Posts

Showing posts with the label ബ്ലോഗ്ഗ്

‍ഒരു ബ്ലോഗരുടെ കമന്റിനുള്ള പ്രതികരണം ഭര്‍ത്താവിന്റെ ഇ-മെയിലില്‍.

ഇതു ബ്ലോഗോ പ്രമാണിക്കവലയോ? ചോദിയ്ക്കുന്ന സാഹചര്യം February 23, 2008 ല്‍ one swallow യുടെ ‘പെരിങ്ങോടനെന്തു പറ്റി‍’ എന്ന പോസ്റ്റില്‍ ‍April 11 2008 ന്‍ ഞാന്‍ ഒരു കമന്റിട്ടു. ആ കമന്റിന്റെ പകര്‍ത്തി താഴെ ഒട്ടിച്ചിരിക്കുന്നു. “ഒരു മലയാ‍ാളി‍ ചെയ്തത് ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും അതിനെ അംഗീകരിയ്കാനും അപ്രീഷിയേറ്റ് ചെയ്യാനും മറ്റൊരു മലയാളിയ്ക്ക് വിഷമമില്ലെങ്കില്‍ പിന്നെന്തിനാണിത്രയും കോലാഹലങ്ങള്‍?എന്നാല്‍ മറ്റു സംസ്കാരികഗ്രൂപ്പുകളില്‍ ഇങ്ങനെയല്ല പൊതുവെ.ഒരാ‍ാള്‍ ചെയ്യുന്നതിനെ മറ്റുള്ളവര്‍ അപ്രീഷിയേറ്റു ചെയ്യും.അതൊരു ചെറിയ കാര്യമായാല്‍ പോലും.സാമൂഹ്യ നന്മയ്ക്കു വേണ്ടി ചെയ്യുന്ന ഏതുകാര്യവും അംഗീകരിയ്ക്കപ്പെടേണ്ടതാണ്‍്, എങ്കിലേ നാളെ മറ്റൊരാളും അതു ചെയ്യാന്‍ താല്പര്യപ്പെടു.പിന്നെ പേരുമാറ്റം അതോരോരുത്തരുടേയും ഇഷ്ടം.എന്നാല്‍ ഉപയോഗ പഴമകൊണ്ടാകാം പെരിങ്ങോടന്‍ ആയിരുന്നു കൂടുതല്‍ താല്പര്യം.‍അല്പം ബഹുമാനം ചേര്‍ത്തു പെരിങ്ങോടര്‍ എന്നു സംബോധന ചെയ്യുകയും ചെയ്യാം April 11, 2008 3:21 PM“. കഴീഞ്ഞ ദിവസം എന്റെ ഭര്‍ത്താവിന്റെ (ആവനാഴി) ഇ-മെയിലില്‍ ഒരു സന്ദേശം എത്തിയിരിയ്ക്കുന്നു. സന്ദേശം പക്ഷെ അഡ്രസു ചെയ്തിരിക്കുന...