കേരളം ഇപ്പോഴും ഒരു ജനാധിപത്യ വവസ്ഥയാണ് എന്നുള്ള ധാരണയിലാണ് ഈ പോസ്റ്റ് എഴുതുന്നത. ഇനി അതിൽ വല്ലമാറ്റങ്ങളും വന്നിട്ടുണ്ടെങ്കിൽ ആരെങ്കിലും അറിയിക്കുമല്ലോ? ആ മുഖം: ഈ പോസ്റ്റിന്റെ പ്രചോദനം ഈ അടുത്തസമയത്ത്, പത്രങ്ങളിൽ വന്ന ചില വാർത്തകളാണ്. അതിലൊന്ന് ഇവിടെ വായിക്കാം. ഇതിനെതുടർന്ന് ചില ഗൂഗ്ഗിൽ പ്ലസു പീസുകളും ഇതിനെക്കുറിച്ചു വായിക്കാനിടയായിരുന്നു. അവയുടെയൊക്കെ ചുരുക്കം, മലപ്പുറത്തെ പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങളുടെ -പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികളുടെ-വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി രൂപീകരിച്ച ഈ സ്കൂളുകൾ ഇപ്പോൾ എയ്ഡഡ് സ്കൂളുകൾ ആക്കണോ ഗവണ്മെന്റു സ്കൂളുകൾ ആക്കണോ എന്നുള്ളതാണ്. പതിവു പോലെ ഭരണ കഷിയും പ്രതിപക്ഷവും ജനങ്ങളുടെ മുൻപിൽ ചവിട്ടു നാടക വേഷങ്ങൾ കെട്ടി ജോറായി ആടി ഏറ്റുമുട്ടി വശായി. മുഖ്യൻ ആസ് യൂഷ്വൽ നാട്യത്തിൽ അമരത്വം പൂകി. ഇപ്പോൾ വിഷയം ധനവകുപ്പിന്റെ കൈയ്യിലാണെന്ന് ഡയലൊഗു പറഞ്ഞു. ജനങ്ങൾ റിലാക്സ്ഡ് ആയി ബിവറേജസ് കോർപിന്റ് മുന്നിൽ ക്യൂ നിൽക്കാൻ പോയി. നായന്മാരും, ക്രിസ്ത്യാനികളൂം, മുസ്ലീംഗളും, ഈഴവരും, മന്ത്രി സഭ ചർച്ചകൾ സ്വന്തം അടുക്കളകളിലേക്കു മാറ്റി. മ...