Posts

Showing posts with the label Global initiative education

An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)

Image
 Updated on 29 June Wednesday 2011  സ്റ്റേജ് -1 ബ്രെയിന്‍ സ്റ്റോമിംഗ് സ്റ്റേജ്.  എന്നു പറഞ്ഞാല്‍ അസംസ്കൃത ആശയങ്ങള്‍ രൂപപ്പെടുന്ന സ്റ്റേജ്. ഇവിടെ രൂപപ്പെടുന്നവക്ക് പോളീഷ് കൊടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. ഇതു വരെ ഇതിലേക്കായി അനുകൂലമായി പ്രതികരിച്ചവര്‍/ അഭിപ്രായം പറഞ്ഞവര്‍ താഴെപ്പറയുന്നവരാണ്. 1. കുഞ്ഞൂസ് 2. ലീല.എം.ചന്ദ്രന്‍ 3.സിബു സി.ജെ 4. ഫയര്‍ ഫ്ലൈ (firefly) 5. മുഹമ്മദ് കുട്ടി Mohammedkutty 6. The man to walk with 7 Echumukuty ഇവരാണ്. ഇനിയും കൂടുതല്‍ ആളുകള്‍ ഇതിലേക്കു വരാനുണ്ട്. വരുമെന്ന് പ്രതീക്ഷിക്കുന്നു. എത്രയും കൂടുതല്‍ ആളുകള്‍ ഇതില്‍ വരുന്നുവോ അത്രയു ഭംഗിയായി നമുക്കു കര്യങ്ങള്‍ ചെയ്യാം. ഇനിയും ചേരാനുള്ളവര്‍ വരട്ടെ. ഇപ്പോള്‍ നമുക്കെന്തു ചെയ്യാം. കൂടുതല്‍ ആളുകള്‍ ചേരുമ്പോഴേക്ക് നമുക്കെന്തു ചെയ്യാം/ ചെയ്യണം എന്നുള്ളതിനേക്കുറിച്ച് ആലോചിക്കാം. 1. ഇതു നമ്മുടെ ഓരോരുത്തരുടെയും സ്വന്തമാണ്. അങ്ങനെയാണ് ഇതു വളര്‍ന്നു വരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. 2 അതിനാല്‍, ഇവിടെ ഒത്തുചേര്‍ന്ന ഓരോരുത്തര്‍ക്കും ഈ പ്രശ്നത്തെക്കുറിച്ച് നല്ല് അറിവുകള്‍ ഉണ്ട്.  അപ്പോള്‍ അതിനെക്കുറിച...

A Global Initiative of Non-racial Keralites (AGINK)

കേരളത്തിലെ അഥവാ ഇന്ത്യയിലെ, ജനനത്തിന്റെ പേരില്‍ പുരോഗതി നിഷേധിക്കപ്പെട്ട ആളുകളെ കുറിച്ച്  ഞാന്‍ ചില പോസ്റ്റുകള്‍  എഴുതിയിട്ടുണ്ട്.  എന്നാല്‍ എഴുതുന്നതിനു പുറമേ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയണം എന്നുള്ള ചിന്ത പലപ്പോഴും മനസില്‍  ഉണ്ടായിട്ടുണ്ട്. പക്ഷെ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നതില്‍ ഒരു തീര്‍‌ച്ചയില്ലായിരുന്നു. ഇപ്പോഴും കൃത്യമായ രൂപമില്ല, പക്ഷെ അതു വഴിയെ തെളിഞ്ഞുവന്നു കൊള്ളും.