'ദയവായി വേഗം വരൂ, എന്നെയും എന്റെ മക്കളേയും അയാള്‍ കൊല്ലാന്‍ പോകുന്നു' മരണത്തെ നേര്‍ മുന്നില്‍ കാണുന്ന ഒരിരയുടെ പ്രാണ വേദന മുഴുവന്‍ ആ അപേക്ഷയില്‍ അടങ്ങിയിരുന്നിട്ടും ക്യാപ്റ്റന്‍ മക്കുംഗ അതു കേട്ട് നിര്‍വികാരനായി ഇരുന്നതേ ഉള്ളു. 'ഇതാ ഉടനെ ക്യാപ്റ്റന്‍ സാന്‍ഡിയേ വിടുന്നു' എന്ന് ആ അപേക്ഷയ്ക്കു മറുപടി പറഞ്ഞത് ഒരു പതിവില്‍ കവിഞ്ഞൊന്നുമായിരുന്നില്ല. 'ഹൊ ഈ പെണ്ണുങ്ങട കരച്ചിലും വിളിയുമില്ലാത്ത ഒരു ദിവസമുണ്ടായെങ്കില്‍' ഫോണ്‍ താഴെവയ്ക്കുമ്പോള്‍ അദ്ദേഹം പിറുപിറുത്തു. മൂന്നു ദിവസം കഴിഞ്ഞ് ഒരു സ്ത്രീയുടെയും പുരുഷന്റയും, രണ്ടു കുട്ടികളുടെയും ജഡങ്ങള്‍ പോലീസ് ഒരു വീട്ടില്‍ നിന്ന്, അയല്‍ വക്കക്കാരുടെ പരാതിയേത്തുടര്‍ന്നു കണ്ടെടുത്തു. തുടര്‍ന്നുള്ള അന്വേഷണഫലമായി, മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് അവരുടെ ഫോണില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്കു വിളിച്ചിരുന്നു എന്നും ആ സമയത്തെ ഡ്യൂട്ടി ക്യാപ്റ്റന്‍ മക്കൂംഗ ആയിരുന്നെന്നും, ഭര്‍ത്താവ് ഭാര്യയേയും മക്കളേയും വെടിവച്ചുകൊന്നിട്ട് സ്വയം അത്മഹത്യ ചെയ്തതാണെന്നും പോലീസിനു മനസിലായി. കൂടാതെ കൊല്ലപ്പെട്ട സ്ത്രീ ഒരാഴ്ചക്കു മുമ്പ് ഡിസ...