Posts

Showing posts with the label laws

ഐറ്റം ഡാൻസിനു സെൻസർ ബോർഡിന്റെ വിലക്ക് ആവശ്യമാണോ

 ഐറ്റം ഡാൻസുകൾക്കു നേരെ സെൻസർ ബോർഡ് കർശനമാകുന്നു. ‘സിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പിടിവീഴുന്നു. ഐറ്റം ഡാന്‍സ് ഉള്‍പ്പെടുന്ന സിനിമകള്‍ക്കെല്ലാം എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു കഴിഞ്ഞു. ടെലിവിഷനില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഐറ്റം ഡാന്‍സ് രംഗം പൂര്‍ണമായി ഒഴിവാക്കണമെന്നാണ് മറ്റൊരു സുപ്രധാനമായ ഉത്തരവ്. തിയേറ്റുകളിലെ പ്രദര്‍ശനം കഴിഞ്ഞ് വീടുകളിലെ സ്വീകരണമുറിയിലേക്കെത്തുമ്പോള്‍ ഐറ്റം ഡാന്‍സിന് ടെലിവിഷനില്‍ പോലും ഇടം കിട്ടില്ലെന്ന് ചുരുക്കും. സിനിമയില്‍ ഐറ്റം ഡാന്‍സിന് മാത്രം കോടികള്‍ വാങ്ങി വിലസുന്ന ഐറ്റം നര്‍ത്തകിമാര്‍ക്കും ഇനി കാര്യങ്ങള്‍ പഴയതുപോലെയാവില്ല. ഐറ്റം ഡാന്‍സ് രംഗങ്ങള്‍ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന നിഗമനത്തിലാണ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍‘.