വഴിമുട്ടിനില്‍ക്കുന്ന കേരള(ഇന്‍ഡ്യന്‍)സ്ത്രീത്വം

 2007ല്‍ എഴുതിയ ഒരു പോസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.  അന്ന് അതു വേറൊരു സാഹചര്യത്തില്‍ എഴുതിയതായിരുന്നു. ജാതി-മത-വര്‍ണ-അവര്‍ണ വ്യവസ്ഥയുടെ  ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്, കേരള/ഇന്‍ഡ്യന്‍ സ്ത്രീയെകാണുന്ന ഒരു പശ്ചാത്തലത്തില്‍. പക്ഷെ ഇന്നത്തെ പ്രശ്നം ജാതിമതവര്‍ണ-അവര്‍ണ സന്ദര്‍ഭങ്ങള്‍ക്ക് ഏതാണ്ട് പുറത്തു കടക്കുന്നതാണ്. എന്നാലും ആ പോസ്റ്റിന്റെ ചില ഭാഗങ്ങള്‍ ഉപയോഗ പ്രദമാണ് എന്നു തോന്നുന്നതിനാല്‍ ഒരു പുനരാവിഷ്ക്കരണം നടത്തുന്നു.



അതായത് പൊതുഇടങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയാണ്. ആക്രമിക്കുന്നവര്‍ ഒരു പ്രത്യേകമതത്തില്‍ പെട്ടവരല്ല.  പോലീസിന്റെ വാക്കനുസരിച്ച തസ്നിബാനുവിനെ ആക്രമിച്ചവര്‍ കേരളത്തിലെ/ ഇന്ത്യയിലെ മൂന്നുപ്രധാന മതങ്ങളില്‍ പെട്ടവരാണ്.  എന്നു പറഞ്ഞാല്‍ പൊതു ഇടത്തില്‍ ഞങ്ങള്‍ വരച്ചിടുന്ന വരക്ക് അപ്പുറത്തു കടക്കുന്ന സ്ത്രീയോടുള്ള സമീപനത്തില്‍ ഞങ്ങ ഒണാണ് എന്ന് എല്ലാ മതങ്ങളും ഒരുമിച്ചു പറയുന്നു.  
 ഇങ്ങനെ സ്ത്രീ പൊതു ഇടങ്ങളില്‍ ആക്രമിക്കപ്പെടുന്ന നിരയില്‍ ഏറ്റവും അവസാനത്തേതാണ് തസ്നിബാനു.  തസ്നി ബാനുവിനു മുപ് ഇതുപോലെ പൊതുഇടങ്ങളില്‍ ആക്രമിക്കപ്പെട്ടവരുടെ നിരയില്‍ ഉള്‍പ്പടുന്നവരാണ്. ഓ.കെ. ഇന്ദുവും സൌമ്യയും.  
ഈ സംഭവങ്ങളുടെയൊക്കെ സന്ദര്‍ഭങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഇവയുടെയൊക്കെ പരിശ്ചേദമായി നില്‍ക്കുന്നത്, സ്ത്രീയെ സ്വകാര്യസ്വത്ത്, ചരക്ക് , മൈനര്‍ തുടങ്ങിയവയായി കാണുന്നതിനുള്ള ആണ്‍ മനസിന്റെ സമ്പ്രദായവും സ്ത്രീ-പുരുഷബന്ധങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ, പുരുഷന്റെ ധാരണകളും മിധ്യാധാരണകളുമാണെന്നു കാണാം. 
 ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ ഇത്രക്കസഹ്യമായോ എന്ന മാതൃഭൂമിയില്‍ ഡോക്റ്റര്‍ സി-എസ്.ചന്ദ്രിക ചോദിക്കുന്നത് ഈ ധാരണകളേക്കുറിച്ചാണെന്നു തോന്നുന്നു. ആ ലേഖനത്തിനു വന്ന കമന്റുകളില്‍ നല്ല ഒരംശം കേരളത്തിന്റെ പൊതു മനസ് ഈ വിഷയത്തില്‍ എത്ര പിന്തിരിപ്പനാണ് എന്നു കാണീക്കുന്നു.


ഈ പിന്തിരിപ്പന്‍ ധാരണകളെ സൃഷ്ടിച്ചെടുത്തതില്‍, മതങ്ങള്‍ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല.  പക്ഷെ മതങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം മതങ്ങള്‍ പറയുന്നതൊക്കെ അതുപോലെ അനുശാസിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാ‍ന്‍ വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം അറിവിനെ ആശയിച്ചിരിക്കുന്ന ഒന്നാണ്. അഥവാ ആ സ്വാതന്ത്ര്യം സ്വയം ഉപയോഗിക്കാ‍ന്‍ വ്യക്തി തയ്യാറാകണം.



 സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല. അവള്‍ അടിസ്ഥനപരമായി പിഴച്ചവളാണ്, അതുകൊണ്ട് അവള്‍ എപ്പോഴും പുരുഷന്റെ അടിമത്വത്തിലും സംരക്ഷണയിലുമായിരിക്കണം, എന്നു തുടങ്ങുന്ന വചനങ്ങള്‍ മഹദ്വചനങ്ങളായി കൊട്ടിഘോഷിക്കുന്നതില്‍ എല്ലാമതങ്ങളും അവകള്‍ രൂപം കൊണ്ട അന്നു മുതല്‍ (ബിസി. മൂന്നാം നൂറ്റാണ്ടിനു ശേഷം എന്നു പൊതുവായി പറയാം) മത്സരിക്കുന്നുണ്ട്.  

എന്നാല്‍ എന്നും ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ ഇങ്ങനെയായിരുന്നോ? അല്ലായിരുന്നു.


മുകളീല്‍ പറഞ്ഞ മത വിശ്വാസങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ സ്ത്രീ- പുരുഷ ബന്ധ വിശ്വാസങ്ങള്‍ രൂപപ്പെടുത്തുന്നതിനു മുന്‍പ് മറ്റൊരു സംസ്കാരം ഇന്ത്യയില്‍ നില നിന്നിരുന്നു. അതിനെ ഞാന്‍ ഹിന്ദു സംസ്കാരമെന്നു വിളിക്കുന്നു. (അതു മുകളില്‍ പറഞ്ഞ ബ്രാഹണ മത വിശ്വാസങ്ങളുടേതില്‍ നിന്നു വളരെ വ്യത്യസ്ഥമാണ് എന്നും പറഞ്ഞു കൊള്ളട്ടെ.)അന്നത്തെ സ്ത്രീപുരുഷബന്ധത്തെക്കുറിച്ച് ഇവിടെനിന്നു മനസിലാക്കാം.


ഇന്നത്തെ ഭൂരിപക്ഷം ജനതയും മതത്തിന്റെ അടിമത്വത്തില്‍ നിന്ന്  സ്വയം മോചിതരാകാന്‍ കഴിയായ്കയാല്‍ മതം പറയുന്നത് വിശ്വസിച്ചു പോരുന്നു. അതിനാല്‍ ഈ പൂര്‍വ-മത കാലഘട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീ പുരുഷ ബന്ധങ്ങള്‍ എങ്ങനെയായിരുന്നു എന്നു മനസിലാക്കാന്‍ കഴിയാതെ വരുന്നു അല്ലെങ്കില്‍ ശ്രമിക്കുന്നില്ല.

ഇന്നു സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്നു പറയുന്ന ഇന്ത്യന്‍/കേരളസ്ത്രീ കടന്നു വന്ന ചരിത്രത്തിന്റെ വഴിത്താരകള്‍ അന്വേഷിച്ചാല്‍ വളരെ ശോകപൂര്‍ണമായ ഒരു കഥയാണ് നാം മനസിലാക്കുന്നത്. മതങ്ങള്‍ മനപൂര്‍വം സ്വന്ത ആശയഗതികള്‍ സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനു തിരഞ്ഞെടുത്ത ഒരു ഉപകരണമാകുകയായിരുന്നു സ്തീകള്‍. കാരണം സ്ത്രീകള്‍ക്കു   കേന്ദ്രീകൃതമായ ഒരു സ്ഥാനം കുടുംബത്തിലും സമൂഹത്തിലും അന്നുണ്ടായിരുന്നു. അപ്പോള്‍ സമൂഹത്തെ വരുതിക്കു നിര്‍ത്തണമെങ്കില്‍ അതു സ്ത്രീയെ സ്വാധീനിച്ചുകൊണ്ടാകണം  എന്നവര്‍ കണക്കു കൂട്ടി. സ്ത്രീയില്‍ കൂടി, കുടുംബത്തിലൂടെ, ഭാവി തലമുറയിലൂടെ ഒരു സമൂഹത്തെ മതങ്ങള്‍ എങ്ങനെ തങ്ങളുടെ വരുതിക്കു രൂപപ്പെടുത്തി എന്നുള്ളതാണ് സ്ത്രീയുടെ ചരിത്രം. (ചിലരൊക്കെ ആ സ്ഥാനം മനപൂര്‍വം ഇന്ന് അംഗീകരിക്കുന്നുണ്ട് എന്നു കാണാം. അവര്‍ക്കു സാമൂഹ്യമായും സാമ്പത്തികമായും അതു കൊണ്ട് നേട്ടവുമുണ്ടായിട്ടുണ്ട്. അതിന്റെ പാരമ്പര്യത്തില്‍ ഒരു പക്ഷെ അവര്‍ അഭിമാനം കൊള്ളുകയുമാകാം. മറ്റു മതങ്ങളിലും അങ്ങനെ മതത്തിന്റെ രീതികളെ ശിരസാ വഹിക്കുന്നവര്‍ ഉണ്ട്. )


ആ ചരിത്രത്തിന്റെ വരുതിയില്‍ ഇന്നത്തെ പെണ്‍കുട്ടികള്‍  നിന്നു കൊള്ളണമെന്നു പറയുന്നത്  അനീതിയും അപകടം നിറഞ്ഞതുമാണ്. ഇരുപത്തി ഒന്നാം നൂറ്റണ്ടിന്റെ സ്വതന്ത്ര മനസിനെ ബി.സി, മൂന്നാം നൂറ്റാണ്ടിന്റെ അടിമവ്യവസ്ഥയിലേക്കു കോണ്ടു പോകണമെന്നു ശഠിക്കുന്നത് നടക്കാത്ത കാര്യമാണ്.  

സ്ത്രീസ്വതന്ത്ര്യത്തെക്കുറിച്ചു പറയുമ്പോഴൊക്കെ, ഇവിടെ ചിലരൊക്കെ, പാശ്ചാത്യ നാടുകളെ എഴുന്നെള്ളിച്ചു കൊണ്ടു വരുന്നതു കാണാം.   എന്നാല്‍ അതിനു മുന്‍പായി  സ്ത്രീയെ ഒരു വ്യക്തിയായിക്കാണുന്നതില്‍ അഥവാ ആണ്‍-പെണ്‍ ബന്ധങ്ങളെ അതിന്റെ സ്വാഭാവികമായ വിധത്തില്‍ രൂപപ്പെടുത്തുന്നതില്‍ മതങ്ങളുടെ സംഭാവന എന്താണ് എന്നു നോക്കേണ്ടതുണ്ട്.  അതിനു ശേഷം തീരുമാനിക്കാം. പശ്ചാത്യ സംസ്കാരം ഇന്ത്യന്‍ സ്ത്രീത്വത്തിനു വരുത്തി വക്കുന്ന/ വച്ച കുഴപ്പങ്ങള്‍. (പാശ്ചാത്യസംസ്കാരം അങ്ങേ അറ്റത്തെ സംസ്കാരമാണ് എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷെ ഒരോന്നിനും അതിന്റേതായ കാരണങ്ങള്‍ ഉണ്ട്)


സ്ത്രീ സ്വതന്ത്യയാകുന്നത് സമൂഹത്തിനും, കുടുംബത്തിനും, ഭാവിക്കും നല്ലതാണ്. ആ ചിന്ത കൈവരണമെങ്കില്‍ സ്ത്രീയുടെയും ആണ്‍-പെണ്‍ ബന്ധങ്ങളുടെയും പേരില്‍ ഇന്നു ചുറ്റിപ്പറ്റിനില്‍ക്കുന്ന ചില തെറ്റിധാരണകള്‍ അകറ്റണം. അതിലേക്കായി അവ എത്ര അന്യായമായി രൂപപ്പെട്ടവയാണ് എന്നറിയണം. അതിലേക്കുള്ള ശ്രമമാണ് ഇത്.


ബാക്കി അടുത്ത ഭാഗം

Comments

  1. സ്ത്രീ സ്വതന്ത്യയാകുന്നത് സമൂഹത്തിനും, കുടുംബത്തിനും, ഭാവിക്കും നല്ലതാണ്. ആ ചിന്ത കൈവരണമെങ്കില്‍ സ്ത്രീയുടെയും ആണ്‍-പെണ്‍ ബന്ധങ്ങളുടെയും പേരില്‍ ഇന്നു ചുറ്റിപ്പറ്റിനില്‍ക്കുന്ന ചില തെറ്റിധാരണകള്‍ അകറ്റണം. അതിലേക്കായി അവ എത്ര അന്യായമായി രൂപപ്പെട്ടവയാണ് എന്നറിയണം. അതിലേക്കുള്ള ശ്രമമാണ് ഇത്.

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

അങ്ങനെ ബ്ലോഗു മീറ്റും ഒരു യാഥാര്‍ത്ഥ്യമായി