Posts

വിഷു

Image
കൊന്നപ്പൂക്കള്‍ ഈ വര്‍ഷം എപ്രില്‍ 14 നാണല്ലോ കേരളത്തിന്റെ പുതുവര്‍ഷ ദിനമായ വിഷു. സൂര്യന്‍ പന്ത്രണ്ടു രാശികളില്‍ ആദ്യത്തേതായ മേഷയില്‍ പ്രവേശിയ്ക്കുന്ന സമയമാണ്‌ കേരളീയര്‍ വിഷുവായി ആഘാഷിയ്കുന്നത്‌. വിഷുക്കണി വിഷു ആഘോഷം തുടങ്ങുന്നത്‌ ബ്രാഹ്മമുഹൂര്‍ത്തത്തിലെ (വെളുപ്പിനു 3 മുതല്‍ 6 വരെ) വിഷുക്കണി കാണലോടെയാണ്‌. കാലികമായി ലഭിയ്ക്കുന്ന പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ്‌ കണി ഒരുക്കുന്നത്‌. തലേദിവസം എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമാണ്‌ വീട്ടിലെ പ്രധാന സ്ത്രീ, അമ്മ ഇതൊരുക്കുന്നത്‌. സ്വര്‍ണ നിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍, അരി (നെല്ല്) കൊന്നപ്പൂവ്‌ മുണ്ട്‌, തേങ്ങാപകുതി, വെറ്റില, പുസ്തകം, നാണയം, വൃത്താകൃതിയിലുള്ള കണ്ണാടി, സ്വര്‍ണം ഇവയാണ്‌ കണിയ്ക്കു സാധാരണ വേണ്ടുന്ന വകകള്‍. ഇനി കണിയെങ്ങനെ ഒരുക്കാം ഞ്ങട വീട്ടിലൊ നാട്ടിലൊ എൻ്റെ ചെറു പ്പത്തിലൊന്നും കണിയൊരുക്കിയിരുന്നല്ല.  ഇച്ചിരെ മുൻപേ അനിയത്തി വിഷു ആശംസ പറയാൻ വിളിച്ചപ്പോൾ ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. പക്ഷെ നാളുകൾ കഴിഞ്ഞപ്പോഴേക്കു വിഷുക്കണിയൊക്കെ വിഷുവിന്റെ ഭാഗമായി. ഇവിടെ സൗത്താഫ്രിക്കയിലും വിഷുക്കണിയൊക്കെ ഇടാൻ തുടങ്ങി.  അപ്പോൾ...

വിപ്ലവ പ്രസ്ഥാവനകളുടെ വിലയില്ലായ്മ

Image
വിവാഹവും മതവും സ്വകാര്യങ്ങളാണ്  എന്നുള്ളത്   അടുത്ത കാലത്തൊന്നും  ദൈവത്തിന്റെ സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടുകയില്ല. അതായത് ഒരു വ്യക്തി, ആരെ വിവാഹം കഴിക്കണമെന്നും,   മതത്തെ എവിടെ നിർത്തണമെന്നും  തീരുമാനിക്കുന്നത്  ആവ്യക്തിയുടെ സ്വയം തീരുമാനങ്ങളായി  അവിടെ ൯൯ ശതമാനവും അംഗീകരിക്കില്ല,    അതായത് വിവാഹം സമൂഹത്തിന്റെ മൈക്രൊരുപമായ  കുടുംബത്തിന്റെയും, മതത്തിന്റെയും, ജാതിയുടെയും ചട്ടകൂട്ടുകളിൽ  നിന്നേ തീരുമാനിക്കപ്പെടാവൂ, നിലനിർത്താനാകൂ. ഇതൊക്കെ അറിയാതെയാണോ, ചിന്താ ജെറോമിനെ പോലെയുള്ള യുവ രാഷ്ട്ര്രിയ വിപ്ലവക്കാർ,  അതിനെതിരായ രീതിയിൽ പ്രസ്ഥാവനകൾ ഇറക്കുന്നത് . മറ്റുള്ളവരുടെ മതവിശ്വാസത്തെ നിരുപണ  വിധേയമാക്കുകയും തനിക്കു തൻറെ/ മമ്മി-ഡാഡിയുടെ മതബോധനങ്ങളനുസരിച്ച് വിവാഹം കഴിക്കാമെന്നും പറയുന്നതിൽ എന്തു വിപ്ലവം , എന്താദർശം. പിന്നെ വിപ്ലവ പ്രസംഗങ്ങൾ അങ്ങനെ നടക്കും, അതു വഴി പ്രശസ്ഥി  കിട്ടും, അന്നത്തിനുള്ള വകകിട്ടും എന്നു വിചാരിച്ച് പറയുന്നതൊക്കെ ചെയ്യണമെന്നുണ്ടോ എ...

കേരളത്തിലെ സ്ത്രീ നിശബ്ദതക്കു കൊടുക്കേണ്ടി വരുന്ന വില-മില്യനോ, ബില്യനോ?-ഭാഗം-1

കേരള-ഗ്ലൊബലിസ്റ്റ്- കാപ്പിറ്റലിസവും-സ്ത്രീയും- കപടധാർമ്മികതയും.  ഗ്ലോബലിസ്റ്റ് കപ്പിറ്റലിസത്തിന്റെ വരവോടെ കേരളത്തിലുണ്ടായ ക്ലാസ് പൊതുബോധ നിർമ്മിതിയും അതിൽ സ്ത്രീയുടെ സമൂഹ്യ അവസ്ഥകളിൽ ഉണ്ടായ മറ്റങ്ങളും, അതിനെ സ്ത്രീകൾ എങ്ങനെ നേരിടുന്നു എന്നും ഉള്ള ഒരു അന്വേഷണ ചിന്ത . കാര്യേഷു മന്ത്രീ കരണേഷു ദാസീ രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ സ്നേഹേഷു മാതാ ശയനേഷു വേശ്യാ ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീ ഒരു കാലത്ത് കേരളത്തിലെ സംസക്കാര-മത നായകന്മാർ  നടത്തിയിരുന്ന പുരുഷാധിപത്യ സ്ത്രീ ബോധവൽക്കരണ-മൂല്യബോധന പ്രഭാഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു ഈ വരികൾ. അതായത് ആദർശ ഭാര്യ എങ്ങനെയായിരിക്കണം എന്നുള്ളതാണ് ഈ മൂല്യ ബോധനം ശഠിക്കുന്നത്. അവൾ മന്ത്രിയേപോലെ ഭരണപ്രാപ്തിയുള്ളവരായിരിക്കണം, പ്രവൃത്തിയിൽ ദാസിയായിരിക്കണം. (മന്ത്രി ചവിട്ട് കൊള്ളൂകയും അടിമകളെ പോലെ ദാസ്യപ്പണി ചെയ്യുകയും വെണം); രൂപത്തിൽ സുന്ദരിയായിരിക്കണം, (ചവിട്ടുന്നതും സുന്ദരിയെ ആയിരിക്കണം), സ്നേഹത്തിൽ മാതാവാകണം, പിന്നെയോ, കിടക്കയിൽ കാമശാസ്ത്രത്തിലെ 64 കലയും പിന്നെ സ്വന്തം കലയും വരുത്തണം. ഈ പ്രകാരത്തിൽ ‘ഒരാഭിജാത്യ‘ സ്ത്രീ പ്രൊഫൈൽ ത...

ഐറ്റം ഡാൻസിനു സെൻസർ ബോർഡിന്റെ വിലക്ക് ആവശ്യമാണോ

 ഐറ്റം ഡാൻസുകൾക്കു നേരെ സെൻസർ ബോർഡ് കർശനമാകുന്നു. ‘സിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പിടിവീഴുന്നു. ഐറ്റം ഡാന്‍സ് ഉള്‍പ്പെടുന്ന സിനിമകള്‍ക്കെല്ലാം എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു കഴിഞ്ഞു. ടെലിവിഷനില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഐറ്റം ഡാന്‍സ് രംഗം പൂര്‍ണമായി ഒഴിവാക്കണമെന്നാണ് മറ്റൊരു സുപ്രധാനമായ ഉത്തരവ്. തിയേറ്റുകളിലെ പ്രദര്‍ശനം കഴിഞ്ഞ് വീടുകളിലെ സ്വീകരണമുറിയിലേക്കെത്തുമ്പോള്‍ ഐറ്റം ഡാന്‍സിന് ടെലിവിഷനില്‍ പോലും ഇടം കിട്ടില്ലെന്ന് ചുരുക്കും. സിനിമയില്‍ ഐറ്റം ഡാന്‍സിന് മാത്രം കോടികള്‍ വാങ്ങി വിലസുന്ന ഐറ്റം നര്‍ത്തകിമാര്‍ക്കും ഇനി കാര്യങ്ങള്‍ പഴയതുപോലെയാവില്ല. ഐറ്റം ഡാന്‍സ് രംഗങ്ങള്‍ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന നിഗമനത്തിലാണ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍‘.

ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

 [ഇതു നാലാമിടത്തിൽ  ‘ മാറിയ പെൺജീവിതവും മാറാത്ത നമ്മുടെ മേൽമീശകളൂം‘ എന്ന പേരിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ ഒറിജിനൽ കോപ്പിയാണ്.  ശ്വേതയുടെ പ്രസവത്തെക്കുറിച്ച് നമ്മുടെ ഗവണ്മെന്റ് നയം വ്യക്തമാക്കിയിരിക്കുന്നു; സ്പീക്കർ ജീ.കാർത്തികേയൻ പറഞ്ഞിരിക്കുന്നു; ശ്വേതയുടെ പ്രവൃത്തി ധാർമ്മികമായില്ല എന്ന്.  ഈ പശ്ചാത്തലത്തിൽ ഈ പോസ്റ്റ് എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. ഇവിടെ ശ്വേതയുടെ മറുപടി ]

ഇന്ത്യൻ, സൌത്താഫ്രിക്കൻ മദ്ധ്യ വർഗ്ഗവും B.O.T യും

 നവലിബറൽ മുതലാളിത്തം അംഗീകരിച്ച ഓരോ രാജ്യത്തിലും വർദ്ധിച്ചുവരുന്ന ഒരു ബൈപ്രോഡക്ട് ആണ്, വികസനം കൈവരിക്കുന്ന ഒരു മദ്ധ്യവർഗം.  ഈ മദ്ധ്യവർഗത്തിനു  രാഷ്ട്രത്തോട്  ഒരു രാഷ്ടീയ ചുമതല വേണോ അതോ വ്യക്തിഗതമായ സ്വാർഥ താല്പര്യങ്ങൾ മാത്രം മതിയാകുമോ? ഹൈവെ ടോൾപിരിവിനോട്  കേരളത്തിലെയും (ഇന്ത്യയിലെയും) സൌത്താഫ്രിക്കയിലെയും മദ്ധ്യവർഗത്തിന്റെ വേറിട്ട സമീപനത്തെക്കുറിച്ച് ഒന്നു മനസിലാക്കാൻ ശ്രമിക്കുന്നു.   കേരളത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷനൽ ഹൈവേയിൽ ഏർപ്പെടുത്തിയിരിക്കുന്ന പാലിയക്കര ടോൾ പിരിവ് ഇപ്പോഴും വിവാദമായി കിടക്കുന്നത്, ആഗോള മുതലാ‍ളിത്തത്തിന്റെ പൌരാവകാശത്തിനു മേലെയുള്ള കടന്നു കയറ്റത്തിനൊരുദാഹരണമായി കാണാം.  അതു പോലെ കേരളത്തിന്റെ ഭരണവ്യവസ്ഥ-അഥവാ മൈനൊരിറ്റി രാഷ്ട്രീയം- എത്ര മാത്രം വൈദേശിക താല്പര്യാ‍ധിഷ്ഠിധമാണെന്നും. നവ ലിബറൽ ഗ്ലോബലൈസേഷനും മാർക്കറ്റ് എക്കോണമിയും ഈ മുതലാളിത്തത്തിന്റെ  വൈദേശിക ആദർശങ്ങളും, പ്രയോഗങ്ങളുമാണ്.  എന്നുപറഞ്ഞാൽ അതു കേരളത്തെ സംബന്ധിച്ച് ഒരു ഗ്രാസ്-റൂട്ട് വളർച്ചയല്ല, മുകളീൽ നിന്നു താഴേക്കു വേരിറങ്ങുന്ന/ ഇറങ്ങിയ ഒന്നാണ്.  ഇതു രണ്ട...

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

കേരളം ഇപ്പോഴും ഒരു ജനാധിപത്യ വവസ്ഥയാണ് എന്നുള്ള ധാരണയിലാണ് ഈ പോസ്റ്റ് എഴുതുന്നത. ഇനി അതിൽ വല്ലമാറ്റങ്ങളും വന്നിട്ടുണ്ടെങ്കിൽ ആരെങ്കിലും അറിയിക്കുമല്ലോ? ആ മുഖം: ഈ പോസ്റ്റിന്റെ പ്രചോദനം  ഈ അടുത്തസമയത്ത്, പത്രങ്ങളിൽ വന്ന ചില വാർത്തകളാണ്. അതിലൊന്ന് ഇവിടെ വായിക്കാം. ഇതിനെതുടർന്ന് ചില ഗൂഗ്ഗിൽ പ്ലസു പീസുകളും ഇതിനെക്കുറിച്ചു വായിക്കാനിടയായിരുന്നു. അവയുടെയൊക്കെ ചുരുക്കം, മലപ്പുറത്തെ പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങളുടെ -പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികളുടെ-വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി രൂപീകരിച്ച ഈ സ്കൂളുകൾ ഇപ്പോൾ എയ്ഡഡ് സ്കൂളുകൾ ആക്കണോ ഗവണ്മെന്റു സ്കൂളുകൾ ആക്കണോ എന്നുള്ളതാണ്. പതിവു പോലെ ഭരണ കഷിയും പ്രതിപക്ഷവും  ജനങ്ങളുടെ മുൻപിൽ ചവിട്ടു നാടക വേഷങ്ങൾ കെട്ടി ജോറായി ആടി ഏറ്റുമുട്ടി വശായി. മുഖ്യൻ ആസ് യൂഷ്വൽ നാട്യത്തിൽ അമരത്വം പൂകി. ഇപ്പോൾ വിഷയം ധനവകുപ്പിന്റെ കൈയ്യിലാണെന്ന് ഡയലൊഗു പറഞ്ഞു.  ജനങ്ങൾ  റിലാക്സ്ഡ് ആയി ബിവറേജസ് കോർപിന്റ് മുന്നിൽ ക്യൂ നിൽക്കാൻ പോയി. നായന്മാരും, ക്രിസ്ത്യാനികളൂം, മുസ്ലീംഗളും, ഈഴവരും, മന്ത്രി സഭ ചർച്ചകൾ സ്വന്തം അടുക്കളകളിലേക്കു മാറ്റി. മ...