Posts

Showing posts with the label മറുപടി ഇടയലേഖനം

"ഇടയലേഖനം : തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പ്‌" എന്ന കിരണ്‍ തോമസ് തോപ്പിലിന്റെ പോസ്റ്റിനൊരു മറുപടി

പ്രിയ ജോജൂ, മാരീചാ 'ഔദ്യോഗികരേഖയെ അടിസ്ഥാ‍നപ്പെടുത്തി വന്ന തെറ്റിദ്ധാരണാജനകമായ ഒരു പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റുതന്നെ. തെറ്റിദ്ധാരണമാറ്റുകമാത്രമാണ് മാരീചന്‍ ചെയ്തത്'(ജോജു) സമ്മതിച്ചു. അങ്ങനെ ഒരുദ്ദേശമാണ് കിരണിനുള്ളത് എന്നു കിരണ്‍ വ്യക്തമാക്കിയിട്ടൂണ്ടല്ലോ. അതനുസരിച്ച് മാരീചനും പിന്നിട് കിരണും ഇടയലേഖനം പ്രസിദ്ധീകരിയ്ക്കയും ചെയ്തു. അതിന്റെ ഉദ്ദേശം ആ ‘തെറ്റിദ്ധരിയ്ക്കപ്പെട്ടു’ എന്നു കിരണ്‍ പറഞ്ഞ പത്രവര്‍ത്തയും ആ ഇടയലേഖനവും മറ്റുള്ളവര്‍ വായിച്ചു മാസിലാക്കുക എന്നതായിരുന്നല്ലോ. ഏതു ലേഖനവും വയിയ്ക്കുന്നതിനു മുന്‍പ് അതിന്റെ authenticity യേകുറിച്ചു ചിന്തിയ്ക്കുക ഒരപരാധമാണോ? അതിനെ മാരീചന്‍ വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ല. യദ്ധാര്‍ഥ ജീവിതത്തിലും ബ്ലോഗിലും കൊടുക്കുന്ന തെളിവുകള്‍ക്ക് authenticity ഉണ്ടോ എന്ന് എല്ലാവരും ശ്രദ്ധിയ്ക്കുന്ന കാര്യമാണ് എന്നാണ് എന്റെ തോന്നല്‍. കുറ്റസമ്മതമായാലും, സ്വന്തം ഭാഗം സ്ഥാപിയ്ക്കാനായാലും ആര്‍ഗുമെന്റിനായാലും എല്ലാം. ഈ ഒരു പതിവ് മാറരുത് എന്നാണ് precedence കോണ്ട് ഉദ്ദേശിച്ചത് എന്നു വ്യക്ത്മാക്കട്ടെ. ഇനി കാര്യത്തിലേക്കു കടക്കട്ടെ. ഇടയലേഖനവു...