Kerala awareness initiaive -മൂന്നാം അപ്ഡേറ്റ്
Kerala awareness initiative- ഇതാണ് രണ്ടാം അപ്ഡേറ്റ്.
രണ്ടാമത്തെ അപ്ഡേറ്റിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരവലോകനം ആണ് ഈ മൂന്നാം അപ്ഡേറ്റ്.
1. ആദ്യമായി അവിടെ കമന്റിട്ട് അഭിപ്രായങ്ങള്‍ അറിയിച്ച ഫയര്‍ ഫ്ലൈ, ഒരില വെറുതെ, മണ്ണിന്റെ ഉണ്ണീ, ഇവരുടെ സഹകരണത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.
2. കമന്റുകള്‍ പ്രധാനമായും സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നങ്ങള്‍ അതിരൂക്ഷമാണ് എന്നു കാണിച്ചു. എഫ്.എഫിന്റെ പ്രതികരണ ശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ എന്ന പോസ്റ്റിനെ അടിസ്ഥാന്മാക്കി വന്ന പോസ്റ്റിന്റെ ചിന്തകള്‍ എന്റെ പോസ്റ്റിലേക്കും ബാധിച്ചു എന്നു പറയാവുന്ന വിധത്തിലായിരുന്നു. ആ പോസ്റ്റ് ബ്ലോഗര്‍മാരെ വളരെ അധികം ചിന്തിക്കാന്‍ പേരിപ്പിച്ചപ്പോള്‍ അതിലേ ആശയത്തോടെ നെഗറ്റീവ് ആയി പ്രതികരിച്ചവരും ഉണ്ടായിരുന്നു എന്നു കാണാം. എന്നാല്‍ നെഗറ്റീവ് ആയി പ്രതികരിക്കുന്നവര്‍ ഗുണമില്ലാത്തവരാണ് നന്മയില്ലാത്തവരാണ് എന്നു കാണേണ്ടതില്ല, അവരുടെ ചിന്തകള്‍ വേറെയാണ് അതാണ്. ആവര്‍ക്കാണ് കൂടൂതല്‍ ബോധവല്‍ക്കരണം ആവശ്യം.
3. പക്ഷെ ക്മന്റുകള്‍ ഒന്നും തന്നെ ഞാന്‍ ആ പോസ്റ്റില്‍ ഉന്നയിച്ച വിഷയത്തില്‍ പ്രതികരിച്ചില്ല എന്നു കാണാം. അതെന്തുകൊണ്ടാണ് എന്ന് ആരും വ്യക്തമാക്കിയുമില്ല എന്നുള്ളതിനാല്‍ എന്തുപറയണം എന്ന് അറിഞ്ഞു കൂടാ.
4. അതിനാല്‍ എന്റെ അഭിപ്രായം മുന്നോട്ടു വക്കട്ടെ.നമുക്ക ഒരു ബ്ലോഗ് ഉണ്ടാക്കുക. അത് കൂട്ട ബ്ലോഗാക്കാം. അല്ലെങ്കില്‍ ഒറ്റ ബ്ലോഗില്‍ മറ്റുള്ളവര്‍ എഴുതുകയും ലിങ്കു കൊടുക്കുകയാകാം(വേര്‍ഡ് പ്രസില്‍ അതു സാധിക്കും) ബ്ലോഗര്‍ ബ്ലോഗില്‍ അതു സാദ്ധിക്കുമോ അറിയാവുന്നവര്‍ അതിനെക്കുറിച്ചു അഭിപ്രായപ്പെടുക. പുതിയതായി കംസ്റ്റമൈസ്ഡ് ഓപ്ഷന്‍ ബ്ലോഗു തരുന്നുണ്ടല്ലോ. അതിന്റെ സാദ്ധ്യതകള്‍ എന്തൊക്കെയാണ്.
5. നമുക്കീ ഇനിഷിയേറ്റീവിനെ എന്തു പേരു വിളിക്കണം എന്നും ആരും പറഞ്ഞില്ല. നാളത്തെ കേരളം -സ്ത്രീകളുടെ ഏട് (Kerala Tomorrow- females' chapter) എന്നു വിളിച്ചാലോ എന്നഭിപ്രായപ്പെടുന്നു.
6. അഭിപ്രായങ്ങള്‍ പറയുന്നതിനുള്ള കഴിവ് മറ്റാര്‍ക്കും നഷ്ടപ്പെടുത്താതിരിക്കുന്നവരാണ് നമ്മള്‍ ബ്ലോഗര്‍മാര്‍. ആ നിലയില്‍ നമ്മള്‍ സമൂഹത്തിന് നേരത്തെ മാത്രുകയാണ്.പക്ഷെ അത് സൈബര്‍ ലോകത്തിലെ സാധാ‘പ്രതികരങ്ങളില്‍’ മാത്രം ഒതുക്കി നിര്‍ത്താതെ, നാളെത്തെ മുന്നേറ്റത്തിന് എങ്ങനെ ഉതകും എന്നന്വേഷിക്കേണ്ടതുണ്ട്. അതുകോണ്ട്, പ്രതികരിക്കുക.
7. എനിക്ക് സമയം ധാരാളമുള്ളതുകൊണ്ടാണ് ഇങ്ങനെ ഓര്‍മ്മിപ്പിച്ചുകോണ്ടേ ഇരിക്കുന്നത് എന്ന് ആരെങ്കിലും ധരിക്കുന്നെണ്ടെങ്കില്‍ അങ്ങനെയല്ല എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ.
സഹകരിക്കുക, പ്രതികരിക്കുക
രണ്ടാമത്തെ അപ്ഡേറ്റിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരവലോകനം ആണ് ഈ മൂന്നാം അപ്ഡേറ്റ്.
1. ആദ്യമായി അവിടെ കമന്റിട്ട് അഭിപ്രായങ്ങള്‍ അറിയിച്ച ഫയര്‍ ഫ്ലൈ, ഒരില വെറുതെ, മണ്ണിന്റെ ഉണ്ണീ, ഇവരുടെ സഹകരണത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.
2. കമന്റുകള്‍ പ്രധാനമായും സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നങ്ങള്‍ അതിരൂക്ഷമാണ് എന്നു കാണിച്ചു. എഫ്.എഫിന്റെ പ്രതികരണ ശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ എന്ന പോസ്റ്റിനെ അടിസ്ഥാന്മാക്കി വന്ന പോസ്റ്റിന്റെ ചിന്തകള്‍ എന്റെ പോസ്റ്റിലേക്കും ബാധിച്ചു എന്നു പറയാവുന്ന വിധത്തിലായിരുന്നു. ആ പോസ്റ്റ് ബ്ലോഗര്‍മാരെ വളരെ അധികം ചിന്തിക്കാന്‍ പേരിപ്പിച്ചപ്പോള്‍ അതിലേ ആശയത്തോടെ നെഗറ്റീവ് ആയി പ്രതികരിച്ചവരും ഉണ്ടായിരുന്നു എന്നു കാണാം. എന്നാല്‍ നെഗറ്റീവ് ആയി പ്രതികരിക്കുന്നവര്‍ ഗുണമില്ലാത്തവരാണ് നന്മയില്ലാത്തവരാണ് എന്നു കാണേണ്ടതില്ല, അവരുടെ ചിന്തകള്‍ വേറെയാണ് അതാണ്. ആവര്‍ക്കാണ് കൂടൂതല്‍ ബോധവല്‍ക്കരണം ആവശ്യം.
3. പക്ഷെ ക്മന്റുകള്‍ ഒന്നും തന്നെ ഞാന്‍ ആ പോസ്റ്റില്‍ ഉന്നയിച്ച വിഷയത്തില്‍ പ്രതികരിച്ചില്ല എന്നു കാണാം. അതെന്തുകൊണ്ടാണ് എന്ന് ആരും വ്യക്തമാക്കിയുമില്ല എന്നുള്ളതിനാല്‍ എന്തുപറയണം എന്ന് അറിഞ്ഞു കൂടാ.
4. അതിനാല്‍ എന്റെ അഭിപ്രായം മുന്നോട്ടു വക്കട്ടെ.നമുക്ക ഒരു ബ്ലോഗ് ഉണ്ടാക്കുക. അത് കൂട്ട ബ്ലോഗാക്കാം. അല്ലെങ്കില്‍ ഒറ്റ ബ്ലോഗില്‍ മറ്റുള്ളവര്‍ എഴുതുകയും ലിങ്കു കൊടുക്കുകയാകാം(വേര്‍ഡ് പ്രസില്‍ അതു സാധിക്കും) ബ്ലോഗര്‍ ബ്ലോഗില്‍ അതു സാദ്ധിക്കുമോ അറിയാവുന്നവര്‍ അതിനെക്കുറിച്ചു അഭിപ്രായപ്പെടുക. പുതിയതായി കംസ്റ്റമൈസ്ഡ് ഓപ്ഷന്‍ ബ്ലോഗു തരുന്നുണ്ടല്ലോ. അതിന്റെ സാദ്ധ്യതകള്‍ എന്തൊക്കെയാണ്.
5. നമുക്കീ ഇനിഷിയേറ്റീവിനെ എന്തു പേരു വിളിക്കണം എന്നും ആരും പറഞ്ഞില്ല. നാളത്തെ കേരളം -സ്ത്രീകളുടെ ഏട് (Kerala Tomorrow- females' chapter) എന്നു വിളിച്ചാലോ എന്നഭിപ്രായപ്പെടുന്നു.
6. അഭിപ്രായങ്ങള്‍ പറയുന്നതിനുള്ള കഴിവ് മറ്റാര്‍ക്കും നഷ്ടപ്പെടുത്താതിരിക്കുന്നവരാണ് നമ്മള്‍ ബ്ലോഗര്‍മാര്‍. ആ നിലയില്‍ നമ്മള്‍ സമൂഹത്തിന് നേരത്തെ മാത്രുകയാണ്.പക്ഷെ അത് സൈബര്‍ ലോകത്തിലെ സാധാ‘പ്രതികരങ്ങളില്‍’ മാത്രം ഒതുക്കി നിര്‍ത്താതെ, നാളെത്തെ മുന്നേറ്റത്തിന് എങ്ങനെ ഉതകും എന്നന്വേഷിക്കേണ്ടതുണ്ട്. അതുകോണ്ട്, പ്രതികരിക്കുക.
7. എനിക്ക് സമയം ധാരാളമുള്ളതുകൊണ്ടാണ് ഇങ്ങനെ ഓര്‍മ്മിപ്പിച്ചുകോണ്ടേ ഇരിക്കുന്നത് എന്ന് ആരെങ്കിലും ധരിക്കുന്നെണ്ടെങ്കില്‍ അങ്ങനെയല്ല എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ.
സഹകരിക്കുക, പ്രതികരിക്കുക
നമുക്കീ ഇനിഷിയേറ്റീവിനെ എന്തു പേരു വിളിക്കണം എന്നും ആരും പറഞ്ഞില്ല. നാളത്തെ കേരളം -സ്ത്രീകളുടെ ഏട് (Kerala Tomorrow- females' chapter) എന്നു വിളിച്ചാലോ എന്നഭിപ്രായപ്പെടുന്നു.
ReplyDeleteനാലാമത്തെ സജഷന്‍ നന്നായി തോന്നുന്നു. കാലിക പ്രസക്തമായ(പ്രത്യേകിച്ചു ഈ വിഷയത്തില്‍) പോസ്റ്റുകള്‍ ഇടുന്ന ലിപി, ഒരില തുടങ്ങിയവര്‍ക്ക് ഇതില്‍ ഒരു പാട് സംഭാവനകള്‍ നല്കാനകുമെന്നു തോന്നുന്നു.
ReplyDeleteപുതിയ പോസ്റ്റ് വായിക്കാന്‍ വൈകി.
ReplyDeleteകൂട്ടായ്മ എന്ന രീതിയില്‍ ഒന്നിച്ചു നില്‍ക്കാം എന്നു
പറഞ്ഞു പിരിഞ്ഞതാണ്. പിന്നെയിപ്പോഴാണ്.
ഈ ബ്ലോഗ് മുന്നോട്ടു വെക്കുന്ന തീവ്രമായ ആത്മാര്‍ഥതയെ
മാനിക്കുന്നു. ഇതിലൂടെ ചെയ്യാനാവുന്ന കാര്യങ്ങളുടെ സാധ്യതകളെയും.
ഒപ്പം പ്രസന്ന ടീച്ചര്‍ എന്ന വ്യക്തി ഇതിലൂടെ ലക്ഷ്യമിടുന്ന ഉന്നതമായ ആദര്‍ശങ്ങളെയും മാനിക്കുന്നു.
എന്നാല്‍, എന്തൊക്കെയോ അവ്യക്തതകള്‍ എന്നെ വിടാതെ പിടികൂടിയിരിക്കുന്നു. സന്ദേഹിയായ ഒരാള്‍ ഉള്ളില്‍ സദാ കലപില കൂട്ടുന്നതിനാലാവാം. .
ബോധവല്‍കരണം നല്ലതുതന്നെയാണ്. പക്ഷേ, സൈബര്‍ ഇടത്തിലെ
അതിന്റെ സാധ്യതകള്‍ കുറച്ചു കൂടി വ്യത്യസ്തമാണ് എന്നതാണ് എന്റെ
നിലപാട്.
വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളിലും നില്‍ക്കുന്നവരുടെ വലിയൊരു കൂട്ടം ഈ വിര്‍ച്വല്‍ ഇടത്തിലുണ്ട്. എന്നിട്ടും പുറത്തേക്കാള്‍ വഷളായാണ് സൈബര്‍ ഇടത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നത്. സ്ത്രീ വിരുദ്ധത അഭിമാനമായും വിശ്വാസമായും കൊണ്ടു നടക്കുന്നത് പുരുഷന്‍മാര്‍ മാത്രമല്ല എന്നാണ് ചെറിയ കാലത്തെ എന്റെ അനുഭവം. തികച്ചും സവര്‍ണമായ, വരേണ്യമായ പുരുഷാധിപത്യ സമീപനങ്ങളില്‍ അടിയുറച്ച സദാചാര ബോധം ഞരമ്പുകളില്‍ ഒഴുകുന്ന ഒരു കൂട്ടം സ്ത്രീപുരുഷന്‍മാരോട് എത്ര മാത്രം സംവാദാത്മകമാകാനാവുമെന്ന് എനിക്കറിയില്ല. പൊതു സമൂഹം വിക്ഷേപിക്കുന്ന തികച്ചും സ്ത്രീ വിരുദ്ധമായ വാര്‍ത്തകളും ആശയങ്ങളും മതവിശ്വാസത്തോടടുത്ത മാനസിക നിലയില്‍ നെഞ്ചും വിരിച്ച് ചര്‍ച്ചിക്കുന്ന സൈബര്‍ ജീവികള്‍ക്കിടയില്‍ സാധാരണ തരത്തിലുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ എന്ത് മാറ്റമാണ് സൃഷ്ടിക്കുകയെന്ന് ആലോചിക്കേണ്ടതുണ്ട്.
അറിവില്ലാത്താവരെ അവബോധത്തിലേക്ക് ഉയര്‍ത്താം. എന്നാല്‍, തങ്ങളാണ് അറിവ് എന്ന് ഉറച്ചു വിശ്വസിക്കുകയും ചരിത്രപരവും സാമൂഹികവുമായ തിരിച്ചറിവുകള്‍ക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ എന്ത് പറഞ്ഞാണ് നാം ബോധവാന്‍മാരാക്കേണ്ടത്.
ഇനി, പൊതു സമൂഹത്തെയാണ് ബോധവാന്‍മാരാക്കേണ്ടതെങ്കില്‍ സൈബര്‍ ഇടത്തില്‍നിന്നുള്ള ഇത്തരം ഇടപെടലുകള്‍ക്ക് എത്രമാത്രം സാധ്യതകളുണ്ട് എന്നും ആലോചിക്കണം. പ്രത്യേകിച്ച് ഇന്റര്‍നെറ്റിന് സ്പര്‍ശിക്കാനാവാത്ത അനേകം മനുഷ്യര്‍ നമുക്കു ചുറ്റും കഴിയുന്ന സാഹചര്യത്തില്‍.
സമൂഹത്തെ ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ മൂല്യങ്ങളെ ആക്രമിക്കുകയും ലിംഗനീതിയുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ വിശകലനം ചെയ്യുകയും ചെയ്യുമ്പോഴേ ഇക്കാര്യത്തില്‍ എന്തെങ്കിലും അനക്കങ്ങള്‍ ഉണ്ടാവൂ. നിലവില്‍ നിരവധി സംഘടനകളും വ്യക്തികളും ചില മാധ്യമങ്ങളും ഈ രീതിയില്‍ അഭിപ്രായ വ്യത്യാസങ്ങളോടെയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുമായി കണ്ണി ചേരുകയും അവരുടെ ശ്രമങ്ങള്‍ക്ക് സൈബര്‍ ഇടത്തിന്റെ പിന്തുണലഭ്യമാക്കുന്ന വിധം ഇടപെടുകയുമാണ് വേണ്ടതെന്നാണ് എന്റെ വിശ്വാസം.
സമയം കിട്ടുന്ന നേരത്ത് തോന്നുന്നത് എഴുതുക എന്ന മിനിമം താല്‍പര്യപ്രകാരമാണ് ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയത്. വിശ്വസിക്കാനാവാത്ത വിധം പൊതുസമൂഹത്തെക്കാള്‍ അരാഷ്ട്രീയവല്‍കരിക്കപ്പെട്ട അഭ്യസ്ഥവിദ്യരുടെ ജനതയെയാണ് ഞാനിവിടെ കണ്ടത്. അതു മാത്രമാണ് രാഷ്ട്രീയത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്, ബോധവല്‍കരണത്തിന് ഈ കൂട്ടത്തിനിടയില്‍ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനാവുമെന്ന വിശ്വാസം സത്യത്തില്‍ എനിക്കില്ല.
സൌമ്യക്കെതിരായ ക്രൂരതയോട് ചോര തിളച്ച് പ്രതികരിക്കുകയും അതേ ശ്വാസത്തില്‍ പറവൂരിലെയും കോതമംഗലത്തെയും പെണ്ണിരകളെ ക്രൂരമായി സംവാദങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ ബോധത്തെ സത്യത്തില്‍ എനിക്കു മനസ്സിലാവുന്നേയില്ല. ഒഴിവു നേര കലാപരിപാടിയായി സൈബര്‍ ഇടപെടലുകളെ കാണുന്ന വലിയൊരു കൂട്ടത്തിന് ഇതിലപ്പുറം സ്വന്തം വിശ്വാസങ്ങളെയും ചിന്തകളെയും മാറ്റിമറിക്കാനുള്ള സാധ്യതയും പരിമിതമാണ്.
രാഷ്ട്രീയമായ ശാക്തീകരണമാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം. മനുഷ്യപ്പറ്റിന്റെ ഭാഗത്തുനില്‍ക്കുന്ന ഒരു രാഷ്ട്രീയം. ലിംഗവിവേചനത്തെ, എല്ലാ തരത്തിലുള്ള പെണ്‍വേട്ടകളെയും ശക്തമായ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ഒരു കൂട്ടം ഉണ്ടാവുകയും കഴിയാവുന്ന ഇടങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് അവര്‍ ഒന്നിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമുക്കെന്തെങ്കിലും സാധ്യതകളുള്ളൂ എന്നാണ് എന്നു തോന്നുന്നത്.
FF ഒകെ. എന്നു പറഞ്ഞാല്‍ നമുക്കൊരു കൂട്ട ബ്ലോഗ്ഗ് ബ്ലോഗര്‍.ബ്ലോഗു തുടങ്ങാമെന്നോ? . പക്ഷെ അതിനെന്തു പേരു കൊടുക്കണം. അതു കൂടി തീരുമാനമാകണം. അതെ അനുബന്ധ വിഷയങ്ങളെക്കുറിച്ച്, എഴുതാന്‍ കഴിവുള്ള ബ്ലോഗേഴ്സ് അനുക്കുലമായി ഉണ്ട്, ലിപി, ഒരില തീര്‍ശ്ചയായും അക്കൂട്ടത്തില്‍ പേരെടൂത്തു പറയേണ്ട് ബ്ലോഗേഴ്സ് ആണ്.
ReplyDeleteഒരില, തുറന്ന ഈ സംവാദത്തിന് ആദ്യമായി സന്തോഷം.
ReplyDeleteഒരു പക്ഷെ ഇങ്ങനെയുള്ള സന്ദേഹങ്ങള്‍ മറ്റു പലര്‍ക്കുമുണ്ടാകും.
എന്നാല്‍ ഞാന്‍ ഉദ്ദേശിച്ച കര്യങ്ങള്‍ അതിനൊരു മറുപടീ ആകുമോ എന്നറിഞ്ഞുക്കുടാ, എങ്കിലും ശ്രമിക്കട്ടെ. ഇത്തരം ചര്‍ച്ച ആവശ്യമാണ്.
ഒരിലയുടെ പോയിന്റിനെ ഒന്ന് അനലൈസ് ചെയ്താല്‍
1
‘സൈബര്‍ ഇടത്തിലെഅതിന്റെ സാധ്യതകള്‍ കുറച്ചു കൂടി വ്യത്യസ്തമാണ് എന്നതാണ് എന്റെനിലപാട്.‘
എന്റെ വിഷനില്‍ ഇത് സൈബര്‍ ലോകത്തു മാത്രം വ്യാപിച്ചു നില്‍ക്കുന്ന ഒന്നായല്ല ഞാന്‍ കാണുന്നത്. ബ്ലോഗ് ആളുകളെ ഒത്തു ചേര്‍ക്കുന്നതിനൊരു മാദ്ധ്യമം മാത്രമായാണ് ഞാന്‍ കാണുന്നത്. ഇപ്പോല്‍ ഈ ബ്ലോഗില്ലായിരുന്നു എങ്കില്‍ ഞാനോ, ഒരിലയോ ഫയറോ പരസ്പരം അറിയുമായിരുന്നോ? ഇല്ല.
നമ്മുടെ ടാര്‍ജറ്റു ഗ്രൂപ്പ് അത് ബ്ലൊഗേഴ്സ് ആകാം. പക്ഷെ അതില്‍ കുടുതലായി എന്തുകൊണ്ട് ഇങ്ങനൊക്കെ സംഭവിക്കുന്നു എന്നു സ്വയം ചിന്തിച്ചു മനസിലാക്കാന്‍ കഴിവില്ലാത്തവരോ, അതിനു കഴിവുണ്ടെങ്കില്‍ തന്നെ അതില്‍ അകപ്പെട്ടു പോകുന്നവരോ ആണ്. അതില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും, യുവാക്കളും ഉള്‍പ്പെടൂം. അപ്പോള്‍ അവര്‍ക്ക് വേണ്ടി ബ്ലോഗിനകത്തു നിന്നു മാത്രം പ്രവര്‍ത്തിക്കാന്‍ നമുക്കു കഴിയുമോ അഥവാ ബ്ലോഗിനകത്തു നിന്നുള്ള സാധ്യതകള്‍ എന്തൊക്കെ എന്നു ഓരില സംശയിക്കുന്നതില്‍ തെറ്റില്ല,
ബ്ലോഗിനുള്ളില്‍ ഒരു ബ്രെയില്‍ സെന്റെര്‍ രൂപീകരിക്കുക, ബാക്കി നടക്കേണ്ടതു പുറത്താണ്.
2. ‘തികച്ചും സവര്‍ണമായ, വരേണ്യമായ പുരുഷാധിപത്യ സമീപനങ്ങളില്‍ അടിയുറച്ച സദാചാര ബോധം ഞരമ്പുകളില്‍ ഒഴുകുന്ന ഒരു കൂട്ടം സ്ത്രീപുരുഷന്‍മാരോട് എത്ര മാത്രം സംവാദാത്മകമാകാനാവുമെന്ന് എനിക്കറിയില്ല‘.
സമ്മതിക്കുന്നു. നമ്മുടെ സമൂഹം ഇത്രമാത്രം അധപ്പതിച്ചതിന്റെ പിന്നില്‍ ഇത്തരം മനുഷ്യത്വരഹിതമായ ഒരഹങ്കാരത്തിന് അതി പ്രധാന്മായ ഒരു പങ്കുണ്ട്. പക്ഷെ അതു സവര്‍ണതയുടെയോ വരേണ്യത്യുടെയോ മാത്രം ഭാഗമാണോ? നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളീലും പുരുഷാധിപത്യം നടക്കുന്നുണ്ട്. സ്ത്രീ പുരുഷ സമത്വം പറഞ്ഞുകൊണ്ട് ചെന്നാല്‍ നമൂടെ സമൂഹത്തിലെ നല്ല ഒരംശം പുരുഷ്ന്മാരും അനുകൂലിക്കില്ല. അതിനൊരു കാരണം സവര്‍ണ/വരേണ്യ സമൂഹ്യ ചിന്തകളാണ് എന്നംഗീകരിക്കുമ്പൊഴും അതിനെതിരായി നമ്മള്‍ എന്തു ചെയ്യുന്നു എന്ന ചോദ്യം ഉണ്ടാകുന്നു. ഈ സവര്‍ണത്വ ചിന്തകള്‍ സമൂഹത്തില്‍ വളര്‍ന്നു വരുന്നതിന് ചെറുതല്ലാത്ത ഒരു പങ്ക് നമ്മുടെ സ്ത്രീകള്‍ ചെയ്യുന്നുണ്ട്. പക്ഷെ അതെത്ര സ്ത്രീകള്‍ അംഗീകരിക്കും. ഇല്ല എന്നുള്ള കാരണം അതിതെതിരെ ഒരു ചെറിയ മാറ്റം വരുത്തുന്നതിലേക്കു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഒരു കാരണമാകരുത് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. സവര്‍ണതയെ ക്രിയാത്മകമായി നേരിടാനുള്ള ഒരു മാര്‍ഗവും ഇത്തരം സംരംഭങ്ങള്‍ തന്നെയാണ്.
........
3’സമൂഹത്തെ ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ മൂല്യങ്ങളെ ആക്രമിക്കുകയും ലിംഗനീതിയുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ വിശകലനം ചെയ്യുകയും ചെയ്യുമ്പോഴേ ഇക്കാര്യത്തില്‍ എന്തെങ്കിലും അനക്കങ്ങള്‍ ഉണ്ടാവൂ.‘
ReplyDeleteഅത്തരം അനക്കങ്ങള്‍ എങ്ങനെ ഉണ്ടാകും?
4.‘’നിലവില്‍ നിരവധി സംഘടനകളും വ്യക്തികളും ചില മാധ്യമങ്ങളും ഈ രീതിയില്‍ അഭിപ്രായ വ്യത്യാസങ്ങളോടെയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുമായി കണ്ണി ചേരുകയും അവരുടെ ശ്രമങ്ങള്‍ക്ക് സൈബര്‍ ഇടത്തിന്റെ പിന്തുണലഭ്യമാക്കുന്ന വിധം ഇടപെടുകയുമാണ് വേണ്ടതെന്നാണ് എന്റെ വിശ്വാസം‘’
ഇത്തരം പ്രവര്‍ത്തന വ്യ്യൂഹങ്ങള്‍ നിലവില്‍ ഉള്ളപ്പോഴാണ് നമ്മളീ പത്രങ്ങളിലും ബ്ലോഗുകളിലും വായിക്കുന്ന അനാശാസ്യസംഗതികള്‍ നടക്കുന്നത് എന്നൊര്‍ക്കണം. തീര്‍ശ്ചയായും നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍, മറ്റുള്ളവരുമായി കണ്ണി ചേരുന്നത് ഇന്നത്തെ പ്രവര്‍ത്ത്ന രീതിയാണ്. അതില്‍ തെറ്റില്ല.
5 ‘വിദ്യാഭ്യാസത്തിന്, ബോധവല്‍കരണത്തിന് ഈ കൂട്ടത്തിനിടയില്‍ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനാവുമെന്ന വിശ്വാസം സത്യത്തില്‍ എനിക്കില്ല‘’.
ഈ കൂട്ടം ബ്ലോഗുകൂട്ടം എന്നല്ലേ ഉദ്ദേശിക്കുന്നത്? പക്ഷെ നമ്മുടെ യദ്ധാര്‍ഥ റ്റാര്‍ജറ്റ് ഗ്രൂപ്പ് അവരല്ല. അവര്‍ക്കും അതിന്റെ ഭാഗമകാം.
പിന്നെ മുന്‍പു പറഞ്ഞതുപോലെ ഇക്കൂട്ടര്‍ എവിടെയും കയറിച്ചെന്നു ധാര്‍ഷ്ട്യ്യം കാണിക്കും. അതവരുടെ ഒരു സ്ട്രാറ്റജിയാണ്. ശരിയായി കര്യങ്ങള്‍ മനസിലാക്കുന്നില്ലെങ്കില്‍ അവരെ നെഗ്ലെക്റ്റു ചെയ്യുകയാണ് നല്ലത്. ഉദ, അത്തരം കമന്റുകള്‍ ഡീലീറ്റ് ചെയ്യുക. കമന്റു മോഡറേഷന്‍ ഒരു ബ്ലോഗരുടെ അവകാശമാണ്.
6.‘പെണ്ണിരകളെ ക്രൂരമായി സംവാദങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ ബോധത്തെ സത്യത്തില്‍ എനിക്കു മനസ്സിലാവുന്നേയില്ല.‘. അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യുക. എന്റെ അറിവില്‍ മലയാളം ബ്ലോഗിങില്‍ മാത്രമാണ് കമന്റ് മോഡറേഷന്‍ ഇല്ലാത്തത്.
7രാഷ്ട്രീയമായ ശാക്തീകരണമാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം. മനുഷ്യപ്പറ്റിന്റെ ഭാഗത്തുനില്‍ക്കുന്ന ഒരു രാഷ്ട്രീയം. ലിംഗവിവേചനത്തെ, എല്ലാ തരത്തിലുള്ള പെണ്‍വേട്ടകളെയും ശക്തമായ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ഒരു കൂട്ടം ഉണ്ടാവുകയും കഴിയാവുന്ന ഇടങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് അവര്‍ ഒന്നിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമുക്കെന്തെങ്കിലും സാധ്യതകളുള്ളൂ എന്നാണ് എന്നു തോന്നുന്നത്.
രാഷ്ട്ര്രിയമാണല്ലോ നമ്മുടെ എല്ലാം. വോട്ടു ബാങ്കും, കക്ഷിചേരലും, ജാതിമതത്തിന്റെയും മുതലാളിത്തത്തിന്റെ യും പേരിലുള്ള ശാക്തീകരണവുമൊക്കെ. പക്ഷെ അതില്‍ കവിഞ്ഞ് കവിഞ്ഞ്, കേരളത്തിലെ രാഷ്ട്ര്രിയത്തിന് ഇത്തരം പ്രശ്നങ്ങളില്‍ എന്തു ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്, ഇന്നുവരെ? ഞാന്‍ സംശയിക്കുന്നതു തെറ്റാണെങ്കില്‍ തിരുത്തുക. എന്നു വിചാരിച്ച് രാഷ്റ്റീയത്തെ പുറന്തള്ളുകയല്ല. ഗവണമെന്റുമായി ക്രിയാത്മകമായി സംവേദിച്ചുകൊണ്ടും സഹകരിച്ചുകോണ്ടുമാണ് ഇത്തരം സംഘടനകള്‍ മുന്നോട്ടു പോകേണ്ടത്, ഒരുകണക്കിന് ഗവണ്മെന്റിനു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യുക തന്നെയാണ് ഇത്തരം സംരംഭത്തിന്റെ ഉദ്ദേശം. പക്ഷെ അതിനു രാഷ്ട്ര്രിയത്തിന്റെ നിറം ആവശ്യമില്ല.
ഇത്രയുമാണ് എന്റെ അഭിപ്രായം.
എല്ലാവര്‍ക്കും ഇതില്‍ താല്പര്യമാണെങ്കില്‍ നമുക്കു മുന്നോട്ടു പോകാം അല്ലെങ്കില്‍ അങ്ങനെയുമാകാം.
ഒരില പറഞ്ഞത് വളരെ ശരിയാണ് ... ബുദ്ധിജീവികള്‍ എന്ന് ധരിച്ച പലരുടെയും ഇടുങ്ങിയ ചിന്താഗതി കണ്ടു ഞാനും അതിശയിച്ചു പോയിട്ടുണ്ട് . ബോധവല്‍ക്കരണം നടത്തേണ്ടത് അറിവില്ലാത്തവര്‍ക്കാണ്, അല്ലാതെ അറിവുണ്ടെന്ന് നടിക്കുന്നവരെ നമുക്കൊരിക്കലും മാറ്റാന്‍ കഴിയില്ല . നമ്മുടെ സമൂഹത്തില്‍ ബ്ലോഗ് വായനക്കാര്‍ കുറവല്ലേ ! അപ്പൊ പിന്നെ നമുക്കെന്താണ് ചെയ്യാന്‍ കഴിയുക എന്ന സംശയം എന്‍റെ ഉള്ളിലും ഉണ്ടായിരുന്നു.
ReplyDeleteഎല്ലാവരും പോസ്റ്റുകള്‍ എഴുതിയും കമന്റ് ഇട്ടും ഒക്കെ ഉത്തരവാദിത്തം തീര്‍ക്കുമ്പോള്‍ പ്രസന്ന ടീച്ചറുടെ ഇത്തരം ഒരു ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. തീര്‍ച്ചയായും ഈ നല്ല സംരംഭത്തില്‍ കൂടെ നില്‍ക്കാന്‍ സന്തോഷമേ ഉള്ളൂ ...
"ബ്ലോഗിനുള്ളില്‍ ഒരു ബ്രെയില്‍ സെന്റെര്‍ രൂപീകരിക്കുക, ബാക്കി നടക്കേണ്ടതു പുറത്താണ്." ടീച്ചര്‍ ഈ പറഞ്ഞത് നടക്കുമെങ്കില്‍ വളരെ നല്ലത് . നമുക്ക് മുന്നോട്ടു പോവാം എന്ന് തന്നെയാണ് തോന്നുന്നത് .
പിന്നെ പേര് ' നാളത്തെ കേരളം' ആയിരിക്കും' സ്ത്രീകളുടെ ഏട് ' നേക്കാള്‍ നല്ലതെന്നൊരു അഭിപ്രായം ഉണ്ട് . കാരണം ഒരിക്കലും ഫെമിനിസം കൊണ്ട് കാര്യങ്ങള്‍ ശരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സമൂഹത്തിലെ സ്ത്രീയും പുരുഷനും അടങ്ങുന്ന ഒരു വിഭാഗത്തിന്റെ ഇടുങ്ങിയ ചിന്താഗതിയല്ലേ മാറേണ്ടത് ! ഈ ആശയങ്ങളോട് യോജിക്കുന്ന ഒരുപാട് പുരുഷന്മാരും കാണും, പക്ഷെ സ്ത്രീകളുടെ ഏട് എന്ന് കേട്ടാല്‍ അത് സ്ത്രീകള്‍ക്ക് മാത്രം ബാധകമായ എന്തോ ഒന്ന് എന്ന് ചിന്തിച്ചാലോ ? :)
ലിപിയുടെ അഭിപ്രായങ്ങളോട് ഞാനും യോജിക്കുന്നു. ഒരില പറഞ്ഞകാര്യങ്ങള്‍.
ReplyDeleteഈ ഇടുങ്ങിയ ചിന്താഗതികള്‍ എന്നെയും അതിശയിപ്പിച്ചിട്ടുണ്ട്.ഒരിലക്കു ഞാന്‍ കൊടുത്ത മറുപടി വായിച്ചു എന്നു കരുതുന്നു.
നമ്മുടേതു പോലെയുള്ള ഒരു സംരഭത്തില്‍ തുടങ്ങുമ്പോള്‍ നമ്മുടെ സേവനം ആര്‍ക്കും ഉപകാരപ്രദമാകണം എന്ന ഒരു പൊതു സിദ്ധാന്തം കൈക്കൊള്ളാം എന്നുള്ളതാണ് എനിക്കു തോന്നുന്നത്. സ്വയം ബുദ്ധിജീവി, മേനി നടിച്ചു നടക്കുന്നവരും, ഇങ്ങനെയൊരു നീക്കം കൊണ്ടു വരുന്നത്, സ്ത്രീകളാണല്ലോ അവരുടെ നേര്‍ക്ക് കുറച്ച് നെഗറ്റീവ് ആയി പ്രതികരിക്കാം എന്നു കരുതി കമന്റെഴുതുന്നവരും ഒക്കെ സിക്ക് ആണ്, അവര്‍ നോര്‍മല്‍ അല്ല എന്നാണ് എന്റെ അഭിപ്രായം. അതുകോണ്ട് അവര്‍ക്കും ബോധവല്‍ക്കരണം ആവശ്യമാണ്. പക്ഷെ അതവരു സ്വയം വേണമെന്നു തീരുമാനിക്കണം, അങ്ങനെ യൊന്ന് ഉണ്ടായാല്‍ ഇത്തരത്തിലുള്ള ഒരു സംരംഭം അവര്‍ക്കും പ്രയോജനപ്പെടണം. അവര്‍ക്കു വേണ്ടെങ്കില്‍ വേണ്ട,
പക്ഷെ അതല്ലാതെ മന്‍പൂര്‍വം അവരുടെ ഷോ, അവരുടെ അസഭ്യങ്ങള്‍, നെഗറ്റീവെ കമന്റുകള്‍, ഇതൊക്കെ ഒരു പരിധിക്കപ്പുറം കടന്നാല്‍ ഓരോ ബ്ലോഗര്‍ക്കും അവരെ കൈകാര്യം ചെയ്യാനുള്ള വകുപ്പ് ഗൂഗിളില്‍ തന്നിട്ടുണ്ട്. ഇംഗ്ലീഷ് ബ്ലോഗു ഗ്രൂപ്പുകളില്‍ ഈ മര്യാദ നന്നായി പാലിക്കപ്പെടുന്നുണ്ട്. ഉദ. നമ്മുടെ ഈ സംരംഭം വിജയിച്ചാല്‍, നമുക്ക് ഗൂഗിള്‍ തന്നിട്ടുള്ളതില്‍ കൂടുതലായി പോളിസികള്‍ ഉണ്ടാക്കാം.
അതൊക്കെയാണ് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍. പിന്നെ അങ്ങനെയുള്ളവര്‍ ഉണ്ട്, എന്നുപറഞ്ഞ്, നമ്മള്‍ ഇത്തരം അനീതികള്‍ക്കെതിരായി ഒന്നും ചെയ്യാതെ ഇരുന്നാല്‍ അതു ശരിയാണോ എന്ന ചിന്തയാണ് എനിക്കുള്ളത്.
"ബ്ലോഗിനുള്ളില്‍ ഒരു ബ്രെയില്‍ സെന്റെര്‍ രൂപീകരിക്കുക, ബാക്കി നടക്കേണ്ടതു പുറത്താണ്." ടീച്ചര്‍ ഈ പറഞ്ഞത് നടക്കുമെങ്കില്‍ വളരെ നല്ലത് . നമുക്ക് മുന്നോട്ടു പോവാം എന്ന് തന്നെയാണ് തോന്നുന്നത്‘’ .
നടന്നേക്കാം എന്നു പ്രതീക്ഷിക്കാനല്ലേ ആര്‍ക്കും കഴിയൂ. നടന്നാല്‍ നടന്നു.
മുന്നോട്ട് പോകണം എന്നു തന്നെയാണ് അഭിപ്രായം.
ReplyDeleteവായിച്ചു ,പലതും ചെയ്യാന്‍ കഴിയും ,,ഈ അടുത്ത് ഫേസ്ബുക്ക് വഴി ഈജിപ്തില്‍ ഉണ്ടായ അധികാര മാറ്റം ഓര്‍മ്മയില്ലേ .ഓര്‍ക്കൂട്ട് ,ട്വിറ്റെര്‍ ,മുതലായ സോഷ്യല്‍ നെറ്റ്വര്‍ക്ക് നമുക്കും ഉപയോഗപ്പെടുത്താം (സൌമ്യയുടെ കാര്യത്തില്‍ തന്നെ ഒരിലയുടെ പോസ്റ്റില്‍ വന്ന പ്രതികരണങ്ങള്‍ നോക്കു,,പലരും വൈകാരികമായി പോലും പ്രതികരിച്ചു ,എങ്കില്‍ ടീച്ചര്‍ മുന്നോട്ടുവെച്ച ഈ ആശയം പോസിറ്റീവ് ആയി മുന്നേറും എന്നാണു എനിക്ക് തോന്നുന്നതു ,ഇനി ഒന്നും നടന്നില്ല എന്ന് തന്നെ വിചാരിക്കുക ,എന്നെ കൊണ്ട് ഈ സമൂഹത്തിനായി ഇത്രയൊക്കെ ചെയ്യാനായല്ലോ എന്ന് സ്വന്തം മനസ്സാക്ഷിയെ എങ്കിലും വിശ്വസിപ്പിക്കാലോ ) !!! പേരിന്റെ കാര്യത്തില്‍ ലിപിയുടെ അഭിപ്രായം ശെരിയാണ് എന്ന് തോന്നുന്നു!! ആശംസകള്‍ .
ReplyDeleteകുറച്ച് നാള്‍ക്ക് ശേഷം ബ്ലോഗില്‍ വരുമ്പോള്‍ ഡാഷ്ബോര്‍ഡ് ക്ലീന്‍ ചെയ്യുക എന്ന പതിവു പരിപാടിയിലാണ് ലിപിയുടെ ബ്ലോഗില്‍ എത്തിയതും അത് വഴി ഇവ്ടെ വന്നതും. മൂന്ന് ഭാഗങ്ങളും വായിച്ചു. അതില്‍ നിന്നും മനസ്സില്‍ തോന്നിയ ഒന്ന് രണ്ട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഈ സംരഭത്തോടുള്ള യോജിപ്പ് പ്രകടിപ്പിക്കുന്നു.
ReplyDeleteജൂണ്‍മാസത്തിലെ ആദ്യഭാഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചവരില്‍ മൂന്നോ നാലോ പേരൊഴികെ മറ്റാരേയും മറ്റ് അപ്ഡേറ്റുകളില്‍ കണ്ടില്ല. ഈ അപ്ഡേറ്റുകള്‍ അവര്‍ അറിഞ്ഞിട്ടുണ്ടോ എന്നും സംശയമാണ്. ഇത്തരം സംരഭങ്ങള്‍ക്ക് പങ്കാളിത്തം ലഭിക്കാനായി ബ്ലോഗിലൂടെയും, ബ്ലോഗ് ഫോളോ ചെയ്യുന്നവര്‍ക്ക് ഇ മെയിലായും ഒരു ഓര്‍മ്മ പെടുത്തല്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.
ഏതൊരു കാര്യത്തിനും നെഗറ്റീവും പോസറ്റീവും ആയ പ്രതികരണങ്ങള്‍ സാധാരണമാണ്. പോസറ്റീവ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് മനസ്സിലായി. പക്ഷേ നെഗറ്റീവ് അഭിപ്രായങ്ങളെ അപ്ഡേറ്റുകളില്‍ പരോക്ഷമായി പോലും വിമര്‍ശിക്കുന്നത് ചെറിയ അളവിലെങ്കിലും ഇത് വഴി വരുന്നവരെ അഭിപ്രായം പറയുന്നതില്‍ നിന്നും വിലക്കുമെന്ന് തോന്നുന്നു. ഇനി താന്‍ പറയുന്നതെങ്ങാനും തെറ്റായിപോയാല്‍ താനും വിമര്‍ശിക്കപെടാം എന്നുള്ള ചിന്ത. ആദ്യഭാഗത്ത് ആറാം നംബറിട്ട് സൂചിപ്പിച്ച ആ ജനകീയത ഈ സംരഭത്തിന് ലഭിക്കാനത് ഉപകാരപെട്ടേക്കും. പ്രകോപനപരമായ മറുപടികള്‍ ഒഴിവാക്കാം.
മറ്റൊരു കാര്യം, അപ്ഡേറ്റുകളിലായാലും, അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തികളുടെ കമന്‍റുകളിലായാലും കൂടുതല്‍ ലളിതമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുക. സാഹിത്യം കലര്‍ത്തിയുള്ള ചില വാചങ്ങള്‍ മനസ്സിലാക്കിയെടുക്കാനുള്ള കഴിവ് എല്ലാവര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ‘വാക്‍ചാതുരി’ തെളിയിക്കാന്‍ പോസ്റ്റുകള്‍ ഒരുപാട് വേറെ കിടക്കുന്നു.
ചെറുത് വിഷയത്തിലേക്ക് വന്നിട്ടില്ലെന്നറിയാം,
ഒറ്റ വരവോടെ അവസാനിപ്പിക്കാനുള്ളതല്ല ഇതെന്നുള്ളത്കൊണ്ട്. ആദ്യവരവില്‍ വന്നപ്പോള്‍ പറയണമെന്ന് തോന്നിയത് പറഞ്ഞെന്ന് മാത്രം. ഇവ്ടൊക്കെ തന്നെ കൂടെ കാണും.
ചെറുത്.
ReplyDeleteആദ്യമായി അഭിപ്രായങ്ങള്‍ക്ക് നന്ദി പറയുന്നു. അഭിപ്രായങ്ങളിലൂടെയാണല്ലോ കമ്യൂണിക്കേഷന്‍ നടക്കുക.
‘ഈ സംരഭത്തോടുള്ള യോജിപ്പ് പ്രകടിപ്പിക്കുന്നു‘ .
അതില്‍ സന്തോഷമുണ്ട്.
‘ജൂണ്‍മാസത്തിലെ ആദ്യഭാഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചവരില്‍ മൂന്നോ നാലോ പേരൊഴികെ മറ്റാരേയും മറ്റ് അപ്ഡേറ്റുകളില്‍ കണ്ടില്ല. ഈ അപ്ഡേറ്റുകള്‍ അവര്‍ അറിഞ്ഞിട്ടുണ്ടോ എന്നും സംശയമാണ്. ഇത്തരം സംരഭങ്ങള്‍ക്ക് പങ്കാളിത്തം ലഭിക്കാനായി ബ്ലോഗിലൂടെയും, ബ്ലോഗ് ഫോളോ ചെയ്യുന്നവര്‍ക്ക് ഇ മെയിലായും ഒരു ഓര്‍മ്മ പെടുത്തല്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.‘
അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്ക് എല്ലാവര്‍ക്കും അപ്ഡേറ്റിന്റെ ലിങ്കുകള്‍ ഇ-മീലായി അയച്ചു കൊടുത്തിരുന്നു.
പിന്നെ ബ്ലോഗു ഫോളോ ചെയ്യുന്നാവര്‍ക്ക് ഡാഷ്ബോര്‍ഡില്‍ പുതിയ പോസ്റ്റുകള്‍ കിട്ടുകില്ലേ?
‘പക്ഷേ നെഗറ്റീവ് അഭിപ്രായങ്ങളെ അപ്ഡേറ്റുകളില്‍ പരോക്ഷമായി പോലും വിമര്‍ശിക്കുന്നത് ചെറിയ അളവിലെങ്കിലും ഇത് വഴി വരുന്നവരെ അഭിപ്രായം പറയുന്നതില്‍ നിന്നും വിലക്കുമെന്ന് തോന്നുന്നു. ഇനി താന്‍ പറയുന്നതെങ്ങാനും തെറ്റായിപോയാല്‍ താനും വിമര്‍ശിക്കപെടാം എന്നുള്ള ചിന്ത‘
കുറച്ചുകൂടി വ്യക്തമാക്കുമല്ലോ. :)
‘’മറ്റൊരു കാര്യം, അപ്ഡേറ്റുകളിലായാലും, അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തികളുടെ കമന്‍റുകളിലായാലും കൂടുതല്‍ ലളിതമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുക. സാഹിത്യം കലര്‍ത്തിയുള്ള ചില വാചങ്ങള്‍ മനസ്സിലാക്കിയെടുക്കാനുള്ള കഴിവ് എല്ലാവര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ‘വാക്‍ചാതുരി’ തെളിയിക്കാന്‍ പോസ്റ്റുകള്‍ ഒരുപാട് വേറെ കിടക്കുന്നു.‘’
ഇതും കുറച്ചുകൂടി വ്യക്തമാക്കുമല്ലോ :)
‘’ചെറുത് വിഷയത്തിലേക്ക് വന്നിട്ടില്ലെന്നറിയാം,
ഒറ്റ വരവോടെ അവസാനിപ്പിക്കാനുള്ളതല്ല ഇതെന്നുള്ളത്കൊണ്ട്. ആദ്യവരവില്‍ വന്നപ്പോള്‍ പറയണമെന്ന് തോന്നിയത് പറഞ്ഞെന്ന് മാത്രം. ഇവ്ടൊക്കെ തന്നെ കൂടെ കാണും.‘’
വളരെ സന്തോഷം :)
മെയില്‍ ശ്രദ്ദിക്കുക,, ഫോളോ ചെയ്യുന്നവര്‍ ഡാഷ് ബോര്‍ഡ് ശ്രദ്ദിക്കുക ഇതൊക്കെയാണ് സാധാരണ കമ്യുണിക്കേഷന്റെ മാര്‍ഗങ്ങളായി മനസിലാക്കുന്നത്. ഇതില്‍ നിന്ന് മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അഭിപ്രായപ്പെടുക.
ഇതൊരു തുടക്കമാണ്. പെര്‍ഫെക്ഷന്‍ അവകാശപ്പെടുന്നില്ല. പോരായമകള്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ അഭിപ്രായപ്പെടുക.
ലിപിയുടെ ബ്ലോഗ് വഴി ഇവിടെ എത്തി.
ReplyDeleteഇത് വരെയുള്ള up dates ഒക്കെ ഒന്നോടിച്ചു വായിച്ചു.
സ്ത്രീകള്‍ക്ക് നേരെയുണ്ടായിട്ടുള്ള പല പീഡനക്കേസുകളിലും തലപ്പത്ത് ഒരു മുതിര്‍ന്ന സ്ത്രീയെയാണ് നമ്മള്‍ കണ്ടത്.എങ്ങിനെ ഇത് സംഭവിക്കുന്നു?
അതേ പോലെ പ്രതികളില്‍ പലരും വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലയിലുള്ളവരും.
നല്ലത് കാണാത്ത,നല്ലത് കേള്‍ക്കാത്ത അവരുടെ കണ്ണും ചെവിയും ഒക്കെ ഒരു ബ്ലോഗ് കൂട്ടായ്മ കൊണ്ടെങ്കിലും തുറന്നെങ്കില്‍ അതില്‍പ്പരം സന്തോഷം വേറെന്തുണ്ട്..
ഭാവുകങ്ങള്‍.
"Nallathayi theeranam nalathe keralam" ennagrahikkunna orukoottam blogers , nalloru abhiprayam, ella vidha aasamasakalum nerunnu....,
ReplyDelete"Nallathayi theeranam nalathe keralam" ennagrahikkunna orukoottam blogers , nalloru abhiprayam, ella vidha aasamasakalum nerunnu....,
ReplyDeleteThis comment has been removed by the author.
ReplyDeleteഎത്രത്തോളം ഈ സംരംഭത്തിനു ഞാൻ സഹായകരമാവുമെന്നെനിക്കറിയില്ല. എങ്കിലും ആഗ്രഹം കൊണ്ടു ഞാനും കൂടെ വരുന്നു.
ReplyDeleteവളരെ ശ്രദ്ധിച്ച് വഴിതെറ്റാതെ - ഏതു സമയത്തും സമൃദ്ധമായി കല്ലിട്ടു ഇളക്കാൻ ആൾക്കാരുണ്ടാവുന്ന വിഷയമാണിത്. അതല്ലാതെയുള്ള ആത്മാക്കളെ ധാരാളമായി കിട്ടിയാൽ രക്ഷപ്പെട്ടു. ഉപരിപ്ലവമായ ഒരു ഉത്ബോധനവും അഹങ്കാരം കൊണ്ടും സങ്കുചിത്വം കൊണ്ടും ഇടുങ്ങിയ മനുഷ്യമനസ്സുകളിൽ ഒരു മാറ്റവും ഉണ്ടാക്കുകയില്ല. വേരു കണ്ടെത്തി വളം വ്യ്ക്കണമെങ്കിൽ, അതാവും ഏറ്റവും വലിയ പ്രൊജക്റ്റ്.. ആത്മാർത്ഥതയും ശുദ്ധമായ അറിവും ഉള്ള നല്ല സുഹൃത്തുക്കളെ ധാരാളമായി ലഭിക്കുകയും ഒത്തു നിന്നു പണിയുകയും വേണ്ടിവരും.
വിദ്യയുണ്ട് മനുഷ്യർക്ക്. അതുകൊണ്ടു വേണ്ട ശരിയായ അഭ്യാസമാണില്ലാത്തത്. വായനയില്ല. ഒരു സമൂഹം തുലഞ്ഞു പോകാതിരിക്കണമെങ്കിൽ അത്യാവശ്യമാണു വായനാശീലം എന്നാണെന്റെ വിശ്വാസം. ഗ്രാമങ്ങളിൽ വായനശാലകളിൽ ക്യൂ നിന്ന് മനുഷ്യർ പുസ്തകമെടുത്തു വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്.
ഏറ്റവും അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യം വിക്റ്റിം ആവുന്നവർക്കു ചെയ്തുകൊടുക്കേണ്ട സപ്പോർട്ടാണെന്നു തോന്നുന്നു. അവരുടെ ധൈര്യം തകർന്നു പോകാതെ കുറഞ്ഞ പക്ഷം പൊരുതാൻ തയ്യാറാവുന്നവർക്കു അത്യാവശ്യമായി ചെയ്തു കൊടുക്കേണ്ട സപ്പോർട്ട്.
ആഗ്രഹങ്ങൾ ചാടിപ്പുറപ്പെട്ടു വരികയാണ്. ഇതൊക്കെ പറയേണ്ട സമയമായില്ലായിരിക്കും. നോക്കാം നമുക്ക്. ഏതൊക്കെ ദിശകളിൽ നീങ്ങാൻ സാധിക്കും എന്ന്. സ്നേഹപൂർവ്വം.
ഹഹ, അപ്പൊ പറഞ്ഞതൊന്നും ക്ലിയറായിട്ടില്ലെന്ന് സാരം.
ReplyDeleteമൂന്ന്‍ അപ്‌ഡേറ്റുകളും അതിലെ കമന്‍റുകളും വായിച്ച് വന്നപ്പൊ തോന്നിയതായിരുന്നു ആദ്യം പറഞ്ഞത്. അതിനി വിട്ടേര്. 15ന് ലോഞ്ചീയാനുള്ളോരു സൈറ്റിലേക്കുള്ള ലിങ്കില്‍ എപ്പോഴോ വഴിതെറ്റി ചെന്നെത്തിയിരുന്നു. പിന്നെ കുറേ നോക്കിയിട്ടും അത് കണ്ടില്ല.