Posts

Showing posts from June, 2011

Thasni Banu interview by N.P.Chandrasekharan (അന്യോന്യം PEOPLE)

തസ്നി ബാനുവിന്റെ ഇമേജെറി സ്ത്രീയെ ആശ്രയ അല്ലെങ്കില്‍ ഡിപ്പെന്‍ഡെന്‍ഡ് റോളില്‍ രൂപ്പടുത്തുകയാണ്  എല്ലാ മത സംസക്കാരങ്ങളും ചെയ്തിരുന്നത്.  അതു മനപൂര്‍വമായിരുന്നു താനും. കാരണം, ഇമേജുകളുടെ രൂപത്തില്‍ മനസിലേക്കു കടക്കുന്ന ആശയങ്ങല്‍ക്ക് വാക്കുകളേക്കാല്‍ പ്രേരണശക്തി ഉണ്ട്. അതാണല്ലോ ദൃശ്യമാദ്ധ്യമങ്ങളുടെ പ്രാധാന്യം. സ്ത്രീ പാമ്പായും അഥവാ പാമ്പു കൊടുത്ത കനി സ്വീകരിച്ച് പുരുഷനെ വഴിതെറ്റിച്ചവളായും  ക്രിസ്തീയ മത രൂപകല്‍പ്പനകള്‍ ഉണ്ടായപോള്‍,  സ്ത്രീ പൊതുലോകത്തു മറഞ്ഞുനില്‍ക്കേണ്ടവളാണ് എന്നതു ഇസ്ല്ലാം മതത്തിനു രൂപകല്പന മാത്രമല്ല ഒരു ജീവിതരീതി കൂടിയാണ്.  ശിവന്റെ തലയിലെ ഗംഗയായി ഹിന്ദുത്വ ഇമേജുകളീല്‍ സ്ത്രീ വരുമ്പോള്‍ ബുദ്ധമത വ്യവസ്ഥയില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി സ്ത്ര-പുരുഷ ഇമേജെറികള്‍ പുരാതന ചൈനീസ് യിന്‍-യാങ് ചിന്തകളുമായി സാമ്യമുള്ളവയായിരുന്നു.  ഈ പശ്ചാത്തലത്തിലാണ് ആധുനിക ലോകത്തെ സ്ത്രീപുരുഷ ഇമേജുകളുടെ പ്രാധാന്യം മനസിലാക്കേണ്ടത്.   പൊതു സ്ഥലങ്ങളീല്‍ മുന്‍പുള്ളരീതികള്‍ക്കു വിപരീതമായി സ്ത്രീകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് പുരുഷന്റെ മനസിലെ വ്യവസ്ഥാപിത ഇമേജുകളുമായി ചേരാതെ വരുന്നു. അവര്‍ പ്രകോപി

An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)

Image
 Updated on 29 June Wednesday 2011  സ്റ്റേജ് -1 ബ്രെയിന്‍ സ്റ്റോമിംഗ് സ്റ്റേജ്.  എന്നു പറഞ്ഞാല്‍ അസംസ്കൃത ആശയങ്ങള്‍ രൂപപ്പെടുന്ന സ്റ്റേജ്. ഇവിടെ രൂപപ്പെടുന്നവക്ക് പോളീഷ് കൊടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. ഇതു വരെ ഇതിലേക്കായി അനുകൂലമായി പ്രതികരിച്ചവര്‍/ അഭിപ്രായം പറഞ്ഞവര്‍ താഴെപ്പറയുന്നവരാണ്. 1. കുഞ്ഞൂസ് 2. ലീല.എം.ചന്ദ്രന്‍ 3.സിബു സി.ജെ 4. ഫയര്‍ ഫ്ലൈ (firefly) 5. മുഹമ്മദ് കുട്ടി Mohammedkutty 6. The man to walk with 7 Echumukuty ഇവരാണ്. ഇനിയും കൂടുതല്‍ ആളുകള്‍ ഇതിലേക്കു വരാനുണ്ട്. വരുമെന്ന് പ്രതീക്ഷിക്കുന്നു. എത്രയും കൂടുതല്‍ ആളുകള്‍ ഇതില്‍ വരുന്നുവോ അത്രയു ഭംഗിയായി നമുക്കു കര്യങ്ങള്‍ ചെയ്യാം. ഇനിയും ചേരാനുള്ളവര്‍ വരട്ടെ. ഇപ്പോള്‍ നമുക്കെന്തു ചെയ്യാം. കൂടുതല്‍ ആളുകള്‍ ചേരുമ്പോഴേക്ക് നമുക്കെന്തു ചെയ്യാം/ ചെയ്യണം എന്നുള്ളതിനേക്കുറിച്ച് ആലോചിക്കാം. 1. ഇതു നമ്മുടെ ഓരോരുത്തരുടെയും സ്വന്തമാണ്. അങ്ങനെയാണ് ഇതു വളര്‍ന്നു വരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. 2 അതിനാല്‍, ഇവിടെ ഒത്തുചേര്‍ന്ന ഓരോരുത്തര്‍ക്കും ഈ പ്രശ്നത്തെക്കുറിച്ച് നല്ല് അറിവുകള്‍ ഉണ്ട്.  അപ്പോള്‍ അതിനെക്കുറിച്ച്  എഴുതുക, അതാ‍യത

കേരളം- ആണ്‍-പെണ്‍ ബന്ധങ്ങള്‍

Image
മുന്‍പെഴുതിയ പോസ്റ്റിന്റെ തുടര്‍ച്ച  വ്യവസ്ഥാപിത മതങ്ങള്‍ ഉണ്ടാകുന്നത് ഏതാണ്ട് ബി.സി. മൂന്നാം ന്നൂറ്റാണ്ടിനു ശേഷമാകാനാണ് സദ്ധ്യത എന്നു പറഞ്ഞിരുന്നുവല്ലോ.    ക്രിസ്ത്യാനിറ്റിയും, ബ്രാഹ്മണമതവും, ഇസ്ലാമും ഇതിനപവാ‍ദമല്ല. എല്ലാ സംസ്കാരങ്ങളിലും സ്ത്രീയുടെ ജീവിതത്തിന് മതങ്ങള്‍ക്കു  മുന്‍പും പിന്‍പും എന്ന റ്റണ്ട് അവസ്ഥകളുണ്ട്. ഇന്ത്യന്‍ സ്ത്രീയുടെ ഈ രണ്ട അവസ്ഥകളെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്. 

വഴിമുട്ടിനില്‍ക്കുന്ന കേരള(ഇന്‍ഡ്യന്‍)സ്ത്രീത്വം

Image
 2007ല്‍ എഴുതിയ ഒരു പോസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.  അന്ന് അതു വേറൊരു സാഹചര്യത്തില്‍ എഴുതിയതായിരുന്നു. ജാതി-മത-വര്‍ണ-അവര്‍ണ വ്യവസ്ഥയുടെ  ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്, കേരള/ഇന്‍ഡ്യന്‍ സ്ത്രീയെകാണുന്ന ഒരു പശ്ചാത്തലത്തില്‍. പക്ഷെ ഇന്നത്തെ പ്രശ്നം ജാതിമതവര്‍ണ-അവര്‍ണ സന്ദര്‍ഭങ്ങള്‍ക്ക് ഏതാണ്ട് പുറത്തു കടക്കുന്നതാണ്. എന്നാലും ആ പോസ്റ്റിന്റെ ചില ഭാഗങ്ങള്‍ ഉപയോഗ പ്രദമാണ് എന്നു തോന്നുന്നതിനാല്‍ ഒരു പുനരാവിഷ്ക്കരണം നടത്തുന്നു.

കേരള പൊതുവിദ്യാഭാസ കച്ചവടവും മാര്‍ക്കറ്റ് വ്യവസ്ഥയും

കഴിഞ്ഞപോസ്റ്റില്‍ ഞാന്‍ എഴുതി, 2011 അദ്ധ്യയനവര്‍ഷത്തില്‍, (June to March) കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം കുട്ടികള്‍ കുറവായി എന്ന്.  അതോടൊപ്പം 540 സ്വകാര്യ സ്കൂളുകള്‍ക്ക് എന്‍.ഓ.സി. നല്‍കാന്‍ ഗവണ്മെന്റു തീരുമാനിച്ചു എന്നും. ശരിക്കു ചിന്തിച്ചാല്‍, ഈ രണ്ടു സംഭവങ്ങളും പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നു മനസിലാക്കാം.

കേരളവിദ്യാഭ്യാസം - പ്രതിസന്ധിയില്‍ (Kerala education at a Crossroads)

അടുത്തയിടെ നിരന്തരമായി വരുന്ന പത്രവാര്‍ത്തകളീല്‍ നിന്ന് മനസിലാകുന്നത് കേരളവിദ്യാഭ്യാസം ഒരു പ്രതിസന്ധിയില്‍ ആണെന്നാണ്.  അതിനുപോല്‍ബലകമായ  വാര്‍ത്തകളെ ഒന്ന് അക്കമിട്ടു പറഞ്ഞാല്‍: