An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)
Updated on 29 June Wednesday 2011 സ്റ്റേജ് -1 ബ്രെയിന്‍ സ്റ്റോമിംഗ് സ്റ്റേജ്. എന്നു പറഞ്ഞാല്‍ അസംസ്കൃത ആശയങ്ങള്‍ രൂപപ്പെടുന്ന സ്റ്റേജ്. ഇവിടെ രൂപപ്പെടുന്നവക്ക് പോളീഷ് കൊടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. ഇതു വരെ ഇതിലേക്കായി അനുകൂലമായി പ്രതികരിച്ചവര്‍/ അഭിപ്രായം പറഞ്ഞവര്‍ താഴെപ്പറയുന്നവരാണ്. 1. കുഞ്ഞൂസ് 2. ലീല.എം.ചന്ദ്രന്‍ 3.സിബു സി.ജെ 4. ഫയര്‍ ഫ്ലൈ (firefly) 5. മുഹമ്മദ് കുട്ടി Mohammedkutty 6. The man to walk with 7 Echumukuty ഇവരാണ്. ഇനിയും കൂടുതല്‍ ആളുകള്‍ ഇതിലേക്കു വരാനുണ്ട്. വരുമെന്ന് പ്രതീക്ഷിക്കുന്നു. എത്രയും കൂടുതല്‍ ആളുകള്‍ ഇതില്‍ വരുന്നുവോ അത്രയു ഭംഗിയായി നമുക്കു കര്യങ്ങള്‍ ചെയ്യാം. ഇനിയും ചേരാനുള്ളവര്‍ വരട്ടെ. ഇപ്പോള്‍ നമുക്കെന്തു ചെയ്യാം. കൂടുതല്‍ ആളുകള്‍ ചേരുമ്പോഴേക്ക് നമുക്കെന്തു ചെയ്യാം/ ചെയ്യണം എന്നുള്ളതിനേക്കുറിച്ച് ആലോചിക്കാം. 1. ഇതു നമ്മുടെ ഓരോരുത്തരുടെയും സ്വന്തമാണ്. അങ്ങനെയാണ് ഇതു വളര്‍ന്നു വരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. 2 അതിനാല്‍, ഇവിടെ ഒത്തുചേര്‍ന്ന ഓരോരുത്തര്‍ക്കും ഈ പ്രശ്നത്തെക്കുറിച്ച് നല്ല് അറിവുകള്‍ ഉണ്ട്. അപ്പോള്‍ അതിനെക്കുറിച...