അന്നാ ഹസാരെ-കൂടുതല്‍ ചിന്തിക്കുമ്പോള്‍
അന്നാ ഹസാരേ രാജ്യത്തെ അഴിമതിക്കും കൈക്കൂലിക്കും ഒറ്റമൂലി എന്ന മട്ടില്‍ പലരും ചിന്തിക്കുന്നുണ്ട്. സത്യമാണ് ഇന്ത്യ അഴിമതി രാജാക്കന്മാരുടെ രാജ്യമായി അടുത്ത കാലത്തു മാറിയിരിക്കുന്നു. അതിനാല്‍ അഴിമതിക്കെതിരായി രംഗത്തു വരാന്‍ സാദ്ധ്യതയുള്ള ഏതൊരു നീക്കത്തേയും ഇന്ത്യന്‍ ജനത കൈനീട്ടി സ്വീകരിക്കും.
പക്ഷെ അഴിമതിക്കു പ്രധാന കാരണം, ഗ്ലോബലിസവും മാര്‍ക്കറ്റ് എക്കോണമിയുമാണ്. പരമ്പരാഗത ധനകാര്യ-ധാര്‍മ്മികതക്കു കടകവിരുദ്ധമായാണ് ഗ്ലോബലിസത്തിന്റെ എക്കണോമിക്ക് ധാര്‍മ്മിക ചിന്തകള്‍. ഭൌതികചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ ഒരാളിന്റെ നിലവാരം നിര്‍ണയിക്കയും ആ ചുറ്റുപാടുകള്‍ എങ്ങനെ (ആളെ കൊന്നു നേടിയതായാലും) നേടിയതായാലും കുഴപ്പമില്ല എന്നതാണ് പുതിയ മാര്‍ക്കറ്റ് ഗ്ലോബലിസം.
രാഷ്ട്രീയക്കാരോ, ഭരണക്കാരോ, ഉദ്യോഗസ്ഥരോ അടങ്ങിയ മിഡില്‍ ക്ലാസും കോര്‍പറേറ്റ് ബോഡികളും ഈ സാമ്പത്തിക ഘടനയെ ശരിവക്കുന്നവരാണ്. ഇവരാണ് ഹസാരെയുടെ പിന്നണി. ഇന്ത്യയിലെ അഴിമതിക്കെതിരെയുള്ള ഒരു നീക്കത്തില്‍ ഇക്കൂട്ടര്‍ക്ക് എന്തു സംഭാവന ചെയ്യാന്‍ കഴിയും എന്നുറക്കെ ചിന്തിക്കുമ്പോഴാണ് സധാരണക്കാരന്‍ ഇതില്‍ പ്രതീക്ഷ വക്കുന്നതിലെ വിരോധാഭാസം വെളിപ്പെടുന്നത്.
ഭൂരിപക്ഷം വരുന്ന സാധാരണക്കാരനാണ് അഴിമതി കൊണ്ട് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്, അതിനാല്‍ അവര്‍ക്ക് അന്നാ ഇപ്പോള്‍ ഹീറോ ആണ്.അഴിമതിയില്ലാത്ത ഒരു കേരളം/ഇന്ത്യ എന്ന ആശയം തന്നെ അവരെ വല്ലാതെ ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ ക്രിയാത്മകമായി ചിന്തിക്കുന്നതായല്‍ അന്ന ഹസാരേയും റ്റീമും ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ വരിയെറിയുന്നതായി കാണാം. തന്നെയുമല്ല, ഇന്ത്യയുടെ ജനാധിപത്യഭരണത്തിന് സാരമായ ആഘാതമേല്‍പ്പിക്കാന്‍ സാദ്ധ്യതയുള്ളതുമാണ് ഈ അന്നാ ബില്ല്.
വിക്കിപീഠികയില്‍ വന്ന ജന്‍ലോകപാല്‍ ബില്ലിനെക്കുറിച്ചു വന്ന ഒരുലേഖനത്തിന്റെ അനൂപ് കിളിമാനൂരിന്റെ പരിഭാഷ ഇവിടെ വായിക്കാം.
ഈ ലേഖനത്തിലെ ചില ഹൈലൈറ്റുകള്‍
‘ഒരു പ്രധാന തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍ അന്നയുടെ നോമിനിയും പാനലിന്റെ കോ-ചെയര്‍മാനുമായ ജസ്റ്റിസ് വര്‍മ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍ അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.'
മറ്റു ചില അഭിപ്രായങ്ങല്‍ ഇവിടെയും വായിക്കാം
പക്ഷെ അഴിമതിക്കു പ്രധാന കാരണം, ഗ്ലോബലിസവും മാര്‍ക്കറ്റ് എക്കോണമിയുമാണ്. പരമ്പരാഗത ധനകാര്യ-ധാര്‍മ്മികതക്കു കടകവിരുദ്ധമായാണ് ഗ്ലോബലിസത്തിന്റെ എക്കണോമിക്ക് ധാര്‍മ്മിക ചിന്തകള്‍. ഭൌതികചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ ഒരാളിന്റെ നിലവാരം നിര്‍ണയിക്കയും ആ ചുറ്റുപാടുകള്‍ എങ്ങനെ (ആളെ കൊന്നു നേടിയതായാലും) നേടിയതായാലും കുഴപ്പമില്ല എന്നതാണ് പുതിയ മാര്‍ക്കറ്റ് ഗ്ലോബലിസം.
രാഷ്ട്രീയക്കാരോ, ഭരണക്കാരോ, ഉദ്യോഗസ്ഥരോ അടങ്ങിയ മിഡില്‍ ക്ലാസും കോര്‍പറേറ്റ് ബോഡികളും ഈ സാമ്പത്തിക ഘടനയെ ശരിവക്കുന്നവരാണ്. ഇവരാണ് ഹസാരെയുടെ പിന്നണി. ഇന്ത്യയിലെ അഴിമതിക്കെതിരെയുള്ള ഒരു നീക്കത്തില്‍ ഇക്കൂട്ടര്‍ക്ക് എന്തു സംഭാവന ചെയ്യാന്‍ കഴിയും എന്നുറക്കെ ചിന്തിക്കുമ്പോഴാണ് സധാരണക്കാരന്‍ ഇതില്‍ പ്രതീക്ഷ വക്കുന്നതിലെ വിരോധാഭാസം വെളിപ്പെടുന്നത്.
ഭൂരിപക്ഷം വരുന്ന സാധാരണക്കാരനാണ് അഴിമതി കൊണ്ട് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്, അതിനാല്‍ അവര്‍ക്ക് അന്നാ ഇപ്പോള്‍ ഹീറോ ആണ്.അഴിമതിയില്ലാത്ത ഒരു കേരളം/ഇന്ത്യ എന്ന ആശയം തന്നെ അവരെ വല്ലാതെ ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ ക്രിയാത്മകമായി ചിന്തിക്കുന്നതായല്‍ അന്ന ഹസാരേയും റ്റീമും ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ വരിയെറിയുന്നതായി കാണാം. തന്നെയുമല്ല, ഇന്ത്യയുടെ ജനാധിപത്യഭരണത്തിന് സാരമായ ആഘാതമേല്‍പ്പിക്കാന്‍ സാദ്ധ്യതയുള്ളതുമാണ് ഈ അന്നാ ബില്ല്.
വിക്കിപീഠികയില്‍ വന്ന ജന്‍ലോകപാല്‍ ബില്ലിനെക്കുറിച്ചു വന്ന ഒരുലേഖനത്തിന്റെ അനൂപ് കിളിമാനൂരിന്റെ പരിഭാഷ ഇവിടെ വായിക്കാം.
ഈ ലേഖനത്തിലെ ചില ഹൈലൈറ്റുകള്‍
‘ഒരു പ്രധാന തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍ അന്നയുടെ നോമിനിയും പാനലിന്റെ കോ-ചെയര്‍മാനുമായ ജസ്റ്റിസ് വര്‍മ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍ അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.'
മറ്റു ചില അഭിപ്രായങ്ങല്‍ ഇവിടെയും വായിക്കാം
അന്നാ ഹസാരേ രാജ്യത്തെ അഴിമതിക്കും കൈക്കൂലിക്കും ഒറ്റമൂലി എന്ന മട്ടില്‍ പലരും ചിന്തിക്കുന്നുണ്ട്. സത്യമാണ് ഇന്ത്യ അഴിമതി രാജാക്കന്മാരുടെ രാജ്യമായി അടുത്ത കാലത്തു മാറിയിരിക്കുന്നു. അതിനാല്‍ അഴിമതിക്കെതിരായി രംഗത്തു വരാന്‍ സാദ്ധ്യതയുള്ള ഏതൊരു നീക്കത്തേയും ഇന്ത്യന്‍ ജനത കൈനീട്ടി സ്വീകരിക്കും.
ReplyDeleteഅരുന്ധതി റോയി അണ്ണാ ഹസാരെയെ വളരെ ഭംഗിയായി തുറന്നു കാട്ടിയിട്ടുണ്ട്. അവരുടെ ലേഖനം ഹിന്ദു പത്രത്തില്‍ മിനിയാന്നും ഇന്നലെ മനോരമയിലും വന്നിരുന്നു. കേരള കഫേ എന്ന ബ്ലോഗില്‍ അതെടുത്തുചേര്‍ത്തിട്ടുണ്ട്.ഈ സമരാഘോഷം ആര്‍ക്കു വേണ്ടി?
ReplyDeleteവര്‍ക്കേഴ്സ് ഫോറത്തില്‍ അതിന്റെ സ്വതന്ത്ര പരിഭാഷയുമുണ്ട്. എനിക്കിങ്ങനെയുള്ള ഒരു ‘അണ്ണാ’ആകേണ്ട...
സര്‍ക്കാരിന്റെ കരടു ബില്ലില്‍ അഴിമതിക്കുള്ള പഴുതുകള്‍ ഇപ്പോഴും ഇട്ടിട്ടുണ്ട് ! നിലവിലുള്ള നിയമങ്ങളുടെ കുഴപ്പമല്ല, മറിച്ച് അത് നടപ്പില്‍ വരുത്തുന്നതില്‍ അധികാരത്തിലിരിക്കുന്നവര്‍ ഉണ്ടാക്കുന്ന തടസ്സമാണ് നമ്മുടെ രാജ്യത്തിലെ കുഴപ്പം. സര്‍ക്കാരിന്റെ ബില്ലില്‍ ഇപ്പോഴും അധികാരം അവര്‍ക്ക് തന്നെയാണ്, പിന്നെ ഈ ബില്‍ കൊണ്ട് എന്ത് കാര്യം !! പക്ഷേ അണ്ണാ ഹസ്സാരെയേ അനുകൂലിക്കാനും ആവില്ല, അനുകൂലിച്ചാല്‍ നാം നമുക്കുതന്നെ കുഴിതോണ്ടും പോലെയാവുകയും ചെയ്യും !
ReplyDeleteപറഞ്ഞു വരുന്നത് മോഹന സുന്ദരമായ നമ്മുടെ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ എല്ലാ അഴുക്കുകളും നമ്മള്‍ ചുമക്കണം എന്നല്ലേ???അതിനെതിരെ അരുന്ധതിയെ പോലെയുള്ള വിപ്ലവ കാരികളുടെ കാതടപ്പിക്കുന്ന മൌനം ചിന്താര്ഹമാണ്..രാജാവ് നഗ്നനാണ് എന്ന് ആരെങ്കിലും ഒന്ന് വിളിച്ചു പറയേണ്ടേ???അതേ അണ്ണാ ചെയ്തിട്ടുള്ളൂ..അത് അരുന്ധതിക്കും ആകാമായിരുന്നല്ലോ???എന്ത് കൊണ്ട് ചെയ്തില്ല???അതോ ഇവരും സര്‍ക്കാരിന്റെ കുഴലൂത്ത് തുടങ്ങിയോ??ഞാന്‍ ഒരു അണ്ണാ ഭക്തനല്ല..പക്ഷെ അള മുട്ടിയാല്‍ ഏതു പാമ്പും തിരിഞ്ഞു കടിക്കും ..അണ്ണാ അല്ലെങ്കില്‍ വേറെ ആരെങ്കിലും...ഈ ബില്ല് കൊണ്ട് ഇവിടം അഴിമതി വിമുക്തമാകും എന്ന് സ്വപ്നത്തില്‍ പോലും ചിന്തയില്ല...അത്ര മാത്രം ആഴത്തില്‍ വേരുണ്ട് ഈ പ്രശ്നത്തിന്...
ReplyDeleteഷാനവാസ് സര്‍ പരയുനതിനോടെ ഞാന്‍ യോജിക്കൂ ..
ReplyDelete(ഒന്ന് )
ഇതൊരു കാര്യത്തെ പറ്റിയും നൂറു കുറ്റങ്ങള്‍ പറയാന്‍ പറ്റും .. അന്ന ഹസാരയെ പറ്റി ഇപ്പോള്‍ പറയുന്ന കുറ്റങ്ങളൊക്കെ വെറും പ്യൂരിറ്റന്‍ ചിന്താഗതിക്കാര്‍ തങ്ങളുടെ ഭ്രമാത്മക ലോകത്തിരുന്നു സങ്കല്‍പ്പിച്ചു ഉണ്ടാക്കുന്നതാണ് ..ഇവിടെ അന്ന ഹസാരെ ഉട്ടോപ്യ ശ്രിഷ്ടിക്കാന്‍ പോകുന്നു എന്നോന്ന്നും ഞാന്‍ കരുതുന്നില്ല .. ആകെ നോക്കുന്നത് തമ്മില്‍ ഭേദം തൊമ്മന്‍ തിയറി അപ്പ്ലികബില്‍ ആണോ എന്നാണ് .. ഒരു ചലനം ഉണ്ടാക്കാന്‍ , വര്‍ഷങ്ങള്‍ ആയി അണങ്ങി ക്കിടക്കുന്ന കല്മന്നു ഒന്ന് കുഴമ്പ് പരുവത്തില്‍ ആക്കാന്‍ , ഒരു മാറ്റം വേണമെന്ന് പൊതുവില്‍ ചിന്ത ഉണരാന്‍ , ഒരു മാറ്റം സാധ്യം ആണ് എന്ന് അല്പമെങ്കിലും ജനഗലെ വിശ്വസിപ്പികാന്‍ ഈ സമരതിനായിട്ടുണ്ട് എന്നതാണ് ഇതിന്റെ നേട്ടം ..
കസേര ചിന്തകരും , ഗ്ലാമറസ് ബുദ്ധെജീവികളും കുറ്റം പറയുന്നതല്ലാതെ മറ്റേതു വഴി ആണ് ഇപ്പോള്‍ മുന്നിലുള്ളത് എന്ന് ഒട്ട്ടു പറയുന്നുമില്ല ..അവര്‍ക്ക് അതിലൊന്നും താത്പര്യവും ഇല്ല. അല്ലെങ്കിലും വരൊക്കെ സെലിബ്രിട്ടികള്‍ അല്ലെ .. അവര്‍ക്കൊക്കെ അവ്വശ്യത്തിനു പണവും , അധികാരവും , ആവശ്യത്തില്‍ കൂടുതല്‍ പരിഗണയും ലഭിക്കുന്നുണ്ട് ..പോതുജനഗലെക്കള്‍ മുകളില്‍ ഉള്ള ഒരു സുപീരിയര്‍ ക്ലാസ് എന്നാ ബോധ്യവും അതില്‍ അലപം ആഹ്ലാദവും ആണ്കാരവും അവര്‍ക്കുണ്ട് .. ഈ സമൂഹം നന്നവുന്നതില്‍ അവര്‍ക്കെന്തു താത്പര്യം . സ്വതവേ പുബ്ലിസിട്ടി സീക്കെര്സ് ആയവര്‍ വേറെ ചിലര്‍ക്ക് അത് കിട്ടുമ്പോള്‍ അസൂയ കൊള്ളുന്നു എന്നല്ലാതെ മറ്റൊരു വിശേഷവും ഇതില്‍ ഇല്ല .
(രണ്ടു )
ReplyDeleteഇനി ബില്ലിലേക്ക് വരാം , ജനാധിപത്യ പരമായിരിക്കില്ല പുതിയ അധികാര കേന്ദ്രത്തിന്റെ ഖടന എന്ന് ചിലര്‍ പറയുന്നു .. ഇവിടെ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ വിശ്വാസം ആര്ജ്ജിക്കപ്പെടുന്ന ഭരണ ഖടനാ പരമായ ജാനാധിപത്യ സ്ഥാപനമാണ് ജുഡിഷ്യറി .. അതിലേക്കു ഉള്ള ജുഡിഷ്യല്‍ ഓഫീസര്‍മാരുടെ സെലെക്ഷന്‍ പൊതു ജനങ്ങള്‍ നേരിട്ടോ , ജനപ്രധിനിധികാലോ നടതപെടുന്നവ അല്ലല്ലോ , എന്നിട്ട് എങ്ങനെ ആണ് അതിനു ലെജിസ്ലാച്ചരിനെക്കളും കൂടുതാല്‍ വിശ്വാസ്യത വന്നത് .. ഇന്ന് ലെജിസ്ലാച്ചരിലെ ചിലര്‍ അഴിമതിക്ക് വിചാരണ നേരിടുന്നുന്ടെകില്‍ അത് ഇങ്ങനെ ഒരു ജുഡിഷ്യറി ഉള്ളത് കൊണ്ടാണ് . അത് കൊണ്ട് ജനപ്രതിനിധികള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല എന്ന് പറയുന്നതില്‍ ഒന്നും കാര്യമില്ല .. വേണമെങ്കില്‍ ഇമ്പീച് മെന്റ് ഓപ്ഷന്‍ വെക്കാവുന്നതേ ഉള്ളൂ ..
ഇവിടെ പ്രശ്നം ട്രാന്സ്പരന്സിയാന്നു , ഈ പുതിയ ഖടനയില്‍ ഏറ്റവും ഉണ്ടായിരിക്കേണ്ടതും അതാണ് . ട്രന്സ്പരന്സി ഉണ്ടെങ്കില്‍ ഓരോരുത്തരും ചെയ്യുന്നതിന്റെ വ്യക്തമായ ചിത്രങ്ങളും ന്യായന്യായങ്ങളും ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും . അങനെ ഉള്ള ഒരു സംവിധാനത്തിന് കറപ്റ്റ് ആകാന്‍ കഴിയില്ല .. അടച്ചിട്ട മുറികളിലെ നിയമ നിര്‍മാണവും പരിപാലനവും ,നടത്തിപ്പുമാണ് കറപ്ഷന്‍ വന്നു ചേരാനുള്ള കാരണം .
അത് കൊണ്ട് ബുജ്ജികളും മറ്റും ചെയ്യേണ്ടത് , ഇതില്‍ എത്രകണ്ട് ട്രന്സപരന്സി സാധ്യമാകും , പുതിയ നടത്തിപ്പുകാരുടെ എല്ലാ പ്രവൃത്തികളും പൊതു ജന സമക്ഷം ദിവസേന എന്നോണം നിരീക്ഷ വിധേയമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പുതിയ ലോക്ബാളില്‍ ഉണ്ടോ എന്നതാണ് .. വേണമെങ്കില്‍ , ഓരോ 3 വര്‍ഷത്തിലും ഒരു റിവിഷന്‍ വക്കുകയും ലോകബാല്‍ സെറ്റപ്പ് തുടരണമോ എന്നാ രേഫരണ്ടം വക്കുകയും ആകാം ..
അല്ലാതെ ഭൂതം ഭൂതം എന്ന് പറഞ്ഞു കുട്ടികളെ പേടിപ്പിക്കുന്ന തട്ടിപ്പ് പരിപാടി തുടരുക അല്ല വേണ്ടത് ;-)
സത്യന്വേഷീ,
ReplyDeleteഅരുന്ധതീ റോയിയുടെ ലേഖനം വായിച്ചിരുന്നു. ലോക്പാല്‍ ബില്ല്, ധാരാളം സംശയങ്ങള്‍ മനസില്‍ വരുത്തുന്നുണ്ട്. അന്ന ഹസാരെയുടെ ബില്ല്, ഇപ്പോള്‍ എല്ലാം പരിഹരിക്കും എന്നു പറയുന്നതു തന്നെ ഒരു ജ്ജാഡയാണ്. പരിഹരിച്ചു കഴിഞ്ഞിട്ടേ/ അല്ലെങ്കില്‍ അഴിമതിയിലേക്ക് പരിഹാരം കണ്ടു തുടങ്ങി കഴിഞ്ഞിട്ടേ അതു ഫലപ്രദമാണോ എന്നു പറയാന്‍ കഴിയൂ. അല്ലാതെ അതൊന്നാം ക്സാസാണ് എന്നു പറയുന്നത് ആത്മാര്‍ത്ഥത കുറവാണ്. ഇന്ത്യയല്ലേ രാജ്യം. നേതാക്കള്‍ക്ക് ജനങ്ങളോടെ യാതൊരു ഉത്തരവാദിത്വവുമില്ല. അവിടെ ജനങ്ങള്‍ അവരെ ഭയക്കും, അത് ഹസാരെയായാലും മറ്റാരായാലും.
ലിപി പറഞ്ഞതു തന്നെയാണ് കാര്യം. ജനങ്ങളെ സംബന്ധിച്ച് ഇതൊരു ധര്‍മ്മസങ്കടമാണ്. ജനപ്രതിനിധികള്‍ക്കു ജനങ്ങളോടു കൂറില്ല പിന്നെയാണോ? ലോക്പാല്‍ ഉദ്യോഗസ്ഥന്മാര്‍ക്കും നിയമജ്ഞന്മാര്‍ക്കും. ജനങ്ങള്‍ നിയമിച്ചാലും നിയ്മനം കിട്ടിക്കഴിഞ്ഞ് അവരെങ്ങനെ പെരുമാറും എന്നുള്ള ഭയം അതൊരു ഭാവനയല്ല ഒരു സത്യം തന്നെയാണ്.
ReplyDeleteഷാനവാസ്,
ReplyDelete‘ഈ ബില്ല് കൊണ്ട് ഇവിടം അഴിമതി വിമുക്തമാകും എന്ന് സ്വപ്നത്തില്‍ പോലും ചിന്തയില്ല...അത്ര മാത്രം ആഴത്തില്‍ വേരുണ്ട് ഈ പ്രശ്നത്തിന്...‘
അതെ അതാണ് കാര്യം.എങ്കില്‍ പിന്നെ എന്തിനു ഹസാരെ, എന്നതാണ് കാര്യം? ശബ്ദമുണ്ടാക്കുന്നതു നല്ലതാണ്. അതിനാണല്ലോ പ്രതിപക്ഷമുള്ളത്, പക്ഷെ എന്തു ചെയ്യുന്നു. അന്നാ ഹസാരെയും മറ്റൊരു പ്രതിപക്ഷമാനെന്നു മാത്രമേ ഇപ്പോള്‍ തോന്നുന്നുള്ളു.
അരുന്ധതീ റോയിയുടെ അഭിപ്രായങ്ങളോട് എതിര്‍ക്കാന്‍ കഴിയുന്നില്ല. :) അവരാരുടെ പക്ഷത്തായാലും.
വാസു
ReplyDeleteഎന്റെ കാഴ്ചപ്പാടില്‍ ഹസാരെ ഒരാശയം മാത്രമാണ് ഇപ്പോള്‍. ആശയത്തെക്കുറിച്ച് ആളുകള്‍ ചര്‍ച്ചകള്‍ നടത്തും. അതു സ്വാഭാവികമാണ്. എന്നാല്‍ ഈ ആശയം പ്രാവര്‍ത്തികമീകുമെങ്കില്‍ അതു നല്ലതാണ്. പക്ഷെ അതെങ്ങനെ എന്നു നൊക്കുമ്പോഴാണ് കുഴപ്പങ്ങള്‍ കണ്ടു തുടങ്ങുന്നത്.
ഇന്ത്യ അഴിമതിയില്‍ കുഴഞ്ഞു താണിരിക്കുന്നു. ഇതിനു കാരണക്കാര്‍ ആരാണ്. കുത്തഴിഞ്ഞ മാര്‍ക്കറ്റ് രീതികളാണ് അതിനു കാരണം( നല്ല കാപ്പിറ്റലിസമല്ല, കളിപ്പീര് കാപ്പിറ്റലിസം). അങ്ങനെയുള്ള ഒരു സമ്പത്തിക ഗ്രൂപ് രാഷ്ട്ര്രിയത്തില്‍ നിന്നു മാറി വളരുന്നുണ്ട്. അവര്‍ക്ക് ജനങ്ങളോടോ ജനാധിപത്യത്തോടോ താല്പര്യമില്ല. അവരാണ് അന്നാ ഹസാരെയുടെ പിന്നില്‍ അതാണ്.പ്രശ്നം. ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ഗവണ്മെന്റെങ്കിലും ഉണ്ട്. വഴിപാടെനെങ്കിലും ഈ ഗവണ്മെന്റിനു ജനങ്ങളോടെ ഉത്തരവാദിത്വമുണ്ട്.
27% റിസര്‍വേഷന്‍ ഓ.ബിസിക്കു കൊടുക്കണമെന്നു പറഞ്ഞപ്പോള്‍ ഇന്ത്യ ഇളകി മറിഞ്ഞു.തൊണ്ണൂറുകളില്‍. അതിനു സമാനമായ ഒരിളകി മറിയലാണ് ഇപ്പോഴും കാണുന്നത്,
അരുന്ധതീ റായിയേപ്പോലെ ധാരാളം ആളുകള്‍ അതു മനസിലാക്കുന്നുണ്ട്.
ഹസാരെയുടെ ആളുകള്‍ ഗവണ്മെന്റിലുമുണ്ട്. ബുജികളുടെ കൂട്ടത്തിലും സംസ്കാര നായകന്മാരുടെയും എന്‍ജിയോ മാരുടെയും ഒക്കെ കൂട്ടത്തിലുണ്ട്. പക്ഷെ ഒരു വ്യത്യാസം അവര്‍ ശബ്ദമുണ്ടാക്കില്ല. കിട്ടുന്നതു വാങ്ങി പോക്കറ്റിലിട്ട് മിണ്ടാതിരിക്കും. :)
ഇതാണ് എന്റെ അഭിപ്രായം, ഇതു മാത്രമാണ് ശരി എന്നൊന്നും വാശിയില്ല. നാളെ ഈ ചിന്താഗതി പുതിയ സത്യങ്ങളുടെ അടിസ്ഥാനത്തില്‍ മാറില്ല എന്നും വാശിയില്ല.
ടീച്ചര്‍ ,
ReplyDeleteഞാന്‍ ഇവിടെ അടി കൂടാന്‍ വന്നതല്ല :-) എന്നാലും പറഞ്ഞോട്ടെ ,
ആദ്യം തന്നെ ഇവിടെ കപിടലിസം വന്നത് കൊണ്ടാണ് അഴിമതി /അഴിമതി മനോഭാവം ഉണ്ടായതു എന്ന് ഞാന്‍ കരുതുന്നില്ല . പകരം കപിടലിസം അഴിമത് ചെയ്യാനുള്ള മനോഭാവത്തെ മുതലെടുക്കുകയാണ് ചെയ്തത് . അതായത് അഴിമതിയുടെ മൂലകാരണം കപിടലിസം അല്ല , നമ്മുടെ സമൂഹത്തിന്റെ പുരോഗമന മൂല്യങ്ങളുടെ മുരടിപ്പാന് , വളര്ച്ചയില്ലായ്മ ആണ് മൂല കാരണം .കപിടലിസം ഇന്ത്യയില്‍ വരുന്നതിനു മുന്‍പേ ഇവിടെ അഴിമതിയും , സ്വജന പക്ഷപാതവും , കൈക്കൂലിയും ഒക്കെ ഉണ്ടായിരുന്നു . കപിടലിസം ഇവിടെ വളര്‍ന്നപ്പോള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ അവയുടെ തോതില്‍ ( sacle ) വര്ധിക്കപ്പെട്ടു അപ്പോള്‍ അവ കൂടുതല്‍ വിസിബിള്‍ ആയി എന്ന് മാത്രം .
ഇന്ത്യയില്‍ അഴിമതി വളരാനുള്ള കാരണം മാനവീയ മൂല്യ ബോധത്തിന്റെ അഭാവമാണ് എന്ന് ഞാന്‍ പറയും . സാമൂഹ്യ നീതി , തുല്യത , സമ്പത്തിന്റെ വിതരണം എന്നിവ പൂര്‍ണമായും ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഇന്ത്യന്‍ (ഫ്യുടല്‍ ) സമൂഹത്തിനില്ല . രാജാവും ചങ്ങാതിമാരും പ്രജകളുടെ സ്വത്ത് തന്റെതാനെന്നു കരുതിയ പോലെ (അതെ മനശ്ശാസ്ത്രം തന്നെ ) ഭരണാധി കാരികളും നടത്തിപ്പുകാരായ ഉദ്യോഗസ്ഥന്മാരും പൊതു ജനങള്‍ക്ക് ലഭിക്കേണ്ട സ്വത്ത് തങ്ങളുടെ കയ്യില്‍ വരുന്നത് തെറ്റായി കാണുന്നില്ല . അങ്ങനെ അവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംഭാവക്കുന്നതിനെയാണ് അഴിമതി എന്ന് നമ്മള്‍ വിളിക്കുന്നത് . അതായത് ആദിവാസിക്ക് വീട് വച്ചിട്റെന്തിനാ , അവന്‍ എന്തായാലും ആദ്വാസി തന്നെ.. ആ കാശ് മുന്തിയവനായ എനിക്കാണ് അര്‍ഹതപ്പെട്ടത് , ഞ്ഞാന്‍ പണം എടുത്തു എന്റെ മകന് കാറ് വാങ്ങി കൊടുക്കും എന്നാ ചിന്തയാണ് ഇന്ത്യയിലെ എല്ലാ അഴിമതിയുടെയും പിന്നില്‍.. ഇത് മുതലാളിത്തം വന്നു ഉണ്ടാക്കിയതല്ല . ഇവിടെയുള്ള ജനാധിപത്യവാദികള്‍ വെള്ളക്കാരെ കെട്ട് കെട്ടിച്ചതിനു ശേഷം പഴയെ ഇന്ത്യയില്‍നിന്നും പുതിയ ഇന്ത്യന്‍ മനസ്സിനെ ശ്രുഷ്ടിക്കാന്‍ ശ്രമിച്ചില്ല. അവര്‍ക്ക് പേടിയായിരുന്നു ഈ ഫ്യൂടല്‍ സംസ്കാരത്തെ തൊട്ടു കളിക്കാന്‍ ..അല്ലെങ്കില്‍ അവര്‍ തന്ന ആയിരുന്നു പുതിയ ഫ്യൂടല്‍ പ്രഭുക്കള്‍ ..
അങ്ങനെ ജനാധിപത്യത്തിലൂടെ നമ്മള്‍ ബ്രിടീശുകാരുടെ ശല്യം ഒഴിവാക്കി പൂര്‍ണമായും തിരിച്ചു പിടിച്ച ഫ്യൂടല്‍ പ്രഭുത്വമാണ് ഇന്ന് അഴിമതിയുടെ രൂപത്തില്‍ ഇവിടത്തെ സാധാരണക്കാരനെ കൊഞ്ഞനം കാട്ടി ക്കൊണ്ടിരിക്കുന്നത് ..ഇത് മുതലാളിത്തം കൊണ്ട് വന്നതല്ല .
അങ്ങനെ സാമൂഹ്യ ചൂഷണം ഏതാണ്ട് നല്ല രീതിയില്‍ പൊടി പൊടിക്കുംബോഴാനു ക്യാപിടലിസം തടസ്സങ്ങള്‍ ഒട്ടുമില്ലാതെ ഇവിടേയ്ക്ക് കാലെടുത്തു വക്കുന്നത് .. സ്വാഭാവികമായും ഇന്ത്യുടെ പൈതൃകമായ ചൂഷക മനസ്സില്‍ ഇന്ത്യന്‍ കപിടളിസ്ടുകള്‍ നല്ലൊരു പങ്കാളിയെക്കന്ടൂ , നിയമങ്ങള്‍ വളചോടിക്കാനും , ടാക്സ് വെട്ടിക്കാനും , പൊതുമുതല്‍ ചുളുവില്‍ അടിച്ചു മാറ്റാനും ഒരേ സംസ്കാരത്തില്‍ വളര്‍ന്ന ഇന്ത്യന്‍ ക്യപ്പിടളിസ്ടുകള്‍ ഇന്ത്യന്‍ ചൂഷക സംവിധാനതിറെ സഹായം തേടി , ശേഷം കഥ ഇത് വരെ ..
ഞാന്‍ പറഞ്ഞു വന്നത് , ഇപ്പോഴത്തെ രീതിയില്‍ ഉള്ള സംവിധാനം ഇന്ത്യന്‍ ക്യപിടളിസ്ടുകള്‍ക്ക് ഏറെ അനുയോജ്യവും സ്വപ്ന സമാനവും ആണ് .. ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ അവര്‍ ശ്രമിക്കുമെന്ന് അരുന്ധതി റോയ് പറഞ്ഞാല്‍ അവര്‍ക്ക് ഇന്ത്യയില്‍ ബിസിനെസ്സ് ചെയ്യുന്നതിനെ പറ്റി ഒരു വിവരവും ഇല്ല എന്നെ ഞാന്‍ പറയൂ .. പല പ്രധാന ഇന്ത്യന്‍ കമ്പനികളുടെ ലാഭം തന്നെ ഇപ്പോഴത്തെ അഴിമതി സംവിധാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് .. ഈ സംവിധാനം മാറ്റി അല്പമെങ്ങിലും കൊടുത്താല്‍ ട്രന്‍സ്പാരെന്റ്റ് ആയ , കര്‍ക്കശ സ്വഭാവമുള്ള ഒരു സംവുധാനം വന്നാല്‍ പല പ്രധാന കമ്പനികളുടെയും സ്റ്റോക്ക് പ്രൈസ് ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞു വീഴും .
to be contd..
തങ്ങള്‍ ആരും കാണാതെ അനുഭവിക്കുന്ന സ്വര്‍ഗ്ഗ രാജ്യത്ത് പൊതുജനങ്ങളുടെ ശ്രദ്ധ പതിക്കാനും , സുഖമായി ഓടുന്ന വണ്ടി മാറിക്കെറാനും ,വെളിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു തോളത് വക്കാനും സ്ഥിരബുദ്ധിയുള്ള ഒരു ക്യപിടലിസ്റ്റും ശ്രമിക്കുമെന്ന് എനിക്ക് തോന്നുന്നില്ല . ഒന്നുകില്‍ അവര്‍ തന്റെ കമ്പനി പൂട്ടണം എന്ന് ബെറ്റടിച്ചു വന്നവര്‍ ആയിരിക്കും , ,അല്ലെങ്കില്‍ ഇത്രയൊക്കെ വളഞ്ഞ വഴിക്ക് സമ്പാദിച്ചത് മതി ഇനി നേരെ ചൊവ്വേ തന്നെ ലാഭം ഉണ്ടാക്കാമല്ലോ എന്നാ നിലയില്‍ എത്തിയ പുതു രാഷ്ട്രീയ മോഹികളോ അല്ലങ്കില്‍ ഇമേജ് മേയ്ക്ക് ഓവര്‍ ടീമുകളോ ഒക്കെ ആയിരിക്കും .:-)
ReplyDeleteഅതെ അങ്ങനെ ഒരു ഐറണി അതിലുണെന്നുള്ളതാണ് വാസ്തവം..
ReplyDeleteഇമേജ് മേക്കിംഗ് ഒരു പ്രധാന കാര്യമാണ്. ഇന്ത്യയിലെ മിഡില്‍-അപ്പര്‍-അര്‍ബന്‍ പീപ്പിള്‍ അവിടുത്തെ അഴിമതിക്കെതിരായി രംഗത്തെത്തിയിരിക്കുന്നു.
ലോകത്തെല്ലായിടത്തും വാര്‍ത്തയായി. ഇമേജ് ക്രിയേഷന്‍ നടന്നില്ലേ. പക്ഷെ സ്വന്തം അഴിമതി, അതിനെതിരെ ആരെങ്കിലും ആക്ഷന്‍ എടുക്കുമ്പോള്‍ അതു വേറെ. അതപ്പോള്‍ കാണാം. അപ്പോള്‍ ഒന്നും നഷ്ടമാക്കാനോ ഇല്ലാതാക്കാണൊ അല്ല, ഇമേജ് ക്രിയേഷന്‍ അതൊരു പ്രധാനഭാഗം തന്നെ :)
Teacher,Has any of my comments have found its way to the spam filer..?Kindly check..!Thanks!
ReplyDeleteവാസുന്റെ കമന്റ് സ്പാമില്‍ നിന്ന് രിലീസ് ചെയ്തിട്ടുണ്ട്:)
ReplyDeleteവാസു ഇന്ത്യയിലെ ഫൂഡല്‍ രാഷ്ട്ര്രിയ പശ്ചാത്തലം കാപ്പിറ്റലിസത്തിന് എത്ര വളക്കൂറുള്ള മണ്ണായി എന്നതിനോട് ഞാന്‍ അനുകൂലിക്കുന്നു.
പക്ഷെ അതിനെന്തു പരിഹാരം എന്നുള്ളതാണല്ലോ ഇപ്പോഴത്തെ ചോദ്യം.
എന്റെ ഈ പോസ്റ്റിന്റെ അവസാനം ഞന്‍ കൊടുത്തിരുന്ന ലിങ്ക് നോക്കിയിരുന്നോ? അതെന്റെ ഒരു പോസ്റ്റാണ്. അതില്‍ ഞന്‍ എഴുതിയ ഒരു വരി താഴെ കൊടുക്കുന്നു.
So if AH needs my support, I should know his action-plans that are better from that of the government. He is asking for a power that supersedes that of the elected government. So he has to show the Indians and the world how he is going to do it. Curbing corruption is a process not a product. The empty silence of a fast is not what the nation needs, but a dialogue, a discourse to initiate a process.
കറപ്ഷന്‍ ഇല്ലാതക്കുന്നത് ഒരു പ്രോസസ് ആണ്. അതു പ്രോഡക്റ്റ് ആയി ആരു കൊണ്ടൂ വന്നാലും അതു ഫലമാകില്ല. ഫൂഡല്‍ -ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന്, ഒരു യദ്ധാര്‍ഥ ജനാധിപത്യ വവസ്ഥയാകണമെങ്കില്‍ ഈ പ്രോസസ് ആവശ്യമാണ്. എന്നെ പോലെ തുല്യ അവകാശമുണ്ട് എന്റെ അയിലത്തുള്ളവാനും ആ ബോധമാണല്ലോ നമുക്കില്ലാത്തത്. ആ ബോധം പക്ഷെ അന്നാ ഹസാരെയുടെ മൂവിന് ഉണ്ടാക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല..
ഉദ്. അടിയന്തിരാവസ്ഥക്കാലത്ത് സാധാരണക്കാരന്റെയും ഉസ്യോഗസ്ഥന്മാരുടെയും അഴിമതി ഇല്ലായിരുന്നു, എന്നിട്ട് അതു പിന്വലിച്ചപ്പോള്‍ എന്തായി. നിയമം മൂലമോ. പ്രഷറു ചെലുത്തിയോ മൂല്യങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല.
ഇന്ത്യന്‍ ഫൂഡല്‍ വ്യവസ്തക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയുടെ സാധാ ഭൂരിപക്ഷത്തു നിന്നു സംസ്കാരിക മായി വേറിട്ടു നില്‍ക്കുന്ന ഒരുതരം മിടുക്കന്മാരും മിടുക്കികളുമാണ് തങ്ങള്‍ എന്ന ഭാവം. ഇവരാണ് ഇന്ത്യയിലെ കാപ്പിറ്റലിസ്റ്റുകളും. വാസു പരഞ്ഞതു പോലെ ഇന്ത്യയിലെ സമൂഹ്യവ്യയവസ്ഥ തങ്ങളുടെ അഴിമതിക്കു പ്രയോജനപ്പെടുത്തുമ്പോഴും ഞങ്ങള്‍ വേറെയാണ് എന്ന ജാഡനിലനിര്‍ത്തിക്കൊണ്ടാണ് ഇവര്‍ നിലനില്‍ക്കുന്നത്.. ഇന്നീ കൂട്ടരുടെ ഇടപാടുകള്‍ ഒന്നും സാധാ ഇന്ത്യാക്കാരുമായല്ല. അന്താ രഷ്ട്രപ്രജകളുമായാണ്. അവരുടെ മുന്നില്‍ ഇന്ത്യയിലെ അഴിമതി ഇവര്‍ക്കിത്തിരി നാണക്കേടുണ്ടാക്കുന്നുണ്ട്.
ReplyDeleteഉദ്. യൂറോപ്പ്, യൂറൊപ്പില്‍ അഴിമതി നേരിടുന്നത് അവ്രുടെ ജനകീയ ഭരണത്തിന്റെ ഭാഗമായാണ്. ഓരോവ്യക്തിയുടെയും മൂല്യങ്ങളുടെ ഭാഗമാണ്. മാദ്ദ്യമ വീരന്‍ മര്‍ഡോക്കിനെ വെളിച്ചതു കോണ്ടു വന്നത് ജേര്‍ണലിസ്റ്റുകളാണ്. ഇന്വെസ്റ്റിഗേട്ടീവ് ജേര്‍ണലിസ്റ്റുകള്‍.വ്യക്തികള്‍.
ഈ സാഹചര്യത്തില്‍ ഞങ്ങള്‍ കുറെ ആളുകള്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ ഘോരഘോരം പോരാടുന്നു എന്ന ഒരിമേജ്ജ് നിര്‍ക്കിക്കുന്നതിന് അവര്‍ കണ്ടെത്തിയ ഒരു പ്രതിഭാസമാണ് അന്ന എന്നേ എങ്കിക്കു മനസിലാക്കാന്‍ കഴിയൂ. അതു കൊണ്ടാണ് സാധാരണക്കാരന്റെ ഭരണകൂട വ്യവസ്ഥകള്‍ക്കു മുകളില്‍ ഞങ്ങളേപ്പോലെയുള്ള കുറച്ചുപേര്‍ കയറി ഇരുന്നാലേ അവിടെ നന്നാവൂ എന്ന ചിന്ത.
ജനകീയമായ ഒരു പ്രൊസസിലൂടെ, പുതിയ്ര മൂല്യസൃഷ്ടുയിലൂടെ, അഴിമതിക്കെതിരെ പോരാടാന്‍ മന്‍സില്ലാത്ത ആരും അഴിമതിക്ക്തിരെ യദ്ദാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. അതു ഗവണ്മെന്റിലുള്ളവരായാലും ഹസാരെ ഗ്രൂപ്പില്‍ പെട്ടവരായാലും. അത്രെ എനിക്കു പറയാനുള്ളൂ.
I agree that the Indian middle class is Hypocritical to the core and want to keep themselves separate and keep distance themselves from the lower rungs.. No doubt ..Fully agree..
ReplyDelete