mk top 2012

Sunday, July 11, 2010

'മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം'

മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം

(മാത്രുഭൂമി വാര്‍ത്ത മുകളിലത്തെ ലിങ്കില്‍)
സമാധാനത്തിന്റെ സന്ദേശകന്‍, രാഷ്ട്രപിതാവ്, കറുത്തവരുടെയും, വെളുത്തവരുടെയും മറ്റെല്ലാനിറക്കാരുടെയും ആരാദ്ധ്യപുരുഷന്‍, സൌത്താഫ്രിക്കന്‍ ഗാന്ധി, യേശുവിന്റെ അവതാരം, ജനാധിപത്യത്തിന്റെ ഐക്കോണിക്ക് ഫിഗര്‍ എന്നൊക്കെ ലോകം പുകഴ്ത്തുന്ന വ്യക്തിയാണു നെത്സണ്‍ മണ്ഡേല. ഈ രൂപങ്ങളിലെല്ലാം അറിയപ്പെടുന്ന, ആരാധിക്കപ്പെടുന്ന‍, സൌത്താഫ്രിക്കയിലെ എല്ലാജനതയുടെയും കോണ്‍ഷ്യന്‍സില്‍ ഒരു തരത്തിലല്ലെങ്കില്‍ മറുതരത്തില്‍ ഭാഗമായവന്‍, അതിലുമുപരിയായി ഇന്നു ജീവിച്ചിരിക്കുന്ന വ്യക്തി,  അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും   തയ്യാറാകാത്ത ജനത, ബന്ധുക്കള്‍. അവരുടെ നടുവിലേക്കാണ്   അദ്ദേഹത്തിന്റെ കീറിമുറിച്ച ശവം പ്രകടിപ്പിക്കുന്ന ചിത്രംപ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ആളുകള്‍  ഞെട്ടലൊടെ മാത്രമേ ആ ചിത്രം കാണു. പക്ഷെ അതില്‍ എതിര്‍ക്കുന്നവര്‍ കോടതികളിലേക്കാണ് പോകുന്നത്.   പ്രതിഷേധ റാലികളുണ്ടാകാം, നേരത്തേ തീരുമാനിച്ച റൂട്ടുകളിലൂടെ, നേരത്തെ തീരുമാനിച്ച സമയത്ത്,  അതിനു മുങ്കൂട്ടിയുള്ള അനുവാദം സ്ഥലം മജിസ്രേറ്റു  കൊടുത്തുവെങ്കില്‍ മാത്രം. പ്രതിഷേധ റാലികളുടെ മുന്‍പും പിന്‍പും പോലീസ് ഉണ്ടാവും, അരക്ഷിതാവസ്ഥയുണ്ടാകാതിരിക്കാന്‍.

എന്നാല്‍ ആ ചിത്രം പതിപ്പിച്ച മാള് (Mall), ചിത്രകാരന്റെ ആവിഷകാര സ്വതന്ത്ര്യത്തെ അംഗീകരിക്കുന്നു.
ഇനി കോടതി വിധി ഉണ്ടായാല്‍ അതിനെ എല്ലാ‍വരും അംഗീകരിക്കും. ചിത്രം മാളില്‍ നിന്നു മാറ്റപ്പെടും.

ഒരു മതേതര ജനാധിപത്യ ഭരണക്രമത്തില്‍  പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഒരു മോഡലായി ഇതിനെ കാണാം എന്നു ചൂണ്ടിക്കാണിക്കാനാണ് ശ്രമിക്കുന്നത്. 

7 comments:

 • MKERALAM says:
  July 11, 2010 at 2:08 AM

  ഒരു മതേതര ജനാധിപത്യ ഭരണക്രമത്തില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഒരു മോഡലായി ഇതിനെ കാണാം എന്നു ചൂണ്ടിക്കാണിക്കാനാണ് ശ്രമിക്കുന്നത്.

 • ചാർ‌വാകൻ‌ says:
  July 11, 2010 at 5:59 PM

  ആഫ്രിക്കനു ഇത്രയും ജനാധിപത്യബോധമോ..?

 • കാക്കര kaakkara says:
  July 11, 2010 at 11:49 PM

  പടം വരച്ചവന്റെ കൈ വെട്ടുക...

  ചിത്രം പ്രദർച്ചിപ്പ മാൾ അടിച്ചുതകർക്കുക...

  കോടതിയിൽപോയ “അരാഷ്ട്രീയവാദികളെ” ഒറ്റപെടുത്തുക...

  പടം വരയുടെ പിന്നിൽ പ്രവർത്തിച്ച അമേരിക്ക, ഇസ്രയേൽ, ആഗോളഭീമന്മാരെ തുറന്നുകാണിക്കുക...

  ഒരു കേരളബന്ദും...

 • MKERALAM says:
  July 12, 2010 at 1:43 AM

  ചാ‍ര്‍വാകാ
  സൌത്താഫ്രിക്കയില്‍ നിന്നാണ് വാര്‍ത്ത. ആഫ്രിക്ക എന്നു പറയുമ്പോള്‍ അതൊരു ഭൂഖണ്ടമാണല്ലൊ.

  എല്ലാ ആഫ്രിക്കക്കാര്‍ക്കും ഇതേ ജനാധീപത്യ ബൊധമുണ്ട് എന്നു എനിക്കു പറയാന്‍ കഴിയില്ല.

  സൌത്താഫ്രിക്ക വ്യത്യസ്ഥമാണ്.ഇവിടെ എല്ലാം 100 % എന്നല്ല പറയുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യമാണിത്. പക്ഷെ ഇതു വരെ ജനാധിപത്യ മരാദകളെ പാലിക്കുന്നതില്‍ ജനങ്ങളും നേതാക്കളും ശ്രമിക്കുന്നുണ്ട്

 • MKERALAM says:
  July 12, 2010 at 7:34 AM

  കാ‍ക്കര,

  'കോടതിയിൽപോയ “അരാഷ്ട്രീയവാദികളെ” ഒറ്റപെടുത്തുക..'.
  അതു വളരെ നന്നായി.

 • നിസ്സഹായന്‍ says:
  August 4, 2010 at 9:41 AM

  നമ്മുടെ നാട്ടിലും ഉയര്‍ന്ന ജനാധിപത്യബോധം പുലര്‍ന്നെങ്കില്‍ ! ഇവിടുത്തെ കൈവെട്ടിനെയും അതിന്റെ നീതിശാസ്ത്രത്തെയും ആരും അംഗികരിക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇവിടുത്തെ പ്രശ്നക്കാര്‍ മുഖം നോക്കാതെ നയപടിയെടുക്കാന്‍ കെല്പില്ലാത്ത രാഷ്ട്രീയക്കാരാണ്. വോട്ടിനു വേണ്ടി ധാര്‍മികവിരുദ്ധമായ ഏതു ശക്തിയേയും വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും അവരാണ്.

 • jayanEvoor says:
  August 12, 2010 at 8:51 AM

  ആവിഷ്കാരസ്വാതന്ത്ര്യം എപ്പോഴും അതിരുകളില്ലാത്തതാകണം എന്ന് അഭിപ്രായമില്ല. കഴിയുന്നതും ആളുകളെ കുത്തിനോവിക്കാത്തതാവണം അത്.

  ദക്ഷിണാഫ്രിക്കയിൽ ഇത്രയും സഹിഷ്ണുത ആളുകൾക്കുള്ളത് അഭിനന്ദനീയം തന്നെ.

  (പിന്നെ, കൂട്ടത്തിൽ എപ്പോ വേണമെങ്കിലും ഫ്രീയായി ചെരാം, മീറ്റിലും വരാം. ഇങ്ങനെയൊക്കെയല്ലെ നമുക്കൊക്കെ കണ്ടുമുട്ടാനാവൂ!)

  dr.jayan.d@gmail.com

Post a Comment