‘നാളത്തെ കേരളം‘ -ഇ ലോഞ്ചിങ് ആഗസ്റ്റ് 15
പ്രിയ ബ്ലോഗേഴ്സ്,
കഴിഞ്ഞ കുറെ നാളുകളായി ഒരു മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കുന്നതിലേക്ക് നമ്മളാലാകുന്ന വിധത്തില്‍ ഒരു സംരഭത്തിനു രൂപകല്പന കൊടുക്കുന്നതില്‍ തിരക്കിട്ടു ശ്രമിക്കയായിരുന്നു, ഞങ്ങള്‍ ചില ബ്ലോഗേഴ്സ്. ആ ശ്രമത്തെക്കുറിച്ച്, ഇതിനു മുന്‍പ് ഈ ബ്ലോഗില്‍ ഞാന്‍ ചില പോസ്റ്റുകള്‍ എഴുതിയിരുന്നു.
ഇവിടെയും
ഇവീടെയും
ഇവിടെയും
വായിക്കാം.
ഈ ഉദ്യമത്തിലേക്ക് ക്രിയാത്മകമയ ചില തീരുമാനങ്ങള്‍ ഒക്കെ ആയിരിക്കുന്നു.
ഇതില്‍ പലരും ആദ്യം തൊട്ടേ പിന്‍ തുണ പ്രഖ്യാപിച്ചിരുന്നു. അതുകൂടാതെ ചിലര്‍ ക്രിയാത്മകമായ അഭിപ്രായങ്ങളുമായി മുന്നോട്ടു വന്നു. അങ്ങനെ മുന്‍പോട്ടു വന്നവരുടെ അഭിപ്രായങ്ങളും പ്രവൃത്തികളുമാണ് ഇതിനെ ഈ നിലയില്‍ എത്തിച്ചത് എന്ന് ഈ അവസരത്തില്‍ സ്മരിക്കട്ടെ.
ഈ അവസരത്തില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്ക് പങ്കുവക്കട്ടെ.
1.ഇതിന്റെ പേരിന്റെ തീരുമാനമായിരിക്കുന്നു-‘നാളത്തെ കേരളം‘
2. ഈ പേരില്‍ ഒരു കൂട്ടബ്ലോഗ് തുടങ്ങാനാണ് തീരുമാനമായിരിക്കുന്നത്.
3.ഈ കൂട്ട ബ്ലോഗിന്റെ ഇ-ലോഞ്ചിങ്ങ്, ആഗസ്റ്റ് 15ന് നടത്താന്‍ തീരുമാനമായി
4 കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിംഗിനോടനുബന്ധിച്ച് മനസിലാക്കാവുന്നതാണ്.
5. ഇതു നമ്മള്‍ക്കു വേണ്ടി നമ്മള്‍ രൂപീകരിക്കുന്ന ഒരു സംരംഭം ആണ്. ചിലര്‍ അതിന്റെ സംഘാടകത്വം നടത്തുന്നു എന്നു മാത്രം.
6. ഈ ചെറിയ സംരംഭത്തിന് എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു. സഹകരിക്കുക. ‘നാളത്തെ കേരളത്തിനു‘ വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
7. ഇതു വായിക്കുന്ന ഓരോരുത്തരും മറ്റുള്ളവരിലേക്ക് ഈ വിവരം എത്തിക്കുന്നതിലേക്ക് പരമാവധി ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു.
8. ഈ ബ്ലോഗിന്റെ പോസ്റ്റുകള്‍ മെയിലില്‍ കിട്ടണമെന്നുള്ളവര്‍ ഇവിടെ കമന്റായി ഇ-മെയില്‍ തരുക.
9. നിങ്ങളുടെ ക്രിയാത്മകമായ കമന്റുകള്‍ ഞങ്ങള്‍ക്ക് വളരെ വിലയേറിയതാണ്. ഞങ്ങളുടെ ഒരു ചെറിയ ശ്രമം എന്നേ ഞങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നുള്ളു. നിങ്ങളാണ് ഇതിനെ വളര്‍ത്തേണ്ടത്. ആ സഹകരണം നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നു.
അപ്പോള്‍ ആഗസ്റ്റ് 15 കാത്തിരിക്കുക:)
എല്ലാ ആശംസകളും നേരുന്നു.
ReplyDeleteഎല്ലാ ആശംസകളും നേരുന്നു.
ReplyDeleteആശംസകളോടൊപ്പം...എന്റെ എല്ലാവിധ പിന്തുണയും നേരുന്നു...
ReplyDeleteനടക്കട്ടെ ഈ സംരംഭം ..വിജയിക്കും ,..ഒത്തു പിടിച്ചാല്‍ മലയും പോരും ,ആശംസകള്‍ ,
ReplyDeleteഅനില്‍, സീഡീയന്‍, ആശംസക്കള്‍ക്ക് അപ്രീഷിയേഷന്‍സ്
ReplyDeleteചന്തൂ നായര്‍, ആശസകള്‍ക്കും പീന്തുണക്കും നന്ദിയുണ്ട്..
ഫൈസല്‍ബാബു, അതെ ഒത്തു പിടിച്ചാല്‍ മലയും പോരും. അങ്ങനെയാണ് ഞങ്ങളും പ്രതീക്ഷിക്കൂന്നത്.
പ്രതിബദ്ധതയുള്ള ഒരു സൈബര്‍ കൂട്ടായ്മ ആവശ്യമാനണ്‍് . സംരംഭത്തിന് ഭാവുകങ്ങള്‍!
ReplyDeleteലിപിമോള്‍ ആണ് എന്നെ ഇവിടെ എത്തിച്ചത്. ആളിക്കത്തുന്ന തീയിലേക്ക് ആണ് വെള്ളത്തുള്ളികള്‍ വര്‍ഷിക്കാന്‍ ഉള്ള ശ്രമം എന്നാകിലും അതും ചിലപ്പോള്‍ തീ അണയ്ക്കാന്‍ സഹായിക്കാം എന്ന് ഒരു തോന്നല്‍ ഉള്ളതുകൊണ്ട് , എന്റെയും എല്ലാ ഭാവുകങ്ങളും...അണ്ണാറക്കന്ണനും തന്നാലായത് എന്ന പോലെ എന്നെക്കൊണ്ട് ആവുന്നത് ഞാനും..
ReplyDeleteഎല്ലാ പിന്തുണയും ഉണ്ടാകും
ReplyDeleteshaisma@gmail.com
ഇതിന്റെ ഒന്നാം എഡിഷനേ വായിച്ചുള്ളൂ. എല്ലാ പോസ്റ്റുകളും വായിക്കട്ടെ. സപ്പോര്‍ട്ടു പറയാന്‍, വിഷയം ഇതായതുകൊണ്ട് ബുദ്ധിമുട്ടില്ല. എന്നാലും എല്ലാം വായിച്ചു വന്നു പറയാം.
ReplyDeleteഇങ്ങോട്ടു മുഖം തിരിപ്പിച്ച ചെറുതിനു നന്ദി.
khader patteppadam നിങ്ങളുടെയൊക്കെ സഹകരണം ഉണ്ടെന്നുള്ളതു തീര്‍ശ്ചയായും പ്രചോദനമാണ്.:)
ReplyDeleteഷാനവാസ്,
ഒരു ചെറിയ തീയെങ്കിലും അണക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നു പ്രത്യാശയാണ് ഇതിന്റ് പിന്നില്‍.:)
ഇസ്മായില്‍, സന്തോഷമൂണ്ട്. നമുക്കൊരുമിച്ച് ശ്രമിക്കാമെന്നേ. :)
മുകില്‍, നിങ്ങടെയെല്ലാം സപ്പോര്‍ട്ടുണെങ്കില്‍ ചെറുതായിട്ടൊക്കെ നമുക്കൊരു മാറ്റം വരുത്താന്‍ കഴിയും. :)
അതു പോലെ എല്ലാവരും ക്രിയാത്മകമായ അഭിപ്രായങ്ങളും തന്നുകോണ്ടേയിരിക്കുക:)
അണ്ണാറക്കണ്ണനും തന്നാലായത്...
ReplyDeleteഎല്ലാ ആശംസകളും നേരുന്നു...
എല്ലാം വായിച്ചു. (കമന്റു മുമ്പുള്ള പോസ്റ്റിൽ ആണു എഴുതിയത്.) മുമ്പോട്ടു വച്ച കാൽ ഇനി മുമ്പോട്ടു തന്നെ പോകട്ടെ. എല്ലാം നല്ല ദിശകളിലേക്കു നീങ്ങാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസകളോടെ.
ReplyDeleteNaalathe Keralam kettippadukkuvan ella aasamsakalum!!! Athinayi namukku koottayi parisramikkam!!
ReplyDelete