കേരള മോഡല്‍- ഒരു ചരിത്ര വീക്ഷണം
വിസ്താരത്തില്‍ ഇന്ത്യയുടെ തൊണ്ണൂറിലൊന്നു ഭാഗവും ജനസംഖ്യയില്‍ മൂപ്പതിലൊന്നു ഭാഗവുമുള്ള കേരളം (എന്റെ അറിവനുസരിച്ച്) എങ്ങനെ ഇന്ത്യയുടെ മറ്റു സംസ്ഥാങ്ങളെ എന്നല്ല ലോകത്തിലെ മറ്റു വികസ്വര രാജ്യങ്ങളെപ്പോലും വികസന നിലവാരത്തില്‍ പിന്നിലാക്കിക്കൊണ്ട് ചില വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി എന്നുള്ളത് അടുത്ത കാലത്തായി ആഗോള ചിന്തയിലെത്തിയ ഒരു വിഷയമാണല്ലോ? കേരള പ്രതിഭാസം,കേരള മോഡല്‍ എന്നൊക്കെ വിശേഷിപ്പിയ്ക്കുന്ന ഈ വികസനത്തിന്റെ പൊരുളും രഹസ്യങ്ങളുമറിയാന്‍, വികസിത രാജ്യങ്ങളില്‍ നിന്നു പലരും കേരളത്തിലെത്തി പഠനം നടത്തി എന്നുള്ളതും കേരളീയര്‍ക്കെല്ലാം അറിവുള്ള കാര്യങ്ങളാണ്. അമേരിയ്ക്കയില്‍ നിന്നെത്തിയ റിച്ചാര്‍ഡു ഫ്രാങ്കി എന്ന നരവംശ ശാസ്ത്രജ്ഞന്‍ അവരില്‍ ഒരു പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ കേരളമോഡല്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിയ്ക്കാന്‍ താഴെക്കൊടുത്തിരിയ്ക്കുന്ന ലിങ്ക് സഹായിയ്ക്കും. http://www.chss.montclair.edu/anthro/augpap.html മനുഷ്യന്റെ മാനവിക-സാമൂഹിക വികസനം അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കനുസരണമായിരിയ്ക്കും എന്നുള്ളതൊരു സാധാരണ സമ്പല്‍ പരികല്‍പ്പനയാണ്. അതിനെയാണ് കേരളത്തിലെ സമ്പത്തിക വികസന...