Thasni Banu interview by N.P.Chandrasekharan (അന്യോന്യം PEOPLE)
തസ്നി ബാനുവിന്റെ ഇമേജെറി സ്ത്രീയെ ആശ്രയ അല്ലെങ്കില്‍ ഡിപ്പെന്‍ഡെന്‍ഡ് റോളില്‍ രൂപ്പടുത്തുകയാണ് എല്ലാ മത സംസക്കാരങ്ങളും ചെയ്തിരുന്നത്. അതു മനപൂര്‍വമായിരുന്നു താനും. കാരണം, ഇമേജുകളുടെ രൂപത്തില്‍ മനസിലേക്കു കടക്കുന്ന ആശയങ്ങല്‍ക്ക് വാക്കുകളേക്കാല്‍ പ്രേരണശക്തി ഉണ്ട്. അതാണല്ലോ ദൃശ്യമാദ്ധ്യമങ്ങളുടെ പ്രാധാന്യം. സ്ത്രീ പാമ്പായും അഥവാ പാമ്പു കൊടുത്ത കനി സ്വീകരിച്ച് പുരുഷനെ വഴിതെറ്റിച്ചവളായും ക്രിസ്തീയ മത രൂപകല്‍പ്പനകള്‍ ഉണ്ടായപോള്‍, സ്ത്രീ പൊതുലോകത്തു മറഞ്ഞുനില്‍ക്കേണ്ടവളാണ് എന്നതു ഇസ്ല്ലാം മതത്തിനു രൂപകല്പന മാത്രമല്ല ഒരു ജീവിതരീതി കൂടിയാണ്. ശിവന്റെ തലയിലെ ഗംഗയായി ഹിന്ദുത്വ ഇമേജുകളീല്‍ സ്ത്രീ വരുമ്പോള്‍ ബുദ്ധമത വ്യവസ്ഥയില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി സ്ത്ര-പുരുഷ ഇമേജെറികള്‍ പുരാതന ചൈനീസ് യിന്‍-യാങ് ചിന്തകളുമായി സാമ്യമുള്ളവയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആധുനിക ലോകത്തെ സ്ത്രീപുരുഷ ഇമേജുകളുടെ പ്രാധാന്യം മനസിലാക്കേണ്ടത്. പൊതു സ്ഥലങ്ങളീല്‍ മുന്‍പുള്ളരീതികള്‍ക്കു വിപരീതമായി സ്ത്രീകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് പുരുഷന്റെ മനസിലെ വ്യവസ്ഥാപിത ഇമേ...