Posts

Showing posts with the label freedom

Feminism from Sukumary characters to Tessa in 22 FK- part-2

Image
 Feminism from Sukumary characters to Tessa in 22 FK- part-2 [ നാലാമിടത്തിൽ നടന്ന ഒരു ചർച്ചയുടെ ഭാഗമായി എഴുതിയതാണ് ഈ രണ്ടു ഭാഗങ്ങളും.  ഇതിന്റെ എഡിറ്റഡ് രൂപങ്ങളാണ് നാലാമിടത്തിൽ പ്രസിദ്ധീകരിച്ചത്] part-1 ഇവിടെ വായിക്കാം. കേരളത്തിൽ ഫെമിനിസം എങ്ങനെ വെറുക്കപ്പെട്ട ഒരു വക്കായി എന്നും അതിന്റെ യദ്ധാർദ്ധ അർത്ഥത്തേക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പൊതുവായി ഒന്നാം ഭാഗത്തിൽ പറയുന്നു. part-2ൽ പാശ്ചാത്യ ഫെമിനിസം പല വളർച്ചാ ഘട്ടങ്ങളിലൂടെ  ഇന്നെത്തിച്ചേർന്നു നിൽക്കുന്ന അവസ്ഥയെക്കുറിച്ചു പറയുന്നു.  കൂടാതെ, നിയോലിബറൽ ഗ്ലോബലിസത്തിൽ ഫെമിനിസം എങ്ങനെ കുത്തകമുതലാളീമാരുടെ കച്ചവടബ്രാൻഡ് -  ‘ബ്രാൻഡു ഫെമിനിസം‘ - ആയി രൂപം കൊണ്ടു എന്നും കേരളത്തിൽ ഈ ട്രെൻഡ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളത് രണ്ടുദാഹരണങ്ങളെ മുന്നിർത്തി  അഭിപ്രായപ്പെടുകയും  ചെയ്യുന്നു. ( ഒന്നാം ഭാഗത്തു നിന്നു തുടരുന്നു)   പാശ്ചാത്യ ഫെമിനിസം. എന്നാൽ പാശ്ചാത്യഫെമിനിസം യാത്രചെയ്ത വഴി തുലോം വ്യത്യസ്ഥമായിരുന്നു. എന്നു പറഞ്ഞാൽ പാശ്ചാത്യ ഫെമിനിസം വിജയിച്ചു വെന്നിക്കൊടി പാറി എന്നല്ല.  എന്റെ അഭിപ്രാ...

Feminism from Sukumary charactors to Tessa in 22FK

സുകുമാരി മോഡൽ-കേരള ഫെമിനിസ്റ്റ്  ? Sukumari Model-Kerala Feminists ?  [നാലാമിടത്തിൽ നടക്കുന്ന ഫെമിനിസം  ചർച്ചയുടെ ഭാഗമായി എഴുതിയ പോസ്റ്റിന്റെ ഒന്നാം ഭാഗം. നാലമിടത്തിൽ ഇതിന്റെ ഏഡിറ്റഡ് വേർഷനാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്] ‘ഫെമിനിസം’ എന്ന ബ്രാൻഡും കേരളസ്ത്രീത്വത്തിന്റെ “ഫാവിയും“ എന്ന തെരേസ യുടെ പോസ്റ്റ് വായിച്ചപ്പോൾ തോന്നിയ ഒരു സംശയമാണ്, എന്താണീ ഫെമിനിസം എന്ന ബ്രാൻഡ് അഥവാ ‘ബ്രാൻഡ്’ ഫെമിനിസം; ഇതു സാധാരണ ഫെമിനിസമാണോ, വ്യത്യാസമാണോ? പോസ്റ്റിൽ എവിടെയെങ്കിലും വെളിപ്പെടുത്തുമെന്നു കരുതി. അതുണ്ടായില്ല. ഇപ്പോൾ പലയിടത്തായി സ്ത്രീശക്തിയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഉള്ള ചർച്ചകൾ വായിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളാണ് തന്റെ ലേഖനത്തിന്റെ പ്രചോദനം എന്നു തെരെസ പറയുന്നുണ്ട്. അതൊടെ താൻ ഒരു ഫെമിനിസ്റ്റല്ലെന്നും, പുരുഷവിദ്വേഷിയല്ലെന്നും, സ്ത്രീയുടെ യഥാർത്ഥ കരുത്ത്  ഉള്ളുറപ്പാണ് എന്നും പറയുന്നു. തെരേസയുടെ വിശദീകരണത്തിൽ ഫെമിനിസ്റ്റ് എന്നാൽ, സ്ത്രീയുടെ യഥാർത്ഥ കരുത്തും ഉള്ളുറപ്പും ഇല്ലാത്തവൾ  എന്ന യുക്തിയാണ് ഞാൻ കാണുന്നത് ആരാണീ ഫെമിനിസ്റ്റ്? എന്താണീ ഫെമിന...

വഴിമുട്ടിനില്‍ക്കുന്ന കേരള(ഇന്‍ഡ്യന്‍)സ്ത്രീത്വം

Image
 2007ല്‍ എഴുതിയ ഒരു പോസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.  അന്ന് അതു വേറൊരു സാഹചര്യത്തില്‍ എഴുതിയതായിരുന്നു. ജാതി-മത-വര്‍ണ-അവര്‍ണ വ്യവസ്ഥയുടെ  ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്, കേരള/ഇന്‍ഡ്യന്‍ സ്ത്രീയെകാണുന്ന ഒരു പശ്ചാത്തലത്തില്‍. പക്ഷെ ഇന്നത്തെ പ്രശ്നം ജാതിമതവര്‍ണ-അവര്‍ണ സന്ദര്‍ഭങ്ങള്‍ക്ക് ഏതാണ്ട് പുറത്തു കടക്കുന്നതാണ്. എന്നാലും ആ പോസ്റ്റിന്റെ ചില ഭാഗങ്ങള്‍ ഉപയോഗ പ്രദമാണ് എന്നു തോന്നുന്നതിനാല്‍ ഒരു പുനരാവിഷ്ക്കരണം നടത്തുന്നു.