Posts

Showing posts from 2010

നാട്ടിലേക്ക് ലീവില്‍ വരുന്നു

പ്രിയ ബ്ലോഗേഴ്സ്, ഞങ്ങള്‍ രണ്ടു ബ്ലോഗേഴ്സ് സൌത്താഫ്രിക്കയില്‍ നിന്ന് നാട്ടില്‍ ഒരു മാസത്തെ (ഡിസംബര്‍ 13 2010- ജനുവരി 14 2011 വരെ) അവധിക്കു നാട്ടില്‍ എത്തുന്നു. അതിനിപ്പോ എന്താ എന്നു ചൊദിച്ചാല്‍, വല്ല ബ്ലോഗു കൂട്ടായ്മ വല്ലതും ആരെങ്കിലും തയ്യാറാക്കുന്നുണ്ടെങ്കില്‍ വിവരമറിയിക്കുമല്ലോ എന്നു താഴ്മയായി അപേക്ഷിക്കയാണ് ഉദ്ദേശം. ഇപ്പോഴത്തെ ബ്ലോഗിന്റെ അവസ്ഥ എന്താണെന്നു വച്ചാല്‍, പിള്ളേരൊക്കെ പ്രായമായപ്പോള്‍ ഭാഗം വച്ചു പിരിഞ്ഞ തറവാടിന്റെ ഒരനുഭവമാണല്ലോ. ചിലരൊക്കെ ഒരോരോ കൂട്ടം പീരിഞ്ഞു പോയി. നല്ലതു തന്നെ. തറവാടിന്റെ ചുട്ടുവട്ടത്ത് എല്ലാരും കൂടെ കിടന്നു കടിപിടി കൂടുന്നതിലും നല്ലതാണ് സര്‍ഗവാസനയുടെ വ്യതിരക്തമായ മാനങ്ങല്‍ തേടി സ്വതന്ത്രരാകുന്നത്. പിന്നെ ഒരു കുട്ടരു ബസ്സു മുതലാളിമാരായി പ്രത്യേകം പ്രത്യേകം റൂട്ടില്‍ ബസോടിച്ച്, കലപിലപറഞ്ഞ്, കൊച്ചു വര്‍ത്താനം പറഞ്ഞ്, അങ്ങനെ ആനന്ദിക്കുന്നു. ചില റൂട്ടുകളിലൊക്കെ ഇന്‍ഫര്‍മേഷന്‍, വാര്‍ത്ത എക്സ്പ്ലോഷന്‍ നന്നായി നടക്കുന്നുമുണ്ട്.  നമ്മുടെ ജയന്‍ ഡോക്ടര്‍ എല്ലാരേം തിരിച്ചു വിളിക്കാനൊരു ശ്രമം നടത്തിയിരുന്നു. ഫലം എന്തായോ? എന്തായാലും കൂട്ടം പിരിഞ്ഞുപോയവര്‍ ഇ

മൈനോരിട്ടി അവകാശങ്ങളും സംവരണവും

 മൈനോരിട്ടി അവകാശങ്ങളും സംവരണവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിലില്ല.  എന്നാല്‍ പരോക്ഷത്തിലുണ്ടു താനും.  സംവരണം എത്ര ഭാരിച്ച ദോഷമാണ് സമൂഹത്തില്‍ വരുത്തിവക്കുന്നതെന്നും, മുന്നോക്കരുടെ അവസരങ്ങള്‍ അപ്പാടെ ദളിത് പെണ്ണൂങ്ങളും ആണുങ്ങളും കൈയ്യേറി നാശമാക്കുകയാണ് തുടങ്ങിയുള്ള ആരോപണങ്ങളും അധിക്ഷേപങ്ങളും മിക്കപ്പോഴും ബ്ലോഗുകളില്‍ മുഴങ്ങുന്നുണ്ട്.  എന്നാല്‍ മൈനോരിട്ടി അവകാശങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ ദേശത്തിനു, വരുത്തുന്നുണ്ടോ എന്ന് ആരും പറഞ്ഞുകേള്‍ക്കുന്നില്ല. അപ്പോള്‍ അതിനെക്കുറിച്ചൊരന്വേഷണം നടത്തിയതിന്റെ വിവരങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത് അല്പം ചരിത്രം ഇന്ത്യന്‍ ഭരണഘടനയുടെ ന്യൂനമത-ജാതിവിവേചന സംരക്ഷണ സൃഷ്ടികളായി നിലനില്‍ക്കുന്ന രണ്ടു സമ്പ്രദായങ്ങളാണല്ലോ, മൈനോറിട്ടി അവകാശങ്ങളും സംവരണവും. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ട് എന്നു പ്രത്യക്ഷത്തില്‍ തോന്നാത്ത വിധത്തിലാണ് അവ ആസൂത്രണം ചെയ്തിരിക്കുന്നത്. 1946ല്‍ ബ്രിട്ടീഷ് രാജ് രൂപീകരിച്ച ക്യാബിനറ്റ് മിഷന്‍പ്ലാന്‍ അനുസരിച്ചാണ്, ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തുന്നതിനുത്തരവാദിയായി കോണ്‍സ്റ്റുവന്റ് അസംബ്ലി രൂപപ്പെട

ഓണാശംസകള്‍- അതോടൊപ്പം ചില ചിന്തകളും

....കേരളത്തിന്റെ കാലാ കാല സന്തിതികളുടെ, ക്ഷേമമന്വേഷിക്കാന്‍ വരുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി കഴിയുന്നതൊക്കെ നാം ചെയുന്നു.  തുണിയും വിശേഷവസ്തുക്കളും, കാറും, ലോറിയും, ആഭരണങ്ങളും, ചാറനിറച്ചു കള്ളും, ലോട്ടറി ടിക്കറ്റും, ഒക്കെ മാര്‍ക്കറ്റനുസരിച്ചു വാങ്ങി, ഒരോ കൊല്ലവും നമ്മള്‍ അദ്ദേഹത്തെ കളിപ്പിക്കയാണോ അതോ സ്മരിക്കയാണോ?....കൂടുതല്‍ ഇവിടെ വായിക്കുക

'മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം'

മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം (മാത്രുഭൂമി വാര്‍ത്ത മുകളിലത്തെ ലിങ്കില്‍) സമാധാനത്തിന്റെ സന്ദേശകന്‍, രാഷ്ട്രപിതാവ്, കറുത്തവരുടെയും, വെളുത്തവരുടെയും മറ്റെല്ലാനിറക്കാരുടെയും ആരാദ്ധ്യപുരുഷന്‍, സൌത്താഫ്രിക്കന്‍ ഗാന്ധി, യേശുവിന്റെ അവതാരം, ജനാധിപത്യത്തിന്റെ ഐക്കോണിക്ക് ഫിഗര്‍ എന്നൊക്കെ ലോകം പുകഴ്ത്തുന്ന വ്യക്തിയാണു നെത്സണ്‍ മണ്ഡേല. ഈ രൂപങ്ങളിലെല്ലാം അറിയപ്പെടുന്ന, ആരാധിക്കപ്പെടുന്ന‍, സൌത്താഫ്രിക്കയിലെ എല്ലാജനതയുടെയും കോണ്‍ഷ്യന്‍സില്‍ ഒരു തരത്തിലല്ലെങ്കില്‍ മറുതരത്തില്‍ ഭാഗമായവന്‍, അതിലുമുപരിയായി ഇന്നു ജീവിച്ചിരിക്കുന്ന വ്യക്തി,  അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും   തയ്യാറാകാത്ത ജനത, ബന്ധുക്കള്‍. അവരുടെ നടുവിലേക്കാണ്   അദ്ദേഹത്തിന്റെ കീറിമുറിച്ച ശവം പ്രകടിപ്പിക്കുന്ന ചിത്രംപ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആളുകള്‍  ഞെട്ടലൊടെ മാത്രമേ ആ ചിത്രം കാണു. പക്ഷെ അതില്‍ എതിര്‍ക്കുന്നവര്‍ കോടതികളിലേക്കാണ് പോകുന്നത്.   പ്രതിഷേധ റാലികളുണ്ടാകാം, നേരത്തേ തീരുമാനിച്ച റൂട്ടുകളിലൂടെ, നേരത്തെ തീരുമാനിച്ച സമയത്ത്,  അതിനു മുങ്കൂട്ടിയുള്ള അനുവാദം സ്ഥലം മജിസ്രേറ്റു 

ജോസഫ് ചെയ്ത തെറ്റെന്ത്? ഒരന്വേഷണം

തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറുടെ കൈ വെട്ടിയ സംഭവത്തില്‍ അദ്ദേഹം തെറ്റുകാരനാണോ  അല്ലെങ്കില്‍ എന്തുതെറ്റാണ് ചെയ്തത് എന്നന്വേഷിക്കുക എന്നത് ആ സംഭവത്തിന്റെയും അതിനു  ശേഷം നടക്കുന്ന സംഭവ വികാസങ്ങളുടെയും അടിസ്ഥാനത്തില്‍  ഒരു ജനാധിപത്യവാദിയുടെ ചുമതലായായി ഞാന്‍ കരുതുന്നു. അന്വേഷണത്തിനു വേണ്ട  റഫറന്‍സുകള്‍ക്ക് 1 , 2 , 3  ജബ്ബാര്‍ മാഷിനോടു കടപ്പെട്ടിരിക്കുന്നു. ഇതില്‍ വിവാദവിഷയമായ ചോദ്യത്തിലേക്കു കണ്ണോടിച്ചാല്‍, അതു ബ്ലാസ്ഫെമി (ദൈവദോഷം) ആണ് എന്നു മുസ്ലീ‍മുങ്ങള്‍ പൊതുവെ ആരോപിക്കുന്നു. ഇവിടെ ചില സംശയങ്ങള്‍ ഉണ്ടാകുന്നു.  മുഹമ്മദ് എന്നു പറഞ്ഞാല്‍ അതു ഇസ്ലാം മതത്തിന്റെ പ്രവാചകനായ മുഹമ്മദു നബിയാണോ? ഞാ‍നെത്രയോ‍ മുസ്ലീമുകളെ  മുഹമ്മദു എന്നു വിളിച്ചിരിക്കുന്നു.  വാചകത്തിലും എഴുത്തിലും  മുഹമ്മദ് എന്ന വ്യക്തിയില്‍ നിന്ന് മുഹമ്മദു നബിയെ വേര്‍തിരിച്ചു കാണിക്കുന്നതിനായി ‘പീ‍സ് ബീ‍ അപ്പോ‍ണ്‍ ഹിം‘  എന്നൊരു പ്രയോഗം ഇംഗ്ല്ല്ലീഷില്‍ കാണുന്നുണ്ട്.  മലയാളത്തിലും തത്തുല്ല്യമായ പ്രയോ‍ഗം ഉണ്ടെന്നു കരുതുന്നു.  അപ്പോള്‍ മുഹമ്മദ് എന്നൂ മാത്രം എഴുതിയാല്‍ അതൊരു വ്യക്തിയേ അല്ലേ   അര്‍ഥമാക്കുന്നുള്

testing

testing

നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?

മലയാള ബ്ലോഗു രംഗം വീണ്ടുമൊരു 'സൈബര്‍ ക്രൈമിന്റെ' പൂമുഖത്തു നിരന്നിരിക്കുകയാണല്ലോ. വളരെക്കാലമായി ബ്ലോഗ് എഴുതിയിട്ട് അഥവാ ഒരു പോസ്റ്റു പൂര്‍ത്തിയാക്കിയിട്ട്, സമയക്കുറവു തന്നെ കാരണം. എന്നാലും ഇത്തിരിസമയം ഉണ്ടാക്കിയെടുത്തേ പറ്റു എന്ന ഒരു തോന്നല്‍. അതിലെന്റെ താല്പര്യം മാനവികത മാത്രമാണ് എന്നു പറയട്ടെ. ആദ്യമായി എന്റെ പോസ്റ്റിന്റെ ആമുഖമായി വിചിത്രകേരളത്തെ കുറിച്ച് ചിലതെഴുതട്ടെ. കൊണ്ട്രവേഴ്സിയുണ്ടാക്കിയ വിചിത്രകേരള ബ്ബോഗ്ഗു വായിച്ചിരുന്നു. പത്രങ്ങളും ചില ബ്ലോഗുകളും വിചിത്രകേരളത്തിന്റെ ഉടമ 'ഷൈന്‍' ആണെന്നു പറയുന്നു. അയാളുടെ ഫോട്ടോയും പരസ്യപ്പെടുത്തി. ഇതിന്റെയൊക്കെ സത്യാവസ്ഥ ഇനി കോടതി തെളിയിക്കേണ്ട കാര്യമായതിനാല്‍ വിചിത്രകേരളത്തിന്റെ ഉടമയായി ആരോപിക്കപ്പെട്ട 'ഷൈന്‍' എന്നേ പറയാന്‍ കഴിയൂ. ഈ പോസ്റ്റില്‍ ‘ഷൈന്‍‘ എന്ന പേരു ഉപയോഗിക്കുന്നത് ഈ അര്‍ത്ഥത്തില്‍ മാത്രമാണ് എന്നു പ്രത്യേകം പറയട്ടെ. വിചിത്രകേരളത്തിന്റെ ഭാഷയെകുറിച്ച് അത്ര മതിപ്പു തോന്നിയില്ല എങ്കിലും ബ്ലോഗില്‍ ചിലരൊക്കെ ചിലപ്പോഴൊക്കെ എഴുതുന്നത്ര വൃത്തികെട്ട ഭാഷ അതിന്റെ ഉടമ ഉപയോഗിച്ചിരുന്നുവോ എന്നു സംശയിക്കുന്നു. ഒ