നാട്ടിലേക്ക് ലീവില്‍ വരുന്നു

പ്രിയ ബ്ലോഗേഴ്സ്,

ഞങ്ങള്‍ രണ്ടു ബ്ലോഗേഴ്സ് സൌത്താഫ്രിക്കയില്‍ നിന്ന് നാട്ടില്‍ ഒരു മാസത്തെ (ഡിസംബര്‍ 13 2010- ജനുവരി 14 2011 വരെ) അവധിക്കു നാട്ടില്‍ എത്തുന്നു.

അതിനിപ്പോ എന്താ എന്നു ചൊദിച്ചാല്‍, വല്ല ബ്ലോഗു കൂട്ടായ്മ വല്ലതും ആരെങ്കിലും തയ്യാറാക്കുന്നുണ്ടെങ്കില്‍ വിവരമറിയിക്കുമല്ലോ എന്നു താഴ്മയായി അപേക്ഷിക്കയാണ് ഉദ്ദേശം.

ഇപ്പോഴത്തെ ബ്ലോഗിന്റെ അവസ്ഥ എന്താണെന്നു വച്ചാല്‍, പിള്ളേരൊക്കെ പ്രായമായപ്പോള്‍ ഭാഗം വച്ചു പിരിഞ്ഞ തറവാടിന്റെ ഒരനുഭവമാണല്ലോ. ചിലരൊക്കെ ഒരോരോ കൂട്ടം പീരിഞ്ഞു പോയി. നല്ലതു തന്നെ. തറവാടിന്റെ ചുട്ടുവട്ടത്ത് എല്ലാരും കൂടെ കിടന്നു കടിപിടി കൂടുന്നതിലും നല്ലതാണ് സര്‍ഗവാസനയുടെ വ്യതിരക്തമായ മാനങ്ങല്‍ തേടി സ്വതന്ത്രരാകുന്നത്.

പിന്നെ ഒരു കുട്ടരു ബസ്സു മുതലാളിമാരായി പ്രത്യേകം പ്രത്യേകം റൂട്ടില്‍ ബസോടിച്ച്, കലപിലപറഞ്ഞ്, കൊച്ചു വര്‍ത്താനം പറഞ്ഞ്, അങ്ങനെ ആനന്ദിക്കുന്നു. ചില റൂട്ടുകളിലൊക്കെ ഇന്‍ഫര്‍മേഷന്‍, വാര്‍ത്ത എക്സ്പ്ലോഷന്‍ നന്നായി നടക്കുന്നുമുണ്ട്.  നമ്മുടെ ജയന്‍ ഡോക്ടര്‍ എല്ലാരേം തിരിച്ചു വിളിക്കാനൊരു ശ്രമം നടത്തിയിരുന്നു. ഫലം എന്തായോ?

എന്തായാലും കൂട്ടം പിരിഞ്ഞുപോയവര്‍ ഇനി പഴേപോലെ തിരിച്ചുവരുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാലും എല്ലവരും കൂടി ഒന്നു സഹകരിക്കുക അതു നല്ല്ലതല്ലേ?

പണ്ടും കാര്‍ന്നോന്മാരട കലത്തും ഇങ്ങനെ ഭാഗം വച്ചു പോകലൊക്കെ നടന്നിരുന്നല്ലോ? അതിനാണ് ഒന്നിച്ചു ചേരാന്‍ നാട്ടില്‍ ഉത്സവങ്ങള്‍, ചോരൂണ്, കല്യാണം ഇതൊക്കെ ആഘോഷമാക്കിയിരുന്നത്.

അപ്പോള്‍ പിന്നെ ഈ ബ്ലോഗര്‍ന്മാരും അങ്ങനൊക്കെ വല്ലപ്പോഴും ഒന്നിച്ചു കൂടി ആഘോഷമാക്കുക. അഭ്യര്‍ഥനയാണ്. നമുക്കു കല്യാണോം ചോറൂണുമൊന്നും നൊക്കേണ്ട. ഏതുസമയത്തും ബ്ലൊഗ്ഗുമീറ്റ് നടത്താല്ലോ.

വിവരങ്ങള്‍ ഇവിടെ കമന്റായോ ഇമെയിലായോ അറിയിക്കുക.

ആരെങ്കിലും മൂവാറ്റുപിഴ വരെ വരുന്നു എങ്കില്‍ അറിയിക്കുക. ഒത്തു കൂടാന്‍ സധിക്കുന്നതില്‍ സന്തോഷമുണ്ട്. മൂവാറ്റുപുഴക്കു ചുറ്റുമുള്ള ബ്ലോഗര്‍മാര്‍ ആരൊക്കെയാണ് എന്നറിയാനും താല്പര്യമുണ്ട്. :)


prasannaragh@gmail.com

സസ്നേഹം
ആവനാഴി & മാവേലികേരളം

Comments

  1. ഞങ്ങള്‍ രണ്ടു ബ്ലോഗേഴ്സ് സൌത്താഫ്രിക്കയില്‍ നിന്ന് നാട്ടില്‍ ഒരു മാസത്തെ (ഡിസംബര്‍ 13 2010- ജനുവരി 14 2011 വരെ) അവധിക്കു നാട്ടില്‍ എത്തുന്നു.

    ReplyDelete
  2. ഹല്ലോ,
    രമേശേ ഇതു തമാശ പോസ്റ്റല്ലല്ലോ.

    ReplyDelete
  3. ലീവിന് നാട്ടിലേക്ക് വരുന്നതില്‍ സന്തോഷം. ബ്ലോഗ് കൂട്ടായ്മ നടക്കുമോ എന്ന് സംശയമാണ്. ആരെങ്കിലും സംഘടിപ്പിച്ചാല്‍ പങ്കെടുക്കാമന്ന് ചില ബ്ലോഗര്‍മാര്‍ കരുതും. അങ്ങനെ ആരെങ്കിലും സംഘടിപ്പിച്ചാല്‍ തന്നെ 50ല്‍ താഴെ ബ്ലോഗേര്‍സ് പങ്കെടുത്താ‍ലായി. ഞാന്‍ ഇതേവരെ ബ്ലോഗ് മീറ്റില്‍ പങ്കെടുത്തിട്ടില്ല. വായിച്ച അറിവേയുള്ളൂ. ബൂലോഗതറവാട് എന്നതൊക്കെ ആദ്യകാലബ്ലോഗര്‍മാരുടെ ഗൃഹാതുരത മാത്രമാണ്. ഇന്ന് അതൊക്കെ പോയി. അപരിചിതരായ സുഹൃത്തുക്കളെ പരിചയപ്പെടുന്ന ത്രില്‍ ആണ് ബ്ലോഗ് കൂട്ടായ്മയുടെ പ്രത്യേകത. അതിന് ബ്ലോഗ് മീറ്റ് തന്നെ വേണം എന്നില്ലല്ലൊ. ഓര്‍ക്കുട്ട് മീറ്റോ, ഫേസ്ബുക്ക് മീറ്റോ , “കൂട്ടം” കൂട്ടായ്മയോ അതുമല്ലെങ്കില്‍ വിശാലമായ ഇന്റര്‍നെറ്റ് മീറ്റോ ആവാം. രണ്ടുപേരെയും നേരില്‍ കാണാന്‍ താല്പര്യമുണ്ടായിരുന്നു. കഴിഞ്ഞ തവണ ഒത്തില്ല. ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതാന്‍ ഉദ്ദേശിക്കുന്നു.

    സസ്നേഹം,

    ReplyDelete
  4. സ്വാഗതം ...
    ഞാന്‍ ചെന്നൈയിലാണ്..അതുകൊണ്ട് നാട്ടില്‍ വച്ച് കാണാന്‍ സാധിക്കുമോ എന്നറിയില്ല..എന്നെ നിങ്ങള്‍ക്ക് പരിചയവും ഉണ്ടാവില്ല.

    എങ്കിലും ഈ സമയത്ത് ഏതെങ്കിലും ആവശ്യത്തിനു നാട്ടില്‍ വന്നാല്‍ കാണാം

    ആശംസകള്‍

    ReplyDelete
  5. കാണാനും,സൊറ പറഞ്ഞിരിക്കാനുമൊക്കെ മോഹണ്ട്...ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്നുമറിയാം...എന്നാലും ! ആശംസകള്‍ മാത്രം..

    ReplyDelete
  6. സുകുമാരന്‍ മാഷേ,
    ദീര്‍ഘമായ കമന്റിനു സന്തോഷമുണ്ട്. ബൊഗ്ഗു മീറ്റിന് 50 പേരു തന്നെ അധികമാണ് മാഷേ എന്റെ കണക്കിന്. ‘’അപരിചിതരായ സുഹൃത്തുക്കളെ പരിചയപ്പെടുന്ന ത്രില്‍ ആണ് ബ്ലോഗ് കൂട്ടായ്മയുടെ പ്രത്യേകത‘’. ആ ത്രില്ലു കഴിയുമ്പോള്‍ പരിചയക്കാരയല്ലോ മാഷേ. എന്തോ പുറത്തു താമസിക്കുന്നതുകൊണ്ടായിരിക്കും, ഗൃഹാതുരത ഒക്കെ കാത്തു സൂക്ഷിക്കണമെന്ന തോന്നല്‍. ബോഗു കൂട്ടായ്മ എന്നെഴുതിയെന്നോ ഉള്ളു മാഷേ. ഏതു കൂട്ടായ്മയിലും കൂട്ടുചേരുന്നതില്‍ സ്സന്തോഷമേ ഉള്ളു. നമ്മളൊക്കെ ആശയകൈമാറ്റത്തിലൂടെ പരിചയപ്പെട്ടവരുമായി ഒന്നു കൂടുക, ഇതൊക്കെ നാട്ടിലേക്കു വരുന്ന ബോഗ്ഗു പ്രവാസിയുടെ ഒരു മോഹമായി മാറിയിരിക്കുന്നു.

    ശരിയാണ് മാഷിനെ കഴിഞ്ഞ തവണയും കാണാന്‍ കഴിഞ്ഞില്ല. ഇത്തവണ കാണാന്‍ കഴിഞ്ഞെങ്കിലെന്നു പ്രതീക്ഷിക്കുന്നു.മാഷിന്റെ പോസ്റ്റു പ്രതീക്ഷിച്ചുകൊണ്ട്,

    ReplyDelete
  7. മാഷേ ഞാന്‍ പോസ്റ്റു കണ്ടു. ഇവിടെ ക്മന്റു മറുപടി എഴുതിയിട്ട് അങ്ങോട്ടു വരാം.

    ReplyDelete
  8. സുനില്‍ കൃഷ്ണന്‍ പ്രതികരിച്ചതില്‍ വളരെ സന്തോഷം. തീര്‍ശ്ചയായും നാട്ടില്‍ വരുകയാണെങ്കില്‍ വിവരം അറിയിക്കണം. പരിചയം,ഇല്ല ശരിയാണ്. പക്ഷെ ജീവിതത്തില്‍ അപരിചിത്മായ അനേകം സ്ഥലങ്ങളില്‍ മാറി മാറി താമസിക്കേണ്ടി വരുമ്പോള്‍ അപരിചിതത്വം ഒരു പ്രശ്നമല്ലാതാകും എന്നാണ് എന്റെ തോന്നല്‍.കാലം കഴിയുന്നതു കൊണ്ടുമാകം അങ്ങനെ.

    നേരില്‍ കാണാന്‍ കഴിയട്ടെ എന്നു പ്രതീക്ഷിക്കുന്നു.
    സസ്നേഹം

    ReplyDelete
  9. ഇന്‍ഡ്യാഹെരിറ്റേജേ,
    അയ്യൊ അതൊരു വലിയ കഷ്ടമായിപ്പോയല്ലോ. ഞങ്ങള്‍ ഇങ്ങോട്ടു തിരിക്കുന്ന അന്ന് വരുക. വളയന്‍ ചിറങ്ങര് മൂവാറ്റുപുഴക്കടുത്താണല്ലോ.

    നേരത്തേ ആക്കാന്‍ കഴിയുമെങ്കില്‍ ശ്രമിക്കുക:)

    ReplyDelete
  10. ഒരു നുറുങ്ങേ
    മനോഹര്‍മായി മനസിന്റെ അഭിലാഷം പങ്കു വച്ചതില്‍ സന്തോഷമുണ്ട്. ഒരു ശത്മാനം പോലും സാദ്ദ്യമല്ല. സൊ ഇമ്പോസിബിള്‍ :)

    സസ്നേഹം

    ReplyDelete
  11. മുവ്വാറ്റ് പുഴക്കാരനല്ല തൃശ്ശൂര്‍ കാരനെങ്കിലും ഇപ്പോള്‍ ഖത്തറില്‍
    നാട്ടില്‍ പോകുന്നെന്നു കണ്ടതില്നാല്‍ ഒരു യാത്രാ മംഗളം നെരാമെന്നു വെച്ചു

    ReplyDelete
  12. എല്ലാരും തിരക്ക് പിടിച്ച ഓട്ടത്തിലാണ്. സമയം ഇല്ല എന്നതിന് ആരെയും കുറ്റപ്പെടുത്താനാവില്ല. കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഏതു സ്ഥലതായാലും ഞാന്‍ വന്നേനേ!
    പക്ഷെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഉള്ള തത്രപ്പാടില്‍ ഞാനും ഇവിടെ (ഖത്തറില്‍) നല്ല ഓട്ടത്തിലാ...
    വരാന്‍ കഴിയില്ലെങ്കിലും ഞാന്‍ ആദ്യാവസാനം ആ ബ്ലോഗ്‌ മീറ്റില്‍ ഉണ്ടാകും .
    ആശംസകള്‍

    ReplyDelete
  13. നാട്ടില്‍ പോകുവാ ല്ലേ.... സന്തോഷപ്രദമായ ഒരവധിക്കാലം ആശംസിക്കുന്നു.(അവിടെ സമരം ഒക്കെ കഴിഞ്ഞുവോ?)

    ReplyDelete
  14. k p s ഇന്റെ ബ്ലോഗില്‍ നിന്നാണ് താങ്കളെ അറിയാനിടയായത്‌
    സന്തോഷം

    ReplyDelete
  15. സിദ്ദിക്ക,
    എവിടത്തു കാരാനായിക്കൊള്ളാട്ടെ കൊഴപ്പമില്ല. അതാണ് പ്രവസ്സീട ഒരു ഗുണം നാട്ടിലാരെങ്കിലും പോന്നുന്നു കേള്‍ക്കുമ്പോള്‍ പ്രവാസീട മന്‍സു പെടക്കും. അതു ഖത്തറായാലും ആഫ്രിക്ക ആയാലും വ്യത്യാസമില്ല. യാത്രാമംഗളത്തിനും പെരുത്ത നന്ദിയുണ്ട്.

    ReplyDelete
  16. ഇസ്മയേല്‍,
    ജീവിതത്തിന്റെ തിരക്ക് തത്രപ്പാട്, ഒന്നും അപരിചിതമല്ല കേട്ടോ. ബ്ലോഗു മീറ്റ് ഒന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. കുറെ പേരെയൊക്കെ ഒന്നു കണ്ടു മുട്ടി ഒന്നു മുണ്ടീം പറഞ്ഞുമിരിക്കാന്‍ പറ്റിയേക്കുമെന്നു ആശിക്കുന്നു.
    ആശംസകള്‍ക്കു നന്ദി.
    സസ്നേഹം

    ReplyDelete
  17. കു ഞ്ഞൂസേ,
    അതെ നാട്ടിലേക്കൊന്നു പോകാമെന്നു തീരുമാനിച്ചു. തീരുമാനിച്ചപ്പോല്‍ മുതല്‍ എക്സൈറ്റ്മെന്റായി.

    സോറി, നേരത്തിനൊന്നും മെയിലിന്റെ മറുപടി അയക്കാന്‍ കഴിഞ്ഞില്ല,കേട്ടോ എന്നാലും ഒരു മെയ്ലയച്ചിട്ടൂണ്ട്.
    ആശംസകള്‍ക്കു പ്രത്യേക നന്ദി.

    വീണ്ടും കാണാം :)

    ReplyDelete
  18. തണല്‍,
    സന്തോഷം, കെ.പി.എസ്റ്റിന്റെ ബ്ലോഗില്‍ നിന്നും എന്നെ തേടി വന്നതില്‍,സന്തോഷം. അദ്ധ്യാപകനാണെന്നറിഞ്ഞതില്‍ അതിലും സന്തോഷം.

    ReplyDelete
  19. അതു വഴി വരുമ്പോള്‍ കയറാം ....
    :)

    ReplyDelete
  20. ഞാനിപ്പോൾ തൃപ്പൂണിത്തുറയിലാണു ജോലി ചെയ്യുന്നത്.
    മൂവാറ്റുപുഴ അടുത്തു തന്നെ.
    നമുക്ക് ഒത്താൽ തൃപ്പൂണിത്തുറയോ എറണാകുളത്തോ കൂടാം.
    എപ്പോഴും തയ്യാറായി 10 ബ്ലോഗർമാരെങ്കിലും ഉണ്ട്!

    പിന്നെ ബ്ലോഗ് ചലനാത്മകമാക്കാൻ ചില ആശയങ്ങളുണ്ട്.
    അടുത്താഴ്ച അതൊക്കെ ‘അവിയലിൽ’ ഇടാം!

    ReplyDelete
  21. അനില്‍ വരൂ. പുലികളൊക്കെ എവിടെ പോയി എന്നു വിചാരിച്ചിരിക്കയായിരുന്നു.:)

    ReplyDelete
  22. ഡോക്റ്ററോ

    പുലികളും പുപ്പുലികളും എവിടെ അന്നന്വേഷിക്കയായിരുന്നു.:)തൃപ്പൂണിത്തുറയാണെങ്കില്‍ എന്നും വീട്ടീല്‍ വന്നു ലഞ്ചുകഴിക്കാനുള്ള ദൂരമേ ഉള്ളുവല്ലോ.:) വാളകം പഞ്ചായത്ത് മേക്കടമ്പ് അവിടെയാണ് ഞങ്ങട വീട്. പത്തുപേരു ധാരാളം മതിയല്ലോ.

    ഉണ്ടോ അതു നന്നായി. ‘അവിയലു’ പ്രതീക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ ഈ വെള്ളിയാഴ്ച്ച് ഇവിടം വിടും,പിന്നീട് നാട്ടില്‍ വന്ന്, പുതിയ ഏഡീ എസ് എല്‍ ഒക്കെ തരമാക്കിയേ ബ്ലോഗു വായന നടക്കൂ എന്നും അറിയിച്ചുകൊള്ളുന്നു.

    സസ്നേഹം

    ReplyDelete
  23. കണ്ടതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം :)

    ReplyDelete
  24. വന്നതായി അറിഞ്ഞു.എറണാകുളത്തു കൂടിയതിന്റെ ഫോട്ടോസ് കണ്ടിരിന്നു.വിളിച്ചിട്ടുകിട്ടിയില്ല.9567769376 വിളിക്കു.

    ReplyDelete
  25. പ്രവീണ്‍, സന്തോഷം മ്യൂച്യുവല്‍ ആണ് എന്നറിയിക്കട്ടെ:)

    ചാര്‍വാകന്‍, എറണാകുളത്തെ മീറ്റില്‍ എന്റെ റ്റേക്ക് ഇന്നൊരു പോസ്റ്റായി എഴുതിയിട്ടുണ്ട്. ഇന്നാണ് ഫോണ്‍ നംബര്‍ കണ്ടത്. അപ്പോഴേക്ക് കടല്‍ കടന്നിരുന്നല്ലോ. നംബര്‍ തന്നതില്‍ സന്തോഷം. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാമല്ലോ

    ReplyDelete

Post a Comment

Popular posts from this blog

ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി

‘ദേവദാസികള്‍‘ വേശ്യകളാണോ