mk top 2012

Thursday, February 7, 2013

ഐറ്റം ഡാൻസിനു സെൻസർ ബോർഡിന്റെ വിലക്ക് ആവശ്യമാണോ

‘സിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പിടിവീഴുന്നു. ഐറ്റം ഡാന്‍സ് ഉള്‍പ്പെടുന്ന സിനിമകള്‍ക്കെല്ലാം എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു കഴിഞ്ഞു. ടെലിവിഷനില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഐറ്റം ഡാന്‍സ് രംഗം പൂര്‍ണമായി ഒഴിവാക്കണമെന്നാണ് മറ്റൊരു സുപ്രധാനമായ ഉത്തരവ്. തിയേറ്റുകളിലെ പ്രദര്‍ശനം കഴിഞ്ഞ് വീടുകളിലെ സ്വീകരണമുറിയിലേക്കെത്തുമ്പോള്‍ ഐറ്റം ഡാന്‍സിന് ടെലിവിഷനില്‍ പോലും ഇടം കിട്ടില്ലെന്ന് ചുരുക്കും. സിനിമയില്‍ ഐറ്റം ഡാന്‍സിന് മാത്രം കോടികള്‍ വാങ്ങി വിലസുന്ന ഐറ്റം നര്‍ത്തകിമാര്‍ക്കും ഇനി കാര്യങ്ങള്‍ പഴയതുപോലെയാവില്ല. ഐറ്റം ഡാന്‍സ് രംഗങ്ങള്‍ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന നിഗമനത്തിലാണ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍‘.

 
കഴിഞ്ഞ ആഴ്ചയാണ് മാതൃഭൂമിയിൽ ഐറ്റം ഡാൻസിനെക്കുറിച്ച് സാറാ തോമസിന്റെ ഒരഭിപ്രായം വന്നത്. അതുപോലെ NDTV യുടെ ഒരു ചർച്ചയും പ്രസ്തുത വിഷയത്തിൽ ഉണ്ടായിരുന്നു. അവയോടു പ്രതികരിച്ച് ഒരു പോസ്റ്റ് എഴുതിയിരുന്നു ഇവീടെ വായിക്കാം.

സെൻസർ ബോർഡിന്റെ ഈ തീരുമാനം പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വായനക്കാരിൽ ഉളവക്കുന്നത്. പലരും അതിൽ സന്തോഷിച്ചു; ചിലർക്ക് സെൻസർ ബോർഡിന്റെ ഇടപെടൽ വ്യക്തികളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിലേക്കുള്ള കൈകടത്തലല്ലേ എന്ന സംശയം.

എനിക്ക് ഇന്ത്യയിലെ സാഹചര്യത്തിൽ അതിൽ സന്തോഷമാണുണ്ടായത്. 

അതിനുള്ള കാരണങ്ങൾ താഴെപ്പറയുന്ന വയാണ്.
1. സ്വതന്ത്രമായ തിരഞ്ഞെടുപ്പു തന്നെയാണ് ഏറ്റവും നല്ലത്. പക്ഷെ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്കും ആ സ്വാതന്ത്ര്യമെന്താണെന്നു സ്വയം അറിഞ്ഞുകൂടാ; ഭരണകൂടം അവരെ അതു മന:പൂർവം മനസിലാക്കിക്കുന്നില്ല.ഇപ്പൊഴും വോട്ടു ബാങ്കെന്ന അടിമച്ചങ്ങലയിൽ അവരെ തളച്ചിട്ട് ആഞ്ഞാഞ്ഞ് പീഠിപ്പിച്ചു സുഖിക്കുന്നതിൽ ആനന്ദം അനുഭവിക്കുന്ന ഭരണ നേതൃത്വമാണ് നമ്മുടേത്.  പിന്നെ അങ്ങോട്ടു പോ ഇങ്ങോട്ടു വാ എന്നു പറഞ്ഞ് പുറത്ത് അധികാരം കളിക്കുമ്പോൾ അതു ശിരസാ വാങ്ങുന്നവരുമാണ് നമ്മൾ.  

ഞാൻ ആദ്യത്തെ പോസ്റ്റിൽ പരാമർശിച്ച NDTV പ്രോഗ്രാം ശ്രദ്ധിച്ചാൽ മനസിലാകും രക്ഷിതാക്കളൂൾപ്പെടെ  പലരും പരാതിപ്പെട്ടത്, അവരുടെ ചെറിയകുട്ടികൾ ഈ ഐറ്റം ഡാൻസുകൾ പാടി, നടികൾ കാട്ടുന്ന അതേ ലൈംഗിക ചേഷ്ടകൾ കാട്ടി വീടുകളിൽ ഡാൻസു കളിക്കുമ്പോൽ സ്വയം ലൈംഗികവൽക്കപ്പെടുന്നു  എന്ന്. എന്നു പറഞ്ഞാൽ പ്രായപൂർത്തിയാകുന്നവർ മാത്രം കാണേണ്ടുന്ന സിനിമകൾ കൊച്ചുകുട്ടികളെ കാണിക്കുന്നതിൽ അച്ചനമ്മമാർക്കുള്ള സ്വതന്ത്ര തീരുമാനം അവർ എടുക്കുന്നില്ല; എന്തുകൊണ്ട്? അതിനെകുറിച്ചവർക്കറിഞ്ഞുകൂടാ, അതിനെക്കുറിച്ചു പറഞ്ഞ് കുട്ടികളെ ബോധവൽക്കരിക്കുക എന്നതിനു പകരം അവർ ഐറ്റം ഡാൻസു കളിക്കുന്നാരെ കുറ്റം പറയുന്നു. ഐറ്റം ഡാൻസുകൾക്കു കുട്ടികളെയും യുവാക്കളെയും ലൈംഗികവൽക്കരിക്കുന്ന ദോഷമുണ്ട് എങ്കിൽ അവയെ സ്വയം ബഹിഷ്കരിക്കാമല്ലോ? പക്ഷെ അതു ചെയ്യാൻ പ്രാപ്തരാകാത്ത ഒരു ജനതക്ക്, സെൻസർ ബോർഡിന്റെ ഇത്തരം തീരുമാനങ്ങൾ കുറെ നന്മ ചെയ്യും. എന്നാലും എല്ലാ കാലത്തേക്കും എല്ലാകാര്യത്തിലേക്കും, മറ്റുള്ളവർ അതു സെൻസർ ബോർഡായാലും ഗവണ്മെന്റായാലും തീരുമാനമെടുത്താലേ ശരിയാക്കൂ എന്ന ഒരു രീതി നല്ലതല്ല. സ്വന്തം മക്കളെ എങ്ങനെ വളർത്തണം എന്നു മാതാ പിതാക്കൾ തീരുമാനിക്കേണ്ടതുണ്ട്.

2. ഐറ്റം ഡാൻസുകാർ വേറൊരു മനോഭാവത്തിന്റെ വാകതാക്കളാണ്; അവർക്കു സ്വയം തീരുമാനിക്കാൻ സ്വാന്തന്ത്ര്യമുള്ളവരാണ്,എന്നു പറയുന്നു.  പക്ഷെ അവരുടെ തീരുമാനം അവരുടെ സാമ്പത്തിക നേട്ടത്തിന്റ് അടിസ്ഥാനത്തിലാണ് ഉണ്ടാകുന്നത്;  ചിലപ്പോൾ അവർക്ക് സിനിമാ മുതലാളിയുടെ താല്പര്യത്തെ അനുസരിച്ച് സ്വന്തം തീരുമാനത്തിനു വിപരീതമായും ചെയ്യേണ്ടി വരും. അപ്പൾ മുതലാളിത്ത ലാഭത്തിന്റെ ഒരു പ്രശ്നമാകും അത്. ഇന്ത്യയിലെ മുതലാളിമാർ, പൊതുവെ സാമൂഹ്യ ബോധം എന്ന ഉത്തരവാദിത്ത ബോധത്തോടെ പെരുമാറുന്നവരായി എനിക്കു തോന്നിയിട്ടില്ല; എന്നു പറഞ്ഞാൽ ലാഭം മാത്രമാണ് അവർക്കു ലക്ഷ്യം. അപ്പോൾ ലാഭത്തിന്റെ പേരിൽ വിപണന സാദ്ധ്യത ഉള്ള എന്തും അവർക്കു വിൽകാം. മുതലാളിത്ത-വിപണീവൽക്കരണം അതിനുള്ള സ്വാതന്ത്ര്യം അവർക്കു കൊടുക്കുന്നുണ്ട്. ഈ വിപണിവൽക്കരണം/ കമ്പോളവൽക്കരണം, ഒരു പാശ്ചാത്യ ആശയമാണ്. പാശ്ചാത്യ സമൂഹം സ്വാതന്ത്ര്യ ബോധത്തേ വളരെ നേരത്ത ശീലിക്കാൻ തുടങ്ങിയ ഒരു സമൂഹമാണ്; ലോക മഹായുദ്ധങ്ങളൂം, സിവിൾ യുദ്ധങ്ങളൂം, കൊളോണീയലിസവും അതിന്റെ കെടുതികളൂം അവരെ അങ്ങനെ ഒരു സ്വതന്ത്ര്യ സമൂഹങ്ങൾ ആക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്.

എന്നാൽ ഇന്ത്യൻ സമൂഹങ്ങൾ/വ്യക്തികൾ ഈ സ്വാതന്ത്ര്യ മെന്താണെന്നു ഗ്രഹിക്കുന്നില്ല; ഇവിടെ ഗ്ലോബലിസം നടപ്പിലാക്കിയ ഗവണ്മെന്റുകൾ ഈ പാഠങ്ങൾ ജനങ്ങളെ പഠിപ്പിക്കേണ്ടിയുരുന്നു. വിദ്യാഭ്യാസ മാത്രുകകൾ അതിനനുസരിച്ച സജജമാക്കേണ്ടിയിരുന്നു, പക്ഷെ മുകളിൽ പറഞ്ഞതു പോലെ വോട്ടു ബാങ്ക് ഗവണ്മെന്റ് അതിനു തയ്യാറാകുന്നില്ല, അതിനാൽ മാർക്കറ്റിൽ പണം നേടുക എന്നൊരു കാര്യം മാത്രമേ മുതലാളീമാർക്കും ജനങ്ങൾക്കു മനസിലാകുന്നുള്ളൂ. എന്നു പറഞ്ഞാൽ ചുരുക്കത്തിൽ ഇന്ത്യ ഇന്നും സ്വതന്ത്ര്യത്തിൽ ഒരു പിന്നോക്ക/ ട്രഷീനൽ മനൊഭാവമാണ് കൈക്കൊള്ളുന്നത്, അതുകൊണ്ട് അവിടെ വിലക്കു നിയമങ്ങൾ ആവശ്യമായി വരുന്നു.

0 comments:

Post a Comment