An awareness initiative- രണ്ടാമത്തെ പോസ്റ്റ് അപ്ഡേറ്റ്
ഈ awareness initiative നെക്കുറിച്ച് ആദ്യം വായിക്കുകയണെങ്കില്‍ അതിന്റെ അവതരണവും ആദ്യത്തെ അപ്ഡേറ്റും ഇവിടെ വായിക്കാം. വളരെ പതുക്കെയാണെങ്കിലും ഈ ഇനിഷ്യേട്ടീവ് പുരോഗമനം പ്രാപിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്. ഇതില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെക്കുറിച്ച് ആദ്യത്തെ പോസ്റ്റില്‍ വന്ന കമന്റുകളീല്‍ നിന്ന് വായിക്കാമെന്നുള്ളതിനാല്‍ പുനരാവര്‍ത്തിക്കുന്നില്ല. ബ്ലോഗേഴ്സിന്റെ സമയക്കുറവുകൊണ്ടായിരിക്കണം പാര്‍ട്ടിസിപ്പേഷനു താമസം നേരിടൂന്നത് എന്നു കരുതുന്നു. പക്ഷെ പ്ലീസ് സമയക്കുറവ് ഒരു എക്സുസ് ആക്കരുത്. 1.സ്ത്രീ-പുരുഷ സമത്വം ഇന്നു വരെയുള്ള കമന്റുകളില്‍ കടന്നു വന്ന ഒരു പ്രധാനപ്പെട്ട ഒരു വിഷയമാണ്, സ്ത്രീ-പുരുഷ സമത്വം. സിജു, ഫയര്‍ ഫ്ലൈ, ഡോക്ടര്‍ ജയന്‍ ഇവര്‍ ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി. എന്നാല്‍ ഇത് എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ളതിനേക്കുറിച്ച് ഇന്ന് ഫയര്‍ ഫ്ലൈ ഒരു പ്രയോഗിക അഭിപ്രായവുമായി മുന്നോട്ടു വന്നു. അതിനെ ക്കുറിച്ചുള്ള പഠനം ഇന്ത്യന്‍ കോണ്‍സ്റ്റുറ്റൂഷനില്‍ നിന്നു തുടങ്ങുക. ആ പഠനം ഫയര്‍ ഫ്ലൈ തുടങ്ങാമെന്നു സമ്മതിച്ചു. അങ്ങനെ അങ്ങനെ സ്ത്രീപുരുഷ്സമത്വത്തിന്റെ ആദ്യത്തെ സബ്സെക്ഷനു ...