Kerala awareness initiaive -മൂന്നാം അപ്ഡേറ്റ്
Kerala awareness initiative- ഇതാണ് രണ്ടാം അപ്ഡേറ്റ്. രണ്ടാമത്തെ അപ്ഡേറ്റിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരവലോകനം ആണ് ഈ മൂന്നാം അപ്ഡേറ്റ്. 1. ആദ്യമായി അവിടെ കമന്റിട്ട് അഭിപ്രായങ്ങള്‍ അറിയിച്ച ഫയര്‍ ഫ്ലൈ, ഒരില വെറുതെ, മണ്ണിന്റെ ഉണ്ണീ, ഇവരുടെ സഹകരണത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ. 2. കമന്റുകള്‍ പ്രധാനമായും സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നങ്ങള്‍ അതിരൂക്ഷമാണ് എന്നു കാണിച്ചു. എഫ്.എഫിന്റെ പ്രതികരണ ശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ എന്ന പോസ്റ്റിനെ അടിസ്ഥാന്മാക്കി വന്ന പോസ്റ്റിന്റെ ചിന്തകള്‍ എന്റെ പോസ്റ്റിലേക്കും ബാധിച്ചു എന്നു പറയാവുന്ന വിധത്തിലായിരുന്നു. ആ പോസ്റ്റ് ബ്ലോഗര്‍മാരെ വളരെ അധികം ചിന്തിക്കാന്‍ പേരിപ്പിച്ചപ്പോള്‍ അതിലേ ആശയത്തോടെ നെഗറ്റീവ് ആയി പ്രതികരിച്ചവരും ഉണ്ടായിരുന്നു എന്നു കാണാം. എന്നാല്‍ നെഗറ്റീവ് ആയി പ്രതികരിക്കുന്നവര്‍ ഗുണമില്ലാത്തവരാണ് നന്മയില്ലാത്തവരാണ് എന്നു കാണേണ്ടതില്ല, അവരുടെ ചിന്തകള്‍ വേറെയാണ് അതാണ്. ആവര്‍ക്കാണ് കൂടൂതല്‍ ബോധവല്‍ക്കരണം ആവശ്യം. 3. പക്ഷെ ക്മന്റുകള്‍ ഒന്നും തന്നെ ഞാന്‍ ആ പോസ്റ്റില്‍ ഉന്നയിച്ച വിഷയത്തില്‍ പ്രതികരിച്ചില്ല എന്നു കാണാം. അതെന്തുക...