Posts

Showing posts with the label kerala feminism

കേരളത്തിലെ സ്ത്രീ നിശബ്ദതക്കു കൊടുക്കേണ്ടി വരുന്ന വില-മില്യനോ, ബില്യനോ?-ഭാഗം-1

കേരള-ഗ്ലൊബലിസ്റ്റ്- കാപ്പിറ്റലിസവും-സ്ത്രീയും- കപടധാർമ്മികതയും.  ഗ്ലോബലിസ്റ്റ് കപ്പിറ്റലിസത്തിന്റെ വരവോടെ കേരളത്തിലുണ്ടായ ക്ലാസ് പൊതുബോധ നിർമ്മിതിയും അതിൽ സ്ത്രീയുടെ സമൂഹ്യ അവസ്ഥകളിൽ ഉണ്ടായ മറ്റങ്ങളും, അതിനെ സ്ത്രീകൾ എങ്ങനെ നേരിടുന്നു എന്നും ഉള്ള ഒരു അന്വേഷണ ചിന്ത . കാര്യേഷു മന്ത്രീ കരണേഷു ദാസീ രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ സ്നേഹേഷു മാതാ ശയനേഷു വേശ്യാ ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീ ഒരു കാലത്ത് കേരളത്തിലെ സംസക്കാര-മത നായകന്മാർ  നടത്തിയിരുന്ന പുരുഷാധിപത്യ സ്ത്രീ ബോധവൽക്കരണ-മൂല്യബോധന പ്രഭാഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു ഈ വരികൾ. അതായത് ആദർശ ഭാര്യ എങ്ങനെയായിരിക്കണം എന്നുള്ളതാണ് ഈ മൂല്യ ബോധനം ശഠിക്കുന്നത്. അവൾ മന്ത്രിയേപോലെ ഭരണപ്രാപ്തിയുള്ളവരായിരിക്കണം, പ്രവൃത്തിയിൽ ദാസിയായിരിക്കണം. (മന്ത്രി ചവിട്ട് കൊള്ളൂകയും അടിമകളെ പോലെ ദാസ്യപ്പണി ചെയ്യുകയും വെണം); രൂപത്തിൽ സുന്ദരിയായിരിക്കണം, (ചവിട്ടുന്നതും സുന്ദരിയെ ആയിരിക്കണം), സ്നേഹത്തിൽ മാതാവാകണം, പിന്നെയോ, കിടക്കയിൽ കാമശാസ്ത്രത്തിലെ 64 കലയും പിന്നെ സ്വന്തം കലയും വരുത്തണം. ഈ പ്രകാരത്തിൽ ‘ഒരാഭിജാത്യ‘ സ്ത്രീ പ്രൊഫൈൽ ത...