Posts

Showing posts with the label ദേവദാസികള്‍

‘ദേവദാസികള്‍‘ വേശ്യകളാണോ

ചാണക്യാ വേശ്യാവൃത്തിയും ദേവദാസി പണിയും തമ്മില്‍ വ്യത്യാസം കാണണ്ട, രണ്ട് വിഭാഗത്തിന്റേയും ‘പണി‘ ഒന്നു തന്നാ. സാദാ വേശ്യ ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചപ്പോള്‍ ദേവദാസികള്‍ ഭരണകൂടത്തിന്റേയും മതത്തിന്റേയും സംരക്ഷണത്തില്‍ അരങ്ങ് തകര്‍ത്തു അത്രേ ഉള്ളൂ. ഇന്ത്യയിലെ ദേവദസി സമ്പ്രദായം അതിപുരാതമായ ഒരു വ്യവസ്ഥയായതിനാലും അതിന്റെ പതനം വേശ്യാവസ്ഥയിലേക്കെത്തിയതിനാ‍ലും പൊതുവെ ആളുകള്‍ ദേവദാസികള്‍=വേശ്യ എന്നു മനസിലാക്കുന്നു. എന്നാല്‍ ദേവദാസികളെക്കുറിച്ച് വളരെയധികം റെഫര്‍ ചെയ്തിട്ടും ചാണക്യനും ദേവദാസി=വേശ്യ എന്നു പറയുന്നതെന്താണ്‍് അന്നു സംശയിക്കുന്നു. എന്റെ അറിവില്‍ ‘ദേവദാസികള്‍’ ബുദ്ധമതകാലത്തെ ദേവ ദാസികളായി ജീവിക്കാന്‍ സ്വയം തയ്യാറായവരാണ്‍്. ബുദ്ധമതത്തിന്റെ ദേവസങ്കല്പവും ബ്രാഹ്മണമത ദൈവ സങ്കല്പവും രണ്ടാണെന്ന് ഞാന്‍ പ്രത്യേകിച്ചു പറയേണ്ടല്ലോ. ബുദ്ധവിഹാരങ്ങളെ ചുറ്റിപ്പറ്റി സമൂഹത്തില്‍ വളരെ മാന്യമായി,ആദര്‍ശസ്ത്രീകളായി ജീവിച്ചിരുന്നവരായിരുന്നു അവര്‍. അറിവും കലയും ഒരു പോലെ വഴങ്ങിയിരുന്നവര്‍. എന്നാല്‍ ബ്രാഹ്മണമതത്തിന്റെ ദൈവ ക്ഷേത്ര സങ്കല്പങ്ങള്‍ക്കനുസരിച്ച് ദേവദാസി സമ്പ്രദായത്തിന് അപചയം സംഭവിക്കുകയാണ്‍് ഉ...