Posts

Showing posts with the label Mathrubhumi news

Kerala NCSE NOC latest news -Mathrubhumi News

സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം: സര്‍ക്കാര്‍ പിന്‍വാങ്ങുന്നു തിരുവനന്തപുരം: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. ഈ വര്‍ഷം തിരക്കിട്ട് ഒരു സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അംഗീകാരം നല്‍കേണ്ടെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടായി. എന്നാല്‍ ഇടതുപക്ഷ സമരത്തിന്റെ വിജയമായി ഇത് ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടെന്നാണ് തീരുമാനം. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ചെയ്തു. മാനദണ്ഡങ്ങള്‍ കൃത്യമായി ബാധകമാക്കിയാല്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സി.ബി.എസ്.ഇ. സ്‌കൂളിനും അംഗീകാരം നല്‍കാനാകില്ലെന്ന് മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. സ്‌കൂളിനുള്ള സ്ഥലവിസ്തീര്‍ണ്ണം, ക്ലാസ് മുറികളുടെ വലിപ്പം, അധ്യാപകരുടെ ശമ്പളം തുടങ്ങി അനേകകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കിയാല്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കേന്ദ്ര സിലബ...