mk top 2012

Thursday, July 8, 2010

ജോസഫ് ചെയ്ത തെറ്റെന്ത്? ഒരന്വേഷണം

തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറുടെ കൈ വെട്ടിയ സംഭവത്തില്‍ അദ്ദേഹം തെറ്റുകാരനാണോ  അല്ലെങ്കില്‍ എന്തുതെറ്റാണ് ചെയ്തത് എന്നന്വേഷിക്കുക എന്നത് ആ സംഭവത്തിന്റെയും അതിനു  ശേഷം നടക്കുന്ന സംഭവ വികാസങ്ങളുടെയും അടിസ്ഥാനത്തില്‍  ഒരു ജനാധിപത്യവാദിയുടെ ചുമതലായായി ഞാന്‍ കരുതുന്നു.

അന്വേഷണത്തിനു വേണ്ട  റഫറന്‍സുകള്‍ക്ക് 1, 2, 3 ജബ്ബാര്‍ മാഷിനോടു കടപ്പെട്ടിരിക്കുന്നു.

ഇതില്‍ വിവാദവിഷയമായ ചോദ്യത്തിലേക്കു കണ്ണോടിച്ചാല്‍, അതു ബ്ലാസ്ഫെമി (ദൈവദോഷം) ആണ് എന്നു മുസ്ലീ‍മുങ്ങള്‍ പൊതുവെ ആരോപിക്കുന്നു.

ഇവിടെ ചില സംശയങ്ങള്‍ ഉണ്ടാകുന്നു.  മുഹമ്മദ് എന്നു പറഞ്ഞാല്‍ അതു ഇസ്ലാം മതത്തിന്റെ പ്രവാചകനായ മുഹമ്മദു നബിയാണോ? ഞാ‍നെത്രയോ‍ മുസ്ലീമുകളെ  മുഹമ്മദു എന്നു വിളിച്ചിരിക്കുന്നു.  വാചകത്തിലും എഴുത്തിലും  മുഹമ്മദ് എന്ന വ്യക്തിയില്‍ നിന്ന് മുഹമ്മദു നബിയെ വേര്‍തിരിച്ചു കാണിക്കുന്നതിനായി ‘പീ‍സ് ബീ‍ അപ്പോ‍ണ്‍ ഹിം‘  എന്നൊരു പ്രയോഗം ഇംഗ്ല്ല്ലീഷില്‍ കാണുന്നുണ്ട്.  മലയാളത്തിലും തത്തുല്ല്യമായ പ്രയോ‍ഗം ഉണ്ടെന്നു കരുതുന്നു.  അപ്പോള്‍ മുഹമ്മദ് എന്നൂ മാത്രം എഴുതിയാല്‍ അതൊരു വ്യക്തിയേ അല്ലേ   അര്‍ഥമാക്കുന്നുള്ളു?

ഇനി ‘നായിന്റെ മോനേ‘ എന്ന പ്രയോഗം ചൊദ്യത്തിലുള്‍ക്കൊള്ളീച്ചത്   സാംഗത്യമായിരുന്നൊ എന്നു ചിന്തിച്ച്‍ാല്‍;

പി.എം.ബിനുലാല്‍ തയ്യാറാക്കിയ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂറ്റ് പ്രസിദ്ധീകരിച്ച ‘’തിരക്കഥകളുടെ നീ‍തി ശാസ്ത്രം‘ എന്ന പുസ്തകത്തിലെ ഒരു പ്രതിപാദ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്  അതുണ്ട്‍ായത്  എന്നു മുകളിലെ റെഫറന്‍സ് 2ല്‍ നിന്നു മനസിലാക്കാം. ഇത് ജോസഫിന്റെ  കൊളജ് അഫിലിയേറ്റു ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റി എം.എ വിദ്യാര്‍ഥികള്‍ക്ക്  പാഠ പുസ്തകമായി അംഗീകരിച്ചിരിക്കുന്ന ഒരു പുസ്തകമാണ് എന്നു പറയുന്നു. ഇതു ശരിയാണെങ്കില്‍  ഒരു യുണിവേഴ്സിറ്റി അംഗീകരിച്ച പാ‍ഠ പുസ്തകത്തിലെ ഒരു ഭാഷാ പ്രയോഗം വീ‍ണ്ടും എടുത്തു പ്രയോഗിച്ചതില്‍ ജോസഫിന്റെ തെറ്റെന്ത്?

ഇനി ആ സന്ദര്‍ഭത്തില് ഒരു മുസ്ലീം പെരേ അവിടെ ചേരുമായിരുന്നുള്ളു. നേരേ മറിച്ച്  ‘നാരായണ നാരായണ’ അല്ലെങ്കില്‍ ‘കര്‍ത്താവേ, കര്‍ത്താ‍വേ ’ എന്നായിരുന്നു പ്രാര്‍ഥന എന്നു വരികില്‍ അവിടെ മുഹമ്മദ് എന്ന മുസ്ല്ലീം നാമം ചേര്‍‌ത്താല്‍ ‍ ‍ അതു ദുരുദ്ദേശപരമായിരുന്നു  എന്നു പറയാമായിരുന്നു.

ഇനി  മുകളില്‍ പറഞ്ഞപോലെ, ഹിന്ദുവിന്റെയോ കൃസ്ത്യാനിയുടെയോ പ്രാര്‍ഥനയില്‍‍‍ കൃഷ്ണനെന്നോ യേശു എന്നോ ഉള്ള പേരാണ് ചേര്‍ത്തിരുന്നതെങ്കില്‍, അതും ഒരു മുസ്ലീം പ്രൊഫസറായിരുന്നു എങ്കില്‍,   കേരളത്തിലെ ഹിന്ദുക്കളോ, കൃസ്ത്യാനികളോ ആ മുസ്ലീം പ്രൊഫസറിന്റെ കൈ വെട്ടുമാ‍യിരുന്നോ? വെട്ടിയിരുന്നെങ്കില്‍ ഇതേ സംശയങ്ങള്‍  ഞാന്‍ ഹിന്ദുവിന്റെയോ  ക്രിസ്ത്യാനിയുടെയോ നേര്‍ക്കു  ചോദിക്കുമായിരുന്നു.

നാട്ടില്‍ ഫോണ്‍ ചെയ്തപ്പോ‍ഴും ഇവിടെ സുഹൃത്തുക്കളോടു സംസാ‍രിച്ചപ്പോഴും ജോസഫിനെകുറ്റപ്പെടുത്തിയവര്‍ പറയുന്ന കാരണം,’കൈവെട്ടുന്ന ഒരു വര്‍ഗത്തിന്റെ നേരെ സൂക്ഷിച്ചു പെരുമാറേണ്ടേ?’‘ എന്നാണ്. ആ ഉത്തരം എനിക്കു സ്വീകാര്യമായി തോന്നിയില്ല.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു പ്രത്യേക കൂട്ടരെ ഭയന്നു മറ്റുള്ളവര്‍ ജീവിക്കണമെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകുന്നത് ആ ജനാ‍ധിപത്യത്തിന്റെ  ഏറ്റവും രോഗാതുരമായ അവസ്ഥയെ ആണ് കാണിക്കുന്നത്.

ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്നുള്ള ബോധമില്ലാതാകുക, സംരക്ഷയും സുരക്ഷയും ഉറപ്പു വരുത്തേണ്ട പോലീ‍സിലും, ഭരണത്തിലും ഭരണ നേതാക്കളിലും വിശ്വാസം  നഷ്ടപ്പെടുക ഇതൊക്കെയാണ്   ഇത്തരം ഭയരോഗാവസ്ഥക്കു കാരണങ്ങള്‍.

ഒരു ജനാധിപത്യ ഭരണ വ്യവസ്ഥയില്‍ ഇങ്ങനെ ജനങ്ങള്‍ ഭയക്കുന്നത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണ്?   ഇന്നത്തെ കേരളത്തിലെ അമതേതരമായ സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്തം അവിടുത്തെ ഭരണത്തില്‍ നിന്നും അതിന്റെ കൂട്ടിക്കൊടുപ്പുകാരായ മത നേതൃത്ത്വത്തില്‍ നിന്നും മാറ്റി വയ്ക്കാന്‍ സാ‍ധിക്കുമോ?  ജോസഫ് സംഭവത്തൊടനുബന്ധിച്ച് കേരളത്തില്‍ നടക്കുന്ന മത സൌഹൃദ  ഷോകളെ സത്യത്തിന്റെ നേര്‍ക്കുള്ള ഒരു കൊഞ്ഞനം കുത്തലായേ ഞാന്‍ വിലയിരുത്തുന്നുള്ളു.

കേരളത്തില്‍ ഇന്ന് ഞാന്‍ രണ്ട് മതങ്ങളെയാണ് കാണുന്നത്. വിശ്വ്വാസികളുടെ മേലെ തങ്ങള്‍ക്കാര്‍ജ്ജിക്കാന്‍ കഴിയുന്ന എല്ലാ ആത്മീയ വൈകാരിക പ്രലോഭനങ്ങളും ചെലുത്തി,  എന്നാല്‍ തങ്ങളുടെ  ഭൌതിക റിസോഴ്സുകള്‍ വളര്‍ത്തി,   സമാരാദ്ധ്യ ദൈവിക സ്ഥാനങ്ങളുടെ വ്യാജ അടയാളങ്ങള്‍ അണിഞ്ഞ്, നിലകൊള്ളുന്ന  വ്യ്യവസ്ഥാപിത മതസ്ഥാപനങ്ങളും അവയോടു പ്രത്യക്ഷത്തിലും പരോക്ഷത്തിലും കൂട്ടു ചേര്‍ന്ന്,   സ്റ്റേറ്റു  റിസോഴ്സുകള്‍ ഉപയോ‍ഗിച്ച് പാര്‍ട്ടി പോളിറ്റിക്കിങ്ങു നടത്തുന്ന പ്രതിപക്ഷ-ഭരണ കഷികളും അടങ്ങുന്ന ഒരു മതം.  സ്വന്തം ‍‍ നിലനില്‍പ്പിനുള്ള   വിശ്വാസവും പ്രാര്‍ഥനയും  മുകളില്‍ പരഞ്ഞ   മതത്തീല്‍ അര്‍പ്പിക്കുമ്പോഴും  അതില്‍ തന്നെ  ‍ ആശയും വിശ്വാസവും ഇല്ലാതാകുന്ന  സാധാരണ മനുഷ്യ്യന്റെ മതം.  ഇതിലേതു മതത്തിലാണ് ജോസഫ് നില്‍ക്കുന്നതു ഏതിലാണ് അയാളുടെ കൈ വെട്ടിയവര്‍ നില്‍ക്കുന്നത് എന്നു മാത്രമേ ഞാന്‍ സംശയിക്കുന്നുള്ളു. 

ടെററിസ്റ്റുകളായി ആ‍രും ജനിക്കുന്നില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.  ടെററിസം ഇന്നു മില്യനുകള്‍ മുതല്‍ മുടക്കുള്ള ഒരു കച്ചവടമാണ്.  ടെററിസ്റ്റ് ആക്രമണകാരികള്‍ക്ക് പൊതുവെ ഇത്രയും കാശുണ്ടാക്കാന്‍ കഴിയുമോ.  പലപ്പോഴും നിലനില്‍പ്പിനു വേണ്ടി കഷ്ടപ്പെടുന്നവരെ പ്രത്യയ ശാസ്ത്രത്തിന്റെ പ്രീണനത്തിനു വിധേയമാക്കുമ്പോഴാണ് ടെററിസ്റ്റുകള്‍ ഉണ്ടാകുന്നത്.

മത പരമാ‍യി നോക്കിയാല്‍ ടെററിസ്റ്റുകളെ നിര്‍മ്മിച്ചെടുക്കുന്നതില്‍ ഇന്നു മുന്നില്‍ നില്‍ക്കുന്ന ഒരു മതമാ‍ണ് ഇസ്ല്ല്ലാം മതം എന്ന പേര് അതിനുണ്ട്.  അതിനു ന്യായീകരണങ്ങള്‍‍ അവര്‍ക്കുണ്ടാകാം. പക്ഷെ ഞാ‍ന്‍ സംസാരിക്കുന്നത് ജനാധിപത്യത്തിനു വേണ്ടിയാണ്.  കേരളത്തില്‍‍ നില നിന്നിരുന്ന സാമൂ‍ഹ്യഭദ്രതയും സമാധാനവും മറ്റുള്ളവരെ പോലെ മുസ്ലീ‍മുകളും അനുഭവിച്ചിരുന്നു.  ഈ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ട്,  അതില്ലാതാകാന്‍ ശ്രമിക്കുന്നവരുടെ പ്രത്യയ ശാ‍സ്ത്രം, ജനാധിപത്യത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നു വ്യത്യസ്ഥമാ‍യിരിക്കുമല്ലോ? ആര്‍ക്കും എന്തു പ്രത്യയ ശാസ്ത്രവുമുള്‍ക്കൊള്ളാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്.  പക്ഷെ അത് ഇന്ത്യയിലെ ജനങ്ങളുടെ സാമാധാനമില്ലായ്മ ചെയ്തുകൊണ്ടാകരുത്. അങ്ങനെ ചെയ്യുന്നവര്‍ ഇന്ത്യയൂടെ ശത്രുക്കളായേ അറിയപ്പെടുകയുള്ളു.


ഇന്ത്യ സാധാരണ മനുഷ്യരുടെ രാജ്യമാണ്.  അവിടെ ജനങ്ങള്‍ക്കു തോക്കാനും  ജയിക്കാനുമുള്ള അവസരങ്ങളുണ്ട്, എന്നുള്ളത് അതിന്റെ മാനവികതയുടെ അടയാളമാണ്.  ഒരു തെറ്റിനു (ജോസഫു തെറ്റു ചെയ്തു എന്നുള്ള വിവക്ഷയല്ല)   കൈവെട്ടുന്ന പ്രത്യയ ശാ‍സ്ത്രത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷ സാധാരണ ജനങ്ങള്‍ വിശ്വസിക്കുന്നില്ല.

ടെററിസത്തിന്റെ വെല്ല്ലുവിളി

ന്യൂയോര്‍ക്കിലെ ട്വിന്‍ ടവര്‍ ഇടിച്ചു നിരത്തിയതിനു തുല്യമായ ഒരു ടെററിസ്റ്റ് ആ‍ക്രമണമായി ജോസഫിന്റെ കൈ വെട്ടല് കണക്കാക്കാന്‍ കഴിയില്ല എങ്കിലും‍ കേരളത്തില്‍ അതു പരത്തിയിരിക്കുന്ന ഭീതി അതിലൊട്ടും കുറവല്ല. എന്നാല്‍  കേരളത്തിലെ ജനങ്ങള്‍ക്ക്  മതത്തിന്റെ പ്രകടന വേദിയില്‍ നിന്നു വ്യത്യസ്ഥമായി തങ്ങളുടെ ഭയം പങ്കു വയ്ക്കാനും പരസ്പരം ആശ്വാസം പകരുവാനും ഒരു പൊതുവേദിയില്ല എന്നു ഖേദപൂ‍ര്‍‌വം സ്മരിക്കേണ്ടിയിരിക്കുന്നു. ഭയത്തിന്റെ വിഹ്വലതയില്‍ ഭാരം കൊള്ളുന്ന മനസുകള്‍ സമൂഹത്തിന്റെ അനാ‍രോഗ്യകരമായ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. അതില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ വിമുക്തരാക്കാന്‍ ഭരണ കക്ഷികള്‍ ഈ അവസ്ഥയില്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.  ജാതിമത രാ‍ഷ്ടീ‍യ ചേരികളില്‍ വ്യക്തിത്വം നഷ്ടപ്പെടാത്ത ഒരു സിവിക് സൊസൈറ്റി ഇന്നു കേരളത്തിലില്ല. 

ഈ അവസരത്തില്‍ ഭീതീ പൂണ്ട സാധാരണജനങ്ങള്‍ക്ക് ഒരു കൊണ്‍ഷിയന്‍സ് ബൂ‍സ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്നു  ചിന്തിക്കേണ്ടിയിരിക്കുന്നു. 

ബ്ലോഗിലും ആളുകള്‍ ചേരിതിരിഞ്ഞിരിക്കയാണ്. പല ബ്ലോഗേഴ്സും ഇനിയും ഈ സംഭവത്തില്‍ ഇതു വരെ അഭിപ്രായം പറയാതെ നില്‍ക്കുന്നില്ലേ? എന്റെ സ്വന്തക്കാരുടെആരുടെയും കൈവെട്ടിയില്ല എന്നാ‍ണോ അവര്‍ ചിന്തിക്കുന്നത്? 

ജോസഫ് സംഭവം കേരളത്തിലെജനങ്ങളെ ഭീതിയുടെ നിഴലിലേക്കു തള്ളിയിടാതെ ജനാധിപത്യ ത്തിന്റെ പേരില്‍ ഒന്നിപ്പിക്കുന്നതിനു കാരണമാകുകയാണ് വേണ്ടത്.  അതിലേക്കു ബ്ലോഗേഴ്സിനു എന്തു ചെയ്യാന്‍ കഴിയും എന്നു ചിന്തിക്കെണ്ടിയിരിക്കുന്നു.

32 comments:

 • MKERALAM says:
  July 8, 2010 at 3:17 PM

  ന്യൂയോര്‍ക്കിലെ ട്വിന്‍ ടവര്‍ ഇടിച്ചു നിരത്തിയതിനു തുല്യമായ ഒരു ടെററിസ്റ്റ് ആ‍ക്രമണമായി ജോസഫിന്റെ കൈ വെട്ടല് കണക്കാക്കാന്‍ കഴിയില്ല എങ്കിലും‍ കേരളത്തില്‍ അതു പരത്തിയിരിക്കുന്ന ഭീതി അതിലൊട്ടും കുറവല്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മതത്തിന്റെ പ്രകടന വേദിയില്‍ നിന്നു വ്യത്യസ്ഥമായി തങ്ങളുടെ ഭയം പങ്കു വയ്ക്കാനും പരസ്പരം ആശ്വാസം പകരുവാനും ഒരു പൊതുവേദിയില്ല എന്നു ഖേദപൂ‍ര്‍‌വം സ്മരിക്കേണ്ടിയിരിക്കുന്നു.

 • Noushad Vadakkel says:
  July 8, 2010 at 8:15 PM

  >>>>മുഹമ്മദ് എന്നു പറഞ്ഞാല്‍ അതു മുസ്ലീ‍മിന്റെ ദൈവമായ മുഹമ്മദു നബിയാണോ?<<<

  ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നതിനു മുന്‍പ് ഒന്ന് ആലോചിച് പഠിച്ചു എഴുതിക്കൂടെ . വിഡ്ഢിയാണെന്നു പൊതു ജനത്തെ ഇത്ര എളുപ്പത്തില്‍ അറിയിക്കേണ്ട കാര്യമുണ്ടോ ?

  ഇത് കൂടി വായിച്ചോളൂ

 • MKERALAM says:
  July 9, 2010 at 1:35 AM

  ഹല്ലൊ നൌഷദ് വഡക്കേല്‍

  എന്റെ പോസ്റ്റിന്റെ ഒരു വരി ക്വോട്ട് ചെയ്ത്, എന്നെ വിഡ്ഡി എന്നു വിളിക്കുമ്പോള്‍ അതിന്റെ കാരണം എന്താണെന്നു വ്യക്തമാക്കാന്‍ നിങ്ങള്‍ക്കു ബാദ്ധ്യതയുണ്ട്.

  എന്തിനിത്ര അക്ഷമ? വ്യക്തിയുടെ നേരെ ആക്രമണം

  If you have a point make it clear.

 • സന്തോഷ്‌ says:
  July 9, 2010 at 4:39 AM

  >>എന്റെ പോസ്റ്റിന്റെ ഒരു വരി ക്വോട്ട് ചെയ്ത്, എന്നെ വിഡ്ഡി എന്നു വിളിക്കുമ്പോള്‍ അതിന്റെ കാരണം എന്താണെന്നു വ്യക്തമാക്കാന്‍ നിങ്ങള്‍ക്കു ബാദ്ധ്യതയുണ്ട്. <<

  മുസ്ലിങ്ങളുടെ ദൈവം മുഹമ്മദ്‌ നബി അല്ല. "അല്ലാഹു" ആണ്. മുഹമ്മദ്‌ നബി ഇസ്ലാം മതത്തിന്റെ പ്രവാചകന്‍ ആണ്. ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കും മുന്‍പ് ആ വിഷയത്തെക്കുറിച്ച് പഠിക്കുക, ചുരുങ്ങിയത് മറ്റുള്ളവര്‍ എഴുതിയതെങ്കിലും വായിക്കുക (ജബ്ബാറിന്റെ ബ്ലോഗില്‍ നിന്നും ചിത്രങ്ങള്‍ മാത്രംഎടുത്തതുകൊണ്ടായില്ല , ജബ്ബാര്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നെങ്കിലും വായിച്ചുനോക്കണമായിരുന്നു). ഇല്ലായെങ്കില്‍ "വിഡ്ഡി" എന്ന വിളി ഇനിയും കേള്‍ക്കേണ്ടി വരും.

 • MKERALAM says:
  July 9, 2010 at 5:15 AM

  ഇസ്ല്ലാം മതത്തിന്റെ പ്രവചകന്‍ എന്നു പോസ്റ്റില്‍ തിരുത്തിയിട്ടുണ്ട്.

  എല്ലാം വായിച്ചു പഠിച്ച് ബ്ലോഗെഴുതുക സാദ്ധിക്കാറില്ല. അതു കൊണ്ട് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് തിരുത്തുന്നതില്‍ വിഷമവുമില്ല.

  പക്ഷെ കമന്റുകളീല്‍ ഒരു തരം അക്ഷമ , ആക്രമണം, അതി നോടസഹ്യത വീണ്ടും പ്രകടിപ്പിക്കുന്നു. ഇതിന്റെ ഒരുതരം എസ്ട്രീമല്ലേ കൈവെട്ടല്‍?

 • മണി says:
  July 10, 2010 at 8:07 AM

  Mkeralam ത്തിനോട് ക്ഷമ ചോദിച്ചുകൊണ്ട് ഒരു ഓഫ് ചോദ്യം, സന്തോഷിനോട്:
  ഈ പോസ്റ്റിനുടമയ്ക്ക് പറ്റിയപോലൊരു അബദ്ധം താങ്കള്‍ക്കും (ഇത് ക്രിസ്ത്യാനികളുടെ ദൈവം) പറ്റിയിട്ടുണ്ട്. അപ്പോള്‍ താങ്കളും ഒരു വിഡ്ഡി ആണോ?

 • സന്തോഷ്‌ says:
  July 10, 2010 at 9:03 AM

  >> സന്തോഷിനോട്: - ഈ പോസ്റ്റിനുടമയ്ക്ക് പറ്റിയപോലൊരു അബദ്ധം താങ്കള്‍ക്കും (ഇത് ക്രിസ്ത്യാനികളുടെ ദൈവം) പറ്റിയിട്ടുണ്ട്. അപ്പോള്‍ താങ്കളും ഒരു വിഡ്ഡി ആണോ? <<

  യേശുക്രിസ്തു ക്രിസ്ത്യാനികള്‍ക്ക് ആരാണ് എന്നാണു മണിയുടെ അഭിപ്രായം?

 • കെ.പി.സുകുമാരന്‍ says:
  July 10, 2010 at 10:41 AM

  ശരിയായി വിശകലനം ചെയ്തിട്ടുണ്ട്. എന്റെ അഭിപ്രായവുമായി തികച്ചും സാമ്യമുള്ളത് കൊണ്ട് കൂടുതല്‍ ഒന്നും പറയാനില്ല. ഈ കൈവെട്ട് സംഭവത്തെ അപലപിച്ചുകൊണ്ട് ധാരാളം മുസ്ലീം സുഹൃത്തുക്കള്‍ എഴുതിയത് നെറ്റില്‍ വായിക്കാനിട വന്നപ്പോള്‍ ആശ്വാസം തോന്നി. അനുകൂലിച്ചുകൊണ്ട് ചില ഫോര്‍വേഡുകള്‍ കണ്ടപ്പോള്‍ ഭയവും തോന്നാതിരുന്നില്ല. എന്നിരുന്നാലും ഭൂരിപക്ഷം പേരും മതേതരത്വത്തെ അനുകൂലിച്ചാണ് എഴുതിയത്. അത് നിസ്സാരമല്ല. താലിബാനിസം ഇവിടെ എന്തായാലും തോല്‍പ്പിക്കപ്പെടുക തന്നെ ചെയ്യും. ഇതിന്റെയൊക്കെ ഒരു ഔട്ട്പുട്ട് എന്തെന്നാല്‍ ടെററിസ്റ്റുകള്‍ കേരളത്തില്‍ വേരുറപ്പിക്കുന്നത് കണ്ടുപിടിക്കാന്‍ കഴിഞ്ഞു എന്നതാണ്. ജോസഫ് മാഷ്ക്ക് ഇങ്ങനെയൊരു ദുരന്തം നേരിട്ടത്കൊണ്ട് വരാനിരുന്ന വലിയ ദുരന്തങ്ങള്‍ തടുത്തുനിര്‍ത്തുന്നതിന് ഹേതുവായി എന്ന് തോന്നുന്നു. മുസ്ലീം സഹോദരന്മാര്‍ കൂടുതലായി ലിബറല്‍ ആയി വരുന്നു എന്ന് തോന്നുന്നു അവരുടെ പ്രതികരണങ്ങളില്‍ നിന്ന്. മതേതരസമൂഹവുമായി അവര്‍ കൂടുതല്‍ പൊരുത്തപ്പെട്ട് വരുന്നുണ്ട് എന്നും കാണാന്‍ കഴിയും. താലിബാനികളെ ഒറ്റപ്പെടുത്താനുള്ള ആഹ്വാനം അവരുടെ പ്രതികരണങ്ങളില്‍ മുഴങ്ങുന്നുണ്ട്. രാഷ്ട്രീയത്തിലും നമ്മുടെ നാട്ടില്‍ സമാനമായ അസഹിഷ്ണുതാപരമായ അക്രമങ്ങള്‍ അരങ്ങേറാറുണ്ട് എന്ന വസ്തുതയും ഇത്തരുണത്തില്‍ ഓര്‍ക്കാം.

 • MKERALAM says:
  July 10, 2010 at 11:35 PM

  മണി,
  അഭിപ്രായങ്ങള്‍ക്കു നന്ദി. വീണ്ടൂം വന്ന് അഭിപ്രായം പറയുക.

  എല്ലാം പഠിച്ചിട്ട ബോഗെഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ വൃണപ്പെടുത്തുകയും ചെയ്യരുത്. ഇത്രാ‍ണ് എന്റെ പോളിസി.

  എത്ര തവണ്‍ ഒരേകാര്യം തന്നെ പഠിപ്പിച്ചാലും, ചോദ്യം ചോദിച്ചാല്‍ ശരി ഉത്തരം പറയാന്‍ അറിയാ‍ത്ത എത്രയോകുട്ടികളെ ഞാന്‍ ദിനം പ്രതി കാണുന്നു. അവരെ വിഡ്ഡി എന്നു വിളീക്കാന്‍ പറ്റില്ല. അതിവിടെ നിയമം കൂടിയാണ്. എന്നാല്‍ നിയമം ആയതു കൊണ്ട് മാത്രമല്ല അങ്ങനെ വിളിക്കാത്തത്. അത് ഒരു വ്യക്തിയെ അപമാനിക്കുകയാണ്. അറിയാവുന്നവര്‍ക്കു മാത്രമല്ല ബഹുമാനിക്കപ്പെടേണ്ട് വക്തിത്വമുള്ളത് എന്ന മര്യാദ. വിദ്യാര്‍ഥിയെ അദ്ധ്യാപകന്‍ ബഹുമാനിക്കുക, അപ്പോള്‍ വിദ്യാര്‍ഥി അദ്ധ്യാപകനേയും ബഹുമാനിക്കും. അങ്ങനെയാണ് സാമൂഹ്യ ബഹുമാനം ഇവിടെ കൈകാര്യം ചെയ്യുന്നത്.

  എന്നാല്‍ കേരളത്തില്‍ പൊതുവെ ഇങ്ങനെയല്ല എന്നെനിക്കറിയാം.

  പരസ്പരമുള്ള ബഹുമാനമില്ലായ്മ,അക്ഷമ, ആക്രമണം, മതം,കൈവെട്ടല്‍ ഇവകള്‍ക്കൊക്കെ ഒരു കോമണ്‍ ഫാക്റ്റര്‍ ഉണ്ട്.

  ഈ കോമണ്‍ ഫാക്ടറിനെ നേരിടാതെ കേരളത്തില്‍ ഇനി സമാധാ‍നമുണ്ടാകുമെന്നു തോന്നുന്നില്ല.

 • MKERALAM says:
  July 10, 2010 at 11:59 PM

  സുകുമാരന്‍ മാഷേ,
  അഭിപായങ്ങളോടു യോജിക്കുന്നു എന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്.

  കേരളം എല്ലാമതങ്ങളും ഒന്നിച്ചു വാഴുന്ന ഒരു മോഡല്‍ സ്റ്റേറ്റാണ് എന്ന് ഒരിക്കല്‍ അഭിമാനിച്ചിട്ടുണ്ട്.പക്ഷെ ഇന്നങ്ങനെയല്ലല്ലോ മാഷേ.
  അതെ മതേതരം മാത്രമാണ് നമ്മുടെ ബഹുമത സൊസൈറ്റിക്കു ചേരുന്നത്. പക്ഷെ അതിന്റെ കടക്കല്‍ കത്തി വച്ചത് ഇന്നുമിന്നലെയുമൊന്നും തുടങ്ങിയതല്ലല്ലോ.
  ‘Liberty or Death‘ by Patric French.ഞാനീയിടെ വായിച്ച പുസ്തകമാണ്. ഇന്ത്യവിഭജനത്തിന്റെ ഉള്ളുകള്ളികള്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നു എഴുത്തുകാരന്‍. അതില്‍

  വായിച്ചു കഴിഞ്ഞപ്പോള്‍ മനസില്‍ വന്ന ചോദ്യം ഇന്ത്യയെ ഈ നിലയിലാക്കിയതിന്റെ ഉത്തരവദിത്വത്തില്‍ നീന്ന് ഒഴിഞ്ഞുമാറാന്‍ അവിടുത്തെ ഏതെങ്കിലുമൊരു നേതാവിനു(ഇന്നെല്ലാവരും മണ്ണടിഞ്ഞു) കഴിയുമോ എന്ന്.

  മുസ്ലീമുകള്‍ ഒക്കെ ലിബറലിസ്റ്റുകളാകുന്നു എന്നുള്ളതാണ് ഞാനും പ്രതീക്ഷിക്കുന്നത്.

  താഴെപ്പറയുന്ന രണ്ടു ലിങ്കുകള്‍ ഒന്നു വായിച്ചു നോക്കുക. കടപ്പാട്, ‘ചോദ്യപേപ്പറില്‍ നിന്ന് നബിയെ കണ്ടെടുക്കുക‘ എന്ന വി.സി സാജന്റെ ‘മലയാളത്തില്‍‘ വന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.

  http://www.keralaflashnews.com/jamath-eslami-on-tg-joseph-issue.html#comment-4481

  http://thejasnews.com/index.jsp?tp=det&det=yes&news_id=20100610919191065&

 • അനില്‍@ബ്ലോഗ് says:
  July 11, 2010 at 12:34 AM

  പോസ്റ്റ് ഇസ്ലാം മതത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു എന്നൊരു തോന്നൽ.
  അതുകൊണ്ട് തന്നെ നൗഷാദിന്റെതു പോലത്തെ പ്രതികരണങ്ങൾ സ്വാഭാവികം, അതിനെ ആ അർത്ഥത്തിൽ മാത്രം എടുത്താൽ മതി.
  ഈ കൈവെട്ടൽ സംഭവം അത്ര വലിയ ഭീതിയൊന്നും ഒരിടത്തും സൃഷ്ടിച്ചിട്ടില്ല, മറിച്ച് വലിയൊരു ജാഗ്രത ഈ നാട്ടിലെ സർക്കാർ ഏജസികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയിൽ ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് തിരഞ്ഞെടുപ്പുകൾ ഒരു വർഷത്തിനുള്ളിൽ നടക്കാനുള്ള ഒരു സംസ്ഥാനം എന്ന നിലയിൽ ഇതിനു പ്രാധാന്യവും ഉണ്ട്. അതുപോലതന്നെ തൊടുപുഴ വാഗമൺ പ്രദേശം കേന്ദ്രീകരിച്ച് അടുത്തകാ‍ലത്തായി നടന്ന എല്ലാ ട്രാൻസാക്ഷൻസിന്റ്റെയും പിന്നാലെ അന്വേഷണ ഏജൻസികൾ കൂടിയിട്ടുമുണ്ട്.

 • MKERALAM says:
  July 11, 2010 at 3:02 AM

  ഡിയര്‍ അനില്‍,

  കുറിപ്പിനു നന്ദി.
  ഇസ്ലാം മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതാണ് എന്ന തോന്നല്‍ വരുന്നതില്‍ ഖേദിക്കുന്നു.
  എല്ലാമതങ്ങളുടെയും ആത്യന്തികമായ ഉത്തരവദ്ദിത്വം, വിശ്വസികളുടെ പോസ്റ്റിറ്റീവ് കോണ്‍ഷ്യന്‍സ് ബൂസ്റ്റാണ്. അതിന്റെ ഫലം സമൂഹത്തില്‍ കാണാറാകണം.

  അതുപോലെ ദേശത്തിലെ എല്ലാവരുടെയും സംരക്ഷണ അതു രാഷ്ട്രീയ പാട്ടികളുടെ ഉത്തരവാദിത്വമാണ്.

  ഈ ഒരുത്തരവദിതത്തില്‍ നീന്ന് ഇന്നു നാട്ടിലെ എല്ലാ മതങ്ങളും(ഇസ്ലാം മതം മാത്രമല്ല)രാഷ്ടീയ പാ‍ര്‍ട്ടികളും അകന്നു പോകുന്നു എന്ന ഭയം അകലത്തിലിരുന്നു ജോസ്ഫ് സംഭവത്തെ വീക്ഷിച്ചപ്പോള്‍ തോന്നി. അതാണ് ആ പോസ്റ്റ്.

  പക്ഷെ ഈ സംഭവം ഇന്നു നാട്ടില്‍ ജനങ്ങളില്‍ അങ്ങനെയൊരു ഭീതി സൃഷ്ടിച്ചില്ല എന്ന് അനില്‍ പറയുമ്പോള്‍ അതില്‍ വിശ്വസിക്കുന്നു.

  അന്വേഷണ ഏജന്‍സികള്‍ മുഖം നോക്കാതെ ഇലക്ഷന്‍ വരുന്നെങ്കിലും ഇല്ലെങ്കിലും ജോലി ചെയ്യട്ടെ. ഓള്‍ ദ് ബെസ്റ്റ് ഫോര്‍ ദെം.

  സസ്നേഹം

 • മണി says:
  July 11, 2010 at 5:47 AM

  സന്തോഷ്,
  ദൈവത്തെ കുരിശില്‍ തറച്ച് കൊന്നു എന്ന് ഒരു കൃസ്ത്യാനിയും വിശ്വസിക്കും എന്ന് തോന്നുന്നില്ല.

 • Anonymous says:
  July 11, 2010 at 8:37 AM

  ബീമാപ്പള്ളിയില്‍ ആറു മുസ്ലിങ്ങളെ നിഷ്കരുണം വെടിവച്ചു കൊന്നത് ഓര്‍മയുണ്ടോ? ഇപ്പോള്‍ ബ്ലോഗിലും നാട്ടിലും ഉണ്ടായ പോലൊരു പ്രതിഷേധം എവിടെയെങ്കിലും അന്നുണ്ടായോ?ആറുപേരെ കൊന്നതിനേക്കാള്‍ ഭയങ്കര സംഭവമാണോ ഈ കൈവെട്ടല്‍?(ആ അക്രമത്തെ നീതിമത്കരിക്കുകയല്ല.എന്നുമാത്രമല്ല, ശക്തമായി അധിക്ഷേപിക്കുകയും ചെയ്യുന്നു.നിയമവാഴ്ച്ചയെ ദുര്‍ബലമാക്കുന്ന ഏതു പ്രവൃത്തിയും ആരു ചെയ്താലും അതു തെറ്റും ശിക്ഷാര്‍ഹവുമാണ്) അന്ന് ഡി ജി പി മരണപ്പെട്ടവരുടെ വീടുകളില്‍ പോയോ? മുസ്ലിങ്ങള്‍ 'ഇര'(ആ പ്രയോഗം തന്നെ ഇവിടെ 'തീവ്രവാദപര'മാണ്)കളാവുമ്പോള്‍ നിശ്ശബ്ദരാവുന്നവര്‍ അവര്‍ പ്രതികളാവുമ്പോള്‍ ഇങ്ങനെ ചാടിവീഴുന്നതില്‍ ഒരസ്വാഭാവികതയും മാവേലികേരളത്തിനും തോന്നുന്നില്ലേ?

 • Anonymous says:
  July 11, 2010 at 8:59 AM

  മാറാട് ഒബതു ഹിന്ദുക്കളെ നിഷ്കരുണം വെട്ടികൊന്നത് ഓര്‍മയുണ്ടോ? ഇപ്പോള്‍ ബ്ലോഗിലും നാട്ടിലും ഉണ്ടായ പോലൊരു പ്രതിഷേധം എവിടെയെങ്കിലും അന്നുണ്ടായോ? സത്യാന്വേഷിയും ബീമാപ്പള്ളിയും ഒക്കെ ശക്തമായി അധിക്ഷേപിക്കുന്നുണ്ടൊ? ബീമാപ്പള്ളിയില്‍ മുസ്ലിങ്ങള്‍ ആക്രമണം നടത്തുകയായിരുന്നില്ലേ? മഹരാഷ്ട്രയില്‍ നിന്നും സ്ഫോടകവസ്തു കൊണ്ടുവന്നതു ഓര്‍മയുണ്ടോ?

 • MKERALAM says:
  July 11, 2010 at 12:17 PM

  സത്യാന്വേഷീ, അനൊനിമസേ,

  മതങ്ങള്‍ എല്ലാം അവരുടെ വിശ്വാസികളോടുള്ള കടമ ഉത്തരവാദിത്താത്തോടു ചെയ്യണം, അതു ചെയ്യാതെ വന്നാല്‍ സമൂഹത്തില്‍ അതിന്റെ പ്രത്യാഖാതം ഉണ്ടാകുമെന്നു പറയുന്നതും ഒരോ മതത്തിന്റെ വശം ചേര്‍ന്നു കൊണ്ട് മറ്റേമതത്തിനെതിരെ സ്പര്‍ദ്ധ വളര്‍ത്തുന്നതും രണ്ടാണ്. അതാണ് നിങ്ങള്‍ രണ്ടു പേരും നിങ്ങട കമന്റുകളീല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത്തരം മത സ്പര്‍ദ്ധയോ മതകൂട്ടായ്മയോ എന്റെ താല്പര്യമല്ല എന്നു പറയട്ടെ.

  ഇനിയും ഇത്തരം മത സ്പര്‍ദ്ധ കമന്റുകള്‍ എന്റെ പോസ്റ്റില്‍ ഇടരുത്.

 • Anonymous says:
  July 11, 2010 at 6:07 PM

  MKERALAM,
  തീര്‍ച്ചയായും മതസ്പര്‍ധ വളര്‍ത്തുക എന്ന ഉദ്ദേശ്യം സത്യാന്വേഷിക്കില്ല.ഇന്‍ഡ്യയിലെ മാധ്യമ-ഭരണകൂട സംവിധാനങ്ങള്‍ ഒരു വിഭാഗത്തോട് തികച്ചും പക്ഷപാതപരമായി കാണിക്കുന്ന അനീതി കണ്ടില്ലെന്നു നടിച്ച് നിക്ഷ്പക്ഷനാവാന്‍ വയ്യാത്തതിനാല്‍ ചിലതു കുറിച്ചതാണ്. താങ്കളുടെ അഭ്യര്‍ഥന മാനിച്ച് മറ്റൊന്നും(അനോണിമസിനുള്ള മറുപടിയും)ഇവിടെ എഴുതുന്നില്ല.നന്ദി.

 • N.J ജോജൂ says:
  July 11, 2010 at 8:59 PM

  1. ചിഹ്നനം ചേര്‍ക്കാന്‍ കൊടുത്ത ഭാഗം കൊള്ളാം. ഇത്ര നിരുത്തരവാദപരമായി ക്വറ്റ്യന്‍ ഉണ്ടാക്കിയിട്ട് സമയം കിട്ടിയില്ല എന്നൊരു ന്യായീകരനവും. യാദൃശ്‌ചീകമായി വന്ന ഒരു കൈപ്പിഴയായി ഇതിനെ കാണാനാവുന്നില്ല. മതവികാരം വൃണപ്പെടുത്താവുന്ന തരത്തില്‍ ചോദ്യപ്പെപ്പര്‍ തയ്യാറാക്കപ്പെടുന്നത് ഇത് ആദ്യത്തെ തവണയല്ല.

  2. എന്തിന്റെ പേരിലാണെങ്കിലും നിയമം കയ്യിലെടുക്കുന്നത് അനുവദിയ്ക്കാനാവില്ല.

  3. അനിലിന്റെ കമന്റ് ഇഷ്ടപ്പെട്ടൂ.
  അ) ഇസ്ലാം മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമോ എന്നു ഭയം. അടുത്ത തിരഞ്ഞെടുപ്പിനു നാലു വോട്ടു കുറഞ്ഞാലോ അല്ലേ.
  ആ)"ഈ കൈവെട്ടൽ സംഭവം അത്ര വലിയ ഭീതിയൊന്നും ഒരിടത്തും സൃഷ്ടിച്ചിട്ടില്ല". തലവെട്ടിയതു കണ്ടിരിയ്ക്കുന്നോ പിന്നാണോ കൈവെട്ട്. അല്ലേ അനിലേ. അതുകൊന്ട് ഈ സംഭവം വെട്ടുകൊന്ടയാള്‍ക്കോ കണ്ടു നിന്നവര്‍ക്കോ പോലും അത്ര സംഭവമായില്ല.

  സ്റ്റഡി ക്ലാസിനൊക്കെ പോവുന്നുണ്ടോ അനിലേ. സദ്ദം ഹുസൈന്റെ ഫോട്ടൊ വച്ചു വോട്ടു പിടീച്ച പാര്‍ട്ടിയോടാ കളി.

 • N.J ജോജൂ says:
  July 11, 2010 at 9:03 PM

  "എല്ലാം പഠിച്ചിട്ട ബോഗെഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല."

  മുഹമ്മദ് ഇസ്മാം മതത്തിന്റെ ദൈവമല്ലെന്ന് അറിയാല്‍ എംഎ വരെ പഠിയ്ക്കുകയൊന്നും വേണ്ട.

 • N.J ജോജൂ says:
  July 11, 2010 at 9:13 PM

  ക്രിസ്തു ദൈവമാണോ?

  ക്രിസ്തുമതത്തില്‍ ഓരോ സഭകള്‍ക്കും വിശ്വാസങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. കത്തോലിയ്ക്കാസഭകളുടെ വിശ്വാസമല്ല പ്രോട്ടസ്റ്റന്റു സഭകള്‍ക്കുള്ളത്.

  കത്തോലിയ്ക്കാസഭകളിലും മിക്ക ഓര്‍ത്തഡോക്സ് സഭകളിലും ക്രിസ്തു പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവുമാണ്‌. പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തിത്വങ്ങളുള്ള ഏകദൈവത്തിലാണ്‌ കത്തോലിയ്ക്കാര്‍ വിശ്വസിയ്ക്കുന്നത്. ഈ ത്രീത്വത്തെ അംഗീകരിയ്ക്കാത്ത ക്രൈസ്തവ സമൂഹങ്ങളുണ്ട്. ക്രിസ്തുവിന്റെ മനുഷ്യത്വം അംഗീകരിയ്ക്കാത്ത ക്രൈസ്തവവിശ്വാസങ്ങളും ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിയ്ക്കാത്ത ക്രൈസ്തവ വിശ്വാസങ്ങളും ഉണ്ട്.

  എന്തായാലും കത്തോലിയ്ക്കാ സഭയെ സമ്ബന്ധിച്ചിടത്തോളം ക്രിസ്തു മനുഷ്യനും ദൈവവുമാണ്‌.

 • MKERALAM says:
  July 12, 2010 at 12:58 AM

  സത്യാന്വേഷിയോട് നന്ദി.

  ജോജൂ,

  അതെ, ജോജു ജൊസഫ് സംഭവത്തെ പുര്‍സ്കരിച്ചു കൂടുതല്‍ വിവരങ്ങള്‍ വായിച്ചപ്പോള്‍ ‘ജോസഫ് ചെയ്ത തെറ്റെന്ത്‘എ ന്നുള്ള അന്വേഷണത്തിന് കുടുതല്‍ ഉത്തരങ്ങള്‍ കിട്ടി എന്നു സമ്മതിക്കെണ്ടിയിരിക്കുന്നു.

  ജോജു ഈ കമന്റ് എഴുതിയില്ലായിരുന്നു എങ്കിലും അതു ഞാന്‍ സ്വയം എഴുതുമായിരുന്നു.
  1. ഇതിനു മുന്‍പു വിദ്യാര്‍ഥികള്‍ ഈ പാഠ ഭാഗത്തിനെതിരെ പ്രതിഷേധിച്ചിരുന്നതായി അറിയുന്നു
  2. അതൊരു ഭ്രാന്തന്റെ സോളിലോക്കി ആയിരുന്നു ഒറീജിനല്‍ സന്ദര്‍ഭത്തില്‍. അതൊരു സംഭാഷണമാക്കി ജോസഫ് മാറ്റിയതെന്തിന്?

 • MKERALAM says:
  July 12, 2010 at 1:05 AM

  അദ്ധ്യാപകന്‍ വിദ്യാര്‍ഥികളുടെ വികാരങ്ങളെ മാനിക്കാതിരിക്കുന്നതു തെറ്റാണ്.

  എന്നു വിചാരിച്ച് കൈവെട്ട് അതിന്റെ ഒരു ശിക്ഷയായി അംഗികരിക്കയല്ല്.

  പല ഡിനോമിനേഷനിലുള്ള ക്രിസ്ത്യാനികള്‍ യേശുവിനെ എങ്ങനെ കാണുന്നു എന്നുള്ള അറിവ് എനിക്കില്ല എന്നു സമ്മതിക്കട്ടെ.

  അഭിപ്രായങ്ങള്‍ക്കു നന്ദി.

 • Anonymous says:
  July 12, 2010 at 2:19 AM

  കെഎസ്ടിഎ ചോദ്യാവലി

 • നിസ്സഹായന്‍ says:
  July 12, 2010 at 8:27 AM

  ഈ സംഭവത്തില്‍ ജോസഫ് മാഷ് അത്ര നിഷക്കഷങ്കനാണെന്നു തോന്നുന്നില്ല. തിരക്കില്‍ ഓര്‍മ്മയില്‍ നിന്നാണ് അദ്ദേഹം പാഠഭാഗം ഉദ്ധരിച്ചതെന്നു പറയുന്നു. കഥാപാത്രത്തിന്റെ പേരൊഴിച്ച് ബാക്കി വാചകങ്ങളൊക്കെ കൃത്യമായി ഓര്‍ക്കാന്‍ ആശാനു കഴിഞ്ഞുവത്രേ! ഈ ന്യായം മതമുള്ളവന്റെയും ഇല്ലാത്തവന്റെയും വിശ്വാസിയുടെയും അവിശ്വാസിയുടെയും നിഷ്പക്ഷമായ യുക്തിയുടെ അടിത്തറ തോണ്ടുന്ന ന്യായമാണ്. കൃസ്തുമതത്തിന്റെ തീവ്രാനുയായിക്ക് ഇസ്ലാമതത്തോട് തോന്നിയ കടുത്ത അസഹിഷ്ണുതയാണ് ഇസ്ലാമിനെ ഇന്‍സള്‍ട്ടു ചെയ്യണമെന്ന അബോധമായ ആഗ്രഹം മൂലം ഇവിടെ ചോദ്യവിഷയമായി രൂപപ്പെട്ടത്. ഒരു ജനാധിപത്യ സമൂഹം ഉറപ്പുനല്‍കുന്ന സ്വാതന്ത്രം ഇവിടെ ദുര്‍വിനിയോഗം ചെയ്യുകയാണ് ജോസഫ് ചെയ്യുന്നത്. ആത്യന്തികമായി, 'വിശ്വാസം'സ്വന്തം ജീവനും ജീവിതത്തിനും ഉപരി വിലപ്പെട്ടതെന്നു കരുതി ജീവിക്കുന്ന ഒരു മതസമൂഹത്തിന്, അവരുടെ വിശ്വാസപ്രമാണങ്ങള്‍ പാലിച്ചു ജീവിക്കാനുള്ള അവകാശം അംഗീകരിച്ചു കെടുക്കുകയല്ലേ ജനാധിപത്യവാദികള്‍ ചെയ്യേണ്ടത് ? ആരെയും അവഹേളിക്കാതെ വിമര്‍ശിക്കുവാനുള്ള ജനാധിപത്യസ്വാതന്ത്ര്യം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുപയോഗിച്ച് ഇസ്ലാമിനെ വിമര്‍ശിക്കുമ്പോഴും സഹിഷ്ണുതയോടെ അതു കേള്‍ക്കുകയും അതിനു മറുപടി തരുകയും ചെയ്യുകയെന്ന മര്യാദ ഇസ്ലാമുകളില്‍ വളര്‍ന്നിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയാണ് വേണ്ടത്. കൈയും കാലുമൊന്നും വെട്ടുകില്ലെങ്കിലും മതത്തിനോ വിശ്വാസത്തിനോ ഹാനിയില്ലാത്തതാണെങ്കില്‍ പോലും മതേതരമോ നിരീശ്വരപരമോ ആയ യാതൊരു മൂല്യങ്ങളെയും പാഠപുസ്തകത്തിലെങ്ങും വെച്ചുപൊറുപ്പിക്കാത്ത അസഹിഷ്ണുക്കളാണ് കൃസ്ത്യാനികളെന്ന് 7-ആം ക്ലാസ്സ് പാഠപുസ്തകവിവാദത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. വിവാദ ചോദ്യപേപ്പറിലെ കഥാപാത്രങ്ങളും ദൈവവും കൃസ്തീയമായിരുന്നെങ്കില്‍ അടങ്ങിയിരിക്കുമായിരുന്നോ കൃസ്ത്യാനികള്‍ ? അത് ഹൈന്ദവമായിരുന്നെങ്കില്‍ ഹിന്ദുക്കള്‍ വലിയ കോലാഹലം ഉണ്ടാക്കില്ലെന്നു തോന്നുന്നു. അത് ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ മെച്ചമായി ആരും തെറ്റിദ്ധരിക്കേണ്ട. അനുയായികളെ വരുതിയില്‍ നിറുത്താനും നിയന്ത്രിക്കാനും ഭരിക്കാനുമുള്ള വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത, മതരൂപമില്ലാത്ത ഒരു അളിഞ്ഞ സംസ്ക്കാരം മാത്രമാണ് അത്. അതിന്റെ പ്രായോജകരും മേധാവികളുമായ സവര്‍ണവിഭാഗങ്ങളാണ് അതിനെ മതമാക്കി മാറ്റാന്‍ കഷ്ടപ്പെട്ടുകെണ്ടിരിക്കുന്നത്. ആതിനാല്‍ അവര്‍ തന്നെയായിരിക്കും ഇത്തരം ഒരു അധിക്ഷേപമുണ്ടായാല്‍ പ്രതികരിക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍. ഇതു മനസ്സിലാക്കാന്‍ എം.എഫ്.ഹുസൈനെതിരെ കുരച്ചു ചാടിയവര്‍ ആരായിരുന്നെന്ന് പരിശോധിച്ചാല്‍ മതിയാകും. അപ്പോള്‍ വിശ്വാസികള്‍ മതഭേദമന്യെ അസഹിഷ്ണുക്കളാണെന്നതാണ് സത്യം. അവിടെ ഇസ്ലാമിനെ പ്രത്യേകം കുറ്റം പറയുന്നതില്‍ കഴമ്പൊന്നും ഇല്ല. കൈവെട്ടിയ ഹീനകൃത്യത്തെ ഭൂരിപക്ഷം മുസ്ലിംങ്ങളും അംഗീകരിക്കുന്നില്ല. അതു ഫാസിസമായി അവര്‍ തിരിച്ചറിയുന്നുമുണ്ട്. നിഷ്പക്ഷമായി അന്വേഷണം നടത്തി രാഷ്ട്രീയലാഭം കൊയ്യാതെ പ്രതികളെ തെളിവുകളോടെ കണ്ടെത്തി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകട്ടെ. അതിനു പകരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതെയും ചില നിക്ഷിപ്ത സവര്‍ണതാല്പര്യം സംരക്ഷിക്കാതെയും കാര്യങ്ങള്‍ പര്യവസാനിക്കുകയും ചെയ്യട്ടെയെന്നു പ്രത്യാശിക്കുന്നു.

 • YUKTHI says:
  July 12, 2010 at 9:49 AM

  മനുഷ്യസ്നേഹിയായ ശ്രീബുദ്ധന്റെ ശാസ്ത്രീയവും യുക്തിഭദ്രവുമായ ആശയത്തെ പിന്‍പറ്റി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരുവന്‍ പറയുന്നു...

  >>> കൃസ്തുമതത്തിന്റെ തീവ്രാനുയായിക്ക് ഇസ്ലാമതത്തോട് തോന്നിയ കടുത്ത അസഹിഷ്ണുതയാണ് ഇസ്ലാമിനെ ഇന്‍സള്‍ട്ടു ചെയ്യണമെന്ന അബോധമായ ആഗ്രഹം മൂലം ഇവിടെ ചോദ്യവിഷയമായി രൂപപ്പെട്ടത്. ഒരു ജനാധിപത്യ സമൂഹം ഉറപ്പുനല്‍കുന്ന സ്വാതന്ത്രം ഇവിടെ ദുര്‍വിനിയോഗം ചെയ്യുകയാണ് ജോസഫ് ചെയ്യുന്നത്.

  ആത്യന്തികമായി, 'വിശ്വാസം'സ്വന്തം ജീവനും ജീവിതത്തിനും ഉപരി വിലപ്പെട്ടതെന്നു കരുതി ജീവിക്കുന്ന ഒരു മതസമൂഹത്തിന്, അവരുടെ വിശ്വാസപ്രമാണങ്ങള്‍ പാലിച്ചു ജീവിക്കാനുള്ള അവകാശം അംഗീകരിച്ചു കെടുക്കുകയല്ലേ ജനാധിപത്യവാദികള്‍ ചെയ്യേണ്ടത് ?

  കൈയും കാലുമൊന്നും വെട്ടുകില്ലെങ്കിലും മതത്തിനോ വിശ്വാസത്തിനോ ഹാനിയില്ലാത്തതാണെങ്കില്‍ പോലും മതേതരമോ നിരീശ്വരപരമോ ആയ യാതൊരു മൂല്യങ്ങളെയും പാഠപുസ്തകത്തിലെങ്ങും വെച്ചുപൊറുപ്പിക്കാത്ത അസഹിഷ്ണുക്കളാണ് കൃസ്ത്യാനികളെന്ന് 7-ആം ക്ലാസ്സ് പാഠപുസ്തകവിവാദത്തിലൂടെ തെളിയിക്കപ്പെട്ടതാണ്

  അത് ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ മെച്ചമായി ആരും തെറ്റിദ്ധരിക്കേണ്ട. അനുയായികളെ വരുതിയില്‍ നിറുത്താനും നിയന്ത്രിക്കാനും ഭരിക്കാനുമുള്ള വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത, മതരൂപമില്ലാത്ത ഒരു അളിഞ്ഞ സംസ്ക്കാരം മാത്രമാണ് അത്. <<<


  കഷ്ടം, ശ്രീബുദ്ധന്‍ ഇതിനുമാത്രം എന്ത് തെറ്റാണോ ചെയ്തതത്.

 • Anonymous says:
  July 12, 2010 at 12:52 PM

  നിസ്സഹായന്റെ അധ്യാപകന്റെ മനസ്ഥിതിയെക്കുറിച്ചുള്ള അഭിപ്രായത്തോട് പൂര്‍ണ്ണ യോജിപ്പ്. ജോസഫ്‌ മുഹമ്മദ്‌ എന്ന പേരിട്ടത് പടച്ചോനുമായി ചേര്‍ത്ത് വായിക്കപ്പെടും എന്ന ഒറ്റക്കാരണമല്ലാതെ മറ്റൊന്നാകില്ല. മുഹമ്മദ്‌ ദൈവം അല്ല എന്ന വാദം ഒക്കെ ശരിയെങ്കിലും അദ്ദേഹം മുസ്ലീം മനസ്സുകളില്‍ ഒരു വിഗ്രഹം തന്നെയാണ്. അത് അറിയാന്‍ വയ്യാത്ത ആളാണ്‌ ജോസഫ്‌ എന്ന് വാദിച്ചാല്‍ അത് ശരിയാകില്ല. പക്ഷെ ഇതിത്ര പൊല്ലാപ്പാക്കി മാറ്റാന്‍ ഇവിടെ ആളുണ്ട് എന്ന് ചിന്തിക്കാനുള്ള ബോധം ഇല്ലാതെ പോയത് ജോസെഫിന്റെ കഷ്ട്ടകാലം.

  മതത്തിനെ രാഷ്ട്രീയ ആയുധമാക്കുന്ന ചെന്നായിക്കള്‍ക്ക് എത്ര ശക്തിയുണ്ടെന്ന് എന്തായാലും കേരളം ഇതിലൂടെ മനസ്സിലാക്കിയല്ലോ, അത് ഒരു നല്ല കാര്യം!!

  അനുയായികളെ വരുതിയില്‍ നിറുത്താനും നിയന്ത്രിക്കാനും ഭരിക്കാനുമുള്ള വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത, മതരൂപമില്ലാത്ത "ഒന്ന്" അളിഞ്ഞതാണെന്നു നിസ്സഹായന്‍ പറഞ്ഞെങ്കിലും അത് ലോകത്തിനും രാജ്യത്തിനും സഹവര്‍ത്തിത്വത്തിന്റെ മുതല്‍ക്കൂട്ടാണെന്ന് ഞാന്‍ പറയും. അല്ലെങ്കില്‍ മികച്ചത് എന്താണെന്ന് പുള്ളി തന്നെ പറയട്ടെ..

 • MKERALAM says:
  July 12, 2010 at 12:55 PM

  യുക്തിയുടെയും നിസഹായന്റെയും കമന്റുകള്‍ വായിച്ചിട്ട്, മനസ്സില്‍ വരുന്നത് ഒരു കമന്റിനുള്ളതല്ല.

  ജാതി, മതം, വര്‍ഗ്ഗം എന്നീ സ്വത്വങ്ങള്‍ക്കപ്പുറത്തു കടന്ന് രാഷ്ട്രമെന്ന സ്വത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനതക്ക് ഇങ്ങനെയേ ചിന്തിക്കാന്‍ കഴിയൂ. അതു വ്യക്തികളുടെ കുറ്റമല്ല രാഷ്ട്രനിര്‍മ്മാതാക്കളുടെ കുറ്റമാണ്.

  ജൊസഫ് തെറ്റുകാരനായിരിക്കാം, പക്ഷെ തെറ്റുകാര്‍ക്കും തെറ്റു തിരുത്താനവസരം കൊടുക്കണം എന്നു ഞാന്‍ വിശ്വസിക്കുന്നു മതത്തിന്റെ മാത്രമല്ല, ഭരണത്തിന്റെയും സ്ഥാപനങ്ങളുടെയും അപഹാസ്യമായ നിലനില്‍പ്പിലേക്കൊരെത്തി നോട്ടമാകുന്നതിനും ജോസഫ് സംഭവം സഹായിച്ചില്ലേ?

  വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രസിദ്ധീകരിച്ച പുസ്തകത്തിലെ തെറ്റു തിരുത്താന്‍ പുസ്ഥകം എഡിറ്റു ചെയ്ത ആള്‍ക്കു കഴിഞ്ഞില്ല, എഡിറ്റര്‍ എഡിറ്റു ചെയ്തതില്‍ കൂടുതല്‍ പബ്ലീഷേഴ്സു കൂട്ടിച്ചേര്‍ത്തു. ഒരു ലേഖനം എഴുതി എന്നു പറയുന്ന ആള്‍ ഇപ്പൊല്‍ അതെഴുതിയിട്ടില്ല എന്നു പറയുന്നു. ഇതൊക്കെയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇനി നാളെ വേറൊന്നായിരിക്കും കേള്‍ക്കുന്നത്. ഇത്രമാത്രം തകരാറുള്ള ഒരു പുസ്ഥകം ഒരു യൂണിവേഴ്സിറ്റി പാഠപുസ്ഥകമാക്കുന്നു.

  നിസ്സഹായന്റെ മത വീക്ഷണങ്ങള്‍ക്ക് ഞാന്‍ വേറെവിടെയെങ്കിലും മറുപടി പറയാം. താങ്കള്‍ക്കു തെറ്റു പറ്റിയെന്നല്ല. പക്ഷെ ഇവിടെ മതത്തെകുറിച്ചു കൂടുതലായി എഴുതുന്നില്ല. മറ്റു പലരോടും പറഞ്ഞതു പോലെ.

 • N.J ജോജൂ says:
  July 12, 2010 at 11:16 PM

  "കൃസ്തുമതത്തിന്റെ തീവ്രാനുയായിക്ക് ഇസ്ലാമതത്തോട് തോന്നിയ കടുത്ത അസഹിഷ്ണുതയാണ് ഇസ്ലാമിനെ ഇന്‍സള്‍ട്ടു ചെയ്യണമെന്ന അബോധമായ ആഗ്രഹം മൂലം ഇവിടെ ചോദ്യവിഷയമായി രൂപപ്പെട്ടത്".

  ജോസഫ് മാഷ് ക്രിസ്തുമത തീവ്രാനുയായീ എന്ന വിശേഷണം അര്‍ഹിയ്ക്കുന്നില്ല. പാഠപ്പുസ്തകങ്ങളിലൂടെ കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തിവന്ന മത നിരാസത്തിന്റെയേയും മതാവഹേളനത്തിന്റെയും ദൈവനിഷേധത്തിന്റെയും തുടര്‍ച്ചാണ്‌ ഇടതുപക്ഷ സഹയാത്രികരായ ചിലര്‍ ക്വസ്റ്റ്യന്‍ പേപ്പറിലൂടെ നടത്തിവരുന്ന മത അവഹേളനങ്ങള്‍. ഇതില്‍ മതം മാത്രമല്ല അവഹേളിയ്ക്കപ്പെടുന്നത്, തങ്ങളുടെ എതിരാളികളെയൊക്കെ അവഹേളിയ്ക്കുവാനാണ്‌ കമ്യൂണിസ്റ്റു സഹയാത്രികര്‍ ശ്രമിച്ചിട്ടുള്ളത്. ഡാവിന്ചി കോഡ് സംഭവം, മേഴ്സി രവി സംഭവം തുടങ്ങുയവയൊക്കെ ഉദാഹരണങ്ങളാണ്‌. ന്യൂമാന്‍ കോളേജ് സംഭവം ഇതിന്റെ തുടര്‍ച്ച മാത്രമാണ്‌.  "കൃസ്തുമതത്തിന്റെ തീവ്രാനുയായിക്ക് ഇസ്ലാമതത്തോട് തോന്നിയ കടുത്ത അസഹിഷ്ണുതയാണ് ഇസ്ലാമിനെ ഇന്‍സള്‍ട്ടു ചെയ്യണമെന്ന അബോധമായ ആഗ്രഹം മൂലം ഇവിടെ ചോദ്യവിഷയമായി രൂപപ്പെട്ടത്".

  ജോസഫ് മാഷ് ക്രിസ്തുമത തീവ്രാനുയായീ എന്ന വിശേഷണം അര്‍ഹിയ്ക്കുന്നില്ല. പാഠപ്പുസ്തകങ്ങളിലൂടെ കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തിവന്ന മത നിരാസത്തിന്റെയേയും മതാവഹേളനത്തിന്റെയും ദൈവനിഷേധത്തിന്റെയും തുടര്‍ച്ചാണ്‌ ഇടതുപക്ഷ സഹയാത്രികരായ ചിലര്‍ ക്വസ്റ്റ്യന്‍ പേപ്പറിലൂടെ നടത്തിവരുന്ന മത അവഹേളനങ്ങള്‍. ഇതില്‍ മതം മാത്രമല്ല അവഹേളിയ്ക്കപ്പെടുന്നത്, തങ്ങളുടെ എതിരാളികളെയൊക്കെ അവഹേളിയ്ക്കുവാനാണ്‌ കമ്യൂണിസ്റ്റു സഹയാത്രികര്‍ ശ്രമിച്ചിട്ടുള്ളത്. ഡാവിന്ചി കോഡ് സംഭവം, മേഴ്സി രവി സംഭവം തുടങ്ങുയവയൊക്കെ ഉദാഹരണങ്ങളാണ്‌. ന്യൂമാന്‍ കോളേജ് സംഭവം ഇതിന്റെ തുടര്‍ച്ച മാത്രമാണ്‌.

  വിഷം ചീറ്റുന്ന ചോദ്യങ്ങള്‍

  എട്ടാംക്ലാസ്‌ പഠനസഹായിയിലൂടെ ക്രൈസ്തവ സഭയെ അവഹേളിക്കുന്നു

  തൊടുപുഴ സംഭവം  നല്കുന്ന പാഠം - മാര്‍ ജോസഫ് പൌവത്തില്‍

 • N.J ജോജൂ says:
  July 12, 2010 at 11:35 PM

  "കൈയും കാലുമൊന്നും വെട്ടുകില്ലെങ്കിലും മതത്തിനോ വിശ്വാസത്തിനോ ഹാനിയില്ലാത്തതാണെങ്കില്‍ പോലും മതേതരമോ നിരീശ്വരപരമോ ആയ യാതൊരു മൂല്യങ്ങളെയും പാഠപുസ്തകത്തിലെങ്ങും വെച്ചുപൊറുപ്പിക്കാത്ത അസഹിഷ്ണുക്കളാണ് കൃസ്ത്യാനികളെന്ന് 7-ആം ക്ലാസ്സ് പാഠപുസ്തകവിവാദത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. "

  പാഠപ്പുസ്തകത്തില്‍ മതനിരാസമുണ്ടെന്നും ദൈവനിഷേധമുണ്ടെന്നും മനസിലാക്കാന്‍ സാമാന്യയുക്തി മാത്രം മതി. പാഠപ്പുസ്തകം വായിച്ച എനിയ്ക്ക് അതു ബോധ്യപ്പെട്ടതുമാണ്‌."നാലു നിരീശ്വര-കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ ഒന്നിച്ചുകൂടി മതനിരാസമില്ല എന്നു പ്രഖ്യാപിച്ചാലോ ബ്ലോഗെഴുതിയായോ അതിലെ മതനിരാസം മായില്ല.

  അതിനെതിരെ ക്രിസ്ത്യാതികള്‍ മാത്രമല്ല പ്രതികരിച്ചത്. മുസ്ലിംസമുദായവും, ഹിന്ദുസമുദായവും മുസ്ലിംലീഗും കോണ്‍ഗ്രസ്സും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടായിരുന്നു.

  തങ്ങളുക്കുള്ള എതിര്‍പ്പ് , ജനാധിപത്യരാജ്യത്ത് ഭരണഘടന തരുന്ന മതസ്വാതന്ത്യത്തെ ഒരു ജനാധിപത്യ ഗവര്‍മെന്റ് അവഹേളിയ്ക്കുന്നതിനോടൂള്ള പ്രതിഷേധം ജനാധിപത്യ മാര്‍ഗ്ഗത്തിലൂറ്റെ പ്രകടിപ്പിയ്ക്കുന്നതിനെയാണോ അസഹിഷ്ണുത എന്നു വിശേഷിപ്പിച്ചത്. താങ്കള്‍ ഒരു കാര്യം മനസിലാക്കണം ഇത് ജനാധിപത്യ ഭാരതമാണ്‌, കമ്യൂണിസ്റ്റു ഭാരതമല്ല.

  "വിവാദ ചോദ്യപേപ്പറിലെ കഥാപാത്രങ്ങളും ദൈവവും കൃസ്തീയമായിരുന്നെങ്കില്‍ അടങ്ങിയിരിക്കുമായിരുന്നോ കൃസ്ത്യാനികള്‍ ?"

  ഏതെങ്കിലും ക്രിസ്തീയസമുദായ നേതാവോ മേലധ്യക്ഷന്‍മാരോ ചോദ്യപ്പേപ്പറില്‍ വന്ന തെറ്റിനെ/അവഹേളനത്തെ ന്യായീകരിച്ചിട്ടില്ല. കുറ്റക്കാരനായ അധ്യാപകനെതിരെ നടപടിയെടുക്കാനും തയ്യാറായി. അങ്ങനെയുള്ള ഒരവസരത്തില്‍  ഇതിനെ ഒരു ക്രിസ്ത്യന്‍ മുസ്ലിം പ്രശ്നമാക്കി ഇതിനെ അവതരിപ്പിയ്ക്കുന്നതിലെ കുരുട്ടു ബുദ്ധി മനസിലാകാഞ്ഞിട്ടല്ല. ആടുകളെ തമ്മിലടുപ്പിച്ച് രണ്ടൂ വോട്ടൂ കൂടുതല്‍ കിട്ടിയാല്‍ ആയിക്കോട്ടെന്നു.

  ഒന്നിലധികം തവണ ക്രിസ്തുമതത്തിനെതിരെ സമാനമായ അധിക്ഷേപങ്ങള്‍  ചോദ്യകര്‍ത്താക്കള്‍ വരുത്തിയിട്ടൂണ്ട്. അപ്പോഴൊക്കെ ജനാധിപത്യ രീതിയില്‍ പ്രതികരിച്ചിട്ടൂമുണ്ട്.

 • MKERALAM says:
  July 13, 2010 at 8:02 AM

  ജോജു,
  മതത്തെക്കൂറിച്ചും ജാതിയെകുറിച്ചുമൊക്കെ വ്യക്തമായ ധാരണകള്‍ എനിക്കുമുണ്ട്.

  ജോസഫ് സംഭവത്തില്‍ തീവ്രമായ മതമേധാവിത്വത്തിന്റെയും, മത കൂട്ടുകെട്ടിന്റെയും മത സ്പര്‍ദ്ധയുടെയും മാനങ്ങള്‍ കാണാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല.

  പക്ഷെ അതില്‍ നിന്നൊക്കെ മാറിനിന്നു കൊണ്ടാണ് കൈക്കു വെട്ടേറ്റ ജോസ്ഫ് എന്ന മനുഷ്യനെക്കുറിച്ച് ഈ പോസ്റ്റ് എഴുതിയത്. മത സ്പര്‍ദ്ധയുടെ പേരില്‍ എന്റെ പോസ്റ്റിന്റെ മെസ്സേജ് നഷ്ടപ്പെട്ടുപോകരുത് എന്ന താല്പര്യം എനിക്കുണ്ടായിരുന്നതു കോണ്ടാണ് അത്തരം കമന്റുകളെ ഞാന്‍ നിരുത്സാഹപ്പെടുത്തിയത്.

  ഞാന്‍ മറ്റുള്ളവര്‍ക്കു വച്ച നിയമം ഞാനും പാലിക്കണമല്ലോ?

  അതുകോണ്ട്, നിസ്സഹായനോടു എഴുതിയതു വായിക്കുക. അതില്‍ കൂടുതലായി ഒന്നും എനിക്കു പറയാനില്ല ജോജുവിനോടും.

 • MKERALAM says:
  July 14, 2010 at 11:33 AM

  സത,

  ഞാന്‍ നിസ്സഹായനോടും ജോജുവിനോടും പറഞ്ഞതു തന്നെ സതയോടും പറയുന്നു.

  ബ്ലോഗു സന്ദര്‍ശിച്ചതില്‍ സന്തോഷം

Post a Comment