Posts

Showing posts from July, 2012

ഇന്ത്യൻ, സൌത്താഫ്രിക്കൻ മദ്ധ്യ വർഗ്ഗവും B.O.T യും

 നവലിബറൽ മുതലാളിത്തം അംഗീകരിച്ച ഓരോ രാജ്യത്തിലും വർദ്ധിച്ചുവരുന്ന ഒരു ബൈപ്രോഡക്ട് ആണ്, വികസനം കൈവരിക്കുന്ന ഒരു മദ്ധ്യവർഗം.  ഈ മദ്ധ്യവർഗത്തിനു  രാഷ്ട്രത്തോട്  ഒരു രാഷ്ടീയ ചുമതല വേണോ അതോ വ്യക്തിഗതമായ സ്വാർഥ താല്പര്യങ്ങൾ മാത്രം മതിയാകുമോ? ഹൈവെ ടോൾപിരിവിനോട്  കേരളത്തിലെയും (ഇന്ത്യയിലെയും) സൌത്താഫ്രിക്കയിലെയും മദ്ധ്യവർഗത്തിന്റെ വേറിട്ട സമീപനത്തെക്കുറിച്ച് ഒന്നു മനസിലാക്കാൻ ശ്രമിക്കുന്നു.   കേരളത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷനൽ ഹൈവേയിൽ ഏർപ്പെടുത്തിയിരിക്കുന്ന പാലിയക്കര ടോൾ പിരിവ് ഇപ്പോഴും വിവാദമായി കിടക്കുന്നത്, ആഗോള മുതലാ‍ളിത്തത്തിന്റെ പൌരാവകാശത്തിനു മേലെയുള്ള കടന്നു കയറ്റത്തിനൊരുദാഹരണമായി കാണാം.  അതു പോലെ കേരളത്തിന്റെ ഭരണവ്യവസ്ഥ-അഥവാ മൈനൊരിറ്റി രാഷ്ട്രീയം- എത്ര മാത്രം വൈദേശിക താല്പര്യാ‍ധിഷ്ഠിധമാണെന്നും. നവ ലിബറൽ ഗ്ലോബലൈസേഷനും മാർക്കറ്റ് എക്കോണമിയും ഈ മുതലാളിത്തത്തിന്റെ  വൈദേശിക ആദർശങ്ങളും, പ്രയോഗങ്ങളുമാണ്.  എന്നുപറഞ്ഞാൽ അതു കേരളത്തെ സംബന്ധിച്ച് ഒരു ഗ്രാസ്-റൂട്ട് വളർച്ചയല്ല, മുകളീൽ നിന്നു താഴേക്കു വേരിറങ്ങുന്ന/ ഇറങ്ങിയ ഒന്നാണ്.  ഇതു രണ്ടും കേരളത്തിലെ സാധാരണക്കാരന് ഗുണമുണ്ടാക്കിയില്ല എന

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

കേരളം ഇപ്പോഴും ഒരു ജനാധിപത്യ വവസ്ഥയാണ് എന്നുള്ള ധാരണയിലാണ് ഈ പോസ്റ്റ് എഴുതുന്നത. ഇനി അതിൽ വല്ലമാറ്റങ്ങളും വന്നിട്ടുണ്ടെങ്കിൽ ആരെങ്കിലും അറിയിക്കുമല്ലോ? ആ മുഖം: ഈ പോസ്റ്റിന്റെ പ്രചോദനം  ഈ അടുത്തസമയത്ത്, പത്രങ്ങളിൽ വന്ന ചില വാർത്തകളാണ്. അതിലൊന്ന് ഇവിടെ വായിക്കാം. ഇതിനെതുടർന്ന് ചില ഗൂഗ്ഗിൽ പ്ലസു പീസുകളും ഇതിനെക്കുറിച്ചു വായിക്കാനിടയായിരുന്നു. അവയുടെയൊക്കെ ചുരുക്കം, മലപ്പുറത്തെ പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങളുടെ -പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികളുടെ-വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി രൂപീകരിച്ച ഈ സ്കൂളുകൾ ഇപ്പോൾ എയ്ഡഡ് സ്കൂളുകൾ ആക്കണോ ഗവണ്മെന്റു സ്കൂളുകൾ ആക്കണോ എന്നുള്ളതാണ്. പതിവു പോലെ ഭരണ കഷിയും പ്രതിപക്ഷവും  ജനങ്ങളുടെ മുൻപിൽ ചവിട്ടു നാടക വേഷങ്ങൾ കെട്ടി ജോറായി ആടി ഏറ്റുമുട്ടി വശായി. മുഖ്യൻ ആസ് യൂഷ്വൽ നാട്യത്തിൽ അമരത്വം പൂകി. ഇപ്പോൾ വിഷയം ധനവകുപ്പിന്റെ കൈയ്യിലാണെന്ന് ഡയലൊഗു പറഞ്ഞു.  ജനങ്ങൾ  റിലാക്സ്ഡ് ആയി ബിവറേജസ് കോർപിന്റ് മുന്നിൽ ക്യൂ നിൽക്കാൻ പോയി. നായന്മാരും, ക്രിസ്ത്യാനികളൂം, മുസ്ലീംഗളും, ഈഴവരും, മന്ത്രി സഭ ചർച്ചകൾ സ്വന്തം അടുക്കളകളിലേക്കു മാറ്റി. മീൻപീരയും ആടുകറിയും