Posts

Showing posts from 2008

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ ഒരു സ്വപ്നം: ഭാഗം 1

Image
കേപ്പ് പോയിന്റ് ഒരു ദൂരക്കാഴ്ച (ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പില്‍ 2005 സെപ്റ്റംബറില്‍ ‍ എന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഇതു പല ഭാഗങ്ങളായി എഴുതുമ്പോള്‍ അതില്‍ നിന്നും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. രാഷ്ട്രീയ,ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളില്‍ സമാനതകളും അസമാനതകളും ഉള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്‍ഡ്യയും സൗത്താഫ്രിയ്ക്കയും. ഈ സമാനതകളിലേക്കും അസമാനതകളിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാണ്‌ ഈ പരമ്പര) യൂറോപ്പിന്റെ കൊളോണിയൽ അധിനിവേശ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്‌ സൗത്താഫ്രിയ്ക്കയുടെ തെക്കെ അറ്റത്തെ മുനമ്പായ കേപ്‌. ആ ചരിത്രത്തിന്റെ അഗ്രഗാമിയായ പോര്‍ട്ടുഗീസ്‌ വാസ്കോടിഗാമ, 1498ല്‍ അന്നു കിഴക്കിന്റെ സമൃദ്ധിയായ ഇന്‍ഡ്യ തേടി വന്ന ജലയാത്രയില്‍ കേപ്‌ മുനമ്പിനെ കണ്ടു നിവൃതി നേടിയതും അതിനെ ആശയുടെ മുനമ്പ്‌ (കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്‌) എന്നു വിളിച്ചതുമായ കഥകള്‍ ഒരു കാലത്തു ഞാൻ കേരളത്തിലെ സാമൂഹ്യപാ ടങ്ങളുടെ ഭാഗമായി പഠിച്ചിരുന്നു. കൊളോണിയല്‍ ഭരണം ശക്തിപ്പെട്ടുവന്നപ്പോള്‍ സൗത്താഫ്രിയ്ക്കയുടെ തെക്കു ഭാഗത്തെ ഭൂപ്രദേശങ്ങളെല്ലാം കൂടി കേപ്‌ എന്നറിയപ്പെട്ടു. 1994 ലെ അതിന്റ

ബ്ലൊഗെഴുത്തും മാറുന്ന നിയമ സാഹചര്യങ്ങളും

ബ്ലോഗെന്നാല്‍ എന്ത്? ഈ ചോദ്യത്തിന് ഇതിനോടകം പല സാഹചര്യങ്ങളീലായി കേരള ബ്ലോഗേഴ്സ് പല ഉത്തരങ്ങള്‍ കൊടുത്തിട്ടുണ്ട്. ബ്ലോഗ് എന്നു പാറഞ്ഞാല്‍ ഡയറിയാണ്‍്, ചിന്തയുടെ പ്രകാശനമാണ്‍്, പുതിയ അറിവാണ്‍്, ബൂ‍ലോകത്തെഴുതിക്കിട്ടിയ തീരാധാരമാണ്‍്, സിറ്റിസന്‍സ് ജേര്‍ണലിസമാണ്‍് ഇങ്ങനെ പലതും അതില്‍ പെടുന്നു. ഈ സാഹചര്യത്തില്‍ ബ്ലോഗു സ്വാതന്ത്ര്യവും ചിലരുടെയെങ്കിലും ചിന്താവിഷയമായിട്ടുണ്ട്. ഈ സ്വാതന്ത്ര്യത്തെ നല്ല ഒരംശം‍ ഉത്തരവാദിത്വത്തൊടെ ഉപയോഗിക്കുമ്പോള്‍ ചീലരെങ്കിലും അത് പരമാധികാര സ്വാതന്ത്ര്യമായി കരുതുന്നുണ്ട് എന്നാണ്‍് എന്റെ ധാരണ. അതായത് എന്തും ഏതും, തെറിവരെയും എഴുതാനുള്ള സ്വാതന്ത്ര്യം അഥവാ സൈബര്‍ അവകാശമാണ്‍് ഇവര്‍ക്കൂ ബ്ലോഗ്. ഈയടുത്ത കാലത്തു നടന്ന കേരള്‍സ്.കൊമിന്റെ കണ്ടന്റു മോഷണം, കേരള ബ്ലോഗേഴ്സിന്റെ ആത്മാവിനെ എല്ലാ‍ അര്‍ത്ഥത്തിലും വെളിച്ചത്തു കൊണ്ടുവന്നു എന്നാണ്‍് എന്റെ അഭിപ്രായം. ഇനി ബ്ലോഗിനു മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്-ആഗോള പശ്ചാത്തലം. മുകളില്‍ പറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്ഥമയ രീതിയിലാണ് വിവികസിത രാജ്യങ്ങളില്‍ ബ്ലോഗുകളുടെ വളര്‍ച്ചയുണ്ടായത്. അവിടെ കോര്‍പ്പറേറ്റ്, വ്യവസായ, വാണീജ്യവകുപ്പുകളിലേക്ക് ബ

‍ഒരു ബ്ലോഗരുടെ കമന്റിനുള്ള പ്രതികരണം ഭര്‍ത്താവിന്റെ ഇ-മെയിലില്‍.

ഇതു ബ്ലോഗോ പ്രമാണിക്കവലയോ? ചോദിയ്ക്കുന്ന സാഹചര്യം February 23, 2008 ല്‍ one swallow യുടെ ‘പെരിങ്ങോടനെന്തു പറ്റി‍’ എന്ന പോസ്റ്റില്‍ ‍April 11 2008 ന്‍ ഞാന്‍ ഒരു കമന്റിട്ടു. ആ കമന്റിന്റെ പകര്‍ത്തി താഴെ ഒട്ടിച്ചിരിക്കുന്നു. “ഒരു മലയാ‍ാളി‍ ചെയ്തത് ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും അതിനെ അംഗീകരിയ്കാനും അപ്രീഷിയേറ്റ് ചെയ്യാനും മറ്റൊരു മലയാളിയ്ക്ക് വിഷമമില്ലെങ്കില്‍ പിന്നെന്തിനാണിത്രയും കോലാഹലങ്ങള്‍?എന്നാല്‍ മറ്റു സംസ്കാരികഗ്രൂപ്പുകളില്‍ ഇങ്ങനെയല്ല പൊതുവെ.ഒരാ‍ാള്‍ ചെയ്യുന്നതിനെ മറ്റുള്ളവര്‍ അപ്രീഷിയേറ്റു ചെയ്യും.അതൊരു ചെറിയ കാര്യമായാല്‍ പോലും.സാമൂഹ്യ നന്മയ്ക്കു വേണ്ടി ചെയ്യുന്ന ഏതുകാര്യവും അംഗീകരിയ്ക്കപ്പെടേണ്ടതാണ്‍്, എങ്കിലേ നാളെ മറ്റൊരാളും അതു ചെയ്യാന്‍ താല്പര്യപ്പെടു.പിന്നെ പേരുമാറ്റം അതോരോരുത്തരുടേയും ഇഷ്ടം.എന്നാല്‍ ഉപയോഗ പഴമകൊണ്ടാകാം പെരിങ്ങോടന്‍ ആയിരുന്നു കൂടുതല്‍ താല്പര്യം.‍അല്പം ബഹുമാനം ചേര്‍ത്തു പെരിങ്ങോടര്‍ എന്നു സംബോധന ചെയ്യുകയും ചെയ്യാം April 11, 2008 3:21 PM“. കഴീഞ്ഞ ദിവസം എന്റെ ഭര്‍ത്താവിന്റെ (ആവനാഴി) ഇ-മെയിലില്‍ ഒരു സന്ദേശം എത്തിയിരിയ്ക്കുന്നു. സന്ദേശം പക്ഷെ അഡ്രസു ചെയ്തിരിക്കുന

മലയാളബ്ലോഗിന്റെ സ്വാതന്ത്ര്യവും ബ്ലോഗ് അക്കാദമിയും

മലയാള ബ്ലോഗിന്റെ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? മലയാളിയുടെ സാമൂഹ്യ, ദേശീയ പശ്ചാത്തലത്തില്‍ അതിനെ എങ്ങനെ മനസിലാക്കണം? ചോദ്യത്തിന്റെ പ്രേരകങ്ങള്‍: 1. ഇപ്പോഴത്തെ നിലയില്‍ മലയാളം ബ്ലോഗിലുള്ള സ്വാതന്ത്യം. 2. ബ്ലോഗ് അക്കാദമിയുടെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തു നടന്ന ചര്‍ച്ചകള്‍ 1.ഒന്നാമത്തെ ചോദ്യത്തിലേക്കു കടക്കുന്നതിനു മുന്‍പ് മറ്റു ചില കാര്യങ്ങളിലേക്കു കടക്കട്ടെ :മലയാളം ബ്ലോഗുകളുടെ പ്രത്യേകതകള്‍ മലയാളം ബ്ലോഗുകളുടെ പൊതുവിലുള്ള ഒരു പ്രത്യേകത അവയുടെ പശ്ചാത്തലത്തില്‍ അറിയാതെയോ അറിഞ്ഞോ കടന്നു വരുന്ന സാമൂഹ്യ, ദേശീയതയാണ്. പ്രവാസി കേരളീയര്‍ക്കു ഇക്കാര്യത്തില്‍ ഗ്രുഹാതുരത്വം കൂടുതലാണ് എന്നുള്ളതൊരു സത്യമാണല്ലോ തല്‍ഫലമായി അറിവും വിവരങ്ങളും വളരെ വേഗത്തില്‍ സ്വകാര്യതലത്തില്‍ തന്നെ കൈമാറാന്‍ കഴിയുന്ന ബ്ലോഗിന്റെ മാധ്യമത്തെ ഈ സംസ്കാരിക-ദേശീയ ഭാഷാ ചുറ്റുപാടുകളെ കൈമാറുന്നതിനും ആഘോഷിക്കുന്നതിനുമാണ് മലയാളികള്‍ നല്ലൊരു ശതമാനം വരെ ഉപയോഗിക്കുന്നത്. അതിനാല്‍ മലയാളി ജീവിതത്തിന്റെ ഒരു സത്യസന്ധമായ പ്രതിഫലനമായാണ് മലയാളം ബ്ലോഗുകള്‍ രൂപം പ്രാപിച്ചിരിക്കുന്നത് എന്നാണു എന്റെ തോന്നല്‍. അതിനാല്‍ മലയാളി സാംസ്കാരികതയും, പാരമ്