Feminism from Sukumary charactors to Tessa in 22FK
സുകുമാരി മോഡൽ-കേരള ഫെമിനിസ്റ്റ് ? Sukumari Model-Kerala Feminists ? [നാലാമിടത്തിൽ നടക്കുന്ന ഫെമിനിസം ചർച്ചയുടെ ഭാഗമായി എഴുതിയ പോസ്റ്റിന്റെ ഒന്നാം ഭാഗം. നാലമിടത്തിൽ ഇതിന്റെ ഏഡിറ്റഡ് വേർഷനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്] ‘ഫെമിനിസം’ എന്ന ബ്രാൻഡും കേരളസ്ത്രീത്വത്തിന്റെ “ഫാവിയും“ എന്ന തെരേസ യുടെ പോസ്റ്റ് വായിച്ചപ്പോൾ തോന്നിയ ഒരു സംശയമാണ്, എന്താണീ ഫെമിനിസം എന്ന ബ്രാൻഡ് അഥവാ ‘ബ്രാൻഡ്’ ഫെമിനിസം; ഇതു സാധാരണ ഫെമിനിസമാണോ, വ്യത്യാസമാണോ? പോസ്റ്റിൽ എവിടെയെങ്കിലും വെളിപ്പെടുത്തുമെന്നു കരുതി. അതുണ്ടായില്ല. ഇപ്പോൾ പലയിടത്തായി സ്ത്രീശക്തിയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഉള്ള ചർച്ചകൾ വായിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളാണ് തന്റെ ലേഖനത്തിന്റെ പ്രചോദനം എന്നു തെരെസ പറയുന്നുണ്ട്. അതൊടെ താൻ ഒരു ഫെമിനിസ്റ്റല്ലെന്നും, പുരുഷവിദ്വേഷിയല്ലെന്നും, സ്ത്രീയുടെ യഥാർത്ഥ കരുത്ത് ഉള്ളുറപ്പാണ് എന്നും പറയുന്നു. തെരേസയുടെ വിശദീകരണത്തിൽ ഫെമിനിസ്റ്റ് എന്നാൽ, സ്ത്രീയുടെ യഥാർത്ഥ കരുത്തും ഉള്ളുറപ്പും ഇല്ലാത്തവൾ എന്ന യുക്തിയാണ് ഞാൻ കാണുന്നത് ആരാണീ ഫെമിനിസ്റ്റ്? എന്താണീ ഫെമിന...