മലയാളബ്ലോഗിന്റെ സ്വാതന്ത്ര്യവും ബ്ലോഗ് അക്കാദമിയും
മലയാള ബ്ലോഗിന്റെ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? മലയാളിയുടെ സാമൂഹ്യ, ദേശീയ പശ്ചാത്തലത്തില്‍ അതിനെ എങ്ങനെ മനസിലാക്കണം? ചോദ്യത്തിന്റെ പ്രേരകങ്ങള്‍: 1. ഇപ്പോഴത്തെ നിലയില്‍ മലയാളം ബ്ലോഗിലുള്ള സ്വാതന്ത്യം. 2. ബ്ലോഗ് അക്കാദമിയുടെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തു നടന്ന ചര്‍ച്ചകള്‍ 1.ഒന്നാമത്തെ ചോദ്യത്തിലേക്കു കടക്കുന്നതിനു മുന്‍പ് മറ്റു ചില കാര്യങ്ങളിലേക്കു കടക്കട്ടെ :മലയാളം ബ്ലോഗുകളുടെ പ്രത്യേകതകള്‍ മലയാളം ബ്ലോഗുകളുടെ പൊതുവിലുള്ള ഒരു പ്രത്യേകത അവയുടെ പശ്ചാത്തലത്തില്‍ അറിയാതെയോ അറിഞ്ഞോ കടന്നു വരുന്ന സാമൂഹ്യ, ദേശീയതയാണ്. പ്രവാസി കേരളീയര്‍ക്കു ഇക്കാര്യത്തില്‍ ഗ്രുഹാതുരത്വം കൂടുതലാണ് എന്നുള്ളതൊരു സത്യമാണല്ലോ തല്‍ഫലമായി അറിവും വിവരങ്ങളും വളരെ വേഗത്തില്‍ സ്വകാര്യതലത്തില്‍ തന്നെ കൈമാറാന്‍ കഴിയുന്ന ബ്ലോഗിന്റെ മാധ്യമത്തെ ഈ സംസ്കാരിക-ദേശീയ ഭാഷാ ചുറ്റുപാടുകളെ കൈമാറുന്നതിനും ആഘോഷിക്കുന്നതിനുമാണ് മലയാളികള്‍ നല്ലൊരു ശതമാനം വരെ ഉപയോഗിക്കുന്നത്. അതിനാല്‍ മലയാളി ജീവിതത്തിന്റെ ഒരു സത്യസന്ധമായ പ്രതിഫലനമായാണ് മലയാളം ബ്ലോഗുകള്‍ രൂപം പ്രാപിച്ചിരിക്കുന്നത് എന്നാണു എന്റെ തോന്നല്‍. അതിനാല്‍ മലയാളി സാംസ്കാരികതയും, പാരമ്...