Posts

ഓണാശംസകള്‍- അതോടൊപ്പം ചില ചിന്തകളും

....കേരളത്തിന്റെ കാലാ കാല സന്തിതികളുടെ, ക്ഷേമമന്വേഷിക്കാന്‍ വരുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി കഴിയുന്നതൊക്കെ നാം ചെയുന്നു.  തുണിയും വിശേഷവസ്തുക്കളും, കാറും, ലോറിയും, ആഭരണങ്ങളും, ചാറനിറച്ചു കള്ളും, ലോട്ടറി ടിക്കറ്റും, ഒക്കെ മാര്‍ക്കറ്റനുസരിച്ചു വാങ്ങി, ഒരോ കൊല്ലവും നമ്മള്‍ അദ്ദേഹത്തെ കളിപ്പിക്കയാണോ അതോ സ്മരിക്കയാണോ?....കൂടുതല്‍ ഇവിടെ വായിക്കുക

'മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം'

മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം (മാത്രുഭൂമി വാര്‍ത്ത മുകളിലത്തെ ലിങ്കില്‍) സമാധാനത്തിന്റെ സന്ദേശകന്‍, രാഷ്ട്രപിതാവ്, കറുത്തവരുടെയും, വെളുത്തവരുടെയും മറ്റെല്ലാനിറക്കാരുടെയും ആരാദ്ധ്യപുരുഷന്‍, സൌത്താഫ്രിക്കന്‍ ഗാന്ധി, യേശുവിന്റെ അവതാരം, ജനാധിപത്യത്തിന്റെ ഐക്കോണിക്ക് ഫിഗര്‍ എന്നൊക്കെ ലോകം പുകഴ്ത്തുന്ന വ്യക്തിയാണു നെത്സണ്‍ മണ്ഡേല. ഈ രൂപങ്ങളിലെല്ലാം അറിയപ്പെടുന്ന, ആരാധിക്കപ്പെടുന്ന‍, സൌത്താഫ്രിക്കയിലെ എല്ലാജനതയുടെയും കോണ്‍ഷ്യന്‍സില്‍ ഒരു തരത്തിലല്ലെങ്കില്‍ മറുതരത്തില്‍ ഭാഗമായവന്‍, അതിലുമുപരിയായി ഇന്നു ജീവിച്ചിരിക്കുന്ന വ്യക്തി,  അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും   തയ്യാറാകാത്ത ജനത, ബന്ധുക്കള്‍. അവരുടെ നടുവിലേക്കാണ്   അദ്ദേഹത്തിന്റെ കീറിമുറിച്ച ശവം പ്രകടിപ്പിക്കുന്ന ചിത്രംപ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആളുകള്‍  ഞെട്ടലൊടെ മാത്രമേ ആ ചിത്രം കാണു. പക്ഷെ അതില്‍ എതിര്‍ക്കുന്നവര്‍ കോടതികളിലേക്കാണ് പോകുന്നത്.   പ്രതിഷേധ റാലികളുണ്ടാകാം, നേരത്തേ തീരുമാനിച്ച റൂട്ടുകളിലൂടെ, നേരത്തെ തീരുമാനിച്ച സമയത്ത്,  അതിനു മുങ്കൂട...

ജോസഫ് ചെയ്ത തെറ്റെന്ത്? ഒരന്വേഷണം

തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറുടെ കൈ വെട്ടിയ സംഭവത്തില്‍ അദ്ദേഹം തെറ്റുകാരനാണോ  അല്ലെങ്കില്‍ എന്തുതെറ്റാണ് ചെയ്തത് എന്നന്വേഷിക്കുക എന്നത് ആ സംഭവത്തിന്റെയും അതിനു  ശേഷം നടക്കുന്ന സംഭവ വികാസങ്ങളുടെയും അടിസ്ഥാനത്തില്‍  ഒരു ജനാധിപത്യവാദിയുടെ ചുമതലായായി ഞാന്‍ കരുതുന്നു. അന്വേഷണത്തിനു വേണ്ട  റഫറന്‍സുകള്‍ക്ക് 1 , 2 , 3  ജബ്ബാര്‍ മാഷിനോടു കടപ്പെട്ടിരിക്കുന്നു. ഇതില്‍ വിവാദവിഷയമായ ചോദ്യത്തിലേക്കു കണ്ണോടിച്ചാല്‍, അതു ബ്ലാസ്ഫെമി (ദൈവദോഷം) ആണ് എന്നു മുസ്ലീ‍മുങ്ങള്‍ പൊതുവെ ആരോപിക്കുന്നു. ഇവിടെ ചില സംശയങ്ങള്‍ ഉണ്ടാകുന്നു.  മുഹമ്മദ് എന്നു പറഞ്ഞാല്‍ അതു ഇസ്ലാം മതത്തിന്റെ പ്രവാചകനായ മുഹമ്മദു നബിയാണോ? ഞാ‍നെത്രയോ‍ മുസ്ലീമുകളെ  മുഹമ്മദു എന്നു വിളിച്ചിരിക്കുന്നു.  വാചകത്തിലും എഴുത്തിലും  മുഹമ്മദ് എന്ന വ്യക്തിയില്‍ നിന്ന് മുഹമ്മദു നബിയെ വേര്‍തിരിച്ചു കാണിക്കുന്നതിനായി ‘പീ‍സ് ബീ‍ അപ്പോ‍ണ്‍ ഹിം‘  എന്നൊരു പ്രയോഗം ഇംഗ്ല്ല്ലീഷില്‍ കാണുന്നുണ്ട്.  മലയാളത്തിലും തത്തുല്ല്യമായ പ്രയോ‍ഗം ഉണ്ടെന്നു കരുതുന്നു.  അപ്പോ...

testing

testing

നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?

മലയാള ബ്ലോഗു രംഗം വീണ്ടുമൊരു 'സൈബര്‍ ക്രൈമിന്റെ' പൂമുഖത്തു നിരന്നിരിക്കുകയാണല്ലോ. വളരെക്കാലമായി ബ്ലോഗ് എഴുതിയിട്ട് അഥവാ ഒരു പോസ്റ്റു പൂര്‍ത്തിയാക്കിയിട്ട്, സമയക്കുറവു തന്നെ കാരണം. എന്നാലും ഇത്തിരിസമയം ഉണ്ടാക്കിയെടുത്തേ പറ്റു എന്ന ഒരു തോന്നല്‍. അതിലെന്റെ താല്പര്യം മാനവികത മാത്രമാണ് എന്നു പറയട്ടെ. ആദ്യമായി എന്റെ പോസ്റ്റിന്റെ ആമുഖമായി വിചിത്രകേരളത്തെ കുറിച്ച് ചിലതെഴുതട്ടെ. കൊണ്ട്രവേഴ്സിയുണ്ടാക്കിയ വിചിത്രകേരള ബ്ബോഗ്ഗു വായിച്ചിരുന്നു. പത്രങ്ങളും ചില ബ്ലോഗുകളും വിചിത്രകേരളത്തിന്റെ ഉടമ 'ഷൈന്‍' ആണെന്നു പറയുന്നു. അയാളുടെ ഫോട്ടോയും പരസ്യപ്പെടുത്തി. ഇതിന്റെയൊക്കെ സത്യാവസ്ഥ ഇനി കോടതി തെളിയിക്കേണ്ട കാര്യമായതിനാല്‍ വിചിത്രകേരളത്തിന്റെ ഉടമയായി ആരോപിക്കപ്പെട്ട 'ഷൈന്‍' എന്നേ പറയാന്‍ കഴിയൂ. ഈ പോസ്റ്റില്‍ ‘ഷൈന്‍‘ എന്ന പേരു ഉപയോഗിക്കുന്നത് ഈ അര്‍ത്ഥത്തില്‍ മാത്രമാണ് എന്നു പ്രത്യേകം പറയട്ടെ. വിചിത്രകേരളത്തിന്റെ ഭാഷയെകുറിച്ച് അത്ര മതിപ്പു തോന്നിയില്ല എങ്കിലും ബ്ലോഗില്‍ ചിലരൊക്കെ ചിലപ്പോഴൊക്കെ എഴുതുന്നത്ര വൃത്തികെട്ട ഭാഷ അതിന്റെ ഉടമ ഉപയോഗിച്ചിരുന്നുവോ എന്നു സംശയിക്കുന്നു. ഒ...

‘ദേവദാസികള്‍‘ വേശ്യകളാണോ

ചാണക്യാ വേശ്യാവൃത്തിയും ദേവദാസി പണിയും തമ്മില്‍ വ്യത്യാസം കാണണ്ട, രണ്ട് വിഭാഗത്തിന്റേയും ‘പണി‘ ഒന്നു തന്നാ. സാദാ വേശ്യ ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചപ്പോള്‍ ദേവദാസികള്‍ ഭരണകൂടത്തിന്റേയും മതത്തിന്റേയും സംരക്ഷണത്തില്‍ അരങ്ങ് തകര്‍ത്തു അത്രേ ഉള്ളൂ. ഇന്ത്യയിലെ ദേവദസി സമ്പ്രദായം അതിപുരാതമായ ഒരു വ്യവസ്ഥയായതിനാലും അതിന്റെ പതനം വേശ്യാവസ്ഥയിലേക്കെത്തിയതിനാ‍ലും പൊതുവെ ആളുകള്‍ ദേവദാസികള്‍=വേശ്യ എന്നു മനസിലാക്കുന്നു. എന്നാല്‍ ദേവദാസികളെക്കുറിച്ച് വളരെയധികം റെഫര്‍ ചെയ്തിട്ടും ചാണക്യനും ദേവദാസി=വേശ്യ എന്നു പറയുന്നതെന്താണ്‍് അന്നു സംശയിക്കുന്നു. എന്റെ അറിവില്‍ ‘ദേവദാസികള്‍’ ബുദ്ധമതകാലത്തെ ദേവ ദാസികളായി ജീവിക്കാന്‍ സ്വയം തയ്യാറായവരാണ്‍്. ബുദ്ധമതത്തിന്റെ ദേവസങ്കല്പവും ബ്രാഹ്മണമത ദൈവ സങ്കല്പവും രണ്ടാണെന്ന് ഞാന്‍ പ്രത്യേകിച്ചു പറയേണ്ടല്ലോ. ബുദ്ധവിഹാരങ്ങളെ ചുറ്റിപ്പറ്റി സമൂഹത്തില്‍ വളരെ മാന്യമായി,ആദര്‍ശസ്ത്രീകളായി ജീവിച്ചിരുന്നവരായിരുന്നു അവര്‍. അറിവും കലയും ഒരു പോലെ വഴങ്ങിയിരുന്നവര്‍. എന്നാല്‍ ബ്രാഹ്മണമതത്തിന്റെ ദൈവ ക്ഷേത്ര സങ്കല്പങ്ങള്‍ക്കനുസരിച്ച് ദേവദാസി സമ്പ്രദായത്തിന് അപചയം സംഭവിക്കുകയാണ്‍് ഉ...

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ ഒരു സ്വപ്നം: ഭാഗം 1

Image
കേപ്പ് പോയിന്റ് ഒരു ദൂരക്കാഴ്ച (ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പില്‍ 2005 സെപ്റ്റംബറില്‍ ‍ എന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഇതു പല ഭാഗങ്ങളായി എഴുതുമ്പോള്‍ അതില്‍ നിന്നും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. രാഷ്ട്രീയ,ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളില്‍ സമാനതകളും അസമാനതകളും ഉള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്‍ഡ്യയും സൗത്താഫ്രിയ്ക്കയും. ഈ സമാനതകളിലേക്കും അസമാനതകളിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാണ്‌ ഈ പരമ്പര) യൂറോപ്പിന്റെ കൊളോണിയൽ അധിനിവേശ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്‌ സൗത്താഫ്രിയ്ക്കയുടെ തെക്കെ അറ്റത്തെ മുനമ്പായ കേപ്‌. ആ ചരിത്രത്തിന്റെ അഗ്രഗാമിയായ പോര്‍ട്ടുഗീസ്‌ വാസ്കോടിഗാമ, 1498ല്‍ അന്നു കിഴക്കിന്റെ സമൃദ്ധിയായ ഇന്‍ഡ്യ തേടി വന്ന ജലയാത്രയില്‍ കേപ്‌ മുനമ്പിനെ കണ്ടു നിവൃതി നേടിയതും അതിനെ ആശയുടെ മുനമ്പ്‌ (കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്‌) എന്നു വിളിച്ചതുമായ കഥകള്‍ ഒരു കാലത്തു ഞാൻ കേരളത്തിലെ സാമൂഹ്യപാ ടങ്ങളുടെ ഭാഗമായി പഠിച്ചിരുന്നു. കൊളോണിയല്‍ ഭരണം ശക്തിപ്പെട്ടുവന്നപ്പോള്‍ സൗത്താഫ്രിയ്ക്കയുടെ തെക്കു ഭാഗത്തെ ഭൂപ്രദേശങ്ങളെല്ലാം കൂടി കേപ്‌ എന്നറിയപ്പെട്ടു. 1994 ലെ അതിന്റ...