Posts

ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

 [ഇതു നാലാമിടത്തിൽ  ‘ മാറിയ പെൺജീവിതവും മാറാത്ത നമ്മുടെ മേൽമീശകളൂം‘ എന്ന പേരിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ ഒറിജിനൽ കോപ്പിയാണ്.  ശ്വേതയുടെ പ്രസവത്തെക്കുറിച്ച് നമ്മുടെ ഗവണ്മെന്റ് നയം വ്യക്തമാക്കിയിരിക്കുന്നു; സ്പീക്കർ ജീ.കാർത്തികേയൻ പറഞ്ഞിരിക്കുന്നു; ശ്വേതയുടെ പ്രവൃത്തി ധാർമ്മികമായില്ല എന്ന്.  ഈ പശ്ചാത്തലത്തിൽ ഈ പോസ്റ്റ് എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. ഇവിടെ ശ്വേതയുടെ മറുപടി ]

ഇന്ത്യൻ, സൌത്താഫ്രിക്കൻ മദ്ധ്യ വർഗ്ഗവും B.O.T യും

 നവലിബറൽ മുതലാളിത്തം അംഗീകരിച്ച ഓരോ രാജ്യത്തിലും വർദ്ധിച്ചുവരുന്ന ഒരു ബൈപ്രോഡക്ട് ആണ്, വികസനം കൈവരിക്കുന്ന ഒരു മദ്ധ്യവർഗം.  ഈ മദ്ധ്യവർഗത്തിനു  രാഷ്ട്രത്തോട്  ഒരു രാഷ്ടീയ ചുമതല വേണോ അതോ വ്യക്തിഗതമായ സ്വാർഥ താല്പര്യങ്ങൾ മാത്രം മതിയാകുമോ? ഹൈവെ ടോൾപിരിവിനോട്  കേരളത്തിലെയും (ഇന്ത്യയിലെയും) സൌത്താഫ്രിക്കയിലെയും മദ്ധ്യവർഗത്തിന്റെ വേറിട്ട സമീപനത്തെക്കുറിച്ച് ഒന്നു മനസിലാക്കാൻ ശ്രമിക്കുന്നു.   കേരളത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷനൽ ഹൈവേയിൽ ഏർപ്പെടുത്തിയിരിക്കുന്ന പാലിയക്കര ടോൾ പിരിവ് ഇപ്പോഴും വിവാദമായി കിടക്കുന്നത്, ആഗോള മുതലാ‍ളിത്തത്തിന്റെ പൌരാവകാശത്തിനു മേലെയുള്ള കടന്നു കയറ്റത്തിനൊരുദാഹരണമായി കാണാം.  അതു പോലെ കേരളത്തിന്റെ ഭരണവ്യവസ്ഥ-അഥവാ മൈനൊരിറ്റി രാഷ്ട്രീയം- എത്ര മാത്രം വൈദേശിക താല്പര്യാ‍ധിഷ്ഠിധമാണെന്നും. നവ ലിബറൽ ഗ്ലോബലൈസേഷനും മാർക്കറ്റ് എക്കോണമിയും ഈ മുതലാളിത്തത്തിന്റെ  വൈദേശിക ആദർശങ്ങളും, പ്രയോഗങ്ങളുമാണ്.  എന്നുപറഞ്ഞാൽ അതു കേരളത്തെ സംബന്ധിച്ച് ഒരു ഗ്രാസ്-റൂട്ട് വളർച്ചയല്ല, മുകളീൽ നിന്നു താഴേക്കു വേരിറങ്ങുന്ന/ ഇറങ്ങിയ ഒന്നാണ്.  ഇതു രണ്ട...

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

കേരളം ഇപ്പോഴും ഒരു ജനാധിപത്യ വവസ്ഥയാണ് എന്നുള്ള ധാരണയിലാണ് ഈ പോസ്റ്റ് എഴുതുന്നത. ഇനി അതിൽ വല്ലമാറ്റങ്ങളും വന്നിട്ടുണ്ടെങ്കിൽ ആരെങ്കിലും അറിയിക്കുമല്ലോ? ആ മുഖം: ഈ പോസ്റ്റിന്റെ പ്രചോദനം  ഈ അടുത്തസമയത്ത്, പത്രങ്ങളിൽ വന്ന ചില വാർത്തകളാണ്. അതിലൊന്ന് ഇവിടെ വായിക്കാം. ഇതിനെതുടർന്ന് ചില ഗൂഗ്ഗിൽ പ്ലസു പീസുകളും ഇതിനെക്കുറിച്ചു വായിക്കാനിടയായിരുന്നു. അവയുടെയൊക്കെ ചുരുക്കം, മലപ്പുറത്തെ പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങളുടെ -പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികളുടെ-വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി രൂപീകരിച്ച ഈ സ്കൂളുകൾ ഇപ്പോൾ എയ്ഡഡ് സ്കൂളുകൾ ആക്കണോ ഗവണ്മെന്റു സ്കൂളുകൾ ആക്കണോ എന്നുള്ളതാണ്. പതിവു പോലെ ഭരണ കഷിയും പ്രതിപക്ഷവും  ജനങ്ങളുടെ മുൻപിൽ ചവിട്ടു നാടക വേഷങ്ങൾ കെട്ടി ജോറായി ആടി ഏറ്റുമുട്ടി വശായി. മുഖ്യൻ ആസ് യൂഷ്വൽ നാട്യത്തിൽ അമരത്വം പൂകി. ഇപ്പോൾ വിഷയം ധനവകുപ്പിന്റെ കൈയ്യിലാണെന്ന് ഡയലൊഗു പറഞ്ഞു.  ജനങ്ങൾ  റിലാക്സ്ഡ് ആയി ബിവറേജസ് കോർപിന്റ് മുന്നിൽ ക്യൂ നിൽക്കാൻ പോയി. നായന്മാരും, ക്രിസ്ത്യാനികളൂം, മുസ്ലീംഗളും, ഈഴവരും, മന്ത്രി സഭ ചർച്ചകൾ സ്വന്തം അടുക്കളകളിലേക്കു മാറ്റി. മ...

Feminism from Sukumary characters to Tessa in 22 FK- part-2

Image
 Feminism from Sukumary characters to Tessa in 22 FK- part-2 [ നാലാമിടത്തിൽ നടന്ന ഒരു ചർച്ചയുടെ ഭാഗമായി എഴുതിയതാണ് ഈ രണ്ടു ഭാഗങ്ങളും.  ഇതിന്റെ എഡിറ്റഡ് രൂപങ്ങളാണ് നാലാമിടത്തിൽ പ്രസിദ്ധീകരിച്ചത്] part-1 ഇവിടെ വായിക്കാം. കേരളത്തിൽ ഫെമിനിസം എങ്ങനെ വെറുക്കപ്പെട്ട ഒരു വക്കായി എന്നും അതിന്റെ യദ്ധാർദ്ധ അർത്ഥത്തേക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പൊതുവായി ഒന്നാം ഭാഗത്തിൽ പറയുന്നു. part-2ൽ പാശ്ചാത്യ ഫെമിനിസം പല വളർച്ചാ ഘട്ടങ്ങളിലൂടെ  ഇന്നെത്തിച്ചേർന്നു നിൽക്കുന്ന അവസ്ഥയെക്കുറിച്ചു പറയുന്നു.  കൂടാതെ, നിയോലിബറൽ ഗ്ലോബലിസത്തിൽ ഫെമിനിസം എങ്ങനെ കുത്തകമുതലാളീമാരുടെ കച്ചവടബ്രാൻഡ് -  ‘ബ്രാൻഡു ഫെമിനിസം‘ - ആയി രൂപം കൊണ്ടു എന്നും കേരളത്തിൽ ഈ ട്രെൻഡ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളത് രണ്ടുദാഹരണങ്ങളെ മുന്നിർത്തി  അഭിപ്രായപ്പെടുകയും  ചെയ്യുന്നു. ( ഒന്നാം ഭാഗത്തു നിന്നു തുടരുന്നു)   പാശ്ചാത്യ ഫെമിനിസം. എന്നാൽ പാശ്ചാത്യഫെമിനിസം യാത്രചെയ്ത വഴി തുലോം വ്യത്യസ്ഥമായിരുന്നു. എന്നു പറഞ്ഞാൽ പാശ്ചാത്യ ഫെമിനിസം വിജയിച്ചു വെന്നിക്കൊടി പാറി എന്നല്ല.  എന്റെ അഭിപ്രാ...

Feminism from Sukumary charactors to Tessa in 22FK

സുകുമാരി മോഡൽ-കേരള ഫെമിനിസ്റ്റ്  ? Sukumari Model-Kerala Feminists ?  [നാലാമിടത്തിൽ നടക്കുന്ന ഫെമിനിസം  ചർച്ചയുടെ ഭാഗമായി എഴുതിയ പോസ്റ്റിന്റെ ഒന്നാം ഭാഗം. നാലമിടത്തിൽ ഇതിന്റെ ഏഡിറ്റഡ് വേർഷനാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്] ‘ഫെമിനിസം’ എന്ന ബ്രാൻഡും കേരളസ്ത്രീത്വത്തിന്റെ “ഫാവിയും“ എന്ന തെരേസ യുടെ പോസ്റ്റ് വായിച്ചപ്പോൾ തോന്നിയ ഒരു സംശയമാണ്, എന്താണീ ഫെമിനിസം എന്ന ബ്രാൻഡ് അഥവാ ‘ബ്രാൻഡ്’ ഫെമിനിസം; ഇതു സാധാരണ ഫെമിനിസമാണോ, വ്യത്യാസമാണോ? പോസ്റ്റിൽ എവിടെയെങ്കിലും വെളിപ്പെടുത്തുമെന്നു കരുതി. അതുണ്ടായില്ല. ഇപ്പോൾ പലയിടത്തായി സ്ത്രീശക്തിയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഉള്ള ചർച്ചകൾ വായിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളാണ് തന്റെ ലേഖനത്തിന്റെ പ്രചോദനം എന്നു തെരെസ പറയുന്നുണ്ട്. അതൊടെ താൻ ഒരു ഫെമിനിസ്റ്റല്ലെന്നും, പുരുഷവിദ്വേഷിയല്ലെന്നും, സ്ത്രീയുടെ യഥാർത്ഥ കരുത്ത്  ഉള്ളുറപ്പാണ് എന്നും പറയുന്നു. തെരേസയുടെ വിശദീകരണത്തിൽ ഫെമിനിസ്റ്റ് എന്നാൽ, സ്ത്രീയുടെ യഥാർത്ഥ കരുത്തും ഉള്ളുറപ്പും ഇല്ലാത്തവൾ  എന്ന യുക്തിയാണ് ഞാൻ കാണുന്നത് ആരാണീ ഫെമിനിസ്റ്റ്? എന്താണീ ഫെമിന...

A bloody Honeymoon for an Indian bride in South Africa.

കേപ്ടൌണ്‍, സൌത്താഫ്രിക്ക, ഇവിടെ അതി ദാരുണമായി കൊല്ലപ്പെട്ട ഒരിന്ത്യന്‍ വധുവിന്റെ ജീവിതാനുഭവം. കൂടുതല്‍ വിവരങ്ങല്‍ ഇവിടെ വായിക്കാം

അന്നാ ഹസാരെ-കൂടുതല്‍ ചിന്തിക്കുമ്പോള്‍

Image
അന്നാ ഹസാരേ രാജ്യത്തെ അഴിമതിക്കും കൈക്കൂലിക്കും ഒറ്റമൂലി എന്ന മട്ടില്‍ പലരും ചിന്തിക്കുന്നുണ്ട്.  സത്യമാണ് ഇന്ത്യ അഴിമതി രാജാക്കന്മാരുടെ രാജ്യമായി അടുത്ത കാലത്തു മാറിയിരിക്കുന്നു. അതിനാല്‍ അഴിമതിക്കെതിരായി  രംഗത്തു വരാന്‍ സാദ്ധ്യതയുള്ള ഏതൊരു നീക്കത്തേയും  ഇന്ത്യന്‍ ജനത കൈനീട്ടി സ്വീകരിക്കും.