mk top 2012

Sunday, June 19, 2011

കേരള പൊതുവിദ്യാഭാസ കച്ചവടവും മാര്‍ക്കറ്റ് വ്യവസ്ഥയും

കഴിഞ്ഞപോസ്റ്റില്‍ ഞാന്‍ എഴുതി, 2011 അദ്ധ്യയനവര്‍ഷത്തില്‍, (June to March) കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം കുട്ടികള്‍ കുറവായി എന്ന്.  അതോടൊപ്പം 540 സ്വകാര്യ സ്കൂളുകള്‍ക്ക് എന്‍.ഓ.സി. നല്‍കാന്‍ ഗവണ്മെന്റു തീരുമാനിച്ചു എന്നും.

ശരിക്കു ചിന്തിച്ചാല്‍, ഈ രണ്ടു സംഭവങ്ങളും പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നു മനസിലാക്കാം.


പൊതുവിദ്യാഭ്യാസമേഖലയെ സമൂഹത്തില്‍ പൊതുവെ സാമുഹ്യമായും സാമ്പത്തികമായും താഴെക്കിടയിലുള്ളവരാണല്ലോ ആശ്രയിക്കുന്നത്.  പാലക്കാട്, തൃശൂര്‍ ജില്ലകളാണ് കുട്ടികളുടെ വീഴ്ചയില്‍ ഒന്നാമതും രണ്ടാമതും നില്‍ക്കുന്നവ, പത്രവര്‍ത്തകള്‍ അനുസരിച്ച്.  പ്രധാനമായ ഒരു ചോദ്യം 2010ല്‍ പൊതു വിദ്യാലയങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഈ കുട്ടികള്‍ 2011ല്‍  എങ്ങോട്ടു പോയി എന്നാണ്.  പെട്ടെന്നു പഠിത്തംനിര്‍ത്തി ബാലവേലക്കു  പോയോ? കേരളത്തില്‍ അതിനുള്ള സാദ്ദ്യത കുറവാണ്. അപ്പോള്‍ പിന്നെ അവര്‍ സ്വകാര്യ സ്ക്കൂളുകളീല്‍ ചേര്‍ന്നോ? എങ്കില്‍  അതെന്തുകൊണ്ട് ? രക്ഷകര്‍ത്താക്കളും കുട്ടികളും എപ്പോഴും നോക്കുന്നത്, ഗുണമേന്മകൂടിയതും ചിലവുകുറഞ്ഞതുമായ വിദ്യാഭ്യാസമാണല്ലോ? മാര്‍ക്കടിസ്ഥാനത്തില്‍ വിദ്യാഭ്യസം ചരക്കാകുമ്പോള്‍   രക്ഷകര്‍ത്താക്കള്‍ മാര്‍ക്കറ്റ് ബലത്തില്‍ അടിസ്ഥാനപ്പെടുത്തിയാണല്ലോ കാര്യങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. എന്നാണല്ലോ മുതലാളിത്ത ‌വ്യവസ്ഥയുടെ രീതി.  മാര്‍ക്കറ്റ് എന്നു പറഞ്ഞാല്‍ സ്വകാര്യസ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്നല്ല അര്‍ത്ഥം, ഗുണമേന്മയനുസരിച്ച്, ഒരോഉപഭോക്താവും, ഒരോ ചരക്കും തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം എന്നാണ്.

പക്ഷെ അറിയാവുന്ന സത്യങ്ങളുടെ അടിസ്ഥാനത്തില്‍,  കേരളത്തിലെ സ്വകാര്യസ്കൂളുകള്‍ പൊതുവിദ്യാലയങ്ങളേക്കാള്‍ ചിലവുകുറഞ്ഞവയാകാന്‍ ഒരു സാദ്ധ്യതയുമില്ല, തന്നെയുമല്ല, അവയേക്കാള്‍ വളരെ മടങ്ങു ചിലവു കൂടിയവയുമാണ്. അപ്പോള്‍ പിന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രക്ഷകര്‍ത്താക്കള്‍ എന്തിനു ചിലവുകൂടിയ സ്വകാ‍ര്യസ്കൂളുകള്‍ തിരഞ്ഞെടുത്തു/ക്കും.


ഇനീ ഗുണമേണ്മ നോക്കിയാണെങ്കിലോ? കേരളത്തിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവണ്മെന്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലേതിനേക്കാള്‍ യോഗ്യതകുറഞ്ഞ അദ്ധ്യാപകരാണ് അദ്ധ്യയനം നടത്തുന്നത് എന്നു പലപ്പോഴും വാര്‍ത്തകളീലും ബ്ലോഗുകളിലും വായിച്ചിട്ടുണ്ട്.  യോഗ്യത കഴിവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വസ്തുതയാണ്. അടിസ്ഥാന യോഗ്യതകളില്ലാത്ത അദ്ധ്യാപകര്‍ക്ക് കണ്ടെന്റില്‍ പൊതുവെ സ്വാധീനമില്ല. സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ കണ്ടന്റ് ഗ്യാപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാഭ്യാസ മാനേജര്‍മാരും രക്ഷിതാക്കളും അറിയേണ്ട വിഷയമാണ്.  അദ്ധ്യാപക നിയമനത്തില്‍ പി.റ്റി.എ (പേരെന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്‍)കള്‍ക്കുള്ള പങ്കും ഉത്തരവാദിത്തവും അതിനെ ഉദ്ദേശിച്ചുള്ളതാണ്. ഇതു മാര്‍ക്കറ്റ് വ്യവസ്ഥയില്‍ രക്ഷകര്‍ത്ത-ഉപഭോക്താവിനെ എങ്ങനെ വിദ്യാഭാസ-ചരക്കിനെക്കുറിച്ച് അറിവുള്ളവരാക്കുന്നു എന്നുള്ളതിനുദ്ദേശിച്ചിട്ടുള്ളതാണ്. എന്നു പറഞ്ഞാല്‍ രക്ഷിതാക്കാള്‍ തങ്ങളുട കുട്ടികളെ എവിടേക്കു തിരിക്കണം, തിരിക്കരുത് ഇവയൊക്കെ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കണം, മാര്‍ക്കറ്റ് വ്യവസ്ഥയില്‍. അല്ലാതെ മതനേതാക്കളും ഗവണ്മെന്റു പോലും പറയുന്നതനുസരിച്ചായിരിക്കരുത്.

അതോ രക്ഷിത്താക്കള്‍ കുട്ടികളുടെ ജയ വിലവാരമാണോ നോക്കുന്നത്. അങ്ങനെയാണെങ്കില്‍ കേരള സ്കൂള്‍ തലത്തിലുള്ള ജയ ശതമാനം സി.ബി.എസ്.ഇ സ്കൂളുകളിലേതിനേക്കാള്‍ കൂടുതലാണ് എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

സി.ബി.എസ്. ഇ. ഇംഗ്ലീഷ് മീഡിയമാണ് എന്നുള്ളതാണ് രക്ഷകര്‍ത്താക്കളെ ആകര്‍ഷിക്കുന്നത് എന്നു കേള്‍ക്കുന്നു. ഇംഗ്ലീഷ് മീഡിയം എന്നത് ഒരു ഉമ്മാക്കിയാണ്. കാരണം ഇംഗ്ലീഷ് മലയാളിലുടെ മാതൃഭാഷയല്ല.  അതു പഠിപ്പിക്കാന്‍ പ്രത്യേക യോഗ്യതയുള്ള അദ്ധ്യാപകര്‍ ആവശ്യമാണ്.  എന്നു പറഞ്ഞാല്‍ മലയാളത്തില്‍ കൂടെയല്ല ഇംഗ്ലീഷ് പഠിക്കേണ്ടത്/പഠിപ്പിക്കേണ്ടത് എന്നര്‍ത്ഥം. ചില എയ്ഡഡ് പ്രൈവറ്റ്സ്കൂള്‍ ജേതാക്കളുടെ ഇംഗ്ലീഷ് സംസാ‍രവും പ്രഭാഷണവും കേട്ടതില്‍ നിന്നാണ് ഈ പറയുന്നത്.

പൊതുവെ കിട്ടിയ വിവരങ്ങളില്‍ നിന്ന്, കേരളത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ പൊതുവെ ഇംഗ്ലീഷ് വിദ്യാഭ്യസത്തിന്റെ നിലവാരം വളരെ പരിതാപകരമാണെന്നാണ് എനിക്കു മന്‍സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. (തെറ്റാണെങ്കില്‍ തിരുത്തുക). ഇംഗ്ലീഷ് നിലവാരം കൂടിയ പ്രൈവറ്റ് സ്കൂളുകള്‍ ഇല്ല എന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. നൂറുശതമാനം സ്വകാര്യമായ വിദ്യാലയങ്ങള്‍ ഉണ്ട്. പക്ഷെ അവയെകുറിച്ചല്ലല്ലോ ഇവിടെ ചര്‍ച്ച. എന്നു പറഞ്ഞാല്‍ ഇവിടെയും രക്ഷകര്‍ത്താക്കള്‍ക്ക് മാര്‍ക്കറ്റ് വ്യവസ്ഥയില്‍ കിട്ടേണ്ട അറിവു കൊടുക്കുന്നില്ല എന്നര്‍ത്ഥം.

ഇനി മൂല്യാധിഷ്ഠിധവിദ്യാഭ്യാസത്തിനുവേണ്ടിയാണോ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ മൈനോരിറ്റികളുടെ സിബി.എസ്.ഇ സ്കൂളുകളീല്‍ വിടുന്നത്? അവിടെ ബൈബിള്‍- ഖുറാന്‍ - ബ്രാഹമാണിക് -അധിഷ്ഠിത മത മൂല്യ പഠനങ്ങളല്ലാതെ മാനവിക-സിവിക് മൂല്യങ്ങള്‍ പഠിപ്പിക്കുന്നതായോ  പരിപാലിക്കപ്പെടുന്നതായോ എനിക്കറിവില്ല.  പിന്നോക്കം നില്‍ക്കുന്നതില്‍ ഭൂരിപക്ഷവും സംസ്കാരിക ഹിന്ദുക്കളാകയാല്‍, അവര്‍ക്കു  ഈ മത പഠനത്തോട് അകമഴിഞ്ഞ് യാതൊരു താല്പര്യവുമുണ്ടാകാന്‍ വഴിയില്ല.

ഇനി കഴിഞ്ഞകുറെ വര്‍ഷങ്ങളായി കേരളത്തിന്റെ സമൂഹ്യജീവിതം ശ്രദ്ദിച്ചാല്‍ പെട്ടെന്നു  മനസില്‍ വരുന്നത്, അവിടെ നടക്കുന്ന വന്‍പിച്ച മൂല്യ ച്യുതിയേക്കുറിച്ചാണ്. അവിടെ ഒരുകാലത്തു നിലകൊണ്ടിരുന്ന മാനവിക-സിവിക്ക് മൂല്യങ്ങളും ധാര്‍മ്മികതയും ഇന്നു നഷ്ടമായിക്കൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസത്തില്‍ മൂല്യനിര്‍മ്മിതിക്കുള്ള സ്ഥാനം വളരെ പ്രധാനമണ്.  എങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസവ്യവസ്ഥകള്‍ അമ്പേ പരാജയമാണ് എന്നു കാ‍ണാം. അതില്‍ സ്വകാര്യവിദ്യാഭ്യാസമെന്നോ പൊതു വിദ്യാഭ്യാസമെന്നോ വേര്‍തിരിച്ചെടുക്കാനാകില്ല, എങ്കിലും സ്വകാര്യവിദ്യാഭ്യാസത്തിന് പൊതുവിദ്യാഭ്യാസത്തേക്കാല്‍ മൂല്യനിര്‍മ്മിതിയില്‍ സ്ഥാനം കൊടുക്കാന്‍ കഴിയില്ല.  വന്‍ തോതില്‍ കൊള്ളയും കൊലയും വൈറ്റ്കോളര്‍ തട്ടിപ്പുകളും നടത്തുന്നവര്‍ സ്വകര്യസ്ക്കൂളുകളുടെ നിര്‍മ്മിതികള്‍ തന്നെയാണ്

ചുരുക്കിപ്പറഞ്ഞാല്‍ രക്ഷിതാക്കള്‍ അവിടെ അജ്ഞരാണ്.  മാര്‍ക്കറ്റ് ഫോഴ്സിനനുസരിച്ച്, വകതിരിവോടെ ചോയിസുകള്‍ തിരഞ്ഞെടുക്കാനുള്ള സാഹചര്യങ്ങള്‍ കേരള വിദ്യാഭ്യാസമേഖലയില്‍ ഇല്ല, ഇനി കുട്ടികള്‍ സ്വയമങ്ങു തിരഞ്ഞെടുക്കട്ടെ എന്നു തീരുമാനിച്ചലും സ്വഹഹര്യങ്ങള്‍ മാറുന്നില്ല.

തക്കതായ ആവശ്യങ്ങളോ സാധൂകരണങ്ങളോ ഇല്ലാതെ സ്വകാര്യസ്കൂളുകള്‍ സ്ഥാപിക്കുന്നത് പൊതുവിദ്യാഭ്യാസത്തിനു മനപൂര്‍വം ക്ഷതമേല്‍പ്പിക്കുന്ന വിധത്തിലാണ്. അതു  സ്വഭാവികമല്ല, മന:പൂര്‍വമായി അധികാരികളും, കുത്തക-മതമൈനോരിട്ടികളും സൃഷ്ടിച്ചെടുത്ത, അനീതിപരമായി സ്വാര്‍ദ്ധതാല്പര്യമായ ഇതു മാര്‍ക്കറ്റ്-വ്യവസ്ഥയല്ല, കേവല ഫ്യൂഡല്‍ വ്യവസ്ഥയാണ്.


രക്ഷിതാക്കളും കുട്ടികളും ഒരു ഫാഷനു വേണ്ടിയാണ് തങ്ങളുടെ കുട്ടികളെ സി.ബി.എസ്.ഇ. ഇംഗ്ലീഷ് മീഡിയത്തില്‍ വിടുന്നത് എന്നു പലയിടത്തും   വായിക്കുകയുണ്ടായി. അതു ശരിയാണ്. സ്വന്തമായ ചിന്താശക്തിയും തീരുമാനവുമില്ലാതെ സോഷ്യല്‍ സ്റ്റാറ്റസിന്റെ ഒഴുക്കിനനുസരിച്ച് സ്വയം ഒഴുകുന്ന ഇത്തരം  രക്ഷകര്‍ത്താക്കളുടെ കൂട്ടത്തെ അവിടെ ഉണ്ടാക്കിയയെടുക്കുന്നതിന്റെ കാരണങ്ങളാണ് ഞാന്‍ മുകളില്‍ എഴുതിയത്.  തങ്ങളുടെ കുട്ടികള്‍ വിദ്യാഭ്യാസത്തിലൂടെ ഔന്യത്ത്യത്തിലെത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നവരാണ് പ്രത്യേകിച്ച് കേരളത്തിലെ ഭൂരിപക്ഷം രക്ഷിതാക്കളും. വിദ്യാര്‍ത്ഥികളും അങ്ങനെ വിശ്വസിക്കുന്നവരാണ്.  ആ അവസ്ഥയെ ദുര്‍വിനിയോഗം ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ മര്‍ക്കറ്റിന്റെ പേരില്‍ നടക്കുന്നത്.

എന്തായാലും നിലവാരമില്ലാത്ത വിദ്യാഭ്യാസം കൊണ്ട്, കുട്ടികള്‍ക്ക് വലിയ പ്രയോജനമൊന്നുമുണ്ടാകില്ല.

ഇനി പൊതു വിദ്യാലയങ്ങളിലേക്കു പോയാല്‍, 2011ലെ കേരളത്തിലെ എസ്.എസ്.എല്‍.സി ജയത്തെക്കുറിച്ചു പറഞ്ഞാല്‍,
‘Pass percentage has increased to 91.37% when compared to last year‘, but in Thiruvananathapuram state it was only 85.95%.

ഇവിടെയും ഞാന്‍ മുന്‍പോസ്റ്റില്‍ സൂചിപ്പിച്ചതു പോലെ കേരള എസ്.എസ്.എല്‍.സി റിസല്‍ട്ടിനെക്കുറിച്ച് ഒരു മീഡിയ സമഗ്രപഠനം (മറ്റു രാജ്യങ്ങളില്‍ നടത്തുന്നതു പോലെ) കണ്ടെത്താന്‍ കഴിഞ്ഞില്ല.

അപ്പോള്‍ 91.37% വിജയം മുങ്കാലത്തേതിനേക്കാള്‍ കൂടുതലാണെങ്കില്‍, പിന്നെ എന്തു കാരണത്തിന്റെ പേരിലാണ്  ഇത്രയും ജയമുണ്ടാക്കിയ ഒരു സമ്പ്രദായത്തെ മാറ്റിമറിക്കുന്നത്? 91.37% പ്രശസ്തമായ വിജയമാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനത്തേയും പിന്നിലാക്കിക്കൊണ്ട്, 540 സ്കൂളുകളെ കുത്തക മുതലാളീമാര്‍ക്കു വിട്ടുകൊടുക്കുമ്പോള്‍ മുകളില്‍ പറഞ്ഞ സമ്പ്രദായത്തിനു സാരമാ‍യ ക്ഷതമേല്‍ക്കുകയാണ്. അതിന്റെ മോട്ടിവേഷന്‍ എന്ത്? അതുകോണ്ടുള്ള നേട്ടങ്ങളെന്ത്? ആര്‍ക്കു നേട്ടങ്ങളുണ്ടാകുന്നു, ഇതൊക്കെ ബഹുമാനപ്പെട്ട വകുപ്പു മന്ത്രിമാര്‍ ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. അതു കുടി മാര്‍ക്കറ്റ് വ്യവസ്ഥയാണ്. അല്ലാതെ മന്ത്രിമാരും മുതലാളീമാരും തന്നെ കൂടിയിരുന്നങ്ങു തീരുമാനിച്ചാല്‍ മാര്‍ക്കറ്റ് വ്യവസ്ഥയാകുകയില്ല. അതുകൊണ്ടാണ് മാര്‍ക്കറ്റ് വ്യവസ്ഥിതിയുടെ ഭാഗമായി വിവരാവകാശവും ജനങ്ങള്‍ക്കു പ്രാപ്യമാകേണ്ടിയിരിക്കുന്നത്. 

തുടരും

9 comments:

 • MKERALAM says:
  June 19, 2011 at 12:58 AM

  ഇനി കഴിഞ്ഞകുറെ വര്‍ഷങ്ങളായി കേരളത്തിന്റെ സമൂഹ്യജീവിതം ശ്രദ്ദിച്ചാല്‍ പെട്ടെന്നു മനസില്‍ വരുന്നത്, അവിടെ നടക്കുന്ന വന്‍പിച്ച മൂല്യ ച്യുതിയേക്കുറിച്ചാണ്. അവിടെ ഒരുകാലത്തു നിലകൊണ്ടിരുന്ന മാനവിക-സിവിക്ക് മൂല്യങ്ങളും ധാര്‍മ്മികതയും ഇന്നു നഷ്ടമായിക്കൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസത്തില്‍ മൂല്യനിര്‍മ്മിതിക്കുള്ള സ്ഥാനം വളരെ പ്രധാനമണ്. എങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസവ്യവസ്ഥകള്‍ അമ്പേ പരാജയമാണ് എന്നു കാ‍ണാം. അതില്‍ സ്വകാര്യവിദ്യാഭ്യാസമെന്നോ പൊതു വിദ്യാഭ്യാസമെന്നോ വേര്‍തിരിച്ചെടുക്കാനാകില്ല, എങ്കിലും സ്വകാര്യവിദ്യാഭ്യാസത്തിന് പൊതുവിദ്യാഭ്യാസത്തേക്കാല്‍ മൂല്യനിര്‍മ്മിതിയില്‍ സ്ഥാനം കൊടുക്കാന്‍ കഴിയില്ല. വന്‍ തോതില്‍ കൊള്ളയും കൊലയും വൈറ്റ്കോളര്‍ തട്ടിപ്പുകളും നടത്തുന്നവര്‍ സ്വകര്യസ്ക്കൂളുകളുടെ നിര്‍മ്മിതികള്‍ തന്നെയാണ്

 • കലാധരന്‍.ടി.പി. says:
  June 19, 2011 at 2:38 AM

  ഒരു സാധാരണ വ്യക്തി തീരുമാനമെടുക്കുന്നത് എങ്ങനെ ആണ്?.
  വിദ്യാഭ്യാസത്തെ കുറിച്ചുള്ള ദാര്‍ശനികവും മനശാസ്ത്രപരവും ബോധാനശാത്ര പരവുമായ കാര്യങ്ങള്‍ വിശകലനം ചെയ്തല്ല.
  സാമൂഹിക പ്രവര്‍ത്തകരായ നേതാക്കള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കും
  സമാരാധ്യരായ മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കും
  പള്ളി വികാരി കച്ചവട വിദ്യാലയ നടത്തിപ്പില്‍
  അമൃതാനന്ദമയി കച്ചവട വിദ്യാലയ നടത്തിപ്പില്‍
  നേതാക്കന്മാരും അധ്യാപകരും മധ്യവര്‍ഗവും അവ ഏറ്റെടുക്കുന്നു
  മാര്‍കറ്റ്‌ തീരുമാനിക്കുന്നു.-വിദ്യ പണം കൊടുത്തു വാങ്ങണം.
  ഒരു കാലത്ത് പൊതു വിദ്യാലയങ്ങളെ തളര്‍ത്തിയ സമരങ്ങളും അനാകര്‍ഷകത്വവും ഇപ്പോള്‍ ഇല്ല
  പക്ഷെ ഭരണകൂടം കച്ചവട വിദ്യാലയങ്ങള്‍ക്കൊപ്പം നിന്നു. .നില്‍ക്കുന്നു.
  ഈ സ്കൂളുകള്‍ മത നിരപെക്ഷമല്ല
  സമ്പത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കുന്ന ഇടങ്ങള്‍
  ഭാവി കേരളം വിലകൊടുക്കുമോ? കാത്തിരിക്കുക

 • MKERALAM says:
  June 19, 2011 at 4:09 AM

  'ഒരു സാധാരണ വ്യക്തി തീരുമാനമെടുക്കുന്നത് എങ്ങനെ ആണ്?.
  വിദ്യാഭ്യാസത്തെ കുറിച്ചുള്ള ദാര്‍ശനികവും മനശാസ്ത്രപരവും ബോധാനശാത്ര പരവുമായ കാര്യങ്ങള്‍ വിശകലനം ചെയ്തല്ല.'

  സമ്മതിക്കുന്നു മഷേ,

  ‘സാമൂഹിക പ്രവര്‍ത്തകരായ നേതാക്കള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കും സമാരാധ്യരായ മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കും‘.

  നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ ഇങ്ങനെ സമരാദ്ധ്യരായ ആളുകള്‍ ഇല്ല എന്ന അവസ്ഥ വന്നാലോ? എന്നല്ല വന്നു എന്നാണ് മാഷിന്റെ ബാക്കി ഭാഗം കമന്റില്‍ നിന്നു മനസിലാക്കുന്നത്.

  സമൂഹം വളരെ നന്മ നിറഞ്ഞതായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് നിലവിലിരുന്ന ഒരു കാര്യമാണ് മാഷു പറയുന്നത്. ഇപ്പോള്‍ അങ്ങനെയല്ല, സമൂഹത്തില്‍ നേരും നെറിയുമില്ലാത്തവരാണ് നേതാക്കളാകുന്നത്, സാമൂഹ്യ-രാഷ്ട്ര്രിയ- സാമ്പത്തിക, രംഗഗങ്ങളീലെ നേത്രൃത്വം ഇതിനുദാഹരണമാണ്. ധാര്‍മ്മികത-മത-നേതാക്കള്‍ ഒക്കെയും അവരുടെ ട്രഡിഷനല്‍ റോളില്‍ നിന്നിളകിമാറി. മാര്‍കറ്റ് യുഗത്തില്‍ ഇന്നെന്തും അവര്‍ക്കു കമോഡിറ്റിയാണ്.

  ഇവിടെ അദ്ധ്യാപകനും വിദ്യാഭ്യസവും അതിന്റെ പഴേ റോളില്‍ നിന്നു മാറേണ്ടിയിരിക്കുന്നു, traditional vs modern. മോഡേണിന് അങ്ങനെ തെറ്റൊന്നും പറയാനില്ല. ട്രഡീഷല്‍ എല്ലാം മോശമാണെന്ന അര്‍ഥമില്ല, മോഡേണ്‍ എല്ലാം നല്ലതാണെന്നും. മോഡേണില്‍ വ്യക്തിക്കു സ്വാതന്ത്ര്യമൂണ്ട്. പക്ഷെ ആ സ്വാതന്ത്യം എങ്ങനെ നിയന്ത്രിക്കും? വ്യക്തിസ്വാതന്ത്യത്തില്‍ സമൂഹ നേതാവിനെ അനുകരിക്കുന്നതിനു സ്ഥാനമില്ല. സ്വയം ചിന്തയുടെ പുതിയ പാതകള്‍ വെട്ടിത്തുറക്കണം അവള്‍ക്ക്/അവന്. ഇന്നു വെട്ടിത്തുറക്കുന്നുണ്ട്, ബുദ്ധിയുടെ പുതിയ പാതകള്‍ പക്ഷെ അതു മാത്രം പോര, മൂല്യങ്ങള്‍ വേണം. അതു കൊടുകുക കൂടിയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അനുകരണമല്ല മൂല്ല്യപഠനത്തിന്റെ മാര്‍ഗം.

  ഇതാണ് എന്റെ അറിവ്.

 • MKERALAM says:
  June 19, 2011 at 4:18 AM

  കുറച്ചൂടെ വ്യക്തമാക്കിയാല്‍, ഇന്നു മാഷിന്റെ ഒരു പോസ്റ്റു ഞാന്‍ വായിച്ചു’ പ്ലീസ് തളര്‍ത്തുന്ന ചോദ്യം വേണോ” എന്ന പോസ്റ്റ്.
  http://schoolvaarthakal.blogspot.com/2011/06/blog-post_18.html

  അവിടെ കുട്ടികള്‍ ആവശ്യപ്പെടുന്നത് ചുരുക്കത്തില്‍ ഇതാണ്, ഞങ്ങളെ ബഹുമാനിക്കൂ അപ്പോള്‍ ഞങ്ങളും നിങ്ങളെ ബഹുമാനിക്കും. ഞങ്ങളുടെ മനസികാവസ്ഥ മനസിലാക്കൂ, അപ്പോള്‍ ഞങ്ങള്‍ നിങ്ങളെയും മനസിലാക്കും.

  ഇതു തന്നെയാണവര്‍ രക്ഷകര്‍ത്താക്കളോടും അവശ്യപ്പെടുന്നത്, പക്ഷെ രക്ഷകര്‍ത്തക്കള്‍ അവരെ മനസിലാക്കുന്നുണ്ടോ എന്തോ?

  ഒരു ട്രഡീഷന്‍ സൊസിറ്റിയില്‍ ഇതു ബുദ്ധിമുട്ടൂണ്ടാക്കും. പക്ഷെ ഇനി പറഞ്ഞിട്ടു കാര്യമില്ല. പഴയതൊക്കെ മാറി:)

 • jaikishan says:
  June 19, 2011 at 5:39 AM

  വളരെ ലളിതമായ ചിലകാര്യങ്ങള്‍ പരിഹര്യമാകിയാല്‍ നമ്മുടെ പൊതു വിദ്യഭ്യാസം രക്ഷപെടും :നമുടെ കുഞ്ഞുങ്ങള്‍, ചോരകളമായ റോഡില്‍ കൂടി എങ്ങിനെ നടന്നു സ്കൂളിലേക്ക് പോകും ,സുരക്ഷിതമായിതിരുച്ചു വരും എന്ന് എന്ത് ഉറപ്പാണ്‌
  സ്കൂളില്‍ ചെന്നാല്‍ ക്ലാസില്‍ അധ്യാപകര്‍ ഉണ്ടാവും എന്ന് എന്ത് ഉറപ്പാണ്‌ .സെന്സസും തിരഞ്ഞെടുപ് ഡ്യുട്ടിയും റേഷന്‍ കാര്‍ട് പുതുക്കലും ഒക്കെ അധ്യാപരുടെ തലയിലൂടെ അല്ലെ ഓടുന്നുത്.
  തഴന്നതലങ്ങളില്‍ പൌലോ ഫ്രെയരും ടൈ, കോട്, ഷൂസ് ഇന്ഗ്ലിഷ് മിഡിയം ഒന്നും വേണ്ട .രാകി പറക്കുന്ന ചെമ്പരുന്തും ഒക്കെ മാതൃ ഭാഷയില്‍ പഠിച്ചാല്‍ മതി പക്ഷെ കൃത്യമായി അധ്യാപകര്‍ ക്ലസിലെതുകയും സുരക്ഷിതരായി കുട്ടികള്‍ വെടിലെതുകയും ചെയ്താല്‍ സര്‍കാര്‍ സ്കൂളില്‍ കുട്ടികളെ രക്ഷിതകള്‍ എത്തിക്കും

 • MKERALAM says:
  June 19, 2011 at 6:39 AM

  മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മാഷിന്റെ ഒരു പോസ്റ്റില്ലേ ‘പ്ലീസ് തളര്‍ത്തുന്ന ചോദ്യങ്ങള്‍ വേണോ‘ (http://schoolvaarthakal.blogspot.com/2011/06/blog-post_18.html)

  അതില്‍ ആ കുട്ടികള്‍ ആവശ്യപ്പെടുന്നതെന്താണ് ഞങ്ങളെ മന്‍സിലാക്കൂ, ഞങ്ങളുടെ വിഷമങ്ങളെ മന്‍സിലാക്കു, ഞങ്ങളെ അങ്ങനെ ബഹുമാനിക്കു, എന്നാണ്. അപ്പോള്‍ മാത്രമേ അവര്‍ അദ്ധ്യാപകരെയും മനസിലാക്കൂ, ബഹുമാനിക്കൂ.

  ഇതു തന്നെയാണവര്‍ രക്ഷിതാക്കളോടും ആവശ്യപ്പെടുന്നത്, പക്ഷെ രക്ഷിതാക്കള്‍ അവരെ മനസിലക്കുന്നുണ്ടോ എന്തോ?എന്റെ കുട്ടിക്കു മൂല്യങ്ങള്‍ ഉണ്ടാകണമെന്നുണ്ടെങ്കില്‍ ആ മൂല്യങ്ങള്‍ ഞാന്‍ കുട്ടിക്കു കാണിച്ചുകൊടുക്കണം എന്നര്‍ഥം. അതുപോലെ ആ കുട്ടി എന്താണെന്നും കഴിവുകള്‍ എന്തൊക്കെയാനെന്നും മന്‍സിലാക്കി അതനുസരിച്ച് അ കുട്ടിയെ ബഹുമാനിക്കണം.അപ്പോള്‍ അതു തിരിച്ചെന്നെയും ബഹുമാനിക്കും.

  എന്നു പറഞ്ഞതു കോണ്ട്, സംരാരദ്ധ്യരായ നേതാക്കള്‍ നമുക്കു വേണ്ടാ എന്നല്ല അര്‍ഥമാക്കുന്നത്. അവന്യം നിന്നു പോയിരിക്കുന്നു.

 • MKERALAM says:
  June 20, 2011 at 2:31 AM

  ജയകിഷന്‍,

  ‘നമുടെ കുഞ്ഞുങ്ങള്‍, ചോരകളമായ റോഡില്‍ കൂടി എങ്ങിനെ നടന്നു സ്കൂളിലേക്ക് പോകും ,സുരക്ഷിതമായിതിരുച്ചു വരും എന്ന് എന്ത് ഉറപ്പാണ്‘

  നമ്മുടെ മൂല്യച്യുതിയെക്കുറിച്ചു ഈ പോസ്റ്റില്‍ പറഞ്ഞതീന്റെ ഉദാഹരണമാണ് ഇത്. നിങ്ങള്‍ ഒരു ക്ണ്‍സേണ്‍ ഡ് രക്ഷകര്‍ത്താവായിരിക്കാം, അല്ലെങ്കില്‍ സമൂഹത്തില്‍ നടക്കുന്ന ക്രമക്കേടുകളില്‍ മനം പൊള്ളുന്ന വ്യക്തിയായീരിക്കാം.

  പക്ഷെ ഇതാരു വന്ന് ഈ അവസ്ഥ നിവൃത്തിച്ചു തരുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്.

  ഇതാണ് ഗ്ഗ്ലോബ്ബലിസം-ലിബറലിസം. ഈ വ്യവസ്ഥയില്‍ ഇത്തരം അവസ്ഥകള്‍ക്കെതിരായി മുന്നോട്ടു വരേണ്ടത് സിവിക് സംഘടനകളാണ്. ഈ സിവിക്ക് സംഘടനകള്‍ക്ക് എന്തുപറ്റി എന്നു പറയേണ്ടല്ലോ? അമൃതാനന്ദമയി, സത്യസായി ബാവ തുടങ്ങിയവര്‍ നല്ല ഗ്രൌണ്ട്വര്‍ക്ക് ചെയ്യുന്നതിന് കൂലി എത്രയാ കിട്ടുന്നത്,
  മറ്റു മതങ്ങള്‍ നേരത്തെ ളൊഹക്കാരുടെയും മുല്ലാക്കമാരുടെയും പിടിയിലായിരുന്നല്ലോ.

  സഹോദരാ നിങ്ങളു ലിബറല്‍ ആകുന്നതു നിങ്ങള്‍ക്ക് ഭയം കൂടാതെ സന്തോഷമായി ജീവിക്കാറാകുമ്പോഴാണ്. അതു നിങ്ങട അവകാശമാണ്. അതു മറ്റാരോ നേടിത്തരണമെന്നാണ് നിങ്ങളുടെ കമന്റിലെ ധ്വനി. സ്വയം നേടിയെടുക്കണം.അത്.

  ക്ലാസില്‍ അദ്ധ്യാപകരില്ല എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാന്‍ സെര്‍വീസ് പ്രൊവൈഡേഴ്സ് (സ്കൂള്‍ അധികാരികള്‍) ബാ‍ധ്യസ്ഥരാണ്. മാര്‍ക്കറ്റ് വ്യവസ്ഥയില്‍ കണ്‍സൂമറിന് അവകാശങ്ങളുണ്ട്. ഇതിനെ കുറിച്ച് ഇന്‍ഡ്യയിലെ ഒരു ഗവണ്മെന്റും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നു തോന്നുന്നില്ല.

  രാകിപ്പറക്കുന്ന ചെമ്പരുന്ത് മനോഹരം തന്നെയാണ്. കാക്കേ കാക്കേ എന്നാണ് ഞാന്‍ പാടി ത്തുടങ്ങിയത്.

 • cibu cj says:
  June 20, 2011 at 9:14 AM

  മാർക്കറ്റ് എക്കോണമിയിൽ ഒരു കൺസ്യൂമറെ സംബന്ദിച്ചിടത്തോളം ഡാറ്റ ആണ് കാര്യം. പക്ഷെ, ഡാറ്റ അന്വേഷിക്കുന്ന ജനങ്ങളെ കാണുന്നില്ല. ലോകം മാർക്കറ്റ് എക്കോണമിയായത് ജനം തിരിച്ചറിഞ്ഞിട്ടില്ല എന്നു വേണം കരുതാൻ. അതുകൊണ്ട് തന്നെ അവരുടെ ഡിസിഷൻമേക്കിംഗ് വീണുകിട്ടുന്ന അബിപ്രായങ്ങളിൽ വല്ലാതെ മാറിപ്പോകുന്നു. ജനം ഡാറ്റയെ തിരിച്ചറിയും വരെ ഡാറ്റ കളക്ട് ചെയ്യാൻ വേണ്ടി മാത്രമുള്ള ഒരു നോൺപ്രോഫിറ്റ് നമുക്ക് വേണം എന്നു തോന്നുന്നു - പ്യൂ റിസർച്ച് പോലെ.
  http://en.wikipedia.org/wiki/Pew_Research_Center

 • MKERALAM says:
  June 21, 2011 at 10:49 AM

  സിബു, കമന്റില്‍ വളരെ സന്തോഷമുണ്ട്.

  തിര്‍ശ്ചയായും ഡേറ്റ എന്നത് പഠനത്തെയും റിസേര്‍ച്ചിനെയുമാണല്ലോ സൂചിപ്പിക്കുന്നത്. അന്വേഷണബുദ്ദി നമുക്കില്ല. അതിനാല്‍ സാധാരണക്കാരന്‍ ധാരാളം കബളിക്കപ്പെടുന്നു. അതെ റെസേര്‍ച്ചിലേക്കും പഠനത്തിലേക്കും കൂടുതല്‍ ശ്രദ്ദയുണ്ടാകണം.

  ഞാനാ ലിങ്കിലൊന്നു നോക്കി, കൂടുതല്‍ വായിച്ചില്ല, ഞാന്‍ പറയുന്നതു തെറ്റാണെങ്കില്‍ തിരുത്തുക.

  ഒരു സിനാരിയോ എടുക്കുക. കേരളത്തിലെ രക്ഷകര്‍ത്താക്കള്‍ എന്തുകൊണ്ട് സ്വകാര്യസ്ക്കൂളുകള്‍ തിരഞ്ഞെടുക്കുന്നു എന്നതിനേക്കുറിച്ച് ഡേറ്റ സംഹാരിക്കു ന്നു എന്നു വക്കുക. രക്ഷകര്‍ത്താക്കളുടെ ഉത്തരം അവരുടെ ഇന്‍ഫോമ്ഡ് ചോയിസിനെ ആസ്പദമാക്കിയാരിക്കില്ലല്ലോ. കാരണം അവര്‍ക്ക് ഇന്‍ഫൊര്‍മേഷന്‍ ഇല്ല. അതാണല്ലോ എന്റെ പോസ്റ്റിന്റെ മെയിം ആര്‍ഗുമെന്റ്. ആ നിലയില്‍ കളക്റ്റു ചെയ്യുന്ന ഡേറ്റ ശരിയായ വിവരം തരുമോ?

  അഭിപ്രായം പറ്യുമല്ലോ

Post a Comment