A Global Initiative of Non-racial Keralites (AGINK)
കേരളത്തിലെ അഥവാ ഇന്ത്യയിലെ, ജനനത്തിന്റെ പേരില്‍ പുരോഗതി നിഷേധിക്കപ്പെട്ട ആളുകളെ കുറിച്ച് ഞാന്‍ ചില പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ എഴുതുന്നതിനു പുറമേ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയണം എന്നുള്ള ചിന്ത പലപ്പോഴും മനസില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നതില്‍ ഒരു തീര്‍ച്ചയില്ലായിരുന്നു. ഇപ്പോഴും കൃത്യമായ രൂപമില്ല, പക്ഷെ അതു വഴിയെ തെളിഞ്ഞുവന്നു കൊള്ളും.