വിപ്ലവ പ്രസ്ഥാവനകളുടെ വിലയില്ലായ്മ



വിവാഹവും മതവും സ്വകാര്യങ്ങളാണ്  എന്നുള്ളത്   അടുത്ത കാലത്തൊന്നും  ദൈവത്തിന്റെ സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടുകയില്ല. അതായത് ഒരു വ്യക്തി, ആരെ വിവാഹം കഴിക്കണമെന്നും,   മതത്തെ എവിടെ നിർത്തണമെന്നും  തീരുമാനിക്കുന്നത്  ആവ്യക്തിയുടെ സ്വയം തീരുമാനങ്ങളായി  അവിടെ ൯൯ ശതമാനവും അംഗീകരിക്കില്ല,   

അതായത് വിവാഹം സമൂഹത്തിന്റെ മൈക്രൊരുപമായ  കുടുംബത്തിന്റെയും, മതത്തിന്റെയും, ജാതിയുടെയും ചട്ടകൂട്ടുകളിൽ  നിന്നേ തീരുമാനിക്കപ്പെടാവൂ, നിലനിർത്താനാകൂ.


ഇതൊക്കെ അറിയാതെയാണോ, ചിന്താ ജെറോമിനെ പോലെയുള്ള യുവ രാഷ്ട്ര്രിയ വിപ്ലവക്കാർ,  അതിനെതിരായ രീതിയിൽ പ്രസ്ഥാവനകൾ ഇറക്കുന്നത് . മറ്റുള്ളവരുടെ മതവിശ്വാസത്തെ നിരുപണ  വിധേയമാക്കുകയും തനിക്കു തൻറെ/ മമ്മി-ഡാഡിയുടെ മതബോധനങ്ങളനുസരിച്ച് വിവാഹം കഴിക്കാമെന്നും പറയുന്നതിൽ എന്തു വിപ്ലവം , എന്താദർശം.


പിന്നെ വിപ്ലവ പ്രസംഗങ്ങൾ അങ്ങനെ നടക്കും, അതു വഴി പ്രശസ്ഥി  കിട്ടും, അന്നത്തിനുള്ള വകകിട്ടും എന്നു വിചാരിച്ച് പറയുന്നതൊക്കെ ചെയ്യണമെന്നുണ്ടോ എന്നുള്ളതു  കേരളത്തിലെ രാഷ്ട്രരിയക്കാരുടെ നിലയാണല്ലോ.

അതായത്, ഒരു യുവ രാഷ്ടിയക്കാരിയുടെ പ്രസ്ഥാവന  മതമൗലിക  ജിർണ്ണത നില നിൽക്കുന്ന ഒരു രാജ്യത്ത്, അവരുടെ വിപ്ലവചിന്തയുടെ  ഉരകല്ലായി എടുക്കുന്നതിൽ എന്താണ് നീതി?

ഇതെഴുതുമ്പോൾ, ഞാൻ പണ്ട് സൗത്താഫ്രിക്കയിലെ ഒരു രാഷ്ട്രീയ നേതാവിനകുറിച്ചെഴുതിയ ഒരു പോസ്റ്റ്  ഓർമ്മയിൽ വരുന്നു. What is Our Skin Colour Logic  അത്  കേരളത്തിലെയും സൗത്താഫ്രിക്കയിലെയും വർണ -വർഗ പശ്ചാത്തലത്തിൽ എഴുതിയ ഒരു പോസ്റ്റായിരുന്നു.

മുസി മയമാനെ  ഒരു കറുത്ത വർഗക്കാരനാണ്. വിവാഹം കഴിച്ചു ജിവിക്കുന്നത്  ഒരു വെള്ളക്കാരിയുമായി. മതവും വിവാഹവും ഇവിടെ സ്വകാര്യതകളാകയാൽ, ആരെ അല്ലെങ്കിൽ, ഏതു മതത്തിലോ വർഗത്തിലോ ഉള്ളവരെ  ഒരാൾ വിവാഹം കഴിക്കുന്നു എന്നുള്ളത്  അയാളുടെ/ അവരുടെ സ്വന്തം തീരുമാനമാണ്. അതു തൻ്റെ രാഷ്ടിയ വിപ്ലവ മേന്മകളായി എടുത്തു പറയേണ്ട കാര്യമില്ല. എന്നു തന്നെയുമല്ല, ഒരു വ്യക്തിക്കങ്ങനെ ഒരു പ്രസ്ഥാവനയിറക്കി നേരിടാൻ കഴിയുന്നതൊന്നുമല്ല, മത വ്യവസ്ഥകളെ. അതത്രക്കു ജീർണ്ണവും സങ്കിർണവുമാണ്.  അതു മനസിലായിട്ടും കേരളത്തിലെ വിപ്ലവരാഷ്ട്രീയ നേതാക്കൾ എന്തിനാണാവോ ഈ വേഷം കെട്ടിന് പോകുന്നത് .


.
https://weddingsandmarriages.blogspot.in/2015/04/how-easy-to-recognise-persons-race.html

http://www.azhimukham.com/chintha-jeroms-matrimonial-advertisement/

http://www.azhimukham.com/sindhu-joy-about-marriage/

Comments

  1. ചുടുചോർ വാരിയ്ക്കാൻ ആരെങ്കിലും വേണ്ടേ ടീച്ചറേ???

    ReplyDelete

Post a Comment

Popular posts from this blog

ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി

‘ദേവദാസികള്‍‘ വേശ്യകളാണോ