mk top 2012

Sunday, June 26, 2011

കേരളം- ആണ്‍-പെണ്‍ ബന്ധങ്ങള്‍

മുന്‍പെഴുതിയ പോസ്റ്റിന്റെ തുടര്‍ച്ച
 വ്യവസ്ഥാപിത മതങ്ങള്‍ ഉണ്ടാകുന്നത് ഏതാണ്ട് ബി.സി. മൂന്നാം ന്നൂറ്റാണ്ടിനു ശേഷമാകാനാണ് സദ്ധ്യത എന്നു പറഞ്ഞിരുന്നുവല്ലോ.    ക്രിസ്ത്യാനിറ്റിയും, ബ്രാഹ്മണമതവും, ഇസ്ലാമും ഇതിനപവാ‍ദമല്ല. എല്ലാ സംസ്കാരങ്ങളിലും സ്ത്രീയുടെ ജീവിതത്തിന് മതങ്ങള്‍ക്കു  മുന്‍പും പിന്‍പും എന്ന റ്റണ്ട് അവസ്ഥകളുണ്ട്. ഇന്ത്യന്‍ സ്ത്രീയുടെ ഈ രണ്ട അവസ്ഥകളെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്. 


ബ്രാഹ്മണമതങ്ങളുടെ ആവിഷ്കാരങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ സ്ത്രീപുരുഷ സ്വതന്ത്ര്യം ഒരു യഥര്‍ഥ്യമായിരുന്നു. അന്നു നിലവിലിരുന്ന ബുദ്ധമതത്തില്‍ സ്ത്രീകള്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം വഹിച്ചിരുന്നു. അന്ന് ബുദ്ധ സന്യാസികളോടൊപ്പം സന്യാസിനികളും ഉണ്ടായിരുന്നു. അവര്‍   ദേവദാസികള്‍ എന്നായിരുന്നു  അറിയപ്പെട്ടത്. അവര്‍ക്കു കാലക്രമത്തില്‍ വന്ന മാറ്റത്തിലുടെ ഇന്ത്യന്‍ സ്ത്രീക്കു വന്ന അവസ്ഥാന്തരങ്ങളെക്കുറിച്ചു മനസിലാക്കാന്‍ കഴിയും. 

ദേവദാസികള്‍ ആരായിരുന്നു അവര്‍ക്കെന്തു സംഭവിച്ചു?


ദേവദാസി ചരിത്രത്തിന്റെ ഏടുകള്‍ തിരയുന്ന ഡോ. കെ. ജെംനദാസ് അഭിപ്രായപ്പെടുന്നത് അവര്‍‍ ഒരു കാലത്തു ബുദ്ധഭിക്ഷുകികളായിരുന്നു എന്നാണ്. അനേകം ആധാരങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം തയ്യാറാക്കിയ, 'Devadasis Were Degraded Budhist Nuns' എന്ന പഠനത്തില്‍, ദേവദാസി സമ്പ്രദായത്തിന്റെ അനേകം ശോചനീയമായ അവസ്ഥകളേക്കുറിച്ചുള്ള വേളിപ്പെടുത്തലുകളുണ്ട്.

ആ വെളിപ്പെടുത്തലുകളെ ഒരു പ്രധാന ആധാരമാക്കിക്കൊണ്ട്, ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തേക്കുറിച്ച് ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ താഴെപ്പറ്യുന്നവയാണ്

1 ബുദ്ധമതം പ്രചാരത്തിലിരുന്ന കാലത്ത് പെണ്‍കുട്ടികളെ ബുദ്ധഭിക്ഷുകികളാക്കുക എന്നൊരു സമ്പ്രദായം നിലനിന്നിരുന്നതായി കാണാം. അക്കാലത്തു സ്ത്രീകള്‍ക്കു സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും ഉണ്ടായിരുന്നു. അന്ന് ഉപനയന അവകാശം സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. എല്ലാ അറിവുകളും നേടിക്കഴിഞ്ഞ രണ്ടാം ജന്മമാണല്ലോ ഉപനയനം. ഇന്ത്യന്‍ മതങ്ങളിലും വേദ-ശാസ്ത്രങ്ങളിലുമുള്ള പാണ്ഡിത്യം കൂടാതെ സ്ത്രൈണകലകളായ, നൃത്തം, സംഗീതം, ചിത്രമെഴുത്ത് ഇവയൊക്കെ വികസിപ്പിയ്ക്കുകയും അവരുടെ ചുമതലയില്‍ നടന്നിരുന്നു.

2. ബുദ്ധ മതത്തിനു ശേഷം ഉടലെടുത്ത ബ്രാഹ്മണമതം (ഇതാണ് ഇന്നു ഹിന്ദുത്വ മതം എന്നറിയപ്പെടുന്നത്), മനുവിന്റെ സംഹിത പ്രകാരം സ്തീകളുടെ ഉപനയനം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ അനേക അവകാശങ്ങള്‍‍ ഇല്ലാതാക്കി (500-1800AD). കൂടാതെ പെണ്‍കുട്ടികള്‍ക്കു ശൈശവവിവാഹം ഏര്‍പ്പെടുത്തി. വിധവകളുടെ പുനര്‍വിവാഹം നിരോധിക്കുകയും, സ്ത്രീകള്‍ക്കു പര്‍ദസമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തു. ചാതുര്‍വര്‍ണ്യ ഇടപെടലുകളോടെ സ്ത്രീകളെ ‘ശൂദ്രര്‍ക്കു‘ തുല്യരായി തരം താഴ്ത്തി. വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും, വേദകര്‍മ്മങ്ങളില്‍ നിന്നും അവര്‍ക്കു വിലക്കുകളും കല്‍പ്പിച്ചു.
പുരാണങ്ങള്‍ എഴുതിയതും ജനകീയമാക്കിയതും ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെയാണ് എന്നനുമാനിയ്ക്കാം. പുരാണ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ നിരത്തി ഉത്തമസ്ത്രീകള്‍ എങ്ങനെയായിരിയ്ക്കണം എന്നു സ്ത്രീകളില്‍ മിഥ്യാധാരണകള്‍ വളര്‍ത്തുക വഴി അവര്‍ യുക്തിചിന്ത വെടിഞ്ഞ് ഭ്രാന്തമായ ഭക്തിയിലേക്ക് ആനയിക്കപ്പെട്ടു. ഇതോടെ ദിനം പ്രതി ക്ഷേത്രസന്ദര്‍ശകരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതില്‍ നിന്നു പതിന്മടങ്ങു വര്‍ദ്ധിയ്ക്കാന്‍ തുടങ്ങി. അമ്പല ദൈവങ്ങളെ സന്ദര്‍ശിച്ചു പ്രസാദിപ്പിച്ചു കിട്ടുന്ന ‘പുണ്യം ’ ഒരു സ്ത്രീഗുണമായി കൊട്ടിഘോഷിക്കപ്പെട്ടതോടെ അവരില്‍ അന്നുവരെ ഉണ്ടായിരുന്ന യധാര്‍ഥ ഗുണങ്ങള്‍ക്കും മേന്മകള്‍ക്കും വിലയില്ലാതായി.
"Thus the very women whom religion had once considered as outcastes, were also the most faithful custodians of its spirit and traditions (1973: 176)" [Jagan Shankar, p. 9]

സ്ത്രീകളെ ഇത്തരം ഭക്തിഭ്രമത്തിലേക്കു തരം താഴ്ത്തിയ കലത്തിലെവിടെയോ ആണ് ദേവദാസികള്‍ക്ക് ദൈവപ്രതിപുരുഷനനെന്നവകാശപ്പെട്ട ബ്രാഹ്മണന്റെ ലൈംഗികദാസിയായി മാറേണ്ടിയും വന്നു.

ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് ഇന്നു ദ്രാവിഡസംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന തെക്കെ ഇന്‍ഡ്യയിലാണ്. എന്നാല്‍ ഇതില്‍ നിന്നും ഇതൊരു ദ്രാവിഡസംസ്കാരമായി കണക്കാക്കുന്നതു ശരിയല്ല. കാരണം ദ്രാവിഡസംസ്കാരത്തിന്റെ ആദി സംസ്കാരമായ സിന്ധു നാഗരികതയുടെ കാലഘട്ടത്തില്‍ ദേവദാസിസംസ്കാരം നിലനിന്നിരുന്നില്ല.

ദേവദാസി സംകാരത്തെ ഒരു വേശ്യാ സംസ്കാരമായി കരുതുന്നവരുണ്ട്. എന്നാല്‍ അതു ശരിയല്ല.  ബുദ്ധമതത്തിന്റെ അധ;പ്പതനത്തൊടെ ഭൂരിഭാഗം ബുദ്ധ സന്യാസികളും ദേവദാസികളും രാജ്യം വിട്ടു പോയി എന്നു കരുതപ്പെടുന്നു. രക്ഷപ്പെടാന്‍ കഴിയാഞ്ഞവര്‍ ബുദ്ധക്ഷേത്രങ്ങളില്‍  പൂജാരികളായി അവതരിച്ച ബ്രാഹ്മണരുടെ അധീനതയില്‍ അകപ്പെട്ടു. ആദികാലങ്ങളില്‍ അമ്പലദൈവങ്ങള്‍ക്കു ഭക്ഷണം കൊടുക്കുക, അവകള്‍‍ക്കു മുന്‍പില്‍‍ നൃത്തം ചെയ്യുക തുടങ്ങിയ പണികളില്‍‍ അവര്‍ ഏര്‍പ്പെട്ടു.

ക്രമേണ ബ്രാഹ്മണമതം അതിന്റെ ക്ഷേത്രവ്യവസ്ഥകളിലൂടെ വിപുലമാകാന്‍ തുടങ്ങി. അതോടെ ദേവദാസികളുടെ എണ്ണവും വിപുലമാക്കേണ്ടി വരുകയും അതിലേക്ക് പുതിയ രീതികള്‍ ആവിഷ്ക്കരിക്കേണ്ടതായും വന്നു. ബ്രാ‍ഹ്മണമതം ബുദ്ധമതാചാരങ്ങളെ സ്വന്തം ആശയങ്ങള്‍ക്കനുസരിച്ചു വളച്ചൊടിച്ചു വികൃതമാക്കിയായിരുന്നു തുടര്‍ന്നുപോന്നത് എന്നുള്ളത് ഇന്നെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണല്ലോ?

ദേവദാസികളെ ക്ഷേത്രത്തിലേക്കു കൊടുക്കുന്ന ബുദ്ധമതാചാരത്തേയും അവര്‍ മാറ്റിമറിച്ചു. പെണ്‍കുട്ടികളെ സന്യാസികളാക്കുന്നതിനു പകരം ദൈവത്തിന്റെ ഭാ‍ര്യമാരാക്കി. അതിനു പകരമായി അവര്‍ക്കും കുടുംബങ്ങള്‍ക്കും ദൈവപ്രീതിയും പുണ്യവും കിട്ടുമെന്നു പ്രചരിപ്പിച്ചു. പെണ്‍കുട്ടികളെ ദൈവത്തിനു വിവാഹം കഴിച്ചു കൊടുക്കുന്നത് ‘അര്‍പ്പണം‘ എന്ന ആചാരമാക്കി. ഇത്തരം അര്‍പ്പണങ്ങള്‍ക്കായി വലിയ അഘോഷങ്ങള്‍ ഒരുക്കപ്പെട്ടു. ദേവദാസികളുടെ സ്വന്തമായ ദേവതകളും (യെല്ലമ്മ) ആരാധനക്കുട്ടായ്മകളും ഉണ്ടാക്കി. എല്ലാത്തിനും ഉപോല്‍‍ബലകമായി കെട്ടുകഥകളും മിനഞ്ഞെടുത്തു.
ആര്‍ഭാടപൂര്‍വമായ അര്‍പ്പണങ്ങള്‍ക്കു ഭാരിച്ച ചിലവുകള്‍ വേണ്ടിവന്നു. ആ ചിലവുകള്‍ നടത്തുന്ന ആളിനായിരുന്നു പ്രധാനമായും ദേവദാസിയിലുള്ള ലൈംഗികാവകാശം. എന്നാല്‍ അമ്പല പ്രതിമയുമായുള്ള വിവാഹം കഴിയുന്ന ആദ്യരാത്രി‍ അവള്‍ പൂജാരിയുടെ കൂടെ ചിലവഴിച്ചു.

ദൈവവിവാഹത്തോടോപ്പം ഓരോ ദേവദാസിയും ചില പ്രതിജ്ഞകള്‍ എടുക്കേണ്ടത് ആവശ്യമായിരുന്നു: അവള്‍‍ക്കിനി ഒരു വിവാഹജീവിതത്തിനുള്ള അവകാ‍ശമില്ലെന്നും, ആഴ്ചയില്‍ വെള്ളിയാഴ്ച്ചയും ചൊവ്വാഴ്ചയും നിരാഹാരമിരിയ്ക്കാമെന്നും അന്നേദിവസം നാട്ടുതെരുവില്‍ ഭിക്ഷയെടുക്കാമെന്നും മറ്റും.
പക്ഷെ സ്വന്തമായി ഭര്‍ത്താവില്ലെങ്കിലും അവള്‍ ഗ്രാമത്തിലുള്ളവരുടെ മുഴുവന്‍ ഭാര്യയായി, അവള്‍ക്കു മക്കളുണ്ടായി, പക്ഷെ ജന്മം നല്‍കിയ പുരുഷന്റെ പേരോ സ്വത്തോ ആ മക്കള്‍ക്കു വിലക്കപ്പെട്ടിരുന്നു.
അഴകും ആരോഗ്യവും കുറയുന്നതോടെ, അവര്‍ക്കു ജീവസന്ധാരണത്തിനു വേണ്ടി ഭിക്ഷയെടുക്കേണ്ടി വരുക സാധാരണമായിരുന്നു. ചിലര്‍ പട്ടണങ്ങളിലെ വേശ്യാസദനങ്ങളിലേക്കു രക്ഷപെടുന്നതു പതിവാക്കി.പക്ഷെ എവിടെപ്പോയാലും ജീവിതത്തിന്റെ അന്ത്യ നാളുകളില്‍, ലൈംഗികരോഗങ്ങള്‍ക്കടിമപ്പെട്ട്, വെറുക്കപ്പെട്ട്, ഏകാന്തതകളുടെ തടവുകാരികളായി പൊലിഞ്ഞു തീരുക അവരുടെ ഗതിയായിരുന്നു.. 

അധ:കൃതരെന്നു മുദ്രകുത്തിയവരുടെ കുടുംബങ്ങളില്‍ നിന്നു മാത്രമായിരുന്നു ആ പെണ്‍കുട്ടികള്‍ ദേവദാസികളായി അര്‍പ്പിയ്ക്കപ്പെട്ടിരുന്നത് എന്നുള്ളതു മറ്റൊരു പ്രധാന വിഷയമാണ്. ആ കാലഘട്ടത്തിന്റെ മതപര, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ചു മനസിലാക്കുവാന്‍ ഇതു ധാരാളം ഉപകരിയ്ക്കും.

ദ്രാവിഡ സംസ്ഥാനങ്ങളിലാണ് ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് എന്നു മുന്‍പേ പറഞ്ഞിരുന്നുവല്ലോ. അതിനു കാരണമായി കാണുന്നത്, ആറാം നൂറ്റാണ്ടിനു ശേഷം, ആ സംസ്ഥാനങ്ങളില്‍ പ്രബലമായി തീര്‍ന്ന ബ്രാഹ്മണസാന്നിദ്ധ്യവും, രാജഭരണവും, എല്ലാത്തിനുമുപരി അവിടെ വര്‍ദ്ധിച്ചു വന്ന ബ്രാഹ്മണ ക്ഷേത്രങ്ങളുമാണ്. (അവിടെ ബ്രാഹ്മണക്ഷേത്രങ്ങളായി മാറിയ പല ക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്നുള്ളതിനു ശക്തമായ തെളിവുകള്‍ ഇന്നുണ്ട്)
ഒരു തമിഴ് ലിഖിതമനുസരിച്ച് AD 1004ല്‍ തഞ്ചാവൂരില്‍ മാത്രമായി 400ഉം, ബ്രഹന്ദേശ്വര ക്ഷേത്രത്തില്‍ 450ഉം, കാശി സോമനാഥക്ഷേത്രത്തില്‍ 500ഉം ദേവദാസികള്‍ ഉണ്ടായിരുന്നു. 

1139ലെ ഒരു ലിഖിതമനുസരിച്ച് അന്ധ്രയിലെ നാഗേശ്വരരാവു ക്ഷേത്രത്തില്‍ എട്ടു വയസു തൊട്ടുള്ള ദേവദാസികള്‍ ഉണ്ടായിരുന്നു. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ ദേവദാസികള്‍ അറിയപ്പെട്ടിരുന്നത് ‘മഹാരികള്‍’ എന്നായിരുന്നു. (മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ‘അധ:കൃത വര്‍ഗമായിരുന്നു മഹാര്‍).

കേരളത്തിലും ദേവദാസികള്‍ ‘മഹാരികള്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്നു പറയുന്നു. ഗുജറാത്തിലെ 4000 ക്ഷേത്രങ്ങളിലായി 20 000 ദേവദാസികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതായി അറിയുന്നു.
കൃഷ്ണ ക്ഷേത്രത്തിലെ സുരലോക സുന്ദരികളായ ദേവദാസികളേക്കുറിച്ചും വിവരങ്ങളുണ്ട്. പ്രേമാവതാര‍മായ കൃഷ്ണനും ദേവദാസികളും തമ്മിലുള്ള ബന്ധത്തെ മിസ്റ്റിക് ഭക്തിയുടെ പ്രേമരാഗലയത്തില്‍ ചുറ്റിത്തിരിച്ച് ആത്മീയതലത്തിലേക്കുയര്‍ത്തിയാണല്ലോ ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ ‍ സംസ്കാര-സാഹിത്യ കൃതികളെല്ലാം അവയുടെ നിലനില്‍പു സാദ്ധ്യമാക്കിയതു തന്നെ. വൃന്ദാവനത്തിലെ കൌമാരസഖികള്‍ക്കെല്ലാം ഒരുപോലെ കമിതാവായിരുന്ന കൌമാരകൃഷ്ണന്‍, പതിനായിരത്തെട്ടു ഭാര്യമാര്‍ക്കും ഒരു പോലെ ഭര്‍ത്താവായ ഭഗവാന്‍ കൃഷ്ണന്‍, ഇനി അങ്ങോട്ടു കടന്നിരുന്നെങ്കില്‍ ഭാരതനാരികള്‍ക്കെല്ലാം ഒരുപോലെ ഭര്‍ത്താവാകുമായിരുന്ന ദ്വാര‍കാ കൃഷ്ണന്‍, വാഹ്, വാഹ്, ഭാരതത്തിലെ പ്രേമകാണ്ഡത്തിന്റെ അടരുകളില്‍ എത്ര പ്രമാദമായാണ് കൃഷ്ണ-ദേവദാസീ സങ്കല്പം ഒരുക്കിയിട്ടിരിയ്ക്കുന്നത്.
കൃഷ്ണക്ഷേത്രത്തിലെ ദേവദാസികളെ ‘മുരളികള്‍’ എന്നായിരുന്നു വിളിച്ചിരുന്നത്.

കാലം മാറിയതോടൊപ്പം
കാലവും സമൂഹങ്ങളും മാറിയതോടൊപ്പം ദേവദാസി സമ്പ്രദായങ്ങള്‍ക്കും മാറ്റങ്ങള്‍ വന്നു.
വീരശൈവ പുരോഹിതരും, ബ്രാഹ്മണ പുരോഹിതരെപ്പോലെ ദേവദാസികളെ തങ്ങളുടെ ലൈംഗികാവശ്യത്തെലേക്കായി ഉപയോഗിക്കാന്‍ തുടങ്ങി. “At least during British times, Veera Shaivas did not lag behind the Brahmins and the kings in exploitation of these girls.“
രാജഭരണ വ്യവസ്ഥയില്‍ ദേവദാസികള്‍ രജാക്കന്മാരുടെ വരുമാനമാര്‍ഗമാകാന്‍ തുടങ്ങി. “The kings, however, make them a source of attraction to their subjects so that they may meet the expenditure of their armies out of the revenues derived therefrom..' (U.N Ghosal)
ക്രമേണ, ദേവദാസികളുടെ മേലുള്ള അവകാശത്തിനു വേണ്ടി രാജാക്കന്മാരും ബ്രാഹ്മണരും തമ്മില്‍ മത്സരം അരംഭിച്ചു. “Ultimately the conflict was resolved by an understanding and devadasis were branded on their chest with emblems of 'garuda' (eagle) and 'chakra' (discus) for kings and 'shankha' (conch) for brahmins. [Rajas: p. 2]“ആ മാറ്റങ്ങളുടെ മറ്റൊരു പരിണാമമായിരുന്നു ദേവദാസികളെ വേശ്യകളാക്കി രാജകൊട്ടാരങ്ങളിലേക്കു കൊണ്ടു പോയത്.

"At a later stage, devadasis were asked to serve the king as in the case of God, since the king was considered to be God on earth. In fact Kings sponsored this cult. Temple dancers along with their traditional ritual functions started rendering their services to royal palaces and assisting Kings in the art of politic. They were use in espionage activities against enemy Kings and Court dancer..”.
രാജാവിന്റെ അത്തരം തീരുമാനങ്ങള്‍ക്കു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി. രാജാവിന്റെ പ്രവൃത്തികള്‍ പ്രജകളും അനുകരിക്കാന്‍ തുടങ്ങി, പ്രത്യേകിച്ചു സമ്പന്നരും ആഢ്യന്മാരുമായ ഫ്യൂഡല്‍ പ്രഭുക്കള്‍.
"Kings started building temples and appointed devadasis to serve God in the temples and royal palaces. This development had a far reaching impact on popularization of the cult. Other lesser Kings, chieftains and feudals also emulated their superiors and started patronizing the cult. In rural areas feudals who possessed substantial land, exercised commandable authority over other socially and economically weaker sections of society. They were de facto owners of men and material of the region. The cult served as an instrument through which they could gain the accessibility to desirable low caste and poor women. The field experience supports that this cult is prevalent only among scheduled caste women who are subjugated and suppressed by upper caste members since time immemorial." [Jogan Shankar, p.157 ]

ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മതവിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി.
ഇന്നു ഭരണഘടനാപരമായി ഫ്യൂഡല്‍ വ്യവസ്ഥയും ദേവദാസി സമ്പ്രദായങ്ങളും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടിരിയ്ക്കുന്നു. നിയമപുസ്തകങ്ങള്‍ ദേവദാസിയെ സംരക്ഷിയ്ക്കാനുള്ള നിയമങ്ങള്‍ എഴുതിവച്ചു. പക്ഷെ....

ദേവദാസി സമ്പ്രദായം കേരളത്തിലെ സ്ത്രീ പുരുഷ് ബന്ധത്തെ അസ്വസ്തമാക്കിയ ഒരവസ്ഥയാണ്. അതു പോലെ വെറെ അവസ്ഥകളുണ്ട് കേരളത്തില്‍-

സഹസ്രാബ്ദങ്ങള്‍ നീണ്ടു നിന്ന ആ വികൃതവും, പൈശാചികവും അസ്വഭാവികവുമായ ആണ്‍-പെണ്‍ ബന്ധങ്ങള്‍ ഇന്നത്തെ മനുഷ്യന്റെ മനസാക്ഷിയില്‍ വരുത്തിവച്ചിരിക്കുന്ന ധാരണകളും അറിവുകളും മുറിവുകളുംഎന്തൊക്കെയായിരിക്കും? അവക്കു പരിഹാരം കാണാതെ അഥവാ അവയെ മനസിലാക്കാതെ, സ്ത്രീയും പുരുഷനും തമ്മിലുള്ള ഇന്നത്തെ സാമൂഹിക, മാനസിക, ലൈംഗീക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോ?

http://socyberty.com/issues/devadasis-dedicated-to-god-or-sold-to-prostitution/

9 comments:

 • This comment has been removed by the author.

  This comment has been removed by the author.

 • മാവേലികേരളം' സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.ഗൗരവപൂര്‍ണവും ആഴത്തിലുള്ളതുമായ വായനക്കുള്ള വിഭവങ്ങളൊരുക്കുന്ന ഈ ബ്ലോഗിന്റെ സന്ദര്‍ശകനാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു, ഒപ്പം എന്റെ 'നിലാവ്' സന്ദര്‍ശിച്ചതിലുള്ള നന്ദിയും.

 • MKERALAM says:
  June 27, 2011 at 4:16 AM

  മനോജ് കുമാര്‍

  നല്ല വാക്കുകള്‍ക്കു സന്തോഷം. എന്റെ ബ്ല്ലോഗു സന്ദര്‍ശിച്ചതിലും അഭിപ്രായം പങ്കു വച്ചതിലും അതിലും സന്തോഷം.

 • മൌഗ്ലി says:
  June 27, 2011 at 9:13 AM

  ഒരു നാല്‍പ്പതു അമ്പതു കൊല്ലം മുമ്പ് കേരളത്തില്‍ ഇങ്ങനൊന്നും അല്ലാരുന്നു ..... ഒന്നുകില്‍ അറിയാത്തത് കൊണ്ട് അല്ലങ്കില്‍ അഞ്ജത നടിക്കുകയാണ് .

  കാരണം സ്ത്രീകള്‍ക്ക് നല്ല സ്വാതന്ത്രിയം ഉണ്ടായിരുന്നു ഇവിടെ (ബ്രാഹ്മണര്‍ക്ക് ഒഴിച്ച് )

 • MKERALAM says:
  June 27, 2011 at 9:32 AM

  മൌഗ്ഗി,
  എന്റെ പോസ്റ്റു വായിച്ചതിനും കമന്റു തന്നതിനും സന്തോഷമുണ്ട്.

  ഒരു നാല്പത് അമ്പതു കൊല്ലം മുന്‍പ് കേരളത്തില്‍ സ്ത്രീകള്‍ ഒറ്റക്കോ അല്ലെങ്കില്‍ ഇപ്പോള്‍ ഈ തസ്നിബാന്‍ പോയതു പോലോയോ പോകുമായിരുന്നോ? അപ്പോള്‍ പിന്നെ നാല്പത് അമ്പതു കൊല്ലം മുന്‍പ് കേരളത്തില്‍ ഇങ്ങ്നൊന്നും അല്ലായിരുന്നു എന്നു പറയുന്നതിലെന്താണ് രെലെവന്‍സ്.

  ശരിയാണ് സ്ത്രീകള്‍ക്ക് ഇന്നത്തെപ്പോലെ ആക്രമണങ്ങള്‍ അന്ന് അനുഭവിക്കേണ്ടി വന്നിരുന്നില്ല, കാരണം അവര്‍ പുറത്തിറങ്ങിയിരുന്നില്ല, അഥവാ ഇറങ്ങിയാല്‍ തന്നെ, ആണുങ്ങടെ എസ്കോര്‍ട്ടിലായിരുന്നു പോന്നിരുന്നത്. അതോ അങ്ങനെ പോയിരുന്നതു നല്ലതായിരുന്നു എന്നാണോ മൌഗ്ഗി പറയുന്നത്. അങ്ങനെ എസ്കോര്‍ട്ടില്‍ പോയില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?

  ഇന്ന് ഒറ്റക്കും കൂട്ടുകൂടിയും പോകുന്ന സ്ത്രീയെ ആക്രമിക്കുന്നു. കാരണം പത്തു നാല്പതു വര്‍ഷം മുന്‍പു നടന്നതുപോലെ അല്ലെങ്കില്‍ അതിനപ്പുറം നടന്നതു പോലെ ഇന്നും സ്ത്രീ നടക്കണമെന്നു പറയുന്നു. അതിന്റെ ചരിത്രപരമായ കാരണങ്ങളാണ് ഈ പോസ്റ്റിന്റെ വിഷയം.

  വായനക്ക് സ്വാഗതം

 • Firefly says:
  June 27, 2011 at 11:17 PM

  വളരെ പഴയ കാലത്ത് സ്ത്രീകളുടെ ജീവിതം എങ്ങനെയായിരുന്നിരിക്കും എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഉത്തരം ഇവിടെ കിട്ടുമെന്ന് തോന്നുന്നു. ആദ്യം മുതല്‍ എല്ലാം പോസ്റ്റും വായിച്ചു വരട്ടെ..:)

 • Chethukaran Vasu says:
  June 29, 2011 at 11:55 PM

  അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി ടീച്ചര്‍ , വീണ്ടു വായിക്കാന്‍ വരുന്നുണ്ട് ..

 • niyaz says:
  December 8, 2012 at 7:07 AM

  Good Article

 • This comment has been removed by the author.
  vineesh vasudevan says:
  December 12, 2016 at 4:19 AM

  This comment has been removed by the author.

Post a Comment