വഴിമുട്ടിനില്‍ക്കുന്ന കേരള(ഇന്‍ഡ്യന്‍)സ്ത്രീത്വം
2007ല്‍ എഴുതിയ ഒരു പോസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അന്ന് അതു വേറൊരു സാഹചര്യത്തില്‍ എഴുതിയതായിരുന്നു. ജാതി-മത-വര്‍ണ-അവര്‍ണ വ്യവസ്ഥയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്, കേരള/ഇന്‍ഡ്യന്‍ സ്ത്രീയെകാണുന്ന ഒരു പശ്ചാത്തലത്തില്‍. പക്ഷെ ഇന്നത്തെ പ്രശ്നം ജാതിമതവര്‍ണ-അവര്‍ണ സന്ദര്‍ഭങ്ങള്‍ക്ക് ഏതാണ്ട് പുറത്തു കടക്കുന്നതാണ്. എന്നാലും ആ പോസ്റ്റിന്റെ ചില ഭാഗങ്ങള്‍ ഉപയോഗ പ്രദമാണ് എന്നു തോന്നുന്നതിനാല്‍ ഒരു പുനരാവിഷ്ക്കരണം നടത്തുന്നു.