നമ്മുടേതൊരു പ്രോഗ്രസ്സിവ് രാജ്യം...
'ഇതു നിന്റഛനാണോ?' 'അ-ല്ല... ഗാര്‍ഡിയനാ' 'നിന്റെ സ്കൂള്‍ രജിസ്റ്റ്രേഷന്‍ ഫോമില്‍ ഒപ്പിട്ട ഗാര്‍ഡിയന്‍?' താണ്ടി പ്രിന്‍സിപ്പലിന്റെ മുഖത്തേക്കു സംശയത്തോടെ നോക്കി. അങ്ങനെയുമുണ്ടോ ഒരു ഗാര്‍ഡിയന്‍? താന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ ഗാര്‍ഡിയനായി ആരായിരുന്നു കൂടെ വന്നത്? ഗ്രാന്‍ഡ്മായായിരുന്നോ?പക്ഷെ ഗ്രാന്മയ്ക്കൊപ്പിടാനറിയില്ലല്ലോ. 'ഇയാളു നിന്റെയാരാ?' തന്റെ പ്രൈവസിയിലേക്കു നുഴഞ്ഞുകയറുന്ന പ്രിന്‍സിപ്പലിന്റെ ചോദ്യം അവളെ അല്‍പം അലോസരപ്പെടുത്തി. 'ഇവളുടെ അമ്മ എന്റെ ഗേള്‍ഫ്രണ്ടായിരുന്നു'അല്‍പം അഭിമാനത്തോടെ ഗാര്‍ഡിയന്‍ പറഞ്ഞു. അതു വളരെ ഉദാരമായ ഒരു കാര്യമാണല്ലോ,പ്രിന്‍സിപ്പല്‍ ഓര്‍ത്തു. അമ്മ ഗേള്‍ഫ്രണ്ടാകുമ്പോള്‍ ഇവനച്ഛന്റെ സ്ഥാനം ഉണ്ടെന്നു പറയാം. പക്ഷെ അങ്ങനെ അയിരുന്നെന്നല്ലേ ഇവന്‍ പറയുന്നത്' 'നീ പോ എന്നിട്ട് നിന്റെ യഥാര്‍ത്ഥ ഗാര്‍ഡിയനെ കൊണ്ടുവാ'പ്രിന്‍സിപ്പല്‍ ഒട്ടും ദാക്ഷിണ്യം കൂടാതെ പറഞ്ഞു. അപ്പോഴവള്‍ കൂസലില്ലാതെ പ്രിന്‍സിപ്പലിന്റെ മുറി വിട്ട് പുറത്തേക്കു നടന്നു. കൂടെ അയാളും. നടന്നപ്പോള്‍ അവളൂടെ ഗില്ലറ്റിന്റെകൂര്‍ത്ത മുന മേനി കുറഞ്ഞ തറയെ കുത്തി...