Posts

Showing posts with the label advertisement

Feminism from Sukumary characters to Tessa in 22 FK- part-2

Image
 Feminism from Sukumary characters to Tessa in 22 FK- part-2 [ നാലാമിടത്തിൽ നടന്ന ഒരു ചർച്ചയുടെ ഭാഗമായി എഴുതിയതാണ് ഈ രണ്ടു ഭാഗങ്ങളും.  ഇതിന്റെ എഡിറ്റഡ് രൂപങ്ങളാണ് നാലാമിടത്തിൽ പ്രസിദ്ധീകരിച്ചത്] part-1 ഇവിടെ വായിക്കാം. കേരളത്തിൽ ഫെമിനിസം എങ്ങനെ വെറുക്കപ്പെട്ട ഒരു വക്കായി എന്നും അതിന്റെ യദ്ധാർദ്ധ അർത്ഥത്തേക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പൊതുവായി ഒന്നാം ഭാഗത്തിൽ പറയുന്നു. part-2ൽ പാശ്ചാത്യ ഫെമിനിസം പല വളർച്ചാ ഘട്ടങ്ങളിലൂടെ  ഇന്നെത്തിച്ചേർന്നു നിൽക്കുന്ന അവസ്ഥയെക്കുറിച്ചു പറയുന്നു.  കൂടാതെ, നിയോലിബറൽ ഗ്ലോബലിസത്തിൽ ഫെമിനിസം എങ്ങനെ കുത്തകമുതലാളീമാരുടെ കച്ചവടബ്രാൻഡ് -  ‘ബ്രാൻഡു ഫെമിനിസം‘ - ആയി രൂപം കൊണ്ടു എന്നും കേരളത്തിൽ ഈ ട്രെൻഡ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളത് രണ്ടുദാഹരണങ്ങളെ മുന്നിർത്തി  അഭിപ്രായപ്പെടുകയും  ചെയ്യുന്നു. ( ഒന്നാം ഭാഗത്തു നിന്നു തുടരുന്നു)   പാശ്ചാത്യ ഫെമിനിസം. എന്നാൽ പാശ്ചാത്യഫെമിനിസം യാത്രചെയ്ത വഴി തുലോം വ്യത്യസ്ഥമായിരുന്നു. എന്നു പറഞ്ഞാൽ പാശ്ചാത്യ ഫെമിനിസം വിജയിച്ചു വെന്നിക്കൊടി പാറി എന്നല്ല.  എന്റെ അഭിപ്രാ...