ബ്ലോഗിലെ ആള്‍മാറാട്ടം

രാജേഷിന്റെ ‘അപ്പോള്‍ നമ്മള്‍ ‘ജയിച്ചു’ അല്ലേ?’ എന്ന പോസ്റ്റില്‍ എന്റെ (mavelikeralam) പേരില്‍ വന്ന ഒരു വ്യാജ കമന്റാണ് എന്റെ ഈ പോസ്റ്റിന്റെ അടിസ്ഥാനം. പൊസ്റ്റിങ്ങ് ഇവിടെ

ഇതില്‍ രണ്ടാമത്തെ കമന്റാണ് എന്റെ പേരിലെ വ്യാജം. അതില്‍ നിന്നും എന്റെ ബ്ലോഗിലേക്കു വരാന്‍ ഒരു ലിങ്ക് ഇല്ല. എന്നാല്‍ പതിനൊന്നാമത്തെ കമന്റ് ഞാന്‍ അയച്ചതാണ്. അതില്‍ എന്റെ ബ്ലോഗിന്റെ ലിങ്കുമുണ്ട്.

യാഹുവിന്റെ copyright violation ല്‍ എനിയ്ക്കുള്ള പ്രതിഷേധം എന്റെ സ്വന്തം പോസ്റ്റില്‍ ഞാന്‍ അറിയിച്ചതാണ്. എന്നാല്‍ വ്യാജ mavelikerlam കമന്റില്‍ എന്റെ തനതായ ആശയത്തെ പ്രതിലോമകരമായി വളച്ചൊടിച്ചിരിയ്ക്കുന്നു.

ഇതു കൊണ്ടുള്ള ഈ വ്യാജന്റെ ഉദ്ദേശമെന്തായിരിയ്ക്കാം?

ബ്ലോഗില്‍ പരസ്പര സ്പര്‍ദ്ധ ഉണ്ടാക്കി ഒരു പക്ഷെ ഒരു കൂട്ടത്തല്ല് ഇനിയുമുണ്ടാക്കുക, അല്ലെങ്കില്‍ പ്രതിഷേധത്തില്‍ ഒരുമിച്ചു നിന്ന 150/600 ബ്ലൊഗേഴ്സില്‍ ഭിന്നതയുണ്ടാക്കുക, അങ്ങനെ പലതുമാകാം.

സ്വന്തമായ ഒരു identity ഇല്ലാത്തവനേ ഇത്തരം കാര്യത്തിനൊരുമ്പെടൂ എന്നതിനുദാഹരണം കൂടിയാണിത്.

ഗൂഗിള്‍ എന്ന കച്ചവട സാമ്രാട്ട് മൈനോറിറ്റി ഭാഷകളുടെ ഉന്നമനമെന്ന global social responsibility യുടെ പേരില്‍ അനുവദിച്ചു തന്നിട്ടൂള്ളതാണ് മലയാളം ബ്ലൊഗു സ്പേസ്. അതേ social responsibilty തന്നെയാണ് വര‍മൊഴി തുടങ്ങിയവയുടെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച മലയാളികളും കാണിയ്ക്കുന്നത്. (രണ്ടിനും കച്ചവട സാദ്ധ്യതകളുമുണ്ടാവാം)

എന്നാല്‍ ഈ social responsibilty എന്താണെന്നു തന്നെ മനസിലാക്കാന്‍ പാരമ്പര്യവും വളര്‍ത്തും അനുവദിയ്ക്കാത്ത ഒരു കൂട്ടം മലയാളികള്‍ക്ക് ഈ ബ്ലോഗ്, നിന്ദയും വ്യക്തിഹത്യയുടെ ചേറും പരസ്പരം വാരിയെറിഞ്ഞും അതിലേക്കു പ്രേരണ പകര്‍ന്നും രസിയ്ക്കാനുള്ള ഒരു പുറമ്പോക്കായി തോന്നാം.

വ്യാജന്മാരേ നിങ്ങളേപ്പൊലുള്ളവര്‍ക്കു യോജിയ്ക്കുന്നതല്ല ഈ ബ്ലോഗ്. നിങ്ങള്‍ സ്വന്തമായി വെബ് പേജുണ്ടാക്കി കാശു കൊടുത്തു ഹോസ്റ്റു ചെയ്ത് ബ്ലോഗു കാലിയാക്കൂ.

ഈ ബ്ലോഗു സ്പേസിനിവിടെ വേറെ ആവശ്യമുണ്ട്. നിര്‍വ്യാജമായ ആവശ്യങ്ങള്‍ക്കു വെണ്ടി ഒത്തു ചേരാനും ആശയങ്ങള്‍ കൈമാറാനും, ആത്മപ്രകാശനം നടത്താനും അതിനാവശ്യമുള്ളവര്‍ സമാധാധാനമയി ഇവിടെ നിലനില്‍ക്കട്ടെ.

പിന്നെ രാജേഷിന്റെ,‘‘എന്തേ ഈ മലയാളീസ് ഇങ്ങനെ?’ എന്നുള്ള ബ്ലോഗിലുടെ അദ്ദേഹം മലയാളിയുടെ ജുഗുപ്സാവഹവും പൊതു സാമൂഹ്യനീതിയ്ക്കു നിരക്കാത്തും, ഈഗോ സ്വന്തം തലയില്‍ കയറി പബ്ലിക് ശല്യങ്ങളായി മാറിയിരിയ്ക്കുന്നതുമായ പ്രബുദ്ധരെന്നൂറ്റം കൊള്ളുന്ന ഒരു കൂട്ടം മലയാളി വര്‍ഗ്ഗത്തോടുള്ള പ്രതിഷേധമാണ് വരച്ചു കാട്ടുന്നതു എന്നുള്ളതായിരുന്നു എന്റെ ധാരണ. പക്ഷെ എന്നിട്ടെന്തേ സ്വന്തം ബ്ലോഗില്‍ ഒരു വ്യാജന്‍ കയറി സ്വന്തം മൂല്യങ്ങള്‍ക്കെതിരായി പ്രതിലോമകരമായ അഭിപ്രായമെഴുതിയതില്‍ അദ്ദേഹം മൌനം അവലംബിയ്ക്കുന്നു എന്നൊരു ചൊദ്യവും എനിയ്ക്കുണ്ട്.

പിന്നെ ഈ ബ്ലോഗിന്റെ സുരക്ഷയും അന്തസും കാത്തു സൂക്ഷിയ്ക്കുന്ന ജോലി വഹിയ്ക്കുന്ന ആളുകളേ, ഇത്തരം ക്രമക്കേടുകള്‍ നിങ്ങളുടെ terms and conditions ലെ code of conduct കളെ‍ ഒന്നും ഭേദിയ്ക്കുന്നില്ലേ? അതോ നിങ്ങള്‍ക്കതിനൊന്നും വകുപ്പുകളില്ലേ? ഇല്ലങ്കില്‍ എഴുതിയ്ണ്ടാക്കൂ. എന്തും സൃഷ്ടിച്ചാല്‍ മാത്രം പോരല്ലോ അതിന്റെ സുഗമമായ നടത്തിപ്പും നോക്കേണ്ടേ?

ബ്ലോഗിലെ ആള്‍‍മാറാട്ടക്കേസിലെ അന്വേഷണച്ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിയ്കുന്നു. നിങ്ങളതേറ്റെടുത്തു പരിഹാരം കാണുമെന്നു വിശ്വസിയ്ക്കുന്നു.





">Link

Comments

  1. ഹ ഹ ഹ കൊള്ളാം. അടുത്ത കേസായി. :-)

    ReplyDelete
  2. നല്ലവരായ ദില്‍ബാസുരനും സന്‍ഡൊസും ഇവിടെ കോമളിക്കളി നടത്തുന്നത്‌ ഉചിതമല്ല.

    ReplyDelete
  3. പ്രിയ മാവേലി കേരളം

    ഇതിനെ ഒരു പരിധി വരെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗ്മാണ് താങ്കള്‍ ഫ്രൊഫൈലില്‍ ഒരു പടം അപ്പലോഡ് ചെയ്യുക. അതുണ്ടാവുമ്പോള്‍ എപ്പോള്‍ കമന്റിട്ടാലും ആ പടവും കൂടി ഉണ്ടാവും.

    ReplyDelete
  4. ഹാവൂ സമാധാനം! എന്തായാലും ഇവിടെ രണ്ട് പേരു (ഇതുപോലെയുള്ള ഒരു സീരിയസ് പ്രശ്നത്തില്‍) നല്ല തമാശ പറഞ്ഞതുകൊണ്ട്, എനിക്കീ പ്രശ്നത്തില്‍ പ്രതിഷേധിക്കാന്‍ ആളുകൂടുമ്പൊ മാറി നിക്കാം അല്ലെങ്കില്‍ പ്രതിഷേധം എന്തുകൊണ്ട് പറ്റൂല്ലാന്ന് ഒരു പോസ്റ്റെങ്കിലും ഇടാം.. യേത്? :) ഹാവൂ‍! സമാധാനമായി...ഇനി ഇതിനും കൊടിപിടിക്കണ്ടല്ലൊ... :)

    ReplyDelete
  5. അതെ ആണു വക്കാരിജി, പക്ഷെ പ്രശ്നം വന്നാല്‍, ആ ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ പഴ്യ കമന്റാണെങ്കിലും പടം കാണാമെന്നു തോന്നുന്നു, ഇല്ലെ? അങ്ങിനെയുണ്ടെന്ന് തോന്നുന്നു. അപ്പോള്‍ അതല്ല ഞാന്‍ എന്ന് സ്ഥാപിക്കാന്‍ എളുപ്പമാവുമെന്ന് കരുതുന്നു.

    ReplyDelete
  6. ഹഹഹ..ഇല്ല ഇല്ല സമ്മതിക്കൂല്ലാ..
    സാന്റോസെ, പോയിന്റ്സൊക്കെ നോട്ട് ചെയ്തു വെച്ചിട്ടുണ്ടേ...കുറേ കടമുണ്ടേ അങ്ങട്ട് തരാന്‍ :) തുടങ്ങീട്ടേയുള്ളൂ, യേത്? :) :) സാന്റോസ് പുതിയ ആളല്ലെ, അതാണ്...ദില്ബൂ ഒക്കെ പഴ്യ ആളാ, അതോണ്ട് അറിയാമായിരിക്കും ;):)

    ReplyDelete
  7. വക്കാരിജി, പ്രശ്നം ഡിസ്പ്ലേ നെയിമിന്റെ ആണ്, യൂസര്‍ ഐഡി യുണീക്കാണെങ്കിലും ഡിസ്പ്ലേ നെയിം എന്തു വേണമെങ്കിലും ഇടാം. അതാണ് പ്രശ്നം. അത് മാറ്റണമെങ്കില്‍ ഈമെയില്‍ -ല്‍ ഒക്കെ അങ്ങിനയല്ലെ വരുന്നത്. അതായിരിക്കും പ്രശ്നം.

    ReplyDelete
  8. അതു ശരിയാണ്, വക്കാരിജി . ആ അദര്‍ ഓപ്ഷനിലാണ് പലരും കളിക്കുന്നെ. അല്ലെങ്കില്‍ അനോണിമസ് ആവുമല്ലൊ.

    സാന്റോസെ, പഴ്യ ആള്‍ക്കാരൊന്നും രക്ഷപ്പെട്ടിട്ടില്ല.:) അവര്‍ക്ക് കൂടുകയേയുള്ളൂ :) സാന്റോസ് പുതിയ ആളായത് കൊണ്ട് നിഷ്ക്കളങ്കന്‍ എന്നെങ്കിലും ഒരു ലീനിയന്‍സി എനിക്കുണ്ടേ :)
    മാ‍പ്പ് ഞാന്‍ എഴുതി തരാം. അതൊന്ന് ഒപ്പിട്ട് തന്നാല്‍ വേണമെങ്കില്‍ പരിഗണിക്കാം. യാഹൂന്റെ പോലെ അക്ഷരമോ അഭ്യാസമോ ഒക്കെ പ്രശ്ന്മാവണ്ടാ, യേത്? :):)

    ReplyDelete
  9. പച്ചാള്‍സ്, ശരിയാണ് കരുതിക്കൂട്ടി അപമാനിക്കാന്‍ വരുന്നവര്‍ക്ക് എന്തും ചെയ്യാം എന്ന് നമ്മള്‍ ഇവിടെ കണ്ടതാണല്ലൊ :)

    അന്ന് വിശാലേട്ടന്റെ പ്രശ്നത്തില്‍ അങ്ങിനെയൊരാള്‍ ചെയ്താണല്ലൊ, പക്ഷെ ആയാളുടെ ബ്ലോഗര്‍ ഐഡി ക്ലിക്കിയാല്‍ അത് വിശാലേട്ടന്റെ അല്ല, പടം അടിച്ചുമാറ്റിയതാണെന്ന് നമ്മള്‍ക്ക് മനസ്സിലാവും.
    പിന്നെ ബ്ലോഗര്‍ ഐഡിയായാലും അല്ലെങ്കിലും നമ്മള്‍ എങ്ങിനെ കമന്റിടുമെന്ന് കുറച്ചു നാള്‍ക്കുള്ളില്‍ ഒരു പൊതുവായ ധാരണയുണ്ടാവും. അത് വെച്ച് തന്നെ ആ കമന്റ് വിശാലേട്ടന്റെയാണോന്ന് സംശയും വരുകയും വേണ്ടത് ചെയ്യാന്‍ പറ്റുകയും ചെയ്തു.

    എന്തായാലും ഇത്രയും ദിവസം കഴിഞ്ഞിട്ട്, പച്ചാളം കുട്ടി ഇഞ്ചിചേച്ചി എന്നു വിളിച്ചൂലൊ, അത് തന്നെ സമാധാനം ആയി. :)

    ReplyDelete
  10. ആ, ഇതാരു ദില്‍ബൂട്ടിയൊ? എന്തൊക്കെയുണ്ട് വിശേഷം? കുറേ നാളായല്ലൊ? പാണ്ടി ലോറി ഉപമകള്‍ പലതും കണ്ടതാണെ,
    അതോക്കെ ചീറ്റിയെയുള്ളൂട്ടൊ, യേത്?

    ReplyDelete
  11. കുട്ടിച്ചാത്തന്‍സ്,
    പടം അടിച്ചെടുക്കാം, പക്ഷെ അത് ക്ലിക്കുമ്പൊ അയാളുടെ ബ്ലോഗല്ലാന്ന് പെട്ടെന്ന് മനസ്സിലാവും കാരണം ബ്ലോഗിന്റെ പേരു സേം ആയാലും പോസ്റ്റുകള്‍ മൊത്തം കോപ്പി ചെയ്യാന്‍ പാടല്ലേ? പണ്ട് വിശാലേട്ടെനെതിരെ അങ്ങിനെ ഒരാള്‍ ചെയ്തപ്പോള്‍ അങ്ങിനെയാണ് നമ്മള്‍ക്ക് അത് ഒരു വ്യാജനാണെന്ന് മനസ്സിലായതും ചിത്രകാരന്‍ എന്ന ബ്ലോഗറെ പൂട്ടിച്ചതുപോലെ പൂട്ടിക്കാന്‍ പറ്റിയതും.

    ReplyDelete
  12. വക്കാരിജി പറഞ്ഞത് തന്നെ ഞാനും വിചാരിച്ചിട്ടുണ്ട്. ഈ അദര്‍ ഓപ്ഷനില്‍ എന്തെങ്കിലും പണിയാന്‍ പറ്റിയെങ്കില്‍ എന്ന്.
    പക്ഷെ അനോണിയും അദറും തമ്മില്‍ സത്യം പറഞ്ഞാല്‍ യാതൊരു വ്യത്യാസവും ഇല്ല.

    ReplyDelete
  13. ഒരു മൂക്കല്ലേയുള്ളൂ ദില്‍ബൂട്ടിയേ, അതും കൂടി ഇല്ലാണ്ടായാല്‍ വൃത്തികേടാവൂല്ലേന്ന് വെച്ചിട്ടല്ലേ? ;) വല്ലോ കൈയ്യോ, കാലോ ആയിരുന്നെങ്കില്‍ ഈരണ്ടെണ്ണം എങ്കിലും ഉണ്ടെന്ന് വെക്കായിരുന്നു :) :) അതോണ്ടല്ലെ? :) (ഞാന്‍ ഓഫ് നിറുത്തി, ഇത് വേറെ ആരുടേയൊ ബ്ലോഗാ, ഞാന്‍ ആദ്യായിട്ടാ ഇവിടെ, ഇനി ഇതിനും കൂടി മാപ്പ് പറയാന്‍, മാപ്പ് സ്റ്റോക്ക് തീര്‍ന്നിരിക്കുവാ)

    ReplyDelete
  14. അതാണ് പോയിന്റ് കുട്ടിച്ചാത്തന്‍സ്. കമന്റിടുമ്പോഴും ബ്ലോഗ് പോസ്റ്റിടുന്നപോലെ ഒരു വിശ്വാസ്യത ഉണ്ടായാല്‍ നന്നാണ്. പുതിയ ബ്ലോഗര്‍മാരുടെ കാര്യം വളരെ ശരിയാണ്. പക്ഷെ ഇങ്ങിനെ ഇവിടെ മാവേലി കേരളം ഒരു പോസ്റ്റിട്ടതുകൊണ്ട്, ഇനി നമ്മള്‍ ശ്രദ്ധിക്കും. അങ്ങിനെ ആള്‍മാറാട്ടം നടന്നാല്‍ ഇതുപോലെ തന്നെ ചെയ്യണം. മാവേലി കേരളം ചെയ്തത് നന്നായി.

    ആള്‍മാറാട്ടം പലപ്പോഴും നടത്തി പിന്നെ അതൊക്കെ ചീറ്റുമ്പോഴാണ് സംശയം വരിക.

    ReplyDelete
  15. അതെ നിയമപരം നിയമപരം :) അതൊക്കെ തന്നെയാണ് എപ്പോളും ഇവിടെ പറഞ്ഞോണ്ടിരുന്നതും :)

    നിയമപരമായി ചെയ്യാവുന്നത് ഇതാണ്: ഗൂഗിള്‍ സപ്പോര്‍ട്ടിനു എഴുതുക. സംവണ്‍ ഈസ് പോസിങ്ങ് ആസ് മീ - അങ്ങിനെ ഒരു ഓപ്ഷനുണ്ട്.
    നമ്മുടെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നതും ഒക്കെ വെച്ച് അവര്‍ക്ക് വേണ്ട നടപടികള്‍ എടുക്കാം.

    പ്രൊഫൈല്‍ ആര്‍ക്കും ക്രിയേറ്റ് ചെയ്യാം. പക്ഷെ വിശാലേട്ടന്റെ പൊലെ അത്രയും പോസ്റ്റിങ്ങ്സുള്ള ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാന്‍ നല്ല പാടാണ്...പിന്നെ എന്ന് പ്രൊഫൈല്‍ ഉണ്ടാക്കി, അങ്ങിനെ ഒക്കെയുണ്ട് അത് ഐഡന്റിഫൈ ചെയ്യാന്‍.

    ReplyDelete
  16. other option എന്നത് ബ്ലോഗ് സ്പോട്ടിന്റെ ഒരു മണ്ടത്തരം ആയിട്ടാണ് എനിക്കുതോന്നിയത്.
    കുമാര്‍,
    other option എന്നത് വളരെ ഉപയോഗമുള്ള ഒരു ഓപ്ഷനാണ്. എന്റെ ഏതെങ്കിലും വെബ്സൈറ്റിലേക്ക്, അല്ലെങ്കില്‍ യാഹൂ,എം എസ് എന്‍ പോലുള്ള എന്റെ മറ്റ് ബ്ലോഗുകളിലേക്ക് എന്റെ വ്യക്തിത്വത്തിനൊപ്പം ഒരു ലിങ്ക് കൊടുക്കാനായുള്ള ഓപ്ഷനായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കുരുത്തംകെട്ടവന്മാര്‍ അത് ദുരുപയോഗം ചെയ്യുന്നു!

    ReplyDelete
  17. കെവിൻ & സിജി10 March 2007 at 12:35

    എന്റെ ഒരു ചെറിയ അഭിപ്രായം. കമന്റെഴുതുന്നവര്‍ക്കു് അവരുടെ കമന്റു കള്‍ സ്വന്തം ബ്ലോഗിലും ആട്ടോമാജിക്കായി വരുന്ന ഒരു സിസ്റ്റം ഉണ്ടാവണം. അപ്പോള്‍ ഞാനെഴുതിയ കമന്റിന്റെ പകര്‍പ്പു് എന്റെ ബ്ലോഗിലും കാണും. അതല്ല, എന്റെ അപരനാണെഴുതുന്നതെങ്കില്‍ അതിന്റെ പകര്‍പ്പു് ഒരിക്കലും എന്റെ ബ്ലോഗില്‍ വരില്ല. വേഡ്പ്രസില്‍ ഈ സൌകര്യം ഉണ്ടു്, പക്ഷേ അതു ഡാഷുബോഡില്‍ മാത്രമേ കാണുന്നുള്ളൂ. മുന്‍പേജില്‍ വരികയാണെങ്കില്‍ ആര്‍ക്കും ഒറ്റനിമിഷം കൊണ്ടു ഒത്തുനോക്കാം, ഇതു ഒറിജിനല്‍ കെവിന്റെ കമന്റാണോ അതോ അപരന്റെ കമന്റാണോയെന്നു്. എപ്പടീ?

    ReplyDelete
  18. അങ്കിളേ
    എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനു നന്ദി.

    ReplyDelete
  19. പ്രിയ മാവേലി കേരളമേ. ഈ കമെന്റ് പോസ്റ്റ് ചെയ്തയാളുടെ ലിങ്ക് ഒന്നു നോക്കു. ഇപ്പൊളെങ്ങിനെ?

    കമെന്റ് വച്ചതാരാണെന്ന് അവര്‍ വന്ന് പറയാതെ വിശ്വസിക്കാനാവാത്ത അവസ്ഥ. ഇതാണ് ബ്ലോഗ്ഗ്.

    (ഒരു വികൃതിയാണ് ചെയ്തത് ഇപ്പോള്‍. ക്ഷമിക്കുമല്ലോ)

    -സുല്‍

    ReplyDelete

Post a Comment

Popular posts from this blog

ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി

‘ദേവദാസികള്‍‘ വേശ്യകളാണോ