political safeguards were to ”adjust the balance between different communities in representative bodies, public services and other arenas.”

കൊണ്‍സ്റ്റിറ്റുവന്റെ അസംബ്ലിയുടെ പ്രാതിനിഥ്യത്തെക്കുറിച്ചു പറഞ്ഞാല്‍, അതിലെ 403 പേരില്‍ നാലിലൊന്നും രാജ്യത്തിന്റെ 5% ശതമാനം വന്ന ബ്രാഹമണജാതിയില്‍ നിന്നായിരുന്നു.  മറ്റുള്ളവര്‍ വിവിധ മൈനോരിട്ടി-ദളിത പ്രാതിനിധ്യത്തില്‍നിന്നു  വന്നവരും. 

ആദ്യ ചര്‍ച്ചകളില്‍, അസംബ്ലി അംഗങ്ങള്‍ മൈനോരിട്ടിയുടെ പോളിട്ടിക്കല്‍ സേഫ്ഗാര്‍ഡിനെ അനുകൂലിച്ചു എങ്കിലും പിന്നിട് മത മൈനോരിറ്റികളെ അതിന്റെ ആനുകൂല്യത്തില്‍നിന്നൊഴിവാക്കുകയും ഹരിജനങ്ങള്‍ക്കു മാത്രമായി അതു വെട്ടിച്ചുരുക്കയും ചെയ്തിരുന്നു. മതത്തിന്റെ പേരിലുള്ള ആനുകൂല്യങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ,സെക്കുലര്‍, ദേശീയ മൂല്യങ്ങള്‍ക്ക് എതിരാണെന്നുള്ള വാദങ്ങളായിരുന്നു അതിനു കാരണങ്ങള്‍. എന്നാല്‍ പട്ടേലിന്റെ വലം കൈയ്യായ കെ.എം.മുന്‍ഷി കൊണ്ടുവന്ന, ഹരിജനങ്ങളെ ഹിന്ദുമതത്തിലേക്കു കൂട്ടിച്ചേര്‍ത്ത, ഒരമെന്റ്മെന്റോടെ ഹരിജനങ്ങളുടെ ആ അനുകൂല്യങ്ങളും ഇല്ലാതാക്കി. പകരം അവര്‍ക്കു കൊടുത്തതാണ്, സവരണം.  അതായത് ഹിന്ദുവിന്റെ അടയാളമായി, കുകുമപ്പൊട്ടു കുത്തി, തുറന്നു കിട്ടിയ അമ്പലങ്ങളില്‍ പോയി വഴിപാടിട്ട്, അന്ധവിശ്വാസത്തില്‍ സ്വയം മുടിഞ്ഞ്,  കണ്ട വാരിയും കഴുക്കോലും പാമ്പും പഴുതാരയും ദൈവത്തിന്റെ അവതാരമായി കണ്ട്, അമ്പലങ്ങളുടെ സ്വത്തു വര്‍ദ്ധിപ്പിച്ചു  കൊടുക്കുന്നതിലേക്ക് ഇന്ത്യന്‍ ഭൂ‍രിപക്ഷ ജനത തയ്യാറായതിനു കിട്ടിയ വരപ്രസാദമാണ്    ഈ ‘പിച്ച‘ സംവരണം.

പക്ഷെ മുന്‍ഷി ഒരുകാര്യം കൂടി അമെന്റ്മെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹിന്ദുമതത്തിലേക്കു ഹരിജനങ്ങളെ പൂര്‍ണമായും ഇന്റെഗ്രേറ്റു ചെയ്യുന്നിടം വരെ സംവരണം തുടരണം എന്ന്.  (സംവരണത്തിന്റെ നേര്‍ക്ക് ഉറഞ്ഞു തുള്ളുന്ന സവര്‍ണക്കുഞ്ഞുങ്ങള്‍ അല്പം ചരിത്രം പഠിക്കുന്നതു നന്നായിരിക്കും)

ഈ ഹിന്ദു മത രൂപീകരണം ബ്രാഹ്മണന്റെ മഹത്തായ മാനവികതയെന്നൊക്കെ തോന്നുന്നുണ്ടെങ്കില്‍ വരട്ടെ, അതിനു മുന്‍പായി ഹിന്ദുമത രൂപീകരണത്തിലെ വിനായക ദാമോദര    സവര്‍കാറുടെ ഹിന്ദുത്വ അജന്‍ഡ മനസിലാക്കുന്നതു നന്നായിരിക്കും.

 ''Hinduthva: Savarkar claimed that the term Hinduism includes all religions of Hindus, such as Bhuddhists, Jains, Sikhs, and even tribal communities.  He was almost close to the idea that if any one wants to be an Indian he or she should be a Hindu”.

അതായത്, ഇന്ത്യന്‍ ഹിന്ദു സംസ്കാരവുമായി യാതൊരു ബന്ധവുമില്ലാത്ത, ഹിന്ദുത്വത്തിനു ആളെക്കൂട്ടുന്ന ബ്രാഹ്മണ അജണ്ടയുടെ ഭാഗമായി അണികളെ ഒരുക്കുന്നതിനായിരുന്നു അങ്ങനെയൊരു അമെന്റ്മെന്റു. 

 ഈ കുറിയും കാവിയും ഇന്ത്യയിലെ എല്ലാ മതവിഭാഗത്തെയും ചാര്‍വാകരെ ഉള്‍പ്പെടെ അണിയിച്ച്, ഹിന്ദു മതം സിന്ദാബാദ് എന്നു വിളിപ്പിച്ചപ്പോള്‍ പക്ഷെ ഒന്നു കൂടി ഉണ്ടായി. സവര്‍ക്കറുടെ ഹിന്ദുമതം നിന്ന നില്‍പ്പില്‍ ഇന്ത്യയുടെ ഹിദുഭൂരിപക്ഷമതമായി  മാറി‍.  അഥവാ ഇന്ത്യ ഹിന്ദുത്വത്തിനു തീരെഴുതിക്കിട്ടിയ ഹിന്ദു രാഷ്ട്രമായി. തീര്‍ന്നില്ല, അപ്പോഴാണ്  മജോറിട്ടികളുടെ ഭീഷണിയില്‍ നിന്ന് മൈനോരിട്ടികളെ സംരക്ഷിക്കുന്നതിനു വേണ്ടി മൈനോറിട്ടി അവകാശങ്ങല്‍ ഭരണഘടനയില്‍ മെനഞ്ഞെടുത്തത്.

അതായത് ന്യൂനപക്ഷങ്ങളുടെ മത-ഭാഷ അവകാശങ്ങളില്‍  ഭൂരിപക്ഷം തങ്ങളുടെ രാഷ്ട്ര്രീയ ശക്തി ഉപയോഗിച്ച് കൈകടത്താതിരിനുള്ള അവകാശങ്ങള്‍. അല്ലാതെ ഇന്നു പലരും ധരിക്കുന്നതു പോലെ മൈനോരിട്ടികളുടെ പിന്നാക്കാവസ്ഥ പരിഹാരിക്കനല്ല മൈനോരിട്ടി അവകാശങ്ങള്‍ ഉണ്ടാക്കിയത് എന്നു ചുരുക്കം
.
പക്ഷെ ഹിന്ദു രാഷ്ട്രമെന്ന ഹിന്ദുത്വ ഭൂരിപക്ഷ ശക്തി  കേവലം കടലാസു പുലിയായിമാറുന്നതാണ് ഇന്ത്യ കണ്ടത്. കാരണം ഹരിജനങ്ങളും പിന്നോക്കനും.  കാവിക്കുറിയിട്ട്  അമ്പലത്തില്‍ കേറി ബഹവാനെ ഒക്കെ കണ്ടു വണങ്ങി ദക്ഷിണയൊക്കെ കൊടുത്ത്, ഹോമം ചെയ്തു, കൂടോത്രം നടത്തി, ശത്രു സംഹാരമൊമ്മെ നടത്തിയാലും, സഹസ്രാബ്ദങ്ങളായി തങ്ങളുടെ നേര്‍ക്കു  കുതിരകയറിയ സവര്‍ണന്‍ ഇന്നും തങ്ങളുടെ നേര്‍ക്കു കാണിക്കുന്ന ഉച്ചനീചത്വം അവര്‍ തിരിച്ചറിയുന്നു. വിശാല ഹിന്ദു അജന്‍ഡകള്‍ക്ക് എത്രയൊക്കെ  സ്രമിച്ചാലും തേക്കു പാട്ടുപാടാന്‍ അവര്‍  തയ്യാറാകുന്നില്ല. അതിന്റെ മറ്റൊരു കാരണം അവന്റെ ഉള്ളില്‍ ഇന്നും പച്ചയായി നില്‍ക്കുന്ന കുറച്ചു ധാര്‍മ്മിക മൂല്യങ്ങളുടെ നിലനില്‍പ്പു കൂടിയാണ്.

അങ്ങനെ ചുരുക്കം പറഞ്ഞാല്‍, ഹിന്ദുത്വത്തിന്റെ  സാമ്പത്തിക മസിലു വളര്‍ന്നു പുഷ്ടി വച്ചെങ്കിലും  രാഷ്ട്ര്രിയ ശക്തി ഒരിക്കലും സാധിക്കാനാവത്ത സ്വപനമായി മാറിയിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ യദ്ധാര്‍ഥത്തില്‍ ഭൂരിപക്ഷം എന്നൊന്നില്ല താനും എന്നാല്‍ ഭൂരിപക്ഷത്തിന്റെ കടലാസുപുലിയെ മുതലെടുത്ത് ന്യൂനപക്ഷം അവകാശം പറഞ്ഞ് അരങ്ങു തകര്‍ക്കുന്നുമൂണ്ട്.


പിന്നെ ഹിന്ദു മേലാളന്മാര്‍ക്ക് ഒരു ബുദ്ധിമോശം കൂടി പറ്റി.  തങ്ങളുടെ ഭൂരിപക്ഷ ഡൈനാസ്റ്റി ഭരണത്തിന്റ് കീഴില്‍  ആശ്രിതരായി ഭയന്നു നില്‍ക്കുന്ന മൈനോരിട്ടിയെ മനക്കണ്ണില്‍ കണ്ടു മൈനോരിട്ടി അവകാശം രൂപപ്പെടുത്തിയ അവര്‍ക്കു പക്ഷെ, പത്മാസുരനു വരം കൊടുത്ത നീല കണ്ടന്റെ അനുഭവമാണിപ്പോള്‍,കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും 
 കാരണങ്ങ്ള്‍
1. കേരളത്തിന്റെ 80% വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്നു മൈനോരിട്ടികളുടെ കൈയ്യിലാണ്
2. കേരളത്തീന്റെ കാപ്പിറ്റല്‍ ഓണര്‍ഷിപ്പ് ഗവന്മെന്റു കഴിഞ്ഞാല്‍ ഇന്നു ക്രിസ്ത്യാനിയുടെ കൈയ്യിലാണ്. ഇസ്ലാം ഓണര്‍ഷിപ്പ് അതില്‍ നിന്ന് അത്രയധികം പിന്നിലല്ല.
3. മൈനൊരിട്ടി സ്കൂളുകളില്‍ കേരളത്തിന്റെ മാതൃഭാഷയായ മലയാളം ഒരു മൈനോരിട്ടി ഭാഷയായിരിക്കുന്നതായി സംശയിക്കുന്നു.
4. കേരളത്തിലെ ഭൂര്രിപക്ഷ വിദ്യാര്‍ഥികള്‍ ഇന്നു മതമില്ലാത്ത ജീവനെ ചവറ്റുകൊട്ടയിലിട്ടിട്ട്,  മനോരിറ്റി മതങ്ങളില്‍ മത പഠനം നടത്തുന്നു.

എന്നാല്‍ ഇന്ത്യയിലെ മൊത്തം അവസ്ഥയെടുത്താല്‍, അവിടെ സാമ്പത്തിക സാമൂഹ്യ ആധിപത്യം ഹിന്ദുത്വ ഹിന്ദുവിനാണ്.

ചുരുക്കത്തില്‍‍, സ്വതന്ത്ര ഇന്‍ഡ്യയില്‍ കഴിഞ്ഞ അറുപതില്‍ പരം  വര്‍ഷങ്ങള്‍ കൊണ്ട് പൊതുവെ സാമ്പത്തിക സാമൂഹ്യ വളര്‍ച്ചയുണ്ടായത് അവിടുത്തെ മതവാദികള്‍ക്കു മാത്രമാണ്. ക്രിസ്ത്യന്‍, മുസ്ലീം, ഹിന്ദുത്വന്‍‍. (ഏറ്റക്കുരച്ചിലുകള്‍ ഉണ്ട്).

ഇവരുടെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്നോക്ക ദളിതന്റെ വികസനം ‍എവിടെ നില്ക്കുന്നു? ഒരു മായാവതിയോ മോഡിയോ ലാലുപ്രസാദോ ഉണ്ടായേക്കാം. (ഇവര് ദളിത പിന്നോക്ക വികാസങ്ങള്‍ക്കപവദങ്ങളാണു താനും)  പക്ഷെ അതു ദളിത-പിന്നോക്കന്റെ അംഗസംഖ്യയില്‍ എത്ര ശതമാനം വരും.

ഒരു ചോദ്യത്തൊടു കൂടി ഈ പോസ്റ്റ് അവസാനിപ്പിക്കട്ടെ.  മുകളില്‍ പറഞ്ഞ ഒരു മജോററ്റിയില്ലാത്ത സാഹചര്യത്തില്‍ ഈ മൈനോരിറ്റി അവകാശങ്ങല്‍ ദൂരവ്യാപകമായ പ്രശ്നങ്ങള്‍ ഉണ്ടക്കാന്‍ കരുത്തുള്ള മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടാക്കിയിട്ടും ആരും എന്തേ അതേക്കുറിച്ചൊന്നും അറിഞ്ഞിട്ടില്ലേ?


മൈനോരിറ്റിയും സംവരണത്തേയും കുറിച്ച് കൂടുതല്‍ ഇവിടെയും പിന്നെ ഇവിടെയും വായിക്കാം.

11 comments:

 • MKERALAM says:
  September 20, 2010 at 11:47 AM

  ചുരുക്കത്തില്‍‍, സ്വതന്ത്ര ഇന്‍ഡ്യയില്‍ കഴിഞ്ഞ അറുപതില്‍ പരം വര്‍ഷങ്ങള്‍ കൊണ്ട് പൊതുവെ സാമ്പത്തിക സാമൂഹ്യ വളര്‍ച്ചയുണ്ടായത് അവിടുത്തെ മതവാദികള്‍ക്കു മാത്രമാണ്. ക്രിസ്ത്യന്‍, മുസ്ലീം, ഹിന്ദുത്വന്‍‍. (ഏറ്റക്കുരച്ചിലുകള്‍ ഉണ്ട്).

  ഇവരുടെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്നോക്ക ദളിതന്റെ വികസനം ‍എവിടെ നില്ക്കുന്നു? ഒരു മായാവതിയോ മോഡിയോ ലാലുപ്രസാദോ ഉണ്ടായേക്കാം. (ഇവര് ദളിത പിന്നോക്ക വികാസങ്ങള്‍ക്കപവദങ്ങളാണു താനും) പക്ഷെ അതു ദളിത-പിന്നോക്കന്റെ അംഗസംഖ്യയില്‍ എത്ര ശതമാനം വരും.

 • Anonymous says:
  September 22, 2010 at 11:31 PM

  മാവേളി കേരളമേ . ആരും വരില്ല ഇതിനു മറുപടി പറയാന്‍ . കേരളത്തിലെ ദളിത് വിഭാഗത്തിനു സ്വന്തം പേരില്‍ എത്ര സ്കൂളുകളുണ്ടെന്നു നോക്കിയാലറിയാം കാര്യങ്ങളുടെ കിടപ്പ് .

  ഇന്നു ദളിതനെ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ സ്വന്തം രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി അവരെ ഉപയോഗിക്കാനുദ്ദേശം . എരിതീയില്‍ നിന്നും വറ ചട്ടിയിലേക്ക് .

 • Ajith says:
  September 28, 2010 at 8:16 AM

  Partialy agree to you with certain differences

  1. കേരളത്തിന്റെ 80% വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്നു മൈനോരിട്ടികളുടെ കൈയ്യിലാണ്
  2. കേരളത്തീന്റെ കാപ്പിറ്റല്‍ ഓണര്‍ഷിപ്പ് ഗവന്മെന്റു കഴിഞ്ഞാല്‍ ഇന്നു ക്രിസ്ത്യാനിയുടെ കൈയ്യിലാണ്. ഇസ്ലാം ഓണര്‍ഷിപ്പ് അതില്‍ നിന്ന് അത്രയധികം പിന്നിലല്ല.
  It could have been mentioned that, many of these Institutions has been built before independence, with funds totaly borne by trusts(run by missionaries) without any access to Public funds, you could also see such levels investment done by the same parties(minorities) in areas of Health care also since the pre-independence period. So when governemnt tried to 'nationalise'(not totaly) institutions, these sections were vociforous about their apprehensions.

  When we look at the plights of dalits , the real culprits are the political who ruled kerala, there were several centre & state schemea ,if implemented in true vigour could have made some tangible progress in the life of Dalits vis a vis Education & health care.

  really congratulate for the topic and representation. expecting more of such posts.
  regards

 • കാക്കര kaakkara says:
  September 28, 2010 at 11:18 PM

  “മൈനൊരിട്ടി സ്കൂളുകളില്‍ കേരളത്തിന്റെ മാതൃഭാഷയായ മലയാളം ഒരു മൈനോരിട്ടി ഭാഷയായിരിക്കുന്നു.”

  ഇത്‌ എങ്ങനെ സംഭവിക്കുന്നു? മനസിലായില്ല...

  മൈനോരിറ്റി അവകാശം ചൂക്ഷണം ചെയ്തിട്ടാണോ, ഇത്രയും അധികം നേട്ടം ന്യൂനപക്ഷങ്ങൾ നേടിയത്‌? ഈ നിയമം നിലനിൽക്കുന്നതുകൊണ്ടാണോ ദലിതർ പിന്നോക്കം നിൽക്കുന്നത്‌? കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ സ്വത്ത് വർദ്ധന്യ്‌ക്ക്‌ ഈ നിയമം എങ്ങനെ സഹായിച്ചു?

  മൈനോരിറ്റി അവകാശംപോലെ സമൂഹത്തെ വേർതിരിക്കുന്ന എല്ലാ നിയമങ്ങളും ചവറ്റുകൊട്ടയിലിടണമെന്ന്‌ തന്നെയാണ്‌ കാക്കരയും വിശ്വസിക്കുന്നത്‌...

 • N.J ജോജൂ says:
  September 29, 2010 at 2:52 AM

  ൧. "കേരളത്തിന്റെ 80% വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്നു മൈനോരിട്ടികളുടെ കൈയ്യിലാണ്"

  കേരളം ഉണ്ട്ടവുന്നതിനു മുന്‍പ് തന്നെ അങ്ങിനെ ആയിരുന്നു.

  ൨. മനോരിറ്റി മതങ്ങളില്‍ മത പഠനം നടത്തുന്നു.
  മതപഠനം നടത്താന്‍ ന്യൂനപക്ഷമോ അല്ലാത്തതുമായ മാനേജുമെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അവകാസമുണ്ട്.

 • MKERALAM says:
  October 5, 2010 at 8:24 AM

  ''It could have been mentioned that, many of these Institutions has been built before independence, with funds totaly borne by trusts(run by missionaries) without any access to Public funds, you could also see such levels investment done by the same parties(minorities) in areas of Health care also since the pre-independence period. So when governemnt tried to 'nationalise'(not totaly) institutions, these sections were vociforous about their apprehensions.''

  Now why do you think that I should have mentioned that. To justify the present or the past?

  Now you say that even before independence there were minority institutions built out of trust run by the missionaries. Now do you mean that the capital was brought along with the missionaries from Britain? Since you have told that I am asking. Please inform me.

  Now take the case of what is happening after independence, are those minority institutions totally funded by the minorities. Is the government not funding them.

  So what is the rational in the current funding of the minority institutions by governments if your first argument is correct. That is they already had plenty of institutions under their ownership, even before Kerala was born (as per joju)

  So what is the democracy in that? should anybody accept things simply because they were already there or because they are in agreement with the principles that govern us as a nation?

  If the argument is that minority rights are to give confidence to the minority how come that they own 80% of the educational institutions in a democratic dispensation?

 • MKERALAM says:
  October 5, 2010 at 10:50 AM

  1.“മൈനൊരിട്ടി സ്കൂളുകളില്‍ കേരളത്തിന്റെ മാതൃഭാഷയായ മലയാളം ഒരു മൈനോരിട്ടി ഭാഷയായിരിക്കുന്നു.”

  ഇത്‌ എങ്ങനെ സംഭവിക്കുന്നു? മനസിലായില്ല...

  ഇത് എങ്ങനെ സംഭവിക്കുന്നു. കുട്ടികളുടെ ഭാഷാപഠനത്തെക്കുറിച്ച് പലരും ബ്ലോഗില്‍ എഴുതാറുള്ളതു വായിച്ചാണ് അങ്ങനെ ഒരു ആശയത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നതെന്നു പറയട്ടെ.കേരളത്തിന്റെ മാതൃഭാഷ മലയാളമാണ്. പക്ഷെ അവിടെ അഭ്യസനം നടത്തുന്ന എത്രകുട്ടികള്‍ക്കു മലയാളം അറിയാം. അഥവാ എത്ര കുട്ടികള്‍ക്ക് മലയാളത്തില്‍ അഭ്യസനത്തിനുള്ള അവസരം മൈനോരിട്ടി സ്കൂളുകളില്‍ അഭ്യസനം നടത്തുന്നതു കൊണ്ട് നഷ്ടമാകുന്നു? എത്ര പേര്‍സന്റേജ് എന്ന കണക്കുകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ വളരെ കുറച്ചാണ് എന്നു വായിച്ചതില്‍ നിന്നു മനസിലാക്കുന്നു. അവരുടെ പേര്‍സന്റേജ് 50ല്‍ കുറവായാല്‍ ഇന്നത്തെ മൈനോരിട്ടി നിയമം അനുസരിച്ച് മലയാളം ഒരു മൈനോരിട്ടി ഭാഷയാണ് എന്നു കരുതേണ്ടിയിരിക്കുന്നു.

  2. മൈനോരിറ്റി അവകാശം ചൂക്ഷണം ചെയ്തിട്ടാണോ, ഇത്രയും അധികം നേട്ടം ന്യൂനപക്ഷങ്ങൾ നേടിയത്‌?

  ചൂഷണം ഉണ്ട് എന്നു വായിച്ചറിഞ്ഞ വിവരങ്ങള്‍ അനുസരിച്ച് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ വായിച്ചറിഞ്ഞ വിവരങ്ങള്‍ വച്ച് എഴുതിയ രണ്ടു പോസ്റ്റുകളുടെ ലിങ്ക് എന്റെ പോസ്റ്റിന്റെ അവസാനം ഞാന്‍ കൊടുത്തിരുന്നു. അതില്‍ ഞാന്‍ കുറച്ചു ലിങ്കുകളും കൊടുത്തിട്ടുണ്ട്. അതിലും കൂടുതലായി വിവരങ്ങള്‍ ഒരു ഗൂഗിള്‍ സേര്‍ച്ചു നടത്തിയാല്‍ കിട്ടും വായിക്കുക. എന്നിട്ട് കാക്കറക്കും സ്വന്തം അഭിപ്രായം രൂപീകരിക്കാം

  3ഈ നിയമം നിലനിൽക്കുന്നതുകൊണ്ടാണോ ദലിതർ പിന്നോക്കം നിൽക്കുന്നത്‌?
  മൈനോരിട്ടി ഉണ്ടായത് മജോറിട്ടി ഉണ്ടായതു കൊണ്ടാണ്. ഇ ന്ത്യയില്‍ ഒരു ഹിന്ദു മജോറിട്ടി ക്രിത്രിമമായി രൂപീകരിച്ചതിന്റെ ഫലമായാണ് മൈനോരിട്ടി അവകാശങ്ങല്‍ രൂപീകരിക്കെണ്ടി വന്നത്. ഹിന്ദു മജോരിട്ടിയില്‍ ദളിതര്‍ക്കു ഹിന്ദുവിന്റെ തുല്യസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ സ്വതന്ത്ര ഇന്ത്യയില്‍ ദളിതന്റെയും പിന്നോ‍ക്കന്റെയും നേര്‍ക്ക് ആ വാഗ്ദാനം പാലിക്കുകയുണ്ടായില്ല. യദ്ധാര്‍ഥത്തില്‍ ഹിന്ദു മജോറിട്ടി ഒരു ശിധില മജോരിട്ടിയാണ്. പക്ഷെ അവര്‍ക്കാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ മൈനോരിട്ടിക്കു ഗവണ്മെന്റില്‍ നിന്നു കിട്ടുന്ന യാതൊരു ആനുകൂല്യങ്ങളും കിട്ടുകയില്ല. കാരണം അവര്‍ മജോരിട്ടിയാണ്. കൂടുതല്‍ വായിച്ചു മനസിലാക്കുക. ഇതൊന്നും രഹസ്യങ്ങളല്ല. പക്ഷെ ആരും മനസിലാക്കുന്നില്ല.

  4.കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ സ്വത്ത് വർദ്ധന്യ്‌ക്ക്‌ ഈ നിയമം എങ്ങനെ സഹായിച്ചു?

  വിദ്യാഭാ‍സ സ്ഥാപനങ്ങലുടെ മുകളില്‍ വിവരിച്ച സാഹചര്യങ്ങളിലെ ഉടമസ്ഥത ഇതിന് ഒരു കാരണമാകുന്നു എന്നാണ് എന്റെ ധാരണ.

  5മൈനോരിറ്റി അവകാശംപോലെ സമൂഹത്തെ വേർതിരിക്കുന്ന എല്ലാ നിയമങ്ങളും ചവറ്റുകൊട്ടയിലിടണമെന്ന്‌ തന്നെയാണ്‌ കാക്കരയും വിശ്വസിക്കുന്നത്‌...

  സവരണം ഇല്ലാതാക്കണം എന്നു ധാരാളം ആളുകള്‍ വാദിക്കുന്നു. എന്നാല്‍ മൈനൊരിട്ടി അവകാശങ്ങളുടെ ന്യായാന്യായങ്ങളെക്കുറിച്ച് ആരും ഒന്നും പരയുന്നില്ല. അതിനെകൂറിച്ചും ആളുകള്‍ പഠിക്കട്ടെ.മന്‍സിലാക്കട്ടെ. അതിന്റെ ആവശ്യമെന്ത് എന്നന്വേഷിക്കട്ടെ എന്നാശിക്കുന്നു.

 • This comment has been removed by the author.
  MKERALAM says:
  October 5, 2010 at 10:59 AM

  This comment has been removed by the author.

 • കാക്കര kaakkara says:
  October 6, 2010 at 4:28 AM

  ഒരു സമൂഹത്തെ വേർതിരിക്കാൻ തക്കവിധത്തിലുള്ള ആരോപണം ഉന്നയിക്കുമ്പോൾ തീർച്ചയായും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിയതിന്‌ ശേഷം ഉന്നയിക്കുക...

 • MKERALAM says:
  October 6, 2010 at 7:00 AM

  താങ്കള്‍ ചോദിച്ചതില്‍ ഒരു ചോദ്യത്തില്‍ മാത്രം സ്റ്റാറ്റിറ്റിക്കല്‍ ഡേറ്റാ അവൈലബിള്‍ അല്ല എന്നെഴുതി.
  അതിനു പ്രതികരണമാണോ താങ്കളുടെ ഈ പ്രതികരണം.

  ‘ഒരു സമൂഹത്തെ വേർതിരിക്കാൻ തക്കവിധത്തിലുള്ള ആരോപണം ഉന്നയിക്കുമ്പോൾ തീർച്ചയായും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിയതിന്‌ ശേഷം ഉന്നയിക്കുക...‘

  എന്തേ ബാക്കി കാര്യങ്ങളൊന്നും വായിച്ചില്ല. കമന്റെഴുതുമ്പോള്‍ എല്ലാ കാര്യങ്ങളെയും കുറിച്ചു കമന്റെഴുതിയാല്‍, അതൊരു നല്ല പ്രതികരണമായി അംഗീകരിക്കപ്പെടും.

 • MKERALAM says:
  October 9, 2010 at 3:44 AM

  ‘’൧. "കേരളത്തിന്റെ 80% വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്നു മൈനോരിട്ടികളുടെ കൈയ്യിലാണ്"

  കേരളം ഉണ്ട്ടവുന്നതിനു മുന്‍പ് തന്നെ അങ്ങിനെ ആയിരുന്നു‘’.

  അങ്ങനെയായിരുന്നു എങ്കില്‍ മൈനോരിട്ടി അവകാശങ്ങള്‍ ആവശ്യപ്പെട്ടതിന്റെ റാഷനല്‍ എന്തായിരുന്നു?

  ‘’൨. മനോരിറ്റി മതങ്ങളില്‍ മത പഠനം നടത്തുന്നു.
  മതപഠനം നടത്താന്‍ ന്യൂനപക്ഷമോ അല്ലാത്തതുമായ മാനേജുമെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അവകാസമുണ്ട്.‘’

  ഇല്ല എന്നു ഞാന്‍ പറഞ്ഞോ?

Post a Comment