ജോസഫ് ചെയ്ത തെറ്റെന്ത്? ഒരന്വേഷണം
തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറുടെ കൈ വെട്ടിയ സംഭവത്തില്‍ അദ്ദേഹം തെറ്റുകാരനാണോ അല്ലെങ്കില്‍ എന്തുതെറ്റാണ് ചെയ്തത് എന്നന്വേഷിക്കുക എന്നത് ആ സംഭവത്തിന്റെയും അതിനു ശേഷം നടക്കുന്ന സംഭവ വികാസങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു ജനാധിപത്യവാദിയുടെ ചുമതലായായി ഞാന്‍ കരുതുന്നു. അന്വേഷണത്തിനു വേണ്ട റഫറന്‍സുകള്‍ക്ക് 1 , 2 , 3 ജബ്ബാര്‍ മാഷിനോടു കടപ്പെട്ടിരിക്കുന്നു. ഇതില്‍ വിവാദവിഷയമായ ചോദ്യത്തിലേക്കു കണ്ണോടിച്ചാല്‍, അതു ബ്ലാസ്ഫെമി (ദൈവദോഷം) ആണ് എന്നു മുസ്ലീമുങ്ങള്‍ പൊതുവെ ആരോപിക്കുന്നു. ഇവിടെ ചില സംശയങ്ങള്‍ ഉണ്ടാകുന്നു. മുഹമ്മദ് എന്നു പറഞ്ഞാല്‍ അതു ഇസ്ലാം മതത്തിന്റെ പ്രവാചകനായ മുഹമ്മദു നബിയാണോ? ഞാനെത്രയോ മുസ്ലീമുകളെ മുഹമ്മദു എന്നു വിളിച്ചിരിക്കുന്നു. വാചകത്തിലും എഴുത്തിലും മുഹമ്മദ് എന്ന വ്യക്തിയില്‍ നിന്ന് മുഹമ്മദു നബിയെ വേര്‍തിരിച്ചു കാണിക്കുന്നതിനായി ‘പീസ് ബീ അപ്പോണ്‍ ഹിം‘ എന്നൊരു പ്രയോഗം ഇംഗ്ല്ല്ലീഷില്‍ കാണുന്നുണ്ട്. മലയാളത്തിലും തത്തുല്ല്യമായ പ്രയോഗം ഉണ്ടെന്നു കരുതുന്നു. അപ്പോ...