ഇന്ത്യൻ, സൌത്താഫ്രിക്കൻ മദ്ധ്യ വർഗ്ഗവും B.O.T യും
നവലിബറൽ മുതലാളിത്തം അംഗീകരിച്ച ഓരോ രാജ്യത്തിലും വർദ്ധിച്ചുവരുന്ന ഒരു ബൈപ്രോഡക്ട് ആണ്, വികസനം കൈവരിക്കുന്ന ഒരു മദ്ധ്യവർഗം. ഈ മദ്ധ്യവർഗത്തിനു രാഷ്ട്രത്തോട് ഒരു രാഷ്ടീയ ചുമതല വേണോ അതോ വ്യക്തിഗതമായ സ്വാർഥ താല്പര്യങ്ങൾ മാത്രം മതിയാകുമോ? ഹൈവെ ടോൾപിരിവിനോട് കേരളത്തിലെയും (ഇന്ത്യയിലെയും) സൌത്താഫ്രിക്കയിലെയും മദ്ധ്യവർഗത്തിന്റെ വേറിട്ട സമീപനത്തെക്കുറിച്ച് ഒന്നു മനസിലാക്കാൻ ശ്രമിക്കുന്നു.
കേരളത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷനൽ ഹൈവേയിൽ ഏർപ്പെടുത്തിയിരിക്കുന്ന പാലിയക്കര ടോൾ പിരിവ് ഇപ്പോഴും വിവാദമായി കിടക്കുന്നത്, ആഗോള മുതലാളിത്തത്തിന്റെ പൌരാവകാശത്തിനു മേലെയുള്ള കടന്നു കയറ്റത്തിനൊരുദാഹരണമായി കാണാം. അതു പോലെ കേരളത്തിന്റെ ഭരണവ്യവസ്ഥ-അഥവാ മൈനൊരിറ്റി രാഷ്ട്രീയം- എത്ര മാത്രം വൈദേശിക താല്പര്യാധിഷ്ഠിധമാണെന്നും.
നവ ലിബറൽ ഗ്ലോബലൈസേഷനും മാർക്കറ്റ് എക്കോണമിയും ഈ മുതലാളിത്തത്തിന്റെ വൈദേശിക ആദർശങ്ങളും, പ്രയോഗങ്ങളുമാണ്. എന്നുപറഞ്ഞാൽ അതു കേരളത്തെ സംബന്ധിച്ച് ഒരു ഗ്രാസ്-റൂട്ട് വളർച്ചയല്ല, മുകളീൽ നിന്നു താഴേക്കു വേരിറങ്ങുന്ന/ ഇറങ്ങിയ ഒന്നാണ്. ഇതു രണ്ടും കേരളത്തിലെ സാധാരണക്കാരന് ഗുണമുണ്ടാക്കിയില്ല എന്നു പറയാതിരിക്കാൻ വയ്യ. പണ്ടു, മതവിശ്വാസികൾ അവരുടെ ആഗോള -ബൈബിൾ-ഖുറാൻ- ആര്യ സാഹോദര്യ- കണക്ഷന്റെ ഒക്കെ പേരിൽ കടൽ കടന്നു വിദേശനാണ്യം നേടി പ്രഭുത്വം നേടിയിരുന്നത് അവരൊക്കെ കണ്ടു കൊതിച്ചിരുന്നു എങ്കിൽ, ഇപ്പോൾ അവർക്കും അതൊക്കെ ആകാമെന്നായിരിക്കുന്നു. സ്വന്താമായുള്ള ബൌദ്ധിക ജ്ഞാനം, കായിക കഴിവ്, പരമ്പരാഗത തൊഴിൽ- ഇതിന്റെയൊക്കെ പേരിൽ കടൽക്കടന്നു വിദേശപ്പണം (foreign money) വീട്ടിലെത്തിക്കാനവസരം അവർക്കുമുണ്ടായിരിക്കുന്നു. ഇതൊടെ അറബിനാടുകളിൽ കേരളത്തിൽ നിന്നു ജോലിതേടിപോകുന്നവരുടെ എണ്ണം വളരെ കുടിയിരിക്കുന്നു.
പണത്തോടുള്ള സമീപനം തന്നെ മാറിയിരിക്കുന്നു. പണ്ട് പണം കെട്ടീപൊതിഞ്ഞുവക്കുവാനുള്ള ഒരു വസ്തുവായിരുന്നു. ഇന്നത് ക്രയവിക്രയത്തിനുള്ള് മീൻസ് ആയിരിക്കുന്നു. കൂടാതെ, ബാങ്കുകളുമായുള്ള അകൽച്ച കുറയുകയും കടം വാങ്ങൽ ഒരു ജീവിതരീതിയുമായിരിക്കുന്നു. പണ്ട്, 100 രൂപാ വായ്പ മേടിക്കാൻ അയിലത്തെ മുതലാളീട അടുക്കൽ ചെന്ന് കണക്കില്ലാതെ നാണം കെട്ട് കശും കിട്ടാതെ തിരിച്ചു പോന്നിരുന്ന സ്ഥാനത്ത് ഇന്ന് ബാങ്കുകളുടെ അടുത്തു ചെന്ന് അത്രയും നാണം കെടാതെ വായ്പ്പ വാങ്ങാം. വായപ എത്ര വേണമെങ്കിലും കിട്ടും എന്നു തന്നെയുമല്ല്, ഏത്രയും കൂടുതൽ കടമെണ്ടുത്ത് ദേഹത്തിട്ടിരിക്കുന്ന തുണി വരെ കടത്തിൽ വാങ്ങുന്നവരാണ് ഏറ്റവും കൂടുതൽ എക്കോണമി അറിയാവുന്നവൻ എന്നും ധാരണകൾ ഉണ്ടായിരിക്കുന്നു. കണക്കിനു നൂറിൽ പത്തു മാർക്കു കിട്ടിയ മക്കളെ വരെ സാശ്രയ സ്ഥാപനങ്ങളിൽ കാശുകൊടുത്തു എൻ ജിനീയറിങ്ങിനു വിടാമെന്നുമായിരിക്കുന്നു.
സമുഹ്യമായി, ജാതി-മത രംഗത്തും മാറ്റങ്ങൾ ഉണ്ടായി. മാദ്ധ്യമങ്ങൾ ഇന്നും മൈനോരിട്ടി വാലുകളുടെ ബലത്തിൽ സാഹിത്യാഭിരുചികൾ നിർണയിക്കുമ്പോൾ, പുതുതായി വന്ന ഇ-മാദ്ധ്യമങ്ങളിലൊക്കെ പതിതന്മാർക്കു കൈവച്ച്, ആശയങ്ങൾ പരത്താമെന്നായിരിക്കുന്നു. . പതിതന്റെ സാഹിത്യമെന്നൊക്കെ പറയാറായിരിക്കുന്നു.
ഇതിലും കൂടുതലായി, പരിഷ്കൃത ലൈഫ് സ്റ്റൈലുകൾ ഇന്നിനി കൈക്കോള്ളാനാകാത്ത ദൂരത്തിലാണ് എന്നൊന്നും വിലപിക്കേണ്ട ആവശ്യമില്ല. ഉപകരണങ്ങൾ വിലക്കില്ലാതെ മാർക്കറ്റുകളിൽ എത്തിയതോടെയും ടി.വി മുതലായവ ഇരിപ്പുമുറിയിൽ എത്തി ഒരു കൻസൂമർ സംസ്ക്കാരം രൂപീകരിക്കാൻ തുടങ്ങിയതൊടെയും, ജാതിക്കും മതത്തിനും ഇത്തിരി വെള്ളം ചേക്കലുകൾ ഉണ്ടായി. സമ്പത്തായി ക്ലാസിന്റെ കർത്താവ്. എങ്ങനെയും സമ്പത്തു സമ്പാദിക്കുകയായി എല്ലാവരുടെയും ലക്ഷ്യം.
കടൽ കടന്നു പോകാത്തവരും പോയവരും തമ്മിൽ ഒരു പാരലൽ സാമ്പത്തിക അവസ്ഥ തന്നെ രൂപീകൃതമായി. കടൽ കടന്നവരൊടു സാമ്പത്തികമായി ഒപ്പമെത്താനും ലൈഫ് സ്റ്റൈൽ വർദ്ദിപ്പിക്കാനും, മക്കളുടെ വിദ്യാഭ്യാസ ചിലവുകൾക്കുമൊക്കെയായി സർക്കാരാഫീസുകളിൽ ക്രമീകരിക്കപ്പെട്ട ഒരു പരിപാടിയായി മാറി കൈകൂലി.
ഈ പറഞ്ഞവയെല്ലാം കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ നേടിയെടുത്തവയാണ്. അഥവാ ഇവരാണ് കേരളത്തിന്റെ നിയോലിബറൽ പുരോഗമന മോഡലായ മദ്ധ്യവർഗം. ഈ മദ്ധ്യവർഗ്ഗം ലോകത്തിന്റെ പലഭാഗത്തുമുള്ള മദ്ധ്യവർഗത്തേക്കാൾ ബുദ്ധിയുള്ളവരും, കുടുംബമെന്ന ചുറ്റുപാടിൽ വളരുന്നവരും, സാമ്പത്തികമായി മെച്ചപ്പെടുന്നവരും, പരീക്ഷായോഗ്യതകൾ നേടുന്നവരും, അധ്വാനികളാകാൻ താല്പര്യമുള്ളവരും ആണ്.
ഇവരുടെ രാഷ്ട്രീയത്തെക്കുറിച്ചു പറഞ്ഞാൽ, പാർട്ടി രാഷ്ട്രീയത്തിൽ കവിഞ്ഞ് ഒരു രാഷ്ട്ര-നിർമാണത്തിൽ അധിഷ്ഠിധമായ രാഷ്ട്രീയ ബോധം ഇവരിൽ ഉള്ളതായി അവിടെ നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നില്ല, എന്നാണ് എന്റെ വിനീതമായ അഭിപ്രായം. അതിന്റെ കാരണങ്ങൾ പ്രധാനമായും മത വിഭാഗീയതയാണ്. നവലിബറലിസത്തിന്റെ മറ്റൊരു ബൈപ്രോഡക്റ്റ് ആയി കേരളത്തിൽ കടന്നു വന്നതാണ് മതങ്ങളുടെ അധികാര വിപുലീകരണം. മതങ്ങളുടെ വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും ഉണ്ടായ ഒളിച്ചു കടത്തൽ ജനങ്ങളുടെ രാഷ്ട്രബോധത്തെ നിർവീര്യമാക്കുന്നു എന്നു പറയാം.
മതങ്ങളിലൂടെ, മതങ്ങളുടെ കുത്തകയായ വിദ്യഭാസത്തിലൂടെ, പരലോക സായൂജ്യത്തിനു സർവവും സമർപ്പിക്കപ്പെട്ട ഒരു മദ്ധ്യവർഗ്ഗം ഒരു ഏകീകൃത- രാഷ്ട്ര ദേശനിർമ്മിതിയിലേക്ക് നയിക്കപ്പെടുന്നില്ല, പകരം, സ്വാർഥതയുടെ പരിമിതികളിലേക്ക് കുഴിയാനകളെ പോലെ വലിയപ്പെടുന്നു. തങ്ങൾക്കാവശ്യമുള്ളതു ചെയ്തുകൊടുക്കുന്ന രാഷ്ട്ര്രിയപാർട്ടിക്കു വോട്ടുചെയ്യുകയെന്നതിൽ കവിഞ്ഞ് ഇവർക്കു മറ്റൊന്നും രാഷ്ടീയമല്ല.
സൌത്താഫിക്ക
ലോകത്തെ മുതലാളിത്ത ചൂഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയിൽ അതു ഏകദേശം മൂവായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപു തുടങ്ങിയതാണ് എന്നനുമാനിക്കാം. യൂറോപ്യൻ കൊളോണിയലിസം ഇതിനെ ആഗോളമക്കി. കോളോണിയലിസത്തിനു പുണീലിട്ടു മാമോദിസ മുങ്ങി കടന്നു വന്നിരിക്കുന്ന ഇന്നത്തെ ഗ്ലോബലിസം ഇതിനെ ആഗോളവില്ലേജുകൾ വരെ എത്തിച്ചു. ഫൂഡൽ-സവർണ- പാശ്ചാത്യ സുപ്രിമസി- നിയോ ലിബറലിസം-മാർക്കറ്റിസം, (feudal, racial, white supremacy) എന്നീ പദങ്ങളുപയോഗിച്ചാണ് വികസിത പാശ്ചാത്യ രാജ്യങ്ങളിലെ ആളുകൾ ഈ ചൂഷണങ്ങളെ ആദർശവൽക്കരിച്ചിരിക്കുന്നത്. കോളണീ ഭരണം നിലനിനിരുന്ന ഇന്ത്യയിലും, സൌത്താഫ്രിക്കയിലും, അതുപോലെയുള്ള മറ്റാനേകം രാജ്യങ്ങളിലും, പാശ്ചാത്യ സാമ്രാജ്യങ്ങൾക്കു മാത്രം കൈകാര്യം ചെയ്യാനറിയാവുന്ന എണ്ണ മുതലായ ധാതുക്കൾ കിനിയുന്ന അറബ് രാജ്യങ്ങളിലും ആഫ്രിക്കയിലും ജീവിക്കാനിടയായ ജനങ്ങളെല്ലാം ഇതിന്റെ കെടുതി അറിഞ്ഞിട്ടുണ്ട്, അനുഭവിച്ചിട്ടൂണ്ട്.
പക്ഷെ ഈ കോളണീകളെല്ലാം ഇന്നു ‘സ്വതന്ത്രമായി‘. ഏറ്റവും അവസാനം സ്വതന്ത്രമായത് സൌത്താഫ്രിക്കയാണ്. സ്വതന്ത്ര സൌത്താഫ്രിക്കയുടെ മിഡ് -വൈഫു തന്നെ നിയോലിബറൽ മാർക്കറ്റ് വ്യവസ്ഥ ആയിരുന്നു. ഇന്ത്യ സ്വതന്ത്ര്യായി 65 വർഷങ്ങൾ പിന്നിടുമ്പോൾ സൌത്താഫിക്ക 18 വർഷങ്ങൾ മാത്രം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ 20 വർഷങ്ങളോളമായി, സൌത്താഫ്രിക്കയിൽ ജീവിക്കുന്ന എന്നെ ഇന്ത്യകഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വധീനിച്ചിട്ടുള്ള രാജ്യമാണ് സൌത്താഫ്രിക്ക. രണ്ടും ഇന്ന് അന്താരാഷ്ട്രവേദിയിൽ ഒന്നിച്ച് , മുന്നോക്ക രാജ്യങ്ങളുടെ നീതീകരിക്കാനാകാത്ത തലക്കനമുതലാളിത്തത്തിനു ബദലുകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ രണ്ടൂ രാജ്യങ്ങളേയും പരസ്പരം ഒന്നു താരതമ്യപെടുത്തിയാൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഘലയിൽ സൌത്താഫ്രിക്ക വളരെ പിന്നോക്കം നിൽക്കുന്ന ഒരു രാജ്യമാണ് . മാർക്കറ്റ് അവസരങ്ങൾ ഉണ്ടാകുമ്പോഴും രാജ്യത്തിന്റെ ന്യൂനപക്ഷത്തിനു മാത്രമേ അതുപയോഗപ്രദമക്കാൻ സാധിക്കുന്നുള്ളൂ. ഈ ന്യൂനപക്ഷത്തെ നമുക്കു പെട്ടെന്നു തിരിച്ചറിയാം- അപ്പർത്തീഡ് കാലത്ത് സൌത്താഫ്രിക്കയുടെ നേട്ടം കൊയ്തിരുന്നവരാണ് അവർ.
ഈ അടുത്ത കാലത്ത് ഇന്ത്യൻ പ്രസിഡന്റ് പ്രതിഭ പട്ടിൽ സൌത്താഫ്രീക്കയിൽ വന്നപ്പോൾ , IOL വാർത്ത വന്നതിങ്ങനെയാണ്.
‘’Zuma said South Africa would seek help from India in acquiring skills in engineering, information and communication technology, finance, economics, and accounting to boost the infrastructure programmes‘’.
എന്നു പറഞ്ഞാൽ ഈ മേഘലകളീലൊക്കെ ഇന്ത്യ സൌത്താഫ്രിക്കയേക്കാൾ വികസിച്ചിരിക്കുന്നു എന്നാണ്.
സൌത്താഫ്രിക്കയുടെ ജനാധിപത്യ വികസനം
പക്ഷെ, മത- വർഗ-വർണ-വിദേശീയ ആധിപത്യങ്ങളുടെ കൈയ്യൂക്കിൽ അമർന്നിരുന്ന സൌത്താഫ്രിക്ക ഈ 18 കൊല്ലം കൊണ്ട് എത്ര മാറ്റങ്ങൾ ജനാധിപത്യ ലക്ഷ്യത്തിൽ നടപ്പാക്കി എന്നു നോക്കുന്നത് നന്നായിരിക്കും. മതം, ജാതി(ethnicity), ദൈവം, വിശ്വാസം ഇവയൊക്കെ ഇവിടെ ഇന്നു സ്വകാര്യ ഇടങ്ങളിൽ കിടന്നു വിരാജിക്കുന്ന/ വിരാജിക്കേണ്ടുന്ന സംഗതികളായി മാറിയിരിക്കുന്നു. അതായത് ഇവിടെ മതത്തിന്റെയോ വർഗത്തിന്റെയോ പേരിലല്ല രാഷ്ട്രീയ പാർട്ടികൾ മന്ത്രിമാരെ ഉണ്ടാക്കുന്നത്.
പകരം ഒരോവ്യക്തിയുടെയും സ്വത്വം പ്രാധാമായും രാഷ്ട-ദേശ-ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ആഘോഷിക്കപ്പെടുന്നത്.
തന്നേക്കാൾ പിന്നോക്കം നിൽക്കുന്നവരെ ഒരു കൈകൊടുത്തു സഹായിച്ച് തുല്യത -അതെത്ര ദൂരയായാലും- സാധിക്കുന്നതിനു വേണ്ടി ശ്രമിക്കുന്ന ഈ രാജ്യത്തെ കറുത്തവരും വെള്ളക്കാരും, ഇൻഡ്യാക്കാരും മറ്റും അടങ്ങുന്ന ജനതയെ കാണുമ്പോൾ എന്റെ പുണ്യ പുരാണഇന്ത്യാമഹാരാജ്യം ഇപ്പോഴും മജോറിട്ടി-മൈനോരിട്ടി-സവർണ ജട്ടികളുള്ളതു (അതും പല നിറങ്ങളിലുള്ളവ) കൊണ്ടുമാത്രമാണല്ലോ ഒലിച്ചു പോകാതിരുക്കുന്നത് എന്നൊർക്കുമ്പോൾ ലജ്ഞിച്ചു തലതാഴ്ത്താറുണ്ട്.
മീഡിയ ഉത്തരവാദിത്തം
എടുത്തു പറയേണ്ട മറ്റൊന്ന് ഇവിടുത്തെ മീഡിയയുടെ സമൂഹ്യ ഉത്തരവാദിത്തവും രാഷ്ടീയക്കളിയോടുള്ള വാച്ച്മാൻ ചുമതലകളൂം വച്ചു പുലർത്തുന്ന ഇടപെടലുകളാണ്. മീഡിയകൾ ഇവിടെ ഗവണ്മെന്റിന്റെയോ പത്രമുതലാളിമാരുടെയോ അഭീഷ്ടമനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ലോകത്തിലെ ഒന്നാമത്തെ ലിബറൽ ഭരണഘന എന്നു വിലയിരുത്തപ്പെട്ട ഇവിടുത്തെ ഭരണഘടന ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന ബിൽ ഓഫ് റൈറ്റ്സിന്റെ വ്യവസ്ഥകളിൽ അടിസ്ഥാനപ്പെടുത്തിയാണ് അവ പ്രവർത്തിക്കുന്നത്.
B.O.T-കേരളം
പാലിയക്കര ടോൾപിരിവിൽ പ്രതിഷേധിച്ചവരെ കേരള പോലീസ് ചാക്കുകെട്ടുപോലെ വലിച്ചിഴക്കുന്നതു ഞാനും കണ്ടതാണ്, നാട്ടിലെ ഒരു ടി,വി, ചാനലിൽ. (അന്നു ഞാൻ നാട്ടിലായിരുന്നു)
ഇവിടെ വന്നതിനു ശേഷം ടോൾപിരിവിനെന്തു പറ്റി എന്നൊന്നും മാനസിലാക്കാൻ ക്ഴിഞ്ഞില്ല. കാരണം മലയാള പത്രങ്ങൾ പൊതുവെ ഈ വാർത്തകൾക്കു പ്രാധാന്യം കൊടുത്തിരുന്നില്ല. .
എന്നാൽ, ഈ വിഷയത്തിൽ ആദ്യം തൊട്ടുള്ള എല്ലാവിവരങ്ങളും വീഴ്ച്ചകൂടാതെ പ്രസിദ്ധീക്കരിക്കുന്ന ഒരു ബ്ലോഗ് എന്റെ ശദ്ധയിൽ പെട്ടു. For Toll Free Democracy , ഈ ബ്ലോഗ് വളരെ ശ്രദ്ധേയമായ വിവരങ്ങൾ കൊടുത്തിരുന്നു. Committee Against Privatisation of National Highways and Displacement കൺ വീനർ എന്നു പരിചയപ്പെടുത്തുന്ന T.L.Santhosh ആണ് ഈ ബ്ലോഗിന്റെ ഉടമ.
B.O.T-സൌത്താഫ്രിക്ക
അപ്പോഴാണ് ഇവിടത്തെ മാദ്ധ്യമങ്ങളിൽ ഹൌട്ടിങ്ങ് സ്റ്റേറ്റിലെ നാഷനൽ ഹൈവെയിൽ പ്രാവർത്തികമാക്കാൻ പോകുന്ന ബി.ഓ.ടി പിരിവീനെക്കുറിച്ചുള്ള വാർത്തകൾ കാണാനിടയായത്.
അതനുസരിച്ച്, മെയ് ഒന്നിനായിരുന്നു ഇവിടെ ടോൾ തുടങ്ങാൻ ഉദ്ദേശിച്ചിരുന്നത്. അതിനു മുൻപു തന്നെ ഇവിടുത്തെ ഭരണകക്ഷിയയ എ.എൻ.സി (African National Congress) യുമായി കൂട്ടുകെട്ടിലിരിക്കുന്ന ട്രേഡ് യൂണിയനുകളുൾപ്പെടെ ധാരാളം പൊതുജന സംഘടനകൾ ടോൾ പിരിവിനെതിരായി രംഗത്തു വന്നിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കു നേരെ പക്ഷെ പോലീസ് മർദ്ദനമൊന്നുമുണ്ടായില്ല.
ശക്തമായ ജനരോഷമുണ്ടായിട്ടും ഗവ്ണ്മെന്റും, ഹൌട്ടിങ് ഗതാഗത മന്ത്രിയും, കേന്ദ്ര ധനകാര്യമന്ത്രിയും ടോൾ പിരിവിന് അങ്ങേയറ്റം അനുകൂലിച്ച നിലപാടുകൾ ആണ് എടുത്തിരുന്നത്. പക്ഷെ ശനിയാഴച്, മെയ് ഒന്നിന് രണ്ടൂദിവസം മാത്രം ബാക്കി നിക്കുമ്പോൾ Opposition to Urban Tolling Alliance (Outa) ന്റെ പബ്ലിക്ക് ഇന്റെരസ്റ്റ് ലിറ്റിഗേഷനനുകൂലമായ വിധിയുണ്ടായി. മെയ് ഒന്നിലെ ടോൾ പിരിവു ലോഞ്ചിങ് തടഞ്ഞുകൊണ്ട് ഹൌട്ടിംഗ് ഹൈക്കോടതി ജഡ്ജ്, ബിൽ പ്രിൻസിലുവാണ് വിധി പറഞ്ഞത്.
‘’Judge Bill Prinsloo granted an urgent interdict sought by the Opposition to Urban Tolling Alliance (Outa), to stop the launch of the system so that a full court review could be carried out to decide if it should be scrapped or not‘’
Opposition to Urban Tolling Alliance (Outa) നെക്കുറിച്ച് കൂടുതൽ ഇവിടെനിന്നു വായിക്കാം.
ടോൾപിരിവിനെ എന്തു കൊണ്ട് എതിർക്കുന്നു എന്ന് ഈ പോർട്ടൽ വിശദമാക്കുന്നുണ്ട്. ഈ എതിർപ്പിനെ മുൻനിർത്തുന്ന ബിസിനസ് അടക്കമുള്ള സൌത്താഫ്രിക്കൻ പൊതുജനത്തിന്റെ ഒരു പരിശ്ചേദമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിനെ സൌത്താഫ്രിക്കൻ രാഷ്ട്രനിർമ്മിതിയോടു കടപ്പെട്ട ഒരു മദ്ധ്യവർഗത്തിന്റെ സജീവ മനസായി കാണാം. എന്തുകൊണ്ട് ഇ-ടോളിങ് എതിർക്കപ്പെടണം എന്നുള്ള വിശദീകരണത്തിന്റെ അവസാനമായി ഇതിൽ എഴുതിയിരിക്കുന്നത് താഴെക്കൊടുക്കുന്നു.
‘Understanding the logic and issues above, OUTA and its thousands of supporters are of the strong opinion that e-tolling of GFIP is fundamentally flawed, it is wrong and is a most unjustified action taken by the authorities. It is most certainly not in the best interests of the citizen and works against the ultimate role that governments need to play – i.e. to enhance (as opposed to detract from) the wellbeing of its citizens.
We value the support in this campaign as well as the ability to use our democratic right to take this matter to the judiciary, where we hope and trust the system will expose e-tolling as a plan which will grossly violate the rights of the citizens who make use of Gauteng’s freeways. Let’s keep them just that – FREEways.‘
ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പരമമായ ചുമതലയാണ് അവിടുത്തെ ജനങ്ങളൂടെ ജനാധിപത്യ അവകാശ-അധിഷ്ടിധമായ ക്ഷേമം സംരക്ഷിക്കുക, അല്ലാതെ അതിനെതിരായി പ്രവർത്തിക്കയല്ല, എന്നാണ് ഇതിന്റെ ചുരുക്കം. നീതിന്യായത്തിലുള്ള പരമമായ വിശ്വാസവും ഇതിന്റെ പിന്നിലുണ്ട്.
അതായത്, ജനങ്ങളുടെ റോഡുപയോഗിക്കാനുള്ള അടിസ്ഥാന അവകാശം അന്യായനിക്ഷേപത്തിനു വഴിവച്ചുകൊണ്ടല്ല, നിയോലിബറൽ മുതലാളിത്തത്തെ ഭരണ വ്യവസ്ഥ പരിപോഷിപ്പിക്കേണ്ടത്.
കേരളത്തിൽ പാലിയക്കര ടോൾ പിരിവിലും നിലനിൽക്കുന്ന അനീതി, സൌത്താഫ്രിക്കയിൽ OUTA ചുണ്ടിക്കാണിക്കുന്നതിൽ നിന്നു വ്യത്യസ്ഥമല്ല എന്ന് T.L. Santhosh ന്റെ ബ്ലോഗിൽ നിന്നു മനസിലാക്കാവുന്നതാണ്. അനേക ആക്റ്റിവിസ്റ്റുകൾ അതിൽ പങ്കെടുക്കുന്നതായി കാണിക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് അതിന് ഒരു പരിഹാരത്തിനായി രാഷ്ട്ര്രിയ പാർട്ടികൾ തയ്യാറാകുന്നില്ല? കാരണം വലതു-ഇടതു പക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികൾ നിക്ഷേപ അനുകൂലികളാകാൻ ശ്രമിക്കുന്നതാണ്.
നിയോലിബറൽ നിക്ഷേപവ്യവസ്ഥകൾക്കു നല്ലതായ വശങ്ങളുണ്ട്. പക്ഷെ അതിൽ നിക്ഷേപകരുടെ അന്യായമായ ലാഭക്കൊതിക്ക് തടയിട്ടാൽ മാത്രമേ ഒരു രാജ്യത്തു ജനാധിപത്യ സംരക്ഷണം സാധ്യമാകൂ. ജനാധിപത്യം സംരക്ഷിച്ചില്ലെങ്കിൽ അതിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അതിനു തടയിടാൻ ആർക്കു കഴിയും? കാപ്പിറ്റൽ മുതലാളിമാർക്കു എറാൻ മൂളി നടക്കുകയാണ് നിയോലിബറൽ വ്യവസ്ഥയിൽ ഗവണ്മെന്റുകളുടെ നിയോഗം. അപ്പോൾ ശക്തമായ ഒരു മദ്ധ്യവർഗം ആ ചുമതല വഹിക്കനായി മുന്നോട്ടു വാരേണതുണ്ട്. നിയോലിബറൽ കച്ചവട വ്യവസ്ഥയുടെ കാപട്യ നേട്ടങ്ങൾ കോലിൽ കുത്തി കൊടിക്കൂറകളാക്കി ഉയരത്തിൽ പറക്കുന്ന പാശ്ചാത്യ മുതലാളിത്തക്കാർ, സ്വന്തം നാടു വരെ മുടിപ്പിച്ചു കുട്ടിച്ചോറാക്കി തലങ്ങും വിലങ്ങും ഓടി നടക്കുമ്പോൾ അവരുടെ മുന്നിൽ ആചാരപിണ്ടമിടുന്ന ഭരണവർഗത്തോടു ചേർന്നു നിന്നു പിണ്ടമിടുകയാണോ ഒരു മദ്ധ്യവർഗത്തിന്റെ രാഷ്ട്രീയ ചുമതല എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
18 വർഷത്തെ ജനാധിപത്യ ഭരണത്തിനുള്ളിൽ അതിനു കഴിവുള്ള ഒരു മദ്ധ്യവർഗ്ഗം സൌത്താഫ്രിക്കയിൽ രൂപപ്പെട്ടെങ്കിൽ, 65 വർഷം പിന്നിട്ടിട്ടും ഇന്ത്യയിൽ അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യ നിയോലിബറൽ കച്ചവടക്കാർക്ക് വളരെ പ്രിയപ്പെട്ട രാജ്യമാകുന്നു.
അതാണ് എന്റെ അഭിപ്രായത്തിൽ പാലിയേക്കര നൽകുന്ന മോറൽ.

//ഇവരുടെ രാഷ്ട്രീയത്തെക്കുറിച്ചു പറഞ്ഞാൽ, പാർട്ടി രാഷ്ട്രീയത്തിൽ കവിഞ്ഞ് ഒരു രാഷ്ട്ര-നിർമാണത്തിൽ അധിഷ്ഠിധമായ രാഷ്ട്രീയ ബോധം ഇവരിൽ ഉള്ളതായി അവിടെ നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നില്ല, എന്നാണ് എന്റെ വിനീതമായ അഭിപ്രായം. അതിന്റെ കാരണങ്ങൾ പ്രധാനമായും മത വിഭാഗീയതയാണ്. നവലിബറലിസത്തിന്റെ മറ്റൊരു ബൈപ്രോഡക്റ്റ് ആയി കേരളത്തിൽ കടന്നു വന്നതാണ് മതങ്ങളുടെ അധികാര വിപുലീകരണം. മതങ്ങളുടെ വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും ഉണ്ടായ ഒളിച്ചു കടത്തൽ ജനങ്ങളുടെ രാഷ്ട്രബോധത്തെ നിർവീര്യമാക്കുന്നു എന്നു പറയാം. // ഈ വിലയിരുത്തലിനോട് യോജിപ്പറിയിക്കുമ്പോൾ തന്നെ വിഷയം അല്പം കൂടി വിപുലപ്പെടുത്താമായിരുന്നു എന്നുകൂടി അഭിപ്രായപ്പെടുന്നു.സർക്കാർ ഉദ്യോഗത്തിൽ നിന്നു വിരമിച്ച ഒരാളെന്ന നിലയിൽ പറഞ്ഞുകൊള്ളട്ടെ,ഇവിടുത്തെ സർവീസ് സംഘടനകൾ വഴിയുണ്ടായ ഒരു പിന്നാക്കം പോക്ക്.ഇടതുപക്ഷരാഷ്ട്രീയം അടിസ്ഥാനവർഗത്തിന്റെ താല്പര്യങ്ങളുടെ പ്രാതിനിധ്യമില്ലാതാക്കപ്പെടുകയും അവിടെ മേൽസൂചിപ്പിച്ച മധ്യവർഗത്തിന്റെ താല്പര്യങ്ങൾ മാത്രം നോക്കുന്നവരുടെ ആധിക്യവും സംഭവിച്ചു.തൽഫലമായി മേൽസൂചിപ്പിച്ചപ്രശ്നങ്ങളെയൊക്കെ കൗണ്ടർ ചെയ്യേണ്ടിയിരുന്ന പക്ഷം ദുർബലമായി.
ReplyDeleteധനജ്ഞയൻ,
ReplyDelete‘ഈ വിലയിരുത്തലിനോട് യോജിപ്പറിയിക്കുമ്പോൾ തന്നെ വിഷയം അല്പം കൂടി വിപുലപ്പെടുത്താമായിരുന്നു എന്നുകൂടി അഭിപ്രായപ്പെടുന്നു‘. അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷമുണ്ട്. അതൊരു വീഴ്ചയായി മനസിലാക്കുന്നു.
‘അടിസ്ഥാനവർഗത്തിന്റെ താല്പര്യങ്ങളുടെ പ്രാതിനിധ്യമില്ലാതാക്കപ്പെടുകയും അവിടെ മേൽസൂചിപ്പിച്ച മധ്യവർഗത്തിന്റെ താല്പര്യങ്ങൾ മാത്രം നോക്കുന്നവരുടെ ആധിക്യവും സംഭവിച്ചു.തൽഫലമായി മേൽസൂചിപ്പിച്ചപ്രശ്നങ്ങളെയൊക്കെ കൗണ്ടർ ചെയ്യേണ്ടിയിരുന്ന പക്ഷം ദുർബലമായി.‘
അതെ, അതൊരു സീരിയസ് ആയ പ്രശ്നം തന്നെയാണ്. പക്ഷെ അടിസ്ഥാനവർഗത്തിലും നല്ല ഒരു വിഭാഗം മദ്ധ്യ്‌വർഗമായി എന്നു കാണാമല്ലോ? അവരും മദ്ധ്യവർഗത്തോടാണ് ചേർന്നു നിന്നത് എന്നുള്ളത് ഖേദകരമായി പോകുന്നു. മറ്റു രാജ്യങ്ങളിലെ ഉദാഹരണങ്ങളിൽ നിന്ന് എന്തെങ്കിലും മനസിലാക്കുന്നുണ്ടെങ്കിൽ മനസിലാക്കട്ടെ എന്നുദ്ദേശിച്ചെഴുതിയതാണ്:)
പ്രതികരിച്ചതിൽ വളരെ സന്തോഷമുണ്ട്.
Thanks for sharing african story.
ReplyDeleteനാലുവരിപാത വികസനം സംബന്ധിച്ച ലേഖനങ്ങള്
thanks jadadish
Deleteപാലിയക്കര റ്റൊൾഗേറ്റ് നിയമാാനുസൃതം ദേശീയ പാത അതോറിറ്റി
ReplyDeletehttp://www.mathrubhumi.com/online/malayalam/news/story/1719563/2012-07-17/kerala
''The DA has applied to join a Constitutional Court case on the Gauteng e-tolling project, the party said on Monday.
ReplyDelete“As a political party, the DA has an interest in the key issue in this case, namely the extent to which courts can and should exercise their powers to interdict government,” Democratic Alliance MPL Jack Bloom said in a statement.''
For more see the following link
http://www.iol.co.za/motoring/industry-news/da-applies-to-join-e-toll-fight-1.1357119#.UB-iKqBvA08