സവര്‍ണതയും മിശ്രവിവാഹവും-ചിത്രകാരന്റ് പോസ്റ്റിനോടുള്ള പ്രതികരണം

 ചിത്രകാരന്റെ കേരളത്തിലെ നായിക്കുറുക്കന്മാര്‍ എന്ന പോസ്റ്റിനോടുള്ള ഒരു പ്രതികരണ പോസ്റ്റ്.ചിത്രകാരന്റെ പോസ്റ്റ് ഇവിടെ വായിക്കാം
ആദ്യമായി ഈ പോസ്റ്റ് അവതരിപ്പിച്ചതില്‍ ചിത്രകാ‍രന് അഭിനനദനങ്ങള്‍. കണ്ണൂരില്‍ ഇങ്ങനെ ശക്തമായ ഒരു മിശ്രവിവാഹ രീതി നിലനിന്നിരുന്നു എന്നുള്ളത് എനിക്കു പുതിയ അറിവാണ് എന്നും പറയട്ടെ. അതുപോലെ ആ തലക്കെട്ടില്‍ നായിക്കുറുക്കന്മാര്‍ എന്നുള്ളത്, ഇന്വേര്‍ട്ടഡ് കോമയില്‍ ഇടണം. മറ്റൊരു പ്രയോഗം കടമെടുത്തു പ്രയോഗിക്കുകയല്ലേ? അല്ലെങ്കില്‍ ആ പ്രയോഗത്തെ ചിത്രകാരനും അംഗീകരിക്കുന്നതായി തോന്നും.


വളരെ ആഴത്തില്‍ നീണ്ടു പോകുന്ന വേരുകളാണ് ചിത്രകാരന്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പ്രശ്നത്തിന് കേരളത്തിന്റെ/ ഇന്ത്യയുടെ സമൂഹ വ്യവസ്ഥയില്‍ ഉള്ളത്.

ആദ്യമായി, അവിടെ ജാതിയുടെ ഉച്ചനീചത്ത്വത്തോട്, ആത്മാര്‍ത്ഥതയില്ലാത്ത സമീപനങ്ങള്‍ ഭരണ-രാഷ്ട്ര്രിയ വ്യവസ്ഥകള്‍ കൈക്കൊണ്ടപ്പോള്‍, അവരു പറയുന്ന പാര്‍ട്ടിക്ക് അയ്യഞ്ചുകൊല്ലം കഴിയുമ്പോല്‍ പോയി ഓട്ടു കുത്തിയാല്‍ ഞങ്ങളുടെ കാര്യം അവരു നോക്കിക്കൊള്ളൂം എന്നു വിശ്വസിച്ചു കഴിഞ്ഞുകൂടിയവരാണ് അവിടെ  ജാതി വിവേചനം അനുഭവിച്ചവര്‍ മുഴുക്കെയും. അതു നിഷ്ക്ക്രിയതയില്‍ നിന്നു ജന്മമെടുത്ത ബോധമായിരുന്നു, അവയുടെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നെങ്കിലും.

ആ നിഷ്കൃയതയുടെ വിള്ളലില്‍ ശക്തിപ്രാപിച്ച ഒരു പ്രസ്ഥാനമാണ് സവര്‍ണത. അതൊരു ജതി-മത-വിശ്വാസ-ദൈവപ്രസ്ഥനമൊന്നുമല്ല/അല്ലായിരുന്നു. അമ്പലത്തിലോ, ഹിന്ദുമതത്തിലോ ഒതുങ്ങിനില്‍ക്കുന്ന ആചാരങ്ങളായും വിശ്വാസമായും ജാതിമേല്‍ക്കോയ്മയായും ഒക്കെ നിലനിക്കുമ്പോഴും, അതിന്റെ നേതാക്കള്‍ അതിനെ ഒരു സാമ്പത്തിക-സാമുദായിക-പ്രസ്ഥാനമായി വളര്‍ത്തിക്കൊണ്ടു വരുന്നതിലായിരുന്നു പ്രാധാന്യം കണ്ടത്.

മിശ്രവിവാഹമായാലും പന്തിഭോജനമായാലും, വാലുമുറിക്കലായാലും പിന്നെ കൂട്ടിച്ചേര്‍ക്കലായാലും, വിശാലഹിന്ദുത്വമായാലും ഈ പ്രസ്ഥാനം വളര്‍ത്തുന്നതിലേക്കുള്ള ഉപാധികളും തന്ത്രങ്ങളും മാത്രമായിരുന്നു.

അതിന്റെ ഏറ്റവും തെളിഞ്ഞരൂപം, ഈ ഗ്ലോബലിസത്തിന്റെ കാലഘട്ടതില്‍ പോലും ആളുകള്‍ മനസിലാക്കാന്‍ മടിക്കുന്നു, പ്രത്യേകിച്ച്, വിവേചനം അനുഭവിച്ചവര്‍.  അവരുടെ ബുദ്ധിമോശത്തില്‍ സവര്‍ണത ഇന്നും ഒരു ചുവപ്പുപരവതാനിയായി മുന്നില്‍  നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരംഗീകാരമണ്.

അതെന്തുകൊണ്ട്?

ജാതിയുടെ പേരില്‍ വിവേചനമനുഭവിച്ചവര്‍, തങ്ങളുടെ അവസ്ഥകളും, വ്യഥകളും, നിലനില്പിന്റെ വഴിമുട്ടലുകളും പങ്കുവയ്ക്കുന്നതിനും പരിഹരിക്കുന്നതിനും ഒരു പ്രസ്ഥാനമുണ്ടാക്കിയ്ല്ല. പ്രസ്ഥനത്തില്‍ പെടാതെ, ഒറ്റയായും, പെട്ടയായും എണ്ണത്തില്‍ കുറഞ്ഞ, ഇല്ലായ്മയുടെ, പിന്നോക്കത്തിന്റെ അവശതയുടെ വേവലാതിയില്‍ നില്‍ക്കുന്നവനെ സവര്‍ണതയുടെ ജാഡകള്‍ കാട്ടി പ്രലോഭിപ്പിച്ചു പാട്ടിലാക്കാന്‍ എളുപ്പമാണ്.

എന്നു പറഞ്ഞാല്‍, സവര്‍ണതയെ സ്വയം വെറുക്കുമ്പോഴും, അംഗീകാരാത്തിനു വേണ്ടി, അതിന്റെ ബാഹ്യജാഡയിലും വലുപ്പത്തിലും, വര്‍ണക്കൊഴുപ്പിലും ജാഡയിലും എന്തൊക്കെയോ ഉണ്ടെന്നുള്ള ഒരു വ്യര്‍ഥമോഹം അധകൃതന്റെ മനസില്‍ ജന്മമെടുക്കുന്നു, അഥവാ ജന്മമെടുത്തു, എടുത്തുകോണ്ടേ ഇരിക്കുന്നു, ജീര്‍ന്നിച്ചതെന്നു സ്വയമറിയാമെങ്കിലും ചേര്‍ന്നു നില്‍ക്കാനൊരു മോഹം, സ്വന്തമായി ഒരു അംഗീകാ‍ര പ്രസ്ഥാനം ഇല്ലായിരുന്നതു കൊണ്ട്.

അതായത് ഇന്ത്യയിലെ/കേരളത്തിലെ അവഗണനയനുഭവിച്ച ആളുകള്‍ സ്വന്താമായ ഒരു സാംസ്കാരിക സ്വത്വം രൂപപ്പെടുത്തിയില്ല, അതില്‍ അഭിമാനം കൊള്ളാന്‍ അവര്‍ക്കു ശേഷം വന്ന സന്തതിപരമ്പരകളെ പ്രാപ്തരാക്കിയിട്ടില്ല. ഈ തെറ്റ് ഇനിയും പരിഹരിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ, ചിത്രകാരന്‍ പരാമര്‍ശിക്കുന്ന മിശ്രവിവാഹക്കൂട്ടങ്ങള്‍ സവര്‍ണതയുടെ ഈ പ്രസ്ഥാന സ്വത്വത്തെ പെട്ടെന്നു തിരിച്ചറിയുന്നു  എന്നാണ് എന്റെ അനുമാനം.

പക്ഷെ മിശ്രവിവാഹങ്ങള്‍ വിവേചനത്തിന്റെ ഒരു പരിഹാര രീതിയായി  ലോകത്തില്‍ എവിടെയെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ളതായി എനിക്കു തോന്നുന്നില്ല അഥവാ അറിവില്ല. വിവാഹം പ്രത്യേകിച്ച് മിശ്രവിവാഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള തീരുമാനം മാത്രമാണ്, പ്രധാന്മായും.

ഈ സവര്‍ണപ്രസ്ഥാനങ്ങളോടു മെയ്‌വഴക്കത്തോടെ ചേര്‍ന്നു നിന്നു പ്രവര്‍ത്തിച്ചവയാണ് ഇന്ത്യയിലെ രാഷ്ട്രിയ പ്രസ്ഥാനങ്ങളും. കേരളത്തില്‍ ഉദാഹരണത്തിനു മാര്‍ക്സിസ്റ്റു പാര്‍ട്ടി.

ഒരു പക്ഷെ ഈ സവര്‍ണ- രാഷ്ട്ര്രീയ പ്രസ്ഥാനങ്ങലിലേക്കു കൂടുമാറി, തങ്ങളുടെ സ്വത്വപ്രശ്നം പരിഹരിക്കാം എന്നവരെ ആദ്യകാലങ്ങളില്‍ ശങ്കിപ്പിച്ചത്  സാമ്പത്തികമായ ശോച്യാവസ്ഥ ആയിരിക്കാം. പക്ഷെ ഇന്നു സംഗതികള്‍ വ്യത്യസ്ഥമാണ്. സ്വന്തമായി എന്തു ചെയ്തു എന്നാണാലോചിക്കേണ്ടത്, മറ്റുള്ളവര്‍ നമുക്കുവേണ്ടി എന്തു ചെയ്തു എന്നു ചോദിക്കുന്നതിനേക്കാള്‍ അര്‍ത്ഥമുള്ളതായി എനിക്കു തോന്നുന്നത് ആ ചോദ്യമാണ്.


സമാനചിന്തകളുള്ളവരുടെ ബ്ലോഗുകൂട്ടായ്മയില്‍ ചര്‍ച്ചക്കു വിഷയമാകേണ്ട ഒരു വിഷയമാണിത്. ഇനിയും വൈകിയാല്‍ ഭാവിതലമുറ കൂടുതല്‍ വിഷമിക്കും.  ജീര്‍ന്നിച്ച സവര്‍ണതയിലേക്കു കൂടുമാറി സ്വയം സ്വത്വമില്ലാത്ത ഒരു ഭാവി തലമുറയാണ് ഇന്നത്തെ അവസ്ഥ സൃഷ്ടിക്കാന്‍ പൊതുവെ സാദ്ധ്യത.

Comments

  1. ഒരു പക്ഷെ ഈ സവര്‍ണ- രാഷ്ട്ര്രീയ പ്രസ്ഥാനങ്ങലിലേക്കു കൂടുമാറി, തങ്ങളുടെ സ്വത്വപ്രശ്നം പരിഹരിക്കാം എന്നവരെ ആദ്യകാലങ്ങളില്‍ ശങ്കിപ്പിച്ചത് സാമ്പത്തികമായ ശോച്യാവസ്ഥ ആയിരിക്കാം. പക്ഷെ ഇന്നു സംഗതികള്‍ വ്യത്യസ്ഥമാണ്. സ്വന്തമായി എന്തു ചെയ്തു എന്നാണാലോചിക്കേണ്ടത്, മറ്റുള്ളവര്‍ നമുക്കുവേണ്ടി എന്തു ചെയ്തു എന്നു ചോദിക്കുന്നതിനേക്കാള്‍ അര്‍ത്ഥമുള്ളതായി എനിക്കു തോന്നുന്നത് ആ ചോദ്യമാണ്.

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

വിഷു

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും