Thasni Banu interview by N.P.Chandrasekharan (അന്യോന്യം PEOPLE)

തസ്നി ബാനുവിന്റെ ഇമേജെറി

സ്ത്രീയെ ആശ്രയ അല്ലെങ്കില്‍ ഡിപ്പെന്‍ഡെന്‍ഡ് റോളില്‍ രൂപ്പടുത്തുകയാണ്  എല്ലാ മത സംസക്കാരങ്ങളും ചെയ്തിരുന്നത്.  അതു മനപൂര്‍വമായിരുന്നു താനും. കാരണം, ഇമേജുകളുടെ രൂപത്തില്‍ മനസിലേക്കു കടക്കുന്ന ആശയങ്ങല്‍ക്ക് വാക്കുകളേക്കാല്‍ പ്രേരണശക്തി ഉണ്ട്. അതാണല്ലോ ദൃശ്യമാദ്ധ്യമങ്ങളുടെ പ്രാധാന്യം.

സ്ത്രീ പാമ്പായും അഥവാ പാമ്പു കൊടുത്ത കനി സ്വീകരിച്ച് പുരുഷനെ വഴിതെറ്റിച്ചവളായും  ക്രിസ്തീയ മത രൂപകല്‍പ്പനകള്‍ ഉണ്ടായപോള്‍,  സ്ത്രീ പൊതുലോകത്തു മറഞ്ഞുനില്‍ക്കേണ്ടവളാണ് എന്നതു ഇസ്ല്ലാം മതത്തിനു രൂപകല്പന മാത്രമല്ല ഒരു ജീവിതരീതി കൂടിയാണ്.  ശിവന്റെ തലയിലെ ഗംഗയായി ഹിന്ദുത്വ ഇമേജുകളീല്‍ സ്ത്രീ വരുമ്പോള്‍ ബുദ്ധമത വ്യവസ്ഥയില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി സ്ത്ര-പുരുഷ ഇമേജെറികള്‍ പുരാതന ചൈനീസ് യിന്‍-യാങ് ചിന്തകളുമായി സാമ്യമുള്ളവയായിരുന്നു.

 ഈ പശ്ചാത്തലത്തിലാണ് ആധുനിക ലോകത്തെ സ്ത്രീപുരുഷ ഇമേജുകളുടെ പ്രാധാന്യം മനസിലാക്കേണ്ടത്.   പൊതു സ്ഥലങ്ങളീല്‍ മുന്‍പുള്ളരീതികള്‍ക്കു വിപരീതമായി സ്ത്രീകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് പുരുഷന്റെ മനസിലെ വ്യവസ്ഥാപിത ഇമേജുകളുമായി ചേരാതെ വരുന്നു. അവര്‍ പ്രകോപിതറാകുന്നു, പ്രതികരികുന്നു. ആ പ്രതികരണത്തില്‍ സ്ത്രീ ഭയപെടുന്നു, ഓടിയൊളിക്കുന്നു, കരയുന്നു, വിലവിളിക്കുന്നു. (സിനിമ സൃഷ്ടിക്കുന്ന ഇമേജുകള്‍). ഇനിയൊരിക്കലും ഇങ്ങനെയുള്ള അവസ്ഥയില്‍ സ്വയം എത്തിപ്പെടാതിരിക്കാന്‍ മനപൂര്‍വം മുങ്കരുതലുകള്‍ എടുക്കുന്നു.

 എന്നാല്‍ തസ്നി അങ്ങനെയല്ല. അവര്‍ ഓടിയൊളിക്കുന്നില്ല. ഇന്റെര്‍വൂവില്‍ പറയുന്നതു പോലെ ഇതേ അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ളവരാരും പോലീല്‍ കേസിനു പോവാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ അവര്‍ അതിനു തയ്യാറാകുന്നു.  അതു കൊണ്ട്  ഈ ഇന്റെര്‍വൂവിലൂടെ അവര്‍ നല്‍കുന്നതൊരു പുതിയ ഇമേജെറിയാണ്.  മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ശ്രദ്ധിക്കന്‍ കഴിയാത്ത ആശയങ്ങള്‍ അവര്‍ ചോദ്യങ്ങളായും ഉത്തരങ്ങളായും പുതിയ ഇമേജെറികളായി അവതരിപ്പിക്കുന്നുണ്ട്.  അവ നമ്മുടെ മനസിലുള്ള പഴയ ഇമേജെറികളെ തൂത്തെറിയാന്‍ സഹായിക്കേണ്ടിയിരിക്കുന്നു.

അടുത്തകാലത്ത് ആക്രമണവിധേയാ‍രായി ഒ. കെ. ഇന്ദുവും, സൌമ്യയും ഇന്നു ജീവിച്ചിരിപ്പില്ലല്ലോ നമ്മോട് അവരുടെ അനുഭവങ്ങള്‍ പറയാന്‍. ജീവിച്ചിരിക്കുന്നതു തസ്നി മാത്രമാണ്. അവരുടെ ശബ്ദം കേള്‍ക്കു, എന്നിട്ടു നിങ്ങള്‍ ചിന്തിക്കൂ.
 കടപ്പാട് പീപ്പിള്‍.




Comments

  1. പൊതു സ്ഥലങ്ങളീല്‍ മുന്‍പുള്ളരീതികള്‍ക്കു വിപരീതമായി സ്ത്രീകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് പുരുഷന്റെ മനസിലെ വ്യവസ്ഥാപിത ഇമേജുകളുമായി ചേരാതെ വരുന്നു. അവര്‍ പ്രകോപിതറാകുന്നു, പ്രതികരികുന്നു. ആ പ്രതികരണത്തില്‍ സ്ത്രീ ഭയപെടുന്നു, ഓടിയൊളിക്കുന്നു, കരയുന്നു, വിലവിളിക്കുന്നു. (സിനിമ സൃഷ്ടിക്കുന്ന ഇമേജുകള്‍). ഇനിയൊരിക്കലും ഇങ്ങനെയുള്ള അവസ്ഥയില്‍ സ്വയം എത്തിപ്പെടാതിരിക്കാന്‍ മനപൂര്‍വം മുങ്കരുതലുകള്‍ എടുക്കുന്നു.

    ReplyDelete
  2. വിനയയുടെ ലോകത്തിൽ വിനയ ഒരിക്കൽ എഴുതിയതുപോലെ ഈ പട്ടികൾ കടിക്കാതിരിക്കാൻ നമ്മൾ സ്തീകളെ എന്നും കെട്ടിയിടുന്നു! സ്ത്രീകളുടെ വിഷയം വരുമ്പോൾ മാത്രം പട്ടിയെയാണു കെട്ടിയിടേണ്ടതെന്ന കാര്യം സമൂഹം സൌകര്യം പോലെ മറക്കും! ആരും ഇതു കണ്ടില്ലേ. അല്ല, ഞാനും ഇപ്പോഴാണു കാണുന്നത്. ആ പെൺകുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ. കേരളത്തിലെ മുഴുവൻ പെൺകുട്ടികൾക്കും വേണ്ടി കുരിശെടുത്ത് എണീറ്റുനിൽക്കാൻ ശ്രമിക്കുന്നതിന്..

    ReplyDelete

Post a Comment

Popular posts from this blog

ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി

‘ദേവദാസികള്‍‘ വേശ്യകളാണോ