mk top 2012

Saturday, July 16, 2011

Kerala awareness initiaive -മൂന്നാം അപ്ഡേറ്റ്

Kerala awareness initiative- ഇതാണ് രണ്ടാം അപ്ഡേറ്റ്.

രണ്ടാമത്തെ അപ്ഡേറ്റിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരവലോകനം ആണ് ഈ മൂന്നാം അപ്ഡേറ്റ്.
1. ആദ്യമായി അവിടെ കമന്റിട്ട് അഭിപ്രായങ്ങള്‍ അറിയിച്ച ഫയര്‍ ഫ്ലൈ, ഒരില വെറുതെ, മണ്ണിന്റെ ഉണ്ണീ, ഇവരുടെ സഹകരണത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.

2. കമന്റുകള്‍ പ്രധാനമായും സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നങ്ങള്‍ അതിരൂക്ഷമാണ് എന്നു കാണിച്ചു. എഫ്.എഫിന്റെ പ്രതികരണ ശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ എന്ന പോസ്റ്റിനെ അടിസ്ഥാന്മാക്കി വന്ന പോസ്റ്റിന്റെ ചിന്തകള്‍ എന്റെ പോസ്റ്റിലേക്കും ബാധിച്ചു എന്നു പറയാവുന്ന വിധത്തിലായിരുന്നു. ആ പോസ്റ്റ്  ബ്ലോഗര്‍മാരെ  വളരെ അധികം ചിന്തിക്കാന്‍ പേരിപ്പിച്ചപ്പോള്‍  അതിലേ ആശയത്തോടെ നെഗറ്റീവ് ആയി പ്രതികരിച്ചവരും ഉണ്ടായിരുന്നു എന്നു കാണാം. എന്നാല്‍ നെഗറ്റീവ് ആയി പ്രതികരിക്കുന്നവര്‍ ഗുണമില്ലാത്തവരാണ് നന്മയില്ലാത്തവരാണ് എന്നു കാണേണ്ടതില്ല, അവരുടെ ചിന്തകള്‍ വേറെയാണ് അതാണ്. ആവര്‍ക്കാണ് കൂടൂതല്‍ ബോധവല്‍ക്കരണം ആവശ്യം.
3. പക്ഷെ ക്മന്റുകള്‍ ഒന്നും തന്നെ ഞാന്‍ ആ പോസ്റ്റില്‍ ഉന്നയിച്ച വിഷയത്തില്‍ പ്രതികരിച്ചില്ല എന്നു കാണാം. അതെന്തുകൊണ്ടാണ് എന്ന് ആരും വ്യക്തമാക്കിയുമില്ല എന്നുള്ളതിനാല്‍ എന്തുപറയണം എന്ന് അറിഞ്ഞു കൂടാ.
4. അതിനാല്‍ എന്റെ അഭിപ്രാ‍യം മുന്നോട്ടു വക്കട്ടെ.നമുക്ക ഒരു ബ്ലോഗ് ഉണ്ടാക്കുക. അത് കൂട്ട ബ്ലോഗാക്കാം. അല്ലെങ്കില്‍ ഒറ്റ ബ്ലോഗില്‍ മറ്റുള്ളവര്‍ എഴുതുകയും ലിങ്കു കൊടുക്കുകയാകാം(വേര്‍ഡ് പ്രസില്‍ അതു സാധിക്കും) ബ്ലോഗര്‍ ബ്ലോഗില്‍ അതു സാദ്ധിക്കുമോ അറിയാവുന്നവര്‍ അതിനെക്കുറിച്ചു അഭിപ്രായപ്പെടുക.  പുതിയതായി കംസ്റ്റമൈസ്ഡ് ഓപ്ഷന്‍ ബ്ലോഗു തരുന്നുണ്ടല്ലോ. അതിന്റെ സാദ്ധ്യതകള്‍ എന്തൊക്കെയാണ്.
5. നമുക്കീ‍ ഇനിഷിയേറ്റീവിനെ എന്തു പേരു വിളിക്കണം എന്നും ആരും പറഞ്ഞില്ല. നാളത്തെ കേരളം -സ്ത്രീകളുടെ ഏട് (Kerala Tomorrow- females' chapter) എന്നു വിളിച്ചാലോ എന്നഭിപ്രായപ്പെടുന്നു.
6. അഭിപ്രായങ്ങള്‍ പറയുന്നതിനുള്ള കഴിവ് മറ്റാര്‍ക്കും നഷ്ടപ്പെടുത്താതിരിക്കുന്നവരാണ് നമ്മള്‍ ബ്ലോഗര്‍മാര്‍. ആ നിലയില്‍ നമ്മള്‍ സമൂഹത്തിന് നേരത്തെ മാത്രുകയാണ്.പക്ഷെ അത് സൈബര്‍ ലോകത്തിലെ സാധാ‘പ്രതികരങ്ങളില്‍’ മാത്രം ഒതുക്കി നിര്‍ത്താതെ, നാളെത്തെ മുന്നേറ്റത്തിന് എങ്ങനെ ഉതകും എന്നന്വേഷിക്കേണ്ടതുണ്ട്. അതുകോണ്ട്, പ്രതികരിക്കുക.
7. എനിക്ക് സമയം ധാരാളമുള്ളതുകൊണ്ടാണ് ഇങ്ങനെ ഓര്‍മ്മിപ്പിച്ചുകോണ്ടേ ഇരിക്കുന്നത് എന്ന് ആരെങ്കിലും ധരിക്കുന്നെണ്ടെങ്കില്‍ അങ്ങനെയല്ല എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ.

സഹകരിക്കുക, പ്രതികരിക്കുക

Read more »

Saturday, July 9, 2011

ഇന്ത്യന്‍ വര്‍ണ-ജാതിവ്യ്‌വസ്ഥയുടെ ഒരു നാള്‍വഴിക്കുറിപ്പ്


ചിത്രകരന്റെ ക്ഷുരകന്മാരും ഈഴവരാണ് എന്ന പോസ്റ്റില്‍ നിന്ന് പ്രചോദനം കൊണ്ടെഴുതിയ ഒരു കുറിപ്പ്

Read more »

Wednesday, July 6, 2011

Kerala NCSE NOC latest news -Mathrubhumi News

സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം: സര്‍ക്കാര്‍ പിന്‍വാങ്ങുന്നു
തിരുവനന്തപുരം: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. ഈ വര്‍ഷം തിരക്കിട്ട് ഒരു സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അംഗീകാരം നല്‍കേണ്ടെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടായി. എന്നാല്‍ ഇടതുപക്ഷ സമരത്തിന്റെ വിജയമായി ഇത് ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടെന്നാണ് തീരുമാനം.

മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ചെയ്തു. മാനദണ്ഡങ്ങള്‍ കൃത്യമായി ബാധകമാക്കിയാല്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സി.ബി.എസ്.ഇ. സ്‌കൂളിനും അംഗീകാരം നല്‍കാനാകില്ലെന്ന് മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. സ്‌കൂളിനുള്ള സ്ഥലവിസ്തീര്‍ണ്ണം, ക്ലാസ് മുറികളുടെ വലിപ്പം, അധ്യാപകരുടെ ശമ്പളം തുടങ്ങി അനേകകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കിയാല്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കേന്ദ്ര സിലബസ് സ്‌കൂളിനും എന്‍.ഒ.സി. നല്‍കാനാകില്ല. ഈ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ഒരു സ്‌കൂളിനും പുതുതായി എന്‍.ഒ.സി. നല്‍കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എന്‍.ഒ.സി. നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനകളും എന്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളും എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം.

ഇതേസമയം വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും ധാരണയായി. ഈ നിയമത്തിന് കേന്ദ്രം നിര്‍ദേശിച്ച ചട്ടങ്ങളില്‍ ഒരു കുട്ടിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പിയും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യു.പിയും ഇല്ലെങ്കില്‍ അവിടെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. വിദ്യാഭ്യാസാവകാശ നിയമം നടപ്പാകുന്ന മുറയ്ക്ക് ഈ ചട്ടമനുസരിച്ച് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നാണ് മന്ത്രിസഭയിലുണ്ടായ ധാരണ.

നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. ലഭിച്ചിട്ടില്ലാത്തതുമായ നൂറു കണക്കിന് സ്‌കൂളുകളുടെ അപേക്ഷയാണ് സര്‍ക്കാരിന്റെ മുമ്പാകെയുള്ളത്. സര്‍ക്കാരിന്റെ എന്‍.ഒ.സി. ഇല്ലാത്തതിനാല്‍ സി.ബി.എ.സ്.ഇ. ബോര്‍ഡിന്റെ അക്രഡറ്റിഷേന്‍ അവയ്ക്ക് കിട്ടാതെ വന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയില്‍ സര്‍ക്കാരിന്റെ എന്‍.ഒ.സി. ഇല്ലാത്തവയ്ക്ക് അവ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ ഇത് സഹായകരമാകുമെന്ന വിമര്‍ശനമുയര്‍ന്നതാണ് സര്‍ക്കാരിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം.

എതിര്‍പ്പ് ശക്തമായപ്പോള്‍ പുതിയ സ്‌കൂളുകളെ പരിഗണിക്കേണ്ടെന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും കോടതിവിധി അനുകൂലവുമായവയെ മാത്രം പരിഗണിച്ചാല്‍ മതിയെന്നും കഴിഞ്ഞ യു.ഡി.എഫ്. യോഗവും തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലും ഈ തീരുമാനത്തില്‍നിന്നുള്ള പിന്മാറ്റത്തിന്റെ സ്വരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

Read more »

Friday, July 1, 2011

An awareness initiative- രണ്ടാമത്തെ പോസ്റ്റ് അപ്ഡേറ്റ്

ഈ awareness initiative നെക്കുറിച്ച് ആദ്യം വായിക്കുകയണെങ്കില്‍ അതിന്റെ അവതരണവും ആദ്യത്തെ അപ്ഡേറ്റും ഇവിടെ വായിക്കാം.
വളരെ പതുക്കെയാണെങ്കിലും ഈ ഇനിഷ്യേട്ടീവ് പുരോഗമനം പ്രാപിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്.

ഇതില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെക്കുറിച്ച് ആദ്യത്തെ പോസ്റ്റില്‍ വന്ന കമന്റുകളീല്‍ നിന്ന് വായിക്കാമെന്നുള്ളതിനാല്‍ പുനരാവര്‍ത്തിക്കുന്നില്ല.

ബ്ലോഗേഴ്സിന്റെ സമയക്കുറവുകൊണ്ടായിരിക്കണം പാര്‍ട്ടിസിപ്പേഷനു താമസം നേരിടൂന്നത്
എന്നു കരുതുന്നു. പക്ഷെ പ്ലീസ് സമയക്കുറവ് ഒരു എക്സുസ് ആക്കരുത്.

1.സ്ത്രീ-പുരുഷ സമത്വം

ഇന്നു വരെയുള്ള കമന്റുകളില്‍ കടന്നു വന്ന ഒരു പ്രധാനപ്പെട്ട ഒരു വിഷയമാണ്, സ്ത്രീ-പുരുഷ സമത്വം. സിജു, ഫയര്‍ ഫ്ലൈ, ഡോക്ടര്‍ ജയന്‍ ഇവര്‍ ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി.
എന്നാല്‍ ഇത് എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ളതിനേക്കുറിച്ച് ഇന്ന് ഫയര്‍ ഫ്ലൈ ഒരു പ്രയോഗിക അഭിപ്രായവുമായി മുന്നോട്ടു വന്നു. അതിനെ ക്കുറിച്ചുള്ള പഠനം ഇന്ത്യന്‍ കോണ്‍സ്റ്റുറ്റൂഷനില്‍ നിന്നു തുടങ്ങുക. ആ പഠനം ഫയര്‍ ഫ്ലൈ തുടങ്ങാമെന്നു സമ്മതിച്ചു. അങ്ങനെ അങ്ങനെ സ്ത്രീപുരുഷ്സമത്വത്തിന്റെ ആദ്യത്തെ സബ്സെക്ഷനു നമ്മള്‍ വിളക്കു കൊളുത്തി.

2.നമ്മുടെ സംഭരണശാല

അപ്പോഴാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പ്രസക്തമാകുന്നത്. ഇങ്ങനെ രൂപപ്പെട്ടുവരുന്ന സെക്ഷനുകള്‍ നമ്മള്‍ എവിടെ ശേഖരിച്ചു വക്കും.
സിബു ആദ്യം മുതല്‍ ഇതിലേക്ക് ആശയങ്ങള്‍ തന്നിരുന്നു. അതെന്താണെന്നു കമന്റ്റുകളീല്‍ നിന്നു മനസിലാകുമല്ലോ?

ഇതില്‍ അവസാത്തെ കമന്റു ഞാന്‍ കോപ്പി ചെയ്ത് താഴെച്ചേര്‍ത്തിരിക്കുന്നു.

ആദ്യം sites.google.com-ൽ പോയി ഒരു സൈറ്റ് തുടങ്ങൂ. എന്നിട്ട് ആദ്യം പറഞ്ഞപോലെ ഓരോ സെക്ഷനും എവിടെ വേണം എന്ന് തീരുമാനിക്കണം.

1. ഈ സംഗടനയുടെ കാര്യങ്ങൾ - സൈറ്റ്സിൽ
2. സംഗടനയുടേതല്ലാത്ത പബ്ലിക്ക് കാര്യങ്ങൾ - മലയാളം വിക്കിപ്പീഡിയയിൽ (ഉദാ: http://en.wikipedia.org/wiki/Fundamental_Rights_in_India)
3. വിക്കിപ്പീഡിയയിൽ ഇട്ടാൽ വല്ലാതെ കോമ്പ്ലിക്കേറ്റഡായി പോകുന്നവ - മലയാളം വിക്കിപാടശാലയിൽ (http://ml.wikibooks.org/) ഉദാ: http://en.wikibooks.org/wiki/Fundamentals_of_Transportation

ഇതിൽ സെക്ഷൻ 3-ഇൽ പറഞ്ഞത് പുതിയതാണ്‌ - ഷിജുവുമായുള്ള സംസാരിച്ചതിൽ നിന്നും കിട്ടിയതാണ്‌. മനസ്സിലായിടത്തോളം ഏറ്റവും കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിക്കേണ്ടത് വിക്കിപാടശാലയിൽ ആണ്‌. ഇന്ത്യൻ ബരണഗടന സ്ത്രീകളെ പറ്റി പറയുന്നത് വിക്കിപ്പീഡിയയിൽ ചേർക്കാവുന്നതാണ്‌. അതിലേയ്ക്കുള്ള ലിങ്ക് സൈറ്റിൽ ഒരു പേജിൽ ചേർക്കണം.

 ഇത്  നമ്മള്‍ എല്ലാവരും കൂടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പല ഓപ്ഷനുകള്‍ മുകളീല്‍ കാണാം.

വളരെ പ്രധാമപ്പെട്ട ഒരു കാര്യമാണിത്. ഇതില്‍ പറഞ്ഞതു പോലെ തീരുമാനിക്കണോ അതോ വേറെതെങ്കിലും ബെറ്റെര്‍ ആള്‍റ്റെര്‍നേട്ടിവ് ഉണ്ടോ.  ഇതു നമ്മുടെ ടാര്‍ജെറ്റ് ഗ്രൂപ്പിന് സ്വീകാര്യമായിരിക്കുമോ? സമയമൊക്കെ ഉണ്ടാക്കി ഒന്നു ചര്‍ച്ച ചെയ്യുക. സങ്കേതിക അറിവുള്ളവര്‍ പ്രത്യേകിച്ച് മുന്നോട്ടു വന്നു അഭിപ്രായങ്ങള്‍ തന്ന് സഹകരിക്കുക.

3.ഇതിനെ എന്തു പേരു വിളിക്കും

മൂന്നാമത്തെ കാര്യമാണ്, ഇതിന് എന്തു പേരു വിളിക്കും എന്നുള്ളത്.

ഈ രണ്ടൂം, മൂന്നും തീരുമാനമായാല്‍ നമ്മള്‍ റ്റേക് ഓഫ് ചെയ്യുകയാണ്.  

Read more »