ഒ.ബി.സി.റിസര്‍-വേഷന്‍ ബില്‍ സ്റ്റേ, ഇന്ത്യയുടെ മനുഷ്യാവകാശ ധ്വസനം?
“Cheat us once. Shame on you. Cheat us twice. Shame on us“ (A Chinese proverb) ഈ പ്രശ്നത്തിന്റെ ആധാരം അടുത്തയിട ഇന്ത്യയിലെ പരമോന്നത നീതി പീഠമായ സുപ്രീം കോര്‍ട്ട് എടുത്ത രണ്ടു വിധി ന്യായങ്ങളാണ്‍്. ആദ്യത്തേത്, ഈ വര്‍ഷം മാര്‍ച്ച് 29 ന് Central Educational Institutions (Reservation in Admission) Bill നെതിരെ എടുത്ത സ്റ്റേ. ഈ ബില്ല് ഇന്‍ഡ്യയിലെ മറ്റു പിന്നോക്ക സമുദായക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തില്‍ 27% സംവരണം അനുവദിയ്ക്കുന്നതിനുദ്ദേശിച്ചുള്ളതായിരുന്നു. രണ്ടാമത്തേത്, മൂലധനം, സ്വകാര്യ സ്വത്ത്, വിവിധ സ്ഥപനങ്ങളുടെ ഉടമസ്ഥത ഇവയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ കേരളത്തിലെ ഏറ്റം മുന്‍ നിരയില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്ക് അനുവദിച്ചു കൊടുത്ത നൂനപക്ഷ സ്റ്റാറ്റസ്. ആദ്യത്തെ വിധി ഇവിടുത്തെ സൂപ്പര്‍ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ തങ്ങള്‍ക്കു കൂടിഅവസരമുണ്ടാകുമെന്നു കണ്ടിരുന്നു ഇന്ത്യയിലെ മറ്റു പിന്നോക്ക വിദ്യാര്‍ദ്ധികളുടെ സ്വപ്നങ്ങളുടെ കൂമ്പടപ്പിച്ചപ്പോള്‍ രണ്ടമത്തെ വാര്‍ത്തയുടെ ഒരു വിവരം പോലും കേരളത്തിലെ സാധാരണക്കാരുടെ മനസ്സില്‍ കടന്നെത്തിയില്ല, ഒരു പക്ഷെ ഇപ്പോള്‍ വര...